|
(1) |
|
നവംബര്‍ 2024 തിങ്കളാഴ്ച 1200 വൃശ്ചികം 24 |

|
വാല്യം 1 ലക്കം 161 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
09 |
|
Man knows comma and full-stop of language. He knows not the full-stop of negative things |
|
മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്കതല അദാലത്തിന് തിരുവനന്തപുരത്ത് തിങ്കളാഴ്ച തുടക്കമാകും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്കതല അദാലത്തിന് തിരുവനന്തപുരത്ത് തിങ്കളാഴ്ച തുടക്കമാകും. കരുതലും കൈത്താങ്ങും എന്ന പേരിൽ ഗവ. വിമെൻസ് കോളേജിലാണ് അദാലത്ത് നടക്കുക. രാവിലെ ഒൻപതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരിക്കും. തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ 17 വരെയാണ് അദാലത്ത് നടക്കുന്നത്. വായന തുടരുക . .. നടിക്ക് സിനിമയും കാശുമായപ്പോൾ അഹങ്കാരം, കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം ആവശ്യപ്പെട്ടു’; മന്ത്രി വി ശിവന്‍കുട്ടി സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാൻ 5 ലക്ഷം പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്. മന്ത്രി പറഞ്ഞു. വായന തുടരുക . . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 ശബരിമല സന്നിധാനത്ത് മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം മുതിർന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സന്നിധാനത്തും അടുത്തവർഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിൽ അടുത്തിടെ ആരംഭിച്ച ഫെസിലിറ്റേഷൻ സെൻററിന്റെ മാതൃകയിലാണ് പുതിയ കേന്ദ്രം ഒരുക്കുന്നതെന്നും ശബരിമലയിൽ കുട്ടികൾക്കായി മാത്രം ഒരുക്കിയിട്ടുള്ള ക്യൂ സംവിധാനം അടുത്തവർഷം വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക പുനസംഘടന വാര്‍ത്തകളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ കെപിസിസിയിലെ നേതൃമാറ്റ ചർച്ചകൾ അപ്രസക്തമാണെന്നും തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിച്ചിടത്ത് നേതൃമാറ്റത്തിന് പ്രസക്തിയില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോഴത്തെ നേതൃത്വത്തിന് പ്രശ്നങ്ങളില്ല യുവാക്കൾ അതൃപ്തരല്ലെന്നും, എല്ലാ മേഖലകളിലും പരിഗണിക്കപ്പെടുന്നുണ്ടെന്നും നേതൃ ചർച്ചകളില്‍ ഭാഗമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട പദവിയില്‍ പ്രശ്നമില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തുടരും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂനതയല്ലെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . .. Todays Special GK Red Fort…..!!! തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 ശിവന്‍കുട്ടി ശമ്പളം വാങ്ങുന്നില്ലേ ? സൗജന്യ സേവനമൊന്നുമല്ലല്ലോ, യുവജനോത്സവത്തിൽ നടി വിജയിയായിട്ടുണ്ടെങ്കിൽ അവരുടെ മിടുക്കാണ്’: സന്ദീപ് വാര്യര്‍ സംസ്ഥാന യുവജനോത്സവത്തിലെ സ്വാഗതഗാനം പോലെ ഏറെ പ്രയത്നം വേണ്ട ഒരു നൃത്തം ഒരുക്കിയെടുക്കാന്‍ ദിവസങ്ങളോളം ചെലവഴിക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മലയാള സിനിമയിലെ ഒരു നായിക നടി ഉദ്ഘാടനത്തിന് പോയാൽ ഏതാനും മണിക്കൂറുകൾക്ക് ലഭിക്കുന്ന തുകയാണ് 5 ലക്ഷം. വായന തുടരുക .... Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python സമസ്ത -ലീഗ് സമവായ ചര്‍ച്ച മാറ്റിവച്ചു; തീരുമാനം സമസ്തയിലെ ലീഗ് വിരുദ്ധപക്ഷം വിട്ടുനിന്നതോടെ സമസ്ത -ലീഗ് സമവായ ചര്‍ച്ച മാറ്റിവച്ചു. സമസ്തയിലെ ലീഗ് വിരുദ്ധപക്ഷം വിട്ടുനിന്നതോടെയാണ് ചര്‍ച്ച മാറ്റിയത്. സമസ്തയില്‍ രണ്ട് വിഭാഗങ്ങള്‍ ഇല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. അഭിപ്രായ വ്യത്യാസമുണ്ടെന്നും അത് പറഞ്ഞ് തീര്‍ക്കുമെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. വായന തുടരുക ..... Computer Tips & Short cuts Click Here |
|
ശബരിമലയില്‍ തിരക്ക് വർധിച്ചതോടെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിസിടിവി നിരീക്ഷണം ശക്തമാക്കി പൊലീസ് ശബരിമലയിൽ തിരക്ക് വർധിച്ചതോടെ പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കി. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവയുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി.ബിജോയ്‌ക്കാണ്. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഉടൻ തന്നെ പരിശോധിച്ച് അപ്പപ്പോൾ നിയമ നടപടികൾ സ്വീകരിക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : വാട്സാപ്പിൽ ഇനി റിമൈൻഡർ; മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും സ്റ്റാറ്റസ് മെൻഷൻ അപ്ഡേഷന് ശേഷം പുതുപുത്തൻ ഫീച്ചറുമായി വാട്സാപ്പ് എത്തിയിരിക്കുകയാണ്.വാട്സാപ്പ് ഉപഭോക്താക്കൾക്ക് ഇനി മെസേജുകളും സ്റ്റാറ്റസുകളും മിസ് ചെയ്യേണ്ടതില്ല. നമ്മൾ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്സാപ്പ് തന്നെ ഇനി നമ്മെ ഓർമിപ്പിക്കും. ഇതിനായി നമ്മൾ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങൾ വാട്സാപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിവരങ്ങൾ ബാക്കപ്പിലോ സെർവറിലോ സൂക്ഷിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉപഭോക്താവിന് ശല്യമാകാത്ത രീതിയിലാണ് റിമൈൻഡർ നൽകുക. ആവശ്യമില്ലെങ്കിൽ ഈ സേവനം ഓഫ് ചെയ്യാനും സാധിക്കും. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 അമ്മു സജീവിന്‍റെ മരണത്തിൽ പൊലീസിൽ പുതിയ പരാതി നൽകി കുടുംബം നവംബര്‍ 15 ന് വൈകീട്ട് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച സംഭവത്തിൽ പോലീസിൽ പുതിയ പരാതി നൽകി കുടുംബം. കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് അമ്മുവിന്‍റെ അച്ഛൻ സജീവ് പരാതി നൽകിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകൻ സജിയും കേസിൽ പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ സജീവ് ആരോപിച്ചു. പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ ഒരു വശത്തും നിര്‍ത്തികൊണ്ട് കൗണ്‍സിലിങ് എന്ന പേരിൽ കുറ്റവിചാരണ നടത്തുകയായിരുന്നുവെന്നും രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തതെന്നും ഇതിനുശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് അമ്മു വീണ് മരിച്ചതെന്നും അച്ഛൻ സജീവ് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും സജീവ് പറഞ്ഞു. ന്നതെന്നും പല കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സജീവ് ആരോപിച്ചു തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . അംഗപരിമിതര്‍ക്കുള്ള യാത്രാകാര്‍ഡ് റെയില്‍വേ ഓണ്‍ലൈനായി നല്‍കും; അപേക്ഷിക്കേണ്ടത് ഇങ്ങനെ......
തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722
|
|
ചാലിശേരിയില്‍ യാക്കോബായക്കാരുടെ മൂന്ന് കുരിശടികളും പാരിഷ് ഹാളും സീൽ ചെയ്തു യാക്കോബായ ഓർത്തഡോക്‌സ് സഭാ തർക്കവുമായി ബന്ധപ്പെട്ട് ചാലിശേരിയിൽ യാക്കോബായ വിഭാഗം കൈവശം വെച്ചിരുന്ന മൂന്ന് കുരിശടികളും, പാരിഷ് ഹാളും സീൽചെയ്തു. പൊലീസിൻ്റെ സഹായത്തോടെ ജില്ലാഭരണകൂടമാണ് നടപടി സ്വീകരിച്ചത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജിൻ്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും നൂറോളം പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടപടികൾ പൂർത്തിയാക്കി. കുരിശടികളിലെയും പാരീഷ് ഹാളിലെയും പൂട്ടുകൾ സീൽ ചെയ്തു നോട്ടീസ് പതിച്ചു. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. ചെറുപ്പക്കാരാണ് നേതൃത്വത്തില്‍ ഇരിക്കുന്നത്, യുവാക്കൾ അസ്വസ്ഥരായി നിൽക്കേണ്ട സാഹചര്യം കോൺഗ്രസിൽ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ കെ പി സി സി പുനസംഘടന വാര്‍ത്തകളോട് പ്രതികരിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മങ്കൂട്ടത്തില്‍. യുവാക്കള്‍ അസ്വസ്ഥരായി നില്‍ക്കുന്ന സാഹചര്യമല്ല കോണ്‍ഗ്രസിലുള്ളത്. ചെറുപ്പക്കാരാണ് കോൺഗ്രസ് നേതൃത്വത്തിൽ ഇരിക്കുന്നത്, കൂടുതൽ സന്ദീപ് വാര്യർമാർ കോൺഗ്രസിലേക്ക് വരേണ്ടതുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നേതൃത്വത്തെ കുറിച്ച് തീരുമാനിക്കേണ്ടത് AICCയാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞത് KPCC ഭാരവാഹികളുമായി ബന്ധപ്പെട്ട കാര്യമാണെന്നും മാങ്കൂട്ടം കൂട്ടിച്ചേര്‍ത്തു. വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങള്‍ തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങൾ തീർപ്പാക്കണമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ . വഴിവിട്ട നടപടികൾക്ക് പ്രത്യേക അവകാശമുണ്ടെന്ന പെരുമാറ്റ രീതി ചില ഓഫീസുകളിലും മേഖലകളിലുമുണ്ടെന്നും അത് നാട് ആഗ്രഹിക്കുന്ന കാര്യമല്ല സർക്കാർ അത് അംഗീകരിക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രീതികളിൽ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കുമെന്നും ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം വിമൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വായന തുടരുക... സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 09, തിങ്കളാഴ്ച.. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. പത്തനംതിട്ടയിലെ അമ്മു സജീവന്റെ മരണം; കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷന്‍ പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി. പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പാളിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം. അമ്മുവിൻറെ മരണത്തിൽ ആരോഗ്യ സർവ്വകലാശാല അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോളജ് അധികൃതരുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. വായന തുടരുക . . . കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനം, ഞാൻ ഒരു രൂപ പോലും കൈപ്പറ്റിയില്ല': ആശാ ശരത് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കാന്‍ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് ആശാ ശരത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ പ്രതിഫലം ചോദിച്ചതിനെ വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി നടി രംഗത്തെത്തി.കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്നും ആശാ ശരത് പറയുന്നു. വായന തുടരുക. ... ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് സർക്കാർ ഉറപ്പു നൽകിയതാണ്, ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു'; മുഖ്യമന്ത്രി പ്രതിസന്ധികൾ നേരിടുമ്പോൾ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകൾ തീർക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സര്‍ക്കാര്‍.വായന തുടരുക. ...
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |