|
ഒക്ടോബര്‍ 2024 തിങ്കളാഴ്ച 1200 കന്നി 21 |

|
ലക്കം 1 വാല്യം 109 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
07 |
|
To smile in the face of disaster is the result of a stable mind. PBKIVV |
|
പ്രതിപക്ഷം നിയമസഭയില്‍ ജനാധിപത്യ ബോധത്തെ വെല്ലുവിളിച്ചു, സത്യത്തിന് നിരക്കാത്ത ആക്ഷേപങ്ങളുമായി സർക്കാരിനെതിരെ നിലപാടെടുത്തുവെന്നും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പ്രതിപക്ഷം നിയമസഭയില്‍ ജനാധിപത്യ ബോധത്തെ വെല്ലുവിളിച്ചു, സത്യത്തിന് നിരക്കാത്ത ആക്ഷേപങ്ങളുമായി സര്‍ക്കാരിനെതിരെ നിലപാടെടുത്തുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ . പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കി. ഇതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നും ടിപി രാമകൃഷ്ണന്‍ ആരോപിച്ചു.ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. വാച്ച് ആൻഡ് വാർഡ് തടഞ്ഞില്ലായിരുന്നുവെങ്കില്‍ പ്രതിപക്ഷ അംഗങ്ങള്‍ കയ്യേറ്റം ചെയ്യുമായിരുന്നു. ഡയസില്‍ കയറിയ എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണ്. സ്പീക്കറുടെ തീരുമാനം അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കാം എന്നും അദ്ദേഹം പ്രതികരിച്ചു .തൃശ്ശൂര്‍ പൂര വിവാദത്തില്‍ റിപ്പോർട്ട് ഇനിയും വരാനുണ്ടെന്നും തിരക്ക് കൂട്ടേണ്ടെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. KML E-Returns July—September 2024 Send your Reg. No, Password and Transaction during these period. 9745397722 ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരില്ല! ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷണം നല്‍കുന്ന ഫീച്ചറുമായി ഗൂഗിള്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണിലാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് എന്ന ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതിന് പുറമേ ഓഫ്ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നി ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ കൈയില്‍ നിന്ന് ഫോണ്‍ മോഷണം പോയാല്‍ ഉടന്‍ തന്നെ തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് മോഡിലേക്ക് ഫോണ്‍ പ്രവേശിക്കും. തല്‍ക്ഷണം ഫോണ്‍ ലോക്ക് ചെയ്യപ്പെടും. മോഷ്ടാവ് ദീര്‍ഘനേരം ഇന്റര്‍നെറ്റില്‍ നിന്ന് ഫോണ്‍ വിച്ഛേദിക്കാന്‍ ശ്രമിച്ചാല്‍ ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് എന്ന രണ്ടാമത്തെ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകും. അവസാനമായി, സ്മാര്‍ട്ട്ഫോണ്‍ ഉടമകളെ അവരുടെ മോഷ്ടിച്ച ഉപകരണം ഫൈന്‍ഡ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് റിമോട്ടിന്റെ സഹായത്തോടെ ലോക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് റിമോട്ട് ലോക്ക് ഫീച്ചര്‍. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലേക്കും ഇവ ലഭ്യമാക്കും. പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ് കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചാല്‍ അതിന് ഏറ്റവും അര്‍ഹര്‍ വിഡി സതീശനാണെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാക്കളില്‍ ഏറ്റവും ഭീരുവാണ് സതീശന്‍. മലപ്പുറം ജില്ലയെക്കുറി ച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചര്‍ച്ച നടന്നാല്‍ പ്രതിപക്ഷ നേതാവിനെ സ്‌ട്രെചറില്‍ കൊണ്ട് പോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കാല്‍ വിടാം. എന്നാല്‍, അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയ്ക്ക് പറ്റില്ല. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും സഭ ഇന്ന് വരെ കാണാത്ത സംഭവങ്ങള്‍ നടന്നുവെന്ന് പറഞ്ഞുവെന്നും റിയാസ് പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചശേഷം പിന്നെ പ്രതിപക്ഷ നേതാവ് ഓടിയ വഴിക്ക് പുല്ല് മുളച്ചിട്ടില്ല .എന്നും റിയാസ് പരിഹസിച്ചു. കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡ് നല്‍കാൻ തീരുമാനിച്ചാല്‍ അതിന് ഏറ്റവും അര്‍ഹര്‍ വിഡി സതീശനാണെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. |
|
റിസര്‍ച് ആന്റ് അനാലിസിസ് വിങ് അഥവാ റോ.!! ഇന്ത്യയുടെ വിദേശ ഇന്റലിജന്‍സ് ഏജൻസിയാണ് റിസര്‍ച് ആന്റ് അനാലിസിസ് വിങ് അഥവാ റോ. ഈ ഏജന്‍സിയെ കുറിച്ച് കൂടുതലായി അറിയാം…!!! റോ ഇന്ത്യയുടെ തദ്ദേശീയവും വിദേശീയവുമായ നയതന്ത്രങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. വിദേശത്തുനിന്നുള്ള ഇന്‍റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കല്‍ , ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധം , വ്യാപനം തടയല്‍ , ഇന്ത്യന്‍ നയരൂപകര്‍ത്താക്കള്‍ക്ക് ഉപദേശം നല്‍കല്‍, ഇന്ത്യയുടെ വിദേശ തന്ത്രപരമായ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകന്‍ എന്നിവയാണ് ഈ ഏജന്‍സിയുടെ പ്രാഥമിക പ്രവർത്തനം . ഇന്ത്യയുടെ ആണവ പദ്ധതിയുടെ സുരക്ഷയിലും റോ പങ്കാളിയാണ്. വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു അനവത്ത് ചിലവുകള്‍ ഒന്നുമില്ല. എല്ലാവിധ ഇ - സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു. സൂര്യനു കീഴില്‍ ഏതൊരു I T സേവനത്തിനും (Except Adhar Services) ബന്ധപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ... ഫോണ്‍ 9745397722 എഡിജിപി തെറിച്ചു; എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് നീക്കി... നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പം അർജുനും മനാഫും; മതേതര പോരാട്ടത്തിന്റെ പ്രതീകമെന്ന് അൻവർ... സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 7, തിങ്കളാഴ്ച . . . പട്ടാപ്പകല്‍ കവര്‍ച്ച; സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പൂട്ടിവെച്ച പണം മോഷ്ടിച്ചു,CCTV ദൃശ്യം പുറത്ത് തിരുവനന്തപുരം: കല്ലമ്പലം ജംഗ്ഷനില്‍ വാഹനത്തില്‍വെച്ചിരുന്ന പണം പട്ടാപ്പകല്‍ മോഷ്ടിച്ചു. കല്ലമ്പലം കരിമ്പുവിള സ്വദേശി നാസിമുദ്ദീന്റെ പണമാണ് നാലംഗ സംഘം കവര്‍ന്നത്. നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഇട്ട് വരുന്നവരെ സൂക്ഷിക്കണം; അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍... ആരാണ് പ്രതിപക്ഷ നേതാവ്? മൈക്ക് കൊടുത്തത് ജനങ്ങള്‍: മിണ്ടാതിരിക്കാനാകില്ലെന്ന് മാത്യു കുഴൽനാടന്‍... |
|
നിയമസഭയിലെ ഭരണ പ്രതിപക്ഷ പോര് വെറും പ്രഹസനമാണെന്ന് കെ.സുരേന്ദ്രന്‍ നിയമസഭയിലെ ഭരണ പ്രതിപക്ഷ പോര് വെറും പ്രഹസനമാണെന്ന് കെ.സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയേയും സർക്കാരിനെയും രക്ഷിക്കാനാണ്.എഡിജിപിയെ പിണറായി വിജയന്‍ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്.എഡിജിപിയെ പുറത്താക്കിയാല്‍ മുഖ്യമന്ത്രിയുടെ പല കാര്യങ്ങളും പുറത്താകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. അജിത്ത് കുമാറിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ല. വിഡി സതീശന്‍റെ പേരിലുള്ള പുനർജനി കേസ് ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ പേരിലുള്ള എല്ലാ കേസുകളും ഒത്തുതീർപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് മറച്ചുവെക്കാന്‍ വേണ്ടി മാത്രമാണ് നിയമസഭയിലെ നാടകങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു. കാകദൃഷ്ടി താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കെ ടി ജലീലിന്‍റെ പ്രസ്താവനയെച്ചൊല്ലി വിവാദം കനക്കുന്നു . . . കെ ടി ജലീലിന്‍റെ — വിവാദം കനക്കുന്നു. തടയാന്‍ പാണക്കാട് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്നു പറഞ്ഞ ജലീലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയ യൂത്ത് ലീഗ് എസ്‍പി ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ എസ് പി ഓഫീസിന് മാര്‍ച്ചിന് നേരെ പൊലീസ് രണ്ടു വട്ടം ജലപീരങ്കി പ്രയോഗിച്ചു. പ്രതിസന്ധിയില്‍ പെട്ട് നില്‍ക്കുന്ന പിണറായിയെ രക്ഷിക്കാനാണ് ജലീലിന്‍റെ നീക്കമെന്നും ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു. പിണറായിയെ രക്ഷിച്ചെടുക്കാനായി അന്‍വര്‍ പച്ചക്കള്ളം പറയുന്നുവെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറൂം . ജലീലിന്‍റെ പേരില്‍ നേരത്ത ആരോപിക്കപ്പെട്ട സ്വര്‍ണക്കടത്തിന്‍റെ കാര്യത്തിലും മതവിധിയിലൂടെ പരിഹാരം കാണാനാകുമോ എന്ന് പി എം എ സലാമും ചോദിച്ചു . ഇരട്ടി മധുരമാണ് ജലീലിന് കിട്ടിയതെന്നും രാജ്യസഭയാണ് ലക്ഷ്യമെന്നും പി വി അന്‍വര്‍ പരിഹസിച്ചു. ജലീലിനെതിരെ ലീഗ് നേതൃത്വം ഒന്നടങ്കവും കാന്തപുരം വിഭാഗവും രംഗത്തെത്തി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ................. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിന് പിന്നാലെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ ലക്ഷദ്വീപ് വരെ തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട് വഴി ന്യുനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടു. ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ 11-ാം തീയതി വരെ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം നല്‍കണം: ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ച് ... ജേതാവ് കാരിച്ചാല്‍ തന്നെ: നെഹ്റു ട്രോഫി വള്ളംകളിയിലെ അന്തിമ ഫലത്തില്‍ മാറ്റമില്ലെന്ന് അപ്പീല്‍ കമ്മിറ്റി... ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തിൽ മാറ്റമില്ല. കാരിച്ചാൽ ചുണ്ടൻ തന്നെയാണ് വിജയിയെന്ന് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി പ്രഖ്യാപിച്ചു. വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി അപ്പീൽ കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരാതിയും നിലനിൽക്കില്ല. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |