സെപ്തംബര്‍ 2024 തിങ്കളാഴ്ച

1200 ചിങ്ങം 24

ലക്കം 1 വാല്യം 85

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

09

Day by day
I am growing Rich.

അജിത് കുമാര്‍ RSS നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്തിന്? ഡി.ജി.പി. അന്വേഷിക്കും, റിപ്പോര്‍ട്ട് ഉടന്‍......

തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം ഡി.ജി.പി. അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് നൽകുമെന്നാണ് വിവരം. സർവീസ് ചട്ടലംഘനം, അധികാര ദുർവിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്.

വായന തുടരുക . . .

പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് മുഖ്യമന്ത്രി; സി.പി.എം. സൈബറിടത്തില്‍ മുനവെച്ച വാക്കുകള്‍......

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി ആരോപണങ്ങള്‍ പ്രവഹിക്കവേ, പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കാലങ്ങളിലേതുപോലെ മുഖ്യമന്ത്രിക്കു കവചമൊരുക്കാന്‍ നേതാക്കള്‍ കാര്യമായി രംഗത്തിറങ്ങിയിട്ടില്ല. സി.പി.എം. സൈബര്‍ പടയാളികളും മൗനത്തില്‍. ചാനല്‍ച്ചര്‍ച്ചകള്‍ക്കും സി.പി.എം. നേതാക്കളെ കിട്ടാനില്ല. മാധ്യമങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി സി.പി.എം. സഹയാത്രികരേ എത്തുന്നുള്ളൂ.

വായന തുടരുക . . .

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസിന്റെ തീപ്പന്തം നാളെ......

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയവർക്കെതിരേ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ട് ആറിന് പ്രതിഷേധ തീപ്പന്തം (പന്തംകൊളുത്തി പ്രകടനം) നടത്തും.

തുടര്‍ന്നു വായിക്കുക . . .

മുകേഷിന്‍റെ മുൻകൂര്‍ ജാമ്യത്തിൽ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് സര്‍ക്കാര്‍

നടനും എംഎല്‍എയുമായ മുകേഷിന് മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടല്‍. സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയശേഷമാണ് എസ് ഐ ടി ഹൈക്കോടതിയില്‍ അപ്പീല്‍ നൽകാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നത്. സെഷന്‍സ് കോടതി മുൻകൂര്‍ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടി അപ്പീല്‍ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്ക് നൽകിയത്.

വാര്‍ത്ത ഉറവിടം ...

പ്ലസ് ടു വിദ്യാർഥിയെ എസ് ഐ മർദിച്ച സംഭവത്തില്‍ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷന്‍

കട്ടപ്പനയില്‍ പ്ലസ് ടു വിദ്യാർഥിയെ എസ് ഐ മർദിച്ച സംഭവത്തില്‍ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. അടുത്ത മാസം തൊടുപുഴയില്‍ നടക്കുന്ന സിറ്റി എസ് പി യും കട്ടപ്പന ഡി വൈ എസ് പി യും വിശദീകരണം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. വിദ്യാർഥിയെ മർദിച്ചതില്‍ എസ് ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോർട്ട്‌ നൽകിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തല്‍. ഏപ്രില്‍ 25 നാണ് ആസിഫിനെ കട്ടപ്പന എസ് ഐ സുനേഖ് പി ജെയിംസും സി പി ഒ മനു പി ജോസും സംഘവും മർദിച്ചത്. സംഭവത്തില്‍ എസ് ഐ ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ് ഐ യെ സസ്‌പെൻഡ്  ചെയ്തിരുന്നു.

കടപ്പാട് . . .

ഡ്രഡ്ജര്‍ എത്താന്‍ വൈകിയേക്കും, അർജുനായുള്ള തിരച്ചില്‍ നീളും

ഷിരൂരില്‍ കാണാതായ അർജുനായുള്ള തിരച്ചില്‍ നീളും. ഡ്രഡ്ജര്‍ എത്താന്‍ വൈകിയേക്കും. കാറ്റും മഴയും തടസം സൃഷ്ടിക്കുന്നതിനാല്‍ ഡ്രഡ്ജര്‍ വെസല്‍ പുറപ്പെടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചു.

വായന തുടരുക  . . .

മന്ത്രി പറഞ്ഞ നാല് മണി കഴിഞ്ഞു’; തൊണ്ട വരണ്ട് തലസ്ഥാനം

മന്ത്രി പറഞ്ഞ നാല് മണി കഴിഞ്ഞു’; തൊണ്ട വരണ്ട് തലസ്ഥാനം

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ഇതുവരെ പരിഹാരമായില്ല. വൈകീട്ട് നാലുമണിയോടെ പമ്പിങ് പുനരാരംഭിക്കുമെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ ഉറപ്പ്. എന്നാല്‍ ഈ ഉറപ്പാണിപ്പോള്‍ പാഴായത്. സംഭവത്തില്‍ പ്രവർത്തകര്‍ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം നടത്തുകയാണ്. റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.

തുടര്‍ന്നു വായിക്കുക . . .

പോപ്പിന്‍റെ വിമാനം പറന്നുയരാന്‍ തയ്യാറെടുക്കുന്നു 

പാപ്പുവ ന്യൂ ഗിനിയയില്‍ നിന്ന് ഫ്രാന്‍സിസ് മാർപാപ്പ യാത്രയായി

പാപ്പുവ ന്യൂ ഗിനിയ സന്ദർശനം അവസാനിപ്പിച്ച ഫ്രാന്‍സിസ് മാർപാപ്പ, തെക്കുകിഴക്കന്‍ ഏഷ്യയിലും ഓഷ്യാനിയയിലുടനീളമുള്ള തൻ്റെ അപ്പസ്തോലിക യാത്രയുടെ മൂന്നാം ഘട്ടത്തിനായി തിമോര്‍ ലെസ്റ്റെയിലേക്ക് പോകുന്നു.

വായന തുടരുക . . .

അജിത്കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി; RSS നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ പാപഭാരമേല്‍ക്കേണ്ടെന്ന് CPM......

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ നടപടിക്ക് സര്‍ക്കാര്‍. ആര്‍.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. കൂടിക്കാഴ്ച നടത്തിയതിന്റെ പാപഭാരം ചുമക്കേണ്ടതില്ലെന്ന് സി.പി.എം. നേതൃത്വം നിലപാടെടുത്തതോടെയാണ് വിശ്വസ്തനെ കൈവിട്ട് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. ചുമതലയില്‍നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് എ.ഡി.ജി.പി. കത്തുനല്‍കിയെന്നാണ് വിവരമെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല

തുടര്‍ന്നു വായിക്കുക . . .

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

വനംവകുപ്പ് ഉദ്യോഗസ്ഥരെ മൂന്നുമണിക്കൂര്‍ തടഞ്ഞുവച്ച് നാട്ടുകാര്‍

കാന്തല്ലൂരില്‍ കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്നതിനിടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ മൂന്നുമണിക്കൂര്‍ തടഞ്ഞുവച്ച് നാട്ടുകാര്‍. കാട്ടാനയിറങ്ങിയത് വിളിച്ചുപറഞ്ഞപ്പോള്‍ ഡീസലില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാരോപിച്ചും, വന്യജീവി ആക്രമണങ്ങള്‍ക്കെതിരേ ഫലപ്രദമായ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുമായിരുന്നു നാട്ടുകാര്‍ ഒത്തുകൂടിയത്. ആനയെ തുരത്താനായി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ജീപ്പില്‍ ഡീസലില്ല, സര്‍ക്കാര്‍ ഡീസലടിക്കാന്‍ പണം തരുന്നില്ല എന്നറിയിച്ചതായാണ് പരാതി. തുടർന്ന് ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടർന്ന് റിസോര്‍ട്ടിലെത്തിയ വനംവകുപ്പ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞു വെയ്ക്കുകയായിരുന്നു.

വാര്‍ത്ത ഉറവിടം ...

'സിപിഎമ്മുകാരുടെ ഫെയ്സ്ബുക്ക് വാൾ മൂന്നാല് ദിവസമായി ശ്രദ്ധിച്ചിട്ടുണ്ടോ?'; പരിഹസിച്ച് വിടി ബൽറാം...
കേരളാ പൊലീസില്‍ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി പലവട്ടം രഹസ്യചര്‍ച്ച നടത്തിയ പശ്ചാത്തലത്തിൽ, സിപിഎം സൈബർ സഖാക്കളെ ട്രോളി കോൺ​ഗ്രസ് നേതാവ് വിടി ബൽറാം. നിങ്ങളുടെ പരിചയത്തിലുള്ള സിപിഎമ്മുകാരുടേയും ന്യാ.തൊ.ടേയും ഫേസ്ബുക്ക് വാൾ കഴിഞ്ഞ മൂന്നാല് ദിവസമായി ശ്രദ്ധിച്ചിട്ടുണ്ടോ?. ഇല്ലെങ്കിൽ ഒന്ന് പോയി നോക്കൂ. നല്ല രസമായിരിക്കും.- അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

തുടര്‍ന്നു വായിക്കുക . . .

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സൂചന; സിസിടിവി ദൃശ്യം പുറത്ത്...
വിവാഹം നടക്കാനിരിക്കേ മലപ്പുറം പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂര്‍ വരെ എത്തിയതായി സൂചന. കഴിഞ്ഞ ബുധനാഴ്ച രാത്രി 7.45 ന് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് വിഷ്ണുജിത്ത് കോയമ്പത്തൂര്‍ ബസില്‍ കയറുന്നതിന്റെ    സിസിടിവി  ദൃശ്യങ്ങള്‍ ലഭ്യമായി. കഞ്ചിക്കോട് ആണ് വിഷ്ണുവിന്റെ ടവർ ലൊക്കേഷന്‍ അവസാനമായി ലഭിച്ചത്.  കഞ്ചിക്കോട്ട് വിഷ്ണു ജോലി ചെയ്യുന്ന ഐസ്ക്രീം ഫാക്ടറിയിലെ സുഹൃത്തുക്കളെയും കൂട്ടി പൊലീസ് ഇന്നലെ അന്വേഷണം നടത്തിയിരുന്നു. തന്റെ കൈയില്‍ നിന്ന് വിഷ്ണുജിത് ഒരു ലക്ഷം രൂപ വാങ്ങിയെന്ന് സുഹൃത്ത് ശരത് പൊലീസിനോടു പറഞ്ഞു. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പാലക്കാട് പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം


വിഡിയോ റിപ്പോര്‍ട്ട് കാണാം . . .

മണിക്കൂറില്‍ 49, തുടങ്ങിയത് നാല് മണിക്ക്, ​ആകെ 334 വിവാഹങ്ങള്‍; ഗുരുവായൂരില്‍ കല്ല്യാണ മേളം......
ഗുരുവായൂര്‍ ക്ഷേത്രനട ഞായറാഴ്ച്ച 334 വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഗുരുവാന്‍റെചരിത്രത്തിലാദ്യമായാണ് ഇത്രയധികം വിവാഹങ്ങള്‍ നടക്കുന്നത്. പുലര്‍ച്ചെ നാലിന് ആരംഭിച്ച വിവാഹങ്ങള്‍ ഉച്ചയ്ക്ക് 12.35 വരെ നീണ്ടു. ആറു മണ്ഡപങ്ങളിലായാണ് താലിക്കെട്ട് നടന്നത്. 100 പോലീസുകാര്‍, ദേവസ്വത്തിൻ്റെ 50 സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, ദേവസ്വം ജീവനക്കാര്‍ എന്നിവരുടെ സേവനം വലിയ രീതിയില്‍ വിവാഹകര്‍മങ്ങള്‍ പൂർത്തിയാക്കാന്‍ സഹായമായി. ക്രമീകരണങ്ങള്‍ എളുപ്പമാവാന്‍ ഗുരുവായൂര്‍ നഗരസഭയുടെ സജീവ ഇടപെടലും ഉണ്ടായി.

വീജിയോ കാണുക . . .

ബൈക്ക് നിയന്ത്രണംതെറ്റി വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; സഹയാത്രികന് പരിക്ക്  ......

മാങ്കാംകുഴി (ആലപ്പുഴ ): നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്ക്. മാങ്കാംകുഴി ജിതിന്‍ നിവാസില്‍ വിമുക്ത ഭടന്‍ മധുവിന്റെയും ശാരിയുടെയും മകന്‍ ജിതിന്‍ (30)ആണ് മരിച്ചത്.

വിശദമായി വായിച്ചറിയുക . . .

'സ്വന്തമായി സമ്പാദിച്ച്,സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് വിവാഹം, പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം'......

നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‍ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. വിവാഹം ലളിതമായി നടത്തിയ ദിയ കൃഷ്ണ അതിനുശേഷമുള്ള റിസപ്ഷന്‍ ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ കുറച്ച് അതിഥികള്‍ മാത്രമാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.

തുടര്‍ന്നു വായിക്കുക . . .

തിരുവനന്തപുരത്ത് കുടിവെള്ളം മുട്ടിയത് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് നാലുദിവസം കുടിവെള്ളം മുട്ടിയത് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമെന്ന് റിപ്പോർട്ട്. ആസൂത്രണം ഇല്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതും, പ്രധാന പൈപ്പ് ലൈനിലെ വാല്‍വുകള്‍ പലതും പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധി കൂട്ടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാരുടെയും കോര്‍പറേഷന്‍റെയും ആവശ്യം. അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ലെന്നാണ് പരാതി. 48 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന അറിയിപ്പോടെ പണിതുടങ്ങിയെങ്കിലും മൂന്നാം ദിനവും ജനം വലഞ്ഞതോടെയാണ് വിഷയത്തിന്‍റെ ഗൗരവം ജനപ്രതിനിധികള്‍ അറിയുന്നത്. അതിനാല്‍ തന്നെ പകരം സംവിധാനം ഒന്നും ഒരുക്കിയില്ല. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ക്രൈസിസ് മാനേജ്മെന്‍റ് ഗ്രൂപ്പിനെ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയറാണ് വലിയ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ വിവരം അറിയിക്കേണ്ടത്. അതുണ്ടായില്ല. ഇനി ഇങ്ങനെ പറ്റില്ലെന്ന് കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

കടപ്പാട് . . .

പ്രൊഫൈല്‍ പിക് മാറ്റി തിരുവനന്തപുരം കളക്ടര്‍ കുടിവെള്ളമില്ലെന്ന് കമന്‍റുകള്‍...

തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിന് നാലാംനാളും പരിഹാരമാവാത്തതോടെ തിരുവനന്തപുരം കളക്ടര്‍ അനുകുമാരിയുടെ പ്രൊഫൈല്‍ പിക്കിന് താഴെ പരാതിയുമായി തിരുവനന്തപുരത്തുകാര്‍. കമന്‍റുകളില്‍ മുഴുവന്‍ കുടിവെള്ളമില്ലാത്തത് മൂലമുള്ള പരാതി പ്രളയമാണ്. ചില കമന്‍റുകള്‍ ഇങ്ങനെ... 

തുടര്‍ന്നു വായിക്കുക . . .

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.