സെപ്തംബര്‍ 2024 ഞയറാവ്ച

1200 ചിങ്ങം 23

ലക്കം 1 വാല്യം 84

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

08

I am in control of my financial wellness

സുനിതയും വില്‍മറുമില്ലാതെ മടക്കം; സ്റ്റാര്‍ലൈനര്‍ ഭൂമിയില്‍ ഇറങ്ങി ......

ന്യൂമെക്‍സിക്കോ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് ബഹിരാകാശ നിലയത്തിലെത്തിയ പേടകം, തിരിച്ചുള്ള യാത്രയില്‍ ഇരുവരുമില്ലാതെ ന്യൂമെക്‍സിക്കോയിലെ വൈറ്റ് സാന്‍ഡ്‍സ് സ്‍പെയ്‍സ് ഹാര്‍ബറില്‍ ഇന്ത്യന്‍ സമയം 9.30-ഓടെ ഇറങ്ങി

തുടര്‍ന്നു വായിക്കുക . . .

കേരളത്തിന് വീണ്ടും കേന്ദ്ര പുരസ്കാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിണഅ‍യ ഓൺലൈന്‍ കുറ്റകൃത്യങ്ങളില്‍ സജീവമായ ഇടപെടല്‍ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.ഇന്ത്യന്‍ സൈബര്‍ ക്രൈം കോർഡിനേഷന്‍ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരായ ഓൺലൈന്‍ കുറ്റകൃത്യങ്ങളില്‍ സജീവമായ ഇടപെടല്‍ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

കടപ്പാട് . .

മലബാറിന് യൂസഫലിയുടെ ഓണസമ്മാനം; ആഗോള നിലവാരത്തിലുള്ള ഷോപ്പിങ്ങ് മാള്‍ കോഴിക്കോട് തുറന്നു......

കോഴിക്കോ&ട് : മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി പുതിയ ലുലുമാള്‍ മാങ്കാവില്‍ തുറന്നു. ലോകോത്തര ഷോപ്പിങ്ങിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങായി അന്താരാഷ്ട്ര നിലവാരത്തിലാണ് മാള്‍‍ തുറന്നിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാള്‍ ഒരുങ്ങിയിരിക്കുന്നത്.

വായന തുടരുക . . .

വിവാഹം നടക്കേണ്ടിയിരുന്നത് ഇന്ന്; പണം സംഘടിപ്പിക്കാന്‍ പോയ പ്രതിശ്രുതവരനെ കാണാതായിട്ട് നാലുദിവസം......

മലപ്പുറം: മങ്കട പള്ളിപ്പുറത്ത് യുവാവിനെ കാണാതായെന്ന് പരാതി. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പോയ യുവാവ് മൂന്നുദിവസമായിട്ടും മടങ്ങിവന്നില്ല. ജില്ലാ പോലീസ് മേധാവിക്കടക്കം കുടുംബം പരാതി നല്‍കി.

തുടര്‍ന്ന് വായിക്കുക . . .

ജോസഫിനെ സംസ്കരിച്ചത് രണ്ടു കുഴിമാടങ്ങളിൽ; ഡിഎൻഎ വഴികാട്ടി, സെമിത്തേരിയിൽ അന്ത്യവിശ്രമം...
മേപ്പാടി
  ചൂരൽമല ഉരുൾപൊട്ടലില്‍ മരിച്ചയാളുടെ ശരീരഭാഗങ്ങള്‍ രണ്ടു കുഴിമാടങ്ങളിലായി അടക്കം ചെയ്തത് പുറത്തെടുത്ത് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. ചൂരൽമല സ്വദേശി തേക്കിലക്കാട്ടില്‍ ജോസഫിന്റെ (ജോയി) ശരീരഭാഗങ്ങളാണ് സംസ്കരിച്ചത്. ഡിഎന്‍എ പരിശോധനാ ഫലം വന്നപ്പോഴാണ് പൊതുശ്മശാനത്തില്‍ രണ്ടു കുഴികളില്‍ സംസ്കരിച്ചത് ജോയിയുടെ ശരീരഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. 

കൂടുതല്‍ വായിക്കുക . . .

ഒരു ഇലയില്‍ രണ്ടു സദ്യ; അജിത് കുമാറിന് സംരക്ഷണം, ജേക്കബ് തോമസിന്റെ ആനുകൂല്യം തടഞ്ഞു...
തിരുവനന്തപുരം  മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ 4 വര്‍ഷമായിട്ടും നൽകാതെ സംസ്ഥാന സര്‍ക്കാര്‍. ആനുകൂല്യങ്ങൾക്കായി ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. സർക്കാരുമായി ഭിന്നതയിലായ ജേക്കബ് തോമസിനെ മൂന്നു തവണ സസ്പെൻഡ് ചെയ്തിരുന്നു. ഒടുവില്‍ തിരിച്ചെടുത്ത് ഷൊര്‍ണൂര്‍ മെറ്റല്‍ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാന്‍ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. 2020 മേയില്‍ വിരമിക്കുന്നതുവരെ ആ തസ്തികയില്‍ തുടര്‍ന്നു. പിന്നീട് ആനുകൂല്യങ്ങല്‍ തടഞ്ഞു.

തുടര്‍ന്നു വായിക്കുക . . .

 

എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്ന് എംഎം ഹസന്‍

എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും അതിന്റെ വിവരം വിശദീകരിക്കണമെന്നുമുള്ള ദുര്‍ബലമായ പ്രതികരണമാണ് സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയതെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ കുറ്റപ്പെടുത്തി. സിപി ഐയെ തകര്‍ക്കുന്നതില്‍ ഗൂഢാലോചന നടത്തിയ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് പൂരം കലക്കിയതില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് പറയാനുള്ള മിനിമം ധൈര്യം സിപി ഐ കാണിക്കണമെന്ന് എംഎം ഹസന്‍ വ്യക്തമാക്കി. സിപിഐയെ തൃശൂരില്‍ ഇരയാക്കിയതിന്‍റെ കാരണക്കാരനായ എഡിജിപിയെയാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട് . ..

എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും ആരോപണവുമായി പിവി അൻവ‍ര്‍ എംഎല്‍എ

എഡിജിപി എംആർ അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനല്‍ തന്നെയാണെന്നും അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്നും പിവി അൻവര്‍ എംഎല്‍എ ആരോപിച്ചു. എന്തായാലും അജിത് കുമാര്‍ മാറുമെന്നും. മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറും. മാമി കൊല്ലപ്പെട്ടു എന്നാണ് സംശയിക്കുന്നത്. മാമിയെ എനിക്ക് നേരത്തെ അറിയില്ലെന്നും അൻവര്‍ പറഞ്ഞു.ഇപ്പോള്‍ രൂപീകരിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസം ഉണ്ട്. സിബിഐ വരണമെന്ന ആവശ്യത്തില്‍ നിന്നും തല്‍ക്കാലം പിന്മാറാന്‍ കുടുംബത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പിവി അൻവര്‍ പറഞ്ഞു. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാർത്ഥിക്കാം എന്നായിരുന്നു അന്‍വറിന്‍റെ മറുപടി.

കടപ്പാട് . . .

മന്ത്രിയുടെ വാക്ക് പാഴായി, പമ്പിങ് തുടങ്ങിയില്ല; 4 ദിവസമായി വെള്ളമില്ലാതെ തലസ്ഥാനം, സ്കൂളുകൾക്ക് അവധി നല്‍കി.

തിരുവനന്തപുരം  വൈകിട്ട് നാലു മണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ വാക്ക് ജലരേഖയായി. തിരുവനന്തപുരത്ത് ഞായറാഴ്ച രാത്രിയായിട്ടും ജലവിതരണം തുടങ്ങാനായില്ല. പമ്പിങ് ഇതുവരെ തുടങ്ങാന്‍ സാധിക്കാതെ വന്നതോടെ തലസ്ഥാനവാസികള്‍ കുടിവെള്ളമില്ലാതെ നരകിക്കുകയാണ്. കുടിവെള്ളം ലഭിക്കാതെ നാലു ദിവസമായിട്ടും നടപടിയാവാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. കുടിവെള്ളം പ്രശ്നം രൂക്ഷമായതോടെ തിരുവനന്തപുരം കോർപറേഷനിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

 വായന തുടരുക . . .

വയനാട്ടില്‍ നടന്നത് എം.ആര്‍.അജിത്കുമാറിന്റെ വണ്‍മാന്‍ ഷോ; ഭക്ഷണം പോലും കിട്ടാതെ പൊലീസുകാര്‍...
കല്‍പറ്റ ∙ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരൽമലയില്‍ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ എഡിജിപി എം.ആർ.അജിത്‌കുമാർ നടത്തിയത് വണ്‍മാന്‍ ഷോ എന്ന് ആക്ഷേപം. ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാന്‍ എഡിജിപി ശ്രമിച്ചുവെന്നു സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു ആരോപിച്ചതിനു പിന്നാലെയാണ് അജിത്‌കുമാറിന്റെ പ്രവർത്തനങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉൾപ്പെടെ കൂടുതല്‍ വിമർശനം ഉന്നയിക്കുന്നത്. പൊലീസിന്റെ വഴിതടയലിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത്, പലപ്പോഴും ഭക്ഷണം പോലും ലഭിക്കാതെ പൊലീസുകാർക്കു ജോലി െചയ്യേണ്ടിവന്നതോടെ സേനയില്‍ത്തന്നെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. എന്നാല്‍ അജിത്‌കുമാറിെനതിരെ പ്രതികരിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല

വായന തുടരുക . . .

 

തൃശ്ശൂരിലെ വിജയം പൂരം കലക്കി നേടിയത് കുഞ്ഞാലിക്കുട്ടി

തൃശ്ശൂരില്‍ ബിജെപി നേടിയ വിജയം പൂരം കലക്കി നേടിയതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എഡിജിപി തന്നെ സ്വകാര്യമായി ആർഎസ് എസ് നേതാക്കളെ കണ്ടത് ഗൗരവകരമാണെന്നും, പൂരം കേരളത്തിന്‍റെ അഭിമാനമാണ് പൂരം കലക്കുക എന്നാല്‍ വിശ്വാസികളെ അപമാനിക്കലാണ് വോട്ടു കിട്ടാന്‍ അതിനും മടിക്കില്ല എന്നതാണ് തൃശൂരില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണം. ഇത് പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും ബിജെപിയും ജനങ്ങളെ പറ്റിക്കുകയാണ്.സിപിഎമ്മും ബിജെപിയും ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും വഞ്ചിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട് . . .

രാത്രി വാർത്തകള്‍ . . .

കുറ്റകരമായ അനാസ്ഥ, ബോധപൂര്‍വമായ വീഴ്ച'; തലസ്ഥാനത്തെ കുടിവെള്ള മുടക്കത്തില്‍ വിമര്‍ശനവുമായി എംഎല്‍എ......

ജല അതോറിറ്റിയെ വിമര്‍ശിച്ച് സി.പി.എം. എം.എല്‍.എയും കോര്‍പ്പറേഷന്‍ മുന്‍ മേയറുമായ വി.കെ. പ്രശാന്ത്. ജല അതോറിറ്റിക്ക്‍വീഴ്ചയുണ്ടായെന്ന് കഴക്കൂട്ടം എം.എല്‍.എ. കുറ്റപ്പെടുത്തി. മുന്‍ധാരണയില്ലാതെയാണ് അതോറിറ്റി കാര്യങ്ങള്‍ കൈകാര്യംചെയ്തതെന്നും പ്രശാന്ത് ആരോപിച്ചു.

വായന തുടരുക . . .

കിട്ടിയത് മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം കേരളത്തിന് പുറത്തേക്കും...

തൃശൂര്‍ ∙ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേൽപ്പാലത്തില്‍ ചോരക്കുഞ്ഞിന്‍റെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിക്കുമെന്നു പൊലീസ്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്നു തൃശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ചതാരാണെന്നു കണ്ടെത്താനായിട്ടില്ല.

കൂടുതല്‍ വായിക്കുക . . .

ലക്ഷദ്വീപിനും ബവ്കോയുടെ ചിയേഴ്‍സ്; ഇനി ലഹരി നുണഞ്ഞ് വിനോദസഞ്ചാരം...

കോട്ടയം  കേരളത്തോടൊപ്പം ലക്ഷദ്വീപിനും ചിയേഴ്‌സ് പറയാന്‍ ബവ്കോ. ടൂറിസം പ്രോത്സാഹിപ്പിക്കാനായി ലക്ഷദ്വീപ് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ അപേക്ഷപ്രകാരം അങ്ങോട്ടേക്കു മദ്യം കയറ്റി അയയ്ക്കാനാണു ബവ്കോയുടെ തീരുമാനം. കൊച്ചിയിലെ വെയര്‍ഹൗസുകളില്‍ നിന്നുള്ള മദ്യമാണു കപ്പല്‍ മാര്‍ഗം ദ്വീപിലെത്തിക്കുക. കേരളത്തിലേതിനു പുറമേ ബവ്കോയ്ക്ക് അധികവരുമാനമായി ഈ കയറ്റുമതി മാറുമെന്നാണു കണക്കുകൂട്ടല്‍. ഒറ്റത്തവണത്തേക്കുള്ള കയറ്റുമതിക്കാണ് നിലവില്‍ അനുമതി

വായന തുടരുക . . .

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.