സെപ്തംബര്‍ 2024 ചൊവ്വാഴ്ച

1200 ചിങ്ങം 25

ലക്കം 1 വാല്യം 86

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

10

Even with a small bank account, the one who is contented find himself with great wealth.

ഇന്ന് ആത്മഹത്യാ പ്രതിരോധ ദിനം: ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056.

ദുര്‍ഗയുടെ ഒരു വിളിയില്‍ തീവണ്ടിക്കുംമുന്‍പേ പാഞ്ഞെത്തി പോലീസ്, ജീവിതപ്പാളത്തില്‍ സുരക്ഷിതനായി ഒരാള്‍ ......

കാഞ്ഞങ്ങാട്: ആ വീഡിയോകോള്‍ ദുര്‍ഗ കണ്ടിരുന്നില്ലെങ്കില്‍ പാതിരാത്രിയില്‍ റെയിൽവേട്രാക്കില്‍ ഒരു ജീവന്‍ പൊലിഞ്ഞേനെ. ഒരു കൊച്ചുകുട്ടിയുടെ ഫോണ്‍വിളിയുടെ ഗൗരവം തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും ഒരുജീവന്‍ കെടാതെ കാത്തു ......

തുടര്‍ന്നു വായിക്കുക . . .

കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും?; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കാര്യമാക്കിയില്ല......
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ്. നേതാവ് രാം മാധവുമായി കോവളത്ത് കൂടിക്കാഴ്ച നടത്തിയപ്പോള്‍ മുഖ്യമന്ത്രിയുമായി വളരെ അടുപ്പമുള്ളയാളും ഉണ്ടായിരുന്നതായി സംശയം. കൂടിക്കാഴ്ച സംബന്ധിച്ച് സ്‍പെഷ്യല്‍ ബ്രാഞ്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടും ഇക്കാര്യത്തില്‍ ഒരു ചോദ്യംപോലും ഉയരാതിരുന്നതും ശ്രദ്ധേയമായി. കൂടിക്കാഴ്ചയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നതും ഈ സംശയത്തിലൂന്നിയാണ്.

വായന തുടരുക . . .

കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്‍റേതെന്ന് രമേശ് ചെന്നിത്തല

കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്‍റേതെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ സര്‍ക്കാരെന്നും അദ്ദേഹം വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സർക്കാരിനെ ഹൈക്കോടതി വിമർശിച്ച സാഹചര്യത്തില്‍, മൊഴികളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇരകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഴുവന്‍ പുറത്തു വിടണം. ഹൈക്കോടതി ഇന്ന് നടത്തിയ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാര്‍ത്ത ഉറവിടം . . .

സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമം തടയല്‍: അമിത് ഷായില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി കേരള പൊലീസ്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സജീവമായ ഇടപെടല്‍ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പൊലീസിന് സമ്മാനിച്ചു.

തുടര്‍ന്നു വായിക്കുക . . .

ഹേമ കമ്മിറ്റി റിപ്പോർട്ട്: നാലര വർഷം ഒരു നടപടിയുമെടുത്തില്ല; SIT അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തില്‍

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സർക്കാരിന് അതി രൂക്ഷവിമർശനം. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് അങ്ങേയറ്റം ഉദാസീന നിലപാടാണെന്നും റിപ്പോർട്ടിന്മേന്‍ സര്‍ക്കാര്‍ നാലര വർഷം ഒരു നടപടിയുമെടുത്തില്ലെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിയമ വ്യവഹാരം വേണ്ടിവന്നുവെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

കൂടുതലറിയുക.

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന്റെ ബീജം സൂക്ഷിക്കും; ഭാര്യയുടെ ഹർജി മാറ്റി......
കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന യുവാവിന്റെ ബീജം എടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഭാര്യയുടെ ഹർജിയില്‍ ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്. ജസ്റ്റിസ് വി.ജി. അരുൺ ഹർജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

വിശദമായി വായിക്കുക . . .

 

ദിലിയിലെ ആദ്യ ദിവസം: ഒരു സുപ്രധാന സ്വാഗതം

പാപ്പുവ ന്യൂ ഗിനിയയിലേക്കുള്ള തന്‍റെ നാലു ദിവസത്തെ സന്ദര്‍ശനം അവസാനിപ്പിച്ച ഫ്രാൻസിസ് മാര്‍പാപ്പ, ഏഷ്യയിലെയും ഓഷ്യാനിയയിലെയും ചതുര് രാഷ്ട്ര സന്ദർശനത്തിൻ്റെ മൂന്നാം പാദത്തിനായി ടിമോര്‍-ലെസ്റ്റെയുടെ തലസ്ഥാനമായ ദിലിയില്‍ എത്തി.

വായന തുടരുക . . .

മലപ്പുറത്ത് കാണാതായ വിഷ്ണുജിത്ത് ഊട്ടിയില്‍?; കൂനൂരില്‍വെച്ച് ഫോണ്‍ ഓണായി, വ്യാപകതിരച്ചില്‍......
മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്ത് ഊട്ടി കൂനൂരിലെന്ന് സൂചന. കൂനൂരില്‍വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായെന്ന് കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ച് പോലീസ് വ്യാപകപരിശോധന നടത്തുകയാണ്.

വായന തുടരുക . . .

ഇപിയോടും എഡിജിപിയോടും രണ്ടു നിലപാട്; പഴയ സി.പി.എം ആണെങ്കില്‍ ഇങ്ങനെയാകില്ലായിരുന്നു- വി.ഡി സതീശന്‍......
അജ്‍മാന്‍ : ഇ.പി ജയരാജനോടും എ.ഡി.ജി.പിയോടും സി.പി.എമ്മില്‍ രണ്ടു നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രകാശ് ജാവദേക്കറെ കണ്ട ഇ.പി ജയരാജനെ പുറത്താക്കി. ആർ.എസ്.എസ് നേതാവിനെ കണ്ട എ.ഡി.ജി.പിയും കൂട്ടുനിന്ന മുഖ്യമന്ത്രിയും അതേ സ്ഥാനത്ത് തുടരുന്നു. പഴയ സി.പി.എം. ആണെങ്കില്‍  ഇങ്ങനെ യാകില്ലായിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വിശദമായി വായിക്കുക . . .

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ആഭ്യന്തര വകുപ്പിന്‍റെ സമ്പൂര്‍ണ പരാജയമാണെന്ന് വി. മുരളീധരന്‍

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ആഭ്യന്തര വകുപ്പിന്‍റെ സമ്പൂര്‍ണ പരാജയമാണെന്ന് വി. മുരളീധരന്‍. ആഭ്യന്തരവകുപ്പില്‍ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്‍റെ തൊലിക്കട്ടി അപാരമെന്നും, ലൈംഗിക അതിക്രമം മറച്ചുവയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ഇത്രയും കാലം ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കേണ്ട എന്ന തീരുമാനവും സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണ്  എന്ന് തെളിയിക്കുന്നു.വനിതാ മതിലും സ്ത്രീ സംരക്ഷണ വായ്ത്താരികളുമായിനടക്കുന്ന സിപിഎമ്മിന്‍റെ യഥാര്‍ഥമുഖമാണ് ഹൈക്കോടതി തുറന്നുകാട്ടിയതെന്നും മുരളീധരന്‍ പറഞ്ഞു.

വാര്‍ത്ത ഉറവിടം . . ..

സ്പീക്കര്‍ ഷംസീറിനെതിരെ രക്തസാക്ഷി ഇബ്രഹാമിന്‍റെ മകന്‍

എഡിജിപി എംആര്‍ അജിത് കുമാര്‍ ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കര്‍ എ. എന്‍ ഷംസീറിനെതിരെ വിമർശനവുമായി മേപ്പയൂരിലെ സിപിഎം രക്ത സാക്ഷി ഇബ്രാഹിമിന്‍റെ മകന്‍ ഷെബിന്‍. ആര്‍എസ്എസ് പ്രധാന സംഘടനയല്ല പ്രധാന വർഗീയ സംഘടന എന്ന് പറയണം. ആർഎസ്എസിന്‍റെ വര്‍ഗീയത മറന്നുള്ള ഷംസീറിന്റെ പ്രസ്താവന കേട്ട് രക്തസാക്ഷികളുടെ കുടുംബങ്ങള്‍ തരിച്ചിരിക്കുകയാണെന്ന് ഷെബിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നു മായിരുന്നു ഷംസീര്‍ പറഞ്ഞത്.

കടപ്പാട് . . .

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണം’: കെ.സുരേന്ദ്രന്‍

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹൈക്കോടതി നിർദ്ദേശം പിണറായി സര്‍ക്കാരിന്‍റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വായന തുടരുക , , ,

Text Box: നിങ്ങള്‍ക്കറിയാമോ
കേരളത്തിൽ
941 ഗ്രാമ പഞ്ചായത്തുകള്‍
152 ബ്ലോക്ക് പഞ്ചായത്തുകള്‍
14 ജില്ലാ പഞ്ചായത്തുകളുണ്ട്.

പോലീസുകാര്‍ക്ക് ഓണമുണ്ണാം; ഉദ്യോഗസ്ഥര്‍ക്ക് ഓണാഘോഷം ഉറപ്പാക്കി ഡി.ജി.പിയുടെ ഉത്തരവ് 

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ഓണാഘോഷം ഉറപ്പാക്കി ഡി.ജി.പി. ഇതുസംബന്ധിച്ച് ഡി.ജി.പിയുടെ പ്രത്യേക ഉത്തരവ് പുറത്തിറങ്ങി.

കൂടുതല്‍ വായിക്കുക . ..

പ്രചരിക്കുന്നത് പഴയ ചിത്രം, താന്‍ അടിയുറച്ച സിപിഎം പ്രവർത്തകന്‍ - സുഭാഷ് ചടയന്‍

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ ഇളയ മകന്‍ സുഭാഷ് ചടയന്‍ കണ്ണൂര്‍ കമ്പില്‍ ടൗണില്‍ ഹോട്ടല്‍ നടത്തുകയാണെന്ന ഇടതുസൈബര്‍ ഇടങ്ങളിലെ പ്രചാരണങ്ങളില്‍ പ്രതികരണവുമായി സുഭാഷ് ചടയന്‍. കോവിഡ് കാലത്ത് സുഹൃത്തിനൊപ്പം ഹോട്ടല്‍ തുടങ്ങിയ കാലത്ത് ആരോ പകർത്തിയ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും കോവിഡിന് ശേഷം ബിസിനസ് അവസാനിപ്പിച്ച് ചെന്നൈയിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും അടിയുറച്ച സിപിഎം പ്രവർത്തകനാണെന്നും പഴയ ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യക്കാർ ആണെന്നും സുഭാഷ് വ്യക്തമാക്കി.

വിശദമായി വായിക്കുക . . .

ഹെല്‍മെറ്റില്ല, പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി കിണറ്റില്‍വീണു; സംഭവം കോളേജ് വിട്ട് മടങ്ങവേ......
പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്ഥി കിണറ്റില്
വീണു. കളന്തോട് സ്വകാര്യ കോളേജിലെ ബിരുദവിദ്യാര്ഥിയാണ് പൂളക്കോട് സെന്റ് പീറ്റേഴ്സ് ജേക്കബ് സുറിയാനി ദേവാലയത്തിന്റെ സമീപമുള്ള 40 അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റില് വീണത്. മുക്കം അഗ്നിരക്ഷാ സേനയെത്തിയാണ് വിദ്യാര്ഥിയെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

വിശദമായി വായിക്കുക . . .

സൂപ്പര്‍ (എ)ഡിജിപി ഷോ കഴിഞ്ഞു; സംരക്ഷിച്ചവരും കയ്യൊഴിയുന്നു; ആരാണീ അജിത് കുമാര്‍...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നു, ആ കാഴ്ച ടി.വിയില്‍ കണ്ട പലരും ശ്രദ്ധിച്ചത് മറ്റൊരാളേക്കൂടിയാണ്. പ്രധാനമന്ത്രിക്ക് ദുരന്തവ്യാപ്തിയും സാഹചര്യങ്ങളും വിശദീകരിക്കുന്ന പൊലീസ് ഓഫീസര്‍ എം.ആര്‍.അജിത്കുമാറിനെ. ചീഫ് സെക്രട്ടറിയോ ജില്ല കലക്ടറോ കാര്യങ്ങള്‍ വിശദീകരിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ചീഫ് സെക്രട്ടറി തന്നെ കൂടെയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ആ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. അതിന് കാരണം എ.ഡി.ജി.പിയുടെ വിദ്യാഭ്യാസയോഗ്യതയേക്കുറിച്ച് അദേഹത്തിനുള്ള അറിവാണ്. എം.എസ്.സി ജിയോളജിയില്‍ റാങ്കോട് കൂടി പാസായതാണ് അജിത്കുമാര്‍. പൊലീസ് വിഷയങ്ങള്‍ക്ക് അപ്പുറം ഭൂമിയേക്കുറിച്ചുള്ള അറിവുകൂടി ചേര്‍ത്ത് കാര്യങ്ങള്‍ വിശദീകരിച്ചതോടെ അജിത്കുമാറിനെ അഭിനന്ദിച്ച ശേഷമാണ് പ്രധാനമന്ത്രി വയനാട്ടില്‍ നിന്ന് മടങ്ങിയത്.

കൂടുതല്‍ വായിക്കുക . . .

ടെലഗ്രാം ഇല്ലെങ്കിലും നോ പ്രോബ്ലം; ഇതാ രണ്ടു ആപ്പുകള്‍...
ടെലഗ്രാം ആപ്പിന്റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ പലതരം ക്രിമിനല്‍ പ്രവർത്തനങ്ങള്‍ക്ക് ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന പരാതികളില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടരുകയാണ്. ഇന്ത്യയില്‍ ടെലഗ്രാമിന് അധികം ആയുസുണ്ടാകില്ലെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. സിഇഒ പാവെൽ ദുറോവ് പാരിസില്‍ അറസ്റ്റിലായി. ടെലഗ്രാമിനു പൂട്ടു വീണാല്‍ കുറച്ചു പേര്‍ക്കെങ്കിലും നിരാശയുണ്ടാകും. പ്രത്യേകിച്ച് പുത്തന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ ചുളുവില്‍ കാണുന്നവര്‍ക്ക്. എന്നാല്‍ നിയമപരമായ രീതിയില്‍ ടെലഗ്രാം ഉപയോഗിക്കുന്നവര്‍ നിരാശപ്പെടേണ്ട. ടെലഗ്രാം ഇല്ലെങ്കിലും അതിനോട് കിടപിടിക്കുന്ന മറ്റു ചില ആപ്പുകളുണ്ട്. അവയെ പരിചയപ്പെടാം.

കൂടുതലറിയുക . . .

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.