|
ഒക്ടോബര് 2024 ബുധനാഴ്ച 1200 കന്നി 23 |

|
ലക്കം 1 വാല്യം 111 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(3) |
|
09 |
|
Man knows the comma and full-stop of language. He knows not the full-stop of negative thoughts. PBKIVV |
|
തൃശൂര് പൂരം കലക്കലില് സഭയില് അടിയന്തര പ്രമേയ ചര്ച്ച തുടങ്ങി സഭയില് അടിയന്തര പ്രമേയ ചര്ച്ച തുടങ്ങി. തൃശൂര് പൂരം കലക്കലില് തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എയാണ് ര്ർച്ചക്ക് നോട്ടീസ് നൽകിയത്. പൂരപ്പറമ്പില് സംഘര്ഷം ഉണ്ടായപ്പോള് രക്ഷകനായി ആക്ഷന് ഹീറോ വന്നുവെന്നും അതിനു അവസരം ഒരുക്കിയെന്നും തിരുവഞ്ചൂര് പറഞ്ഞു. തൃശൂര് പൂരത്തില് 8 വീഴ്ചകള് ഉണ്ടായെന്നും തിരുവഞ്ചൂര് പറയുന്നു. പൂരം കലക്കലിന് മുന്നില് നിന്നത് എഡിജിപിയാണ്. പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടാണ്. രാഷ്ട്രീയ ലക്ഷ്യം വച്ച് സുരേഷ് ഗോപിക്ക് വഴി വെട്ടുകയായിരുന്നുവെന്നും തിരൂവഞ്ചൂര് പറഞ്ഞു. അടിയന്തര പ്രമേയ ചർച്ചക്ക് കടംകുള്ളി സുരേന്ദ്രന് മറുപടി നല്കി. പൂരം കലക്കലില് ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തി സർക്കാർ നിയമത്തിന് മുന്നില് കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കാന് ആണ് പ്രതിപക്ഷം ഇറങ്ങിത്തിരിക്കുന്നത്. ആർഎസ്എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവം യുഡിഎഫിനാണ്. എല്ലാ ക്ഷേത്രോത്സവവും ഭംഗിയായി നടത്താനാണ് ഇടത് സർക്കാര് ശ്രമിച്ചതെന്നും കടകംപള്ളി പറഞ്ഞു.
KML E-Returns Send your Reg. No, Password and Transaction during these period. 9745397722 അന്ന് അജിത്കുമാറിന്റെ റിപ്പോർട്ടില് സസ്പെൻഷന്, തിരിച്ചെത്തുമ്പോള് പ്രധാനപദവിയില് പി. വിജയന് ...... തിരുവനന്തപുരം: ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യായിരുന്ന എം.ആര്. അജിത്കുമാറിന്റെ റിപ്പോർട്ടില് സസ്പെന്ഷനിലായ പി. വിജന്ൻ, അദ്ദേഹത്തിന്റെ സ്ഥാനചലനത്തിനു പിന്നാലെ പോലീസിലെ പ്രധാനപദവിയില്. വിവാദങ്ങൾക്ക് പിന്നാലെ എം. ആര്. അജിത്കുമാറിനെ ക്രമസമാധാന ച്ചുമതലയിൽനിന്ന് മാറ്റി ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമിനെ പകരം നിയമിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അക്കാദമിയില്നിന്ന് പി. വിജയന് ഇന്റലിജൻസ് തലപ്പത്ത് എത്തുന്നത്. കാണാതായത് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും; അലൻ വാക്കറുടെ സംഗീത നിശക്കിടെ മൊബൈലുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ് .....s കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കർ ബോൾഗാട്ടിയിൽ അവതരിപ്പിച്ച സംഗീത നിശക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ്. മോഷണം നടക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് കരുതിയിരുന്ന ആൾക്കൂട്ടത്തിന്റെ പക്കൽ നിന്നാണ് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും മോഷ്ടിക്കപ്പെട്ടത്. ഇതിനു പിന്നിൽ വൻനഗരങ്ങളിലെ പരിപാടികള് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള് ഓണ്ലൈനായി വീട്ടിലിരുന്നും നല്കാവുന്നതാണ്. |
|
കമ്പ്യൂട്ടേഷണല് ഡിസൈന്, നിർമിതബുദ്ധി: പ്രോട്ടീന് പഠനം ആധുനികവത്കരിച്ച മൂന്ന് ഗവേഷകർക്ക് രസതന്ത്ര നൊബേല്...... സ്റ്റോക്ക്ഹോം: കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പ്രോട്ടീന് ഡിസൈന് സാധ്യമാക്കുകയും നിര്മിതബുദ്ധി (എ.ഐ) യുടെ സഹായത്തോടെ പ്രോട്ടീന് ഘടനകള് പ്രവചിക്കാനുള്ള വിദ്യകള് വികസിപ്പിക്കുകയും ചെയ്ത മൂന്ന് ഗവേഷകര് 2024 -ലെ രസതന്ത്രത്തിനുള്ള നൊബേല് പുരസ്‌കാരം പങ്കിട്ടു 25 കോടിയുടെ ഒന്നാം സമ്മാനം പനമരത്ത് നിന്ന് ബത്തേരിയിലെത്തിച്ച ടിക്കറ്റിന്; വിറ്റത് ഒരു മാസം മുമ്പ്...... കോഴിക്കോട്: ടിക്കറ്റെടുത്ത് ആകാംക്ഷയോടെ കാത്തിരുന്നവര്ക്ക് മുന്നിലേക്ക് ആ സമ്മാനവിവരം വന്നിരിക്കുന്നു. ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് വയനാട് ജില്ലയില് വിറ്റ ടിക്കറ്റിന്. വയനാട് സുല്ത്താന് ബത്തേരിയിലെ എന്.ജി.ആര് ലോട്ടറീസാണ് സമ്മാനാര്ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്.ജി.ആറിന് ടിക്കറ്റ് നല്കിയത്. വരി നില്ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു അനവത്ത് ചിലവുകള് ഒന്നുമില്ല. എല്ലാവിധ ഇ - സേവനങ്ങള് വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു. സൂര്യനു കീഴില് ഏതൊരു I T സേവനത്തിനും (Except Adhar Services) ബന്ധപ്പെടാന് ഇവിടെ ക്ലിക്ക് ചെയ്യുക ... ഫോണ് 9745397722 തിരുവോണം ബമ്പര്; ഒന്നാം സമ്മാനം TG-434222 ന്, 25 കോടി വയനാട്ടില് വിറ്റ ടിക്കറ്റിന്...... മുന് ഡിജിപി ആര്. ശ്രീലേഖ ബി.ജെ.പിയിലേക്ക്; ഇന്ന് വൈകീട്ട് അംഗത്വം സ്വീകരിക്കും...... മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്ശം: മാപ്പ് പറഞ്ഞ് പിവി അന്വര് . . . മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്ശത്തില് മാപ്പ് പറഞ്ഞു പിവി അന്വര്. വലിയ നാക്ക് പിഴ സംഭവിച്ചു എന്ന് വിശദീകരണം. നിയമസഭാ മന്ദിരത്തിന് മുന്നില് നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു അന്വറിന്റെ വിവാദ പരാമര്ശം. ഫേസ്ബുക്കില് പങ്കു വെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. |
|
ഇന്നത്തെ സ്വര്ണ്ണം, വെള്ളിനിരക്കുകള് |
|
|
22 കാരറ്റ് സ്വര്ണ്ണം ഗ്രാമിന് |
₹ 7,030 |
|
വെള്ളി 1 ഗ്രാം |
₹ 101.90 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
81,467.10 |
|
എന്. എസ്. ഇ |
24,981.95 |
|
ശബരിമലയില് ഓൺലൈന് ബുക്കിംഗ് മാത്രമാക്കിയാല് ഭക്തർക്ക് തിരിച്ചടിയാകുമെന്ന് വി ഡി സതീശന് ശബരിമലയില് ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാല് ഭക്തര്ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കഴിഞ്ഞ വർഷം പ്രതിദിനം 90000 പേരെ ആയിരുന്നു അനുവദിച്ചത്. സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈന് ബുക്കിംഗ് നടത്തിയ 80000 പേർക്കാണ് ശബരിമലയിൽ ദര്ശനം ല്ൽകുന്നതെന്നാണ് നിലവിലെ സര്ക്കാര് തീരുമാനം. ഇത് അപകടകരമായ നിലയിലേക്ക് പോകും. ഗൗരവം മുന്നിൽ കണ്ട് സര്ക്കാര് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ കാര്യം ഡെപ്യൂട്ടി സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി മറുപടി നല്കി. 80000ലധികം ആളുവന്നാല് സൗകര്യ കുറവ് കണക്കിലെടുത്താണ് അങ്ങനെ തീരുമാനിച്ചതെന്നും അദ്ദേഹം നിയമസഭയില് വ്യക്തമാക്കി. കാകദൃഷ്ടി താങ്കളുടെ പ്രിയ സുഹൃത്തുക്കള്ക്ക് പങ്കുവെക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക. വടക്കുംനാഥന്റെ പടച്ചോറ് പകുത്തുണ്ട് വളർന്നതാണ് തൃശ്ശൂരിലെകമ്മ്യൂണിസ്റ്റ് പ്രസ്ഥാനം-പൂരം കലക്കലില് CPI...... തിരുവനന്തപുരം: തൃശ്ശൂര് പൂരം കലക്കലില് പ്രതിപക്ഷ ആരോപണങ്ങള് സഭയിലും ആവര്ത്തിച്ച് സിപിഐ. പൂരം കലക്കിയതിനു പിന്നില് വത്സന് തില്ലങ്കേരിമാരും ആർഎസ്എസിന്റെ ഗൂഢ സംഘമുണ്ടെന്ന് സി.പി.ഐ എം.എല്.എ പി.ബാലചന്ദ്രനും അഭിപ്രായപ്പെട്ടു. തൃശ്ശൂര് പൂരംകലക്കല് വിവാദത്തിന് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയില് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവിന് വയനാട് വേദിയാകും തിരുവനന്തപുരം: കന്നുകാലി-ക്ഷീര കാർഷിക മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് യുവജനതയെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വയനാട് കേരള വെറ്റിനറി സർവകലാശാലയിൽ ആഗോള ലൈവ്സ്റ്റോക്ക് കോൺക്ലേവ് (Global Livestock Conclave in Wayanad) സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഡിസംബർ 20മുതൽ 29വരെ നടക്കുന്ന കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യമായിട്ടാണ് സാര്.. കയ്യും കാലും വിറയ്ക്കുന്നു..; 25 കോടി വിറ്റ ഏജന്റ് നാഗരാജ് വയനാട്: കാത്തിരിപ്പുകള്ക്ക് ഒടുവില് തിരുവോണം ബമ്പര് നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എം ജി ആര് ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. താന് വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതില് അതിയായ സന്തോഷമെന്ന് നാഗരാജ് പറഞ്ഞു. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാഗരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മോട്ടോര് വാഹനം, ഡ്രൈവിങ്ങ് ലൈസന്സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്ലൈന് സേവനങ്ങള്ക്കും 9745397722 എന്ന നമ്പറില് ബന്ധപ്പെടുക ശബരിമലയില് സ്പോട്ട് ബുക്കിംഗ് ഏര്പ്പെടുത്തിയി ല്ലെങ്കില് ശക്തമായ പ്രതിഷേധം’ : സര്ക്കാരിന് മുന്നറിയിപ്പുമായി ബിജെപി ശബരിമല തീര്ത്ഥാടനം അലങ്കോലമാക്കാനുള്ള ആസൂത്രിതമായ നീക്കം നടക്കുന്നതായി സംശയമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ഓണ്ലൈന് ബുക്കിംഗ് അശാസ്ത്രീയ നിലപാടെന്നും വ്യാപകമായ പ്രതിഷേധം ഉയര്ന്നിട്ടും നിലപാട് തിരുത്താന് സര്ക്കാരോ ദേവസ്വം ബോര്ഡോ തയ്യാറായിട്ടില്ലെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. തീര്ത്ഥാടനകാലം അലങ്കോലമാകും എന്ന ആശങ്ക ഭക്തര്ക്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം അടിയന്തരമായി സ്പോട്ട് ബുക്കിംഗ് ഏര്പ്പെടുത്തണമെന്നും പറഞ്ഞു. അല്ലെങ്കില് ഭക്തരുടെ പ്രതിഷേധങ്ങള്ക്ക് ബിജെപി പിന്തുണ നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ പ്രതിഷേധം ഉണ്ടാകും. സ്പോട്ട് ബുക്കിംഗ് നല്കാന് മന്ത്രി ദുരഭിമാനം കാണിക്കുന്നത് എന്തുകൊണ്ട് ? കെ സുരേന്ദ്രന് ചോദിച്ചു. test |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |