|
ഒക്ടോബര്‍ 2024 വ്യാഴാഴ്ച 1200 കന്നി 24 |

|
ലക്കം 1 വാല്യം 112 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
10 |
|
A Person is pronounced great when he can face a difficult situation with happiness and simle. PBKIVV |
|
സാമ്പത്തികനില ഭദ്രമെന്ന് ധനമന്ത്രി പറഞ്ഞാല്‍ മറ്റുമന്ത്രിമാര്‍ പരിഹസിച്ച് ചിരിക്കും - സതീശന്‍...... Send your Reg. No, Password and Transaction during these period. 9745397722 അന്ന് അജിത്കുമാറിന്റെ റിപ്പോർട്ടില്‍ സസ്‌പെൻഷന്‍, തിരിച്ചെത്തുമ്പോള്‍ പ്രധാനപദവിയില്‍ പി. വിജയന്‍ ...... തിരുവനന്തപുരം: ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യായിരുന്ന എം.ആര്‍. അജിത്കുമാറിന്റെ റിപ്പോർട്ടില്‍ സസ്പെന്‍ഷനിലായ പി. വിജന്‍ൻ, അദ്ദേഹത്തിന്റെ സ്ഥാനചലനത്തിനു പിന്നാലെ പോലീസിലെ പ്രധാനപദവിയില്‍. വിവാദങ്ങൾക്ക് പിന്നാലെ എം. ആര്‍. അജിത്കുമാറിനെ ക്രമസമാധാന ച്ചുമതലയിൽനിന്ന് മാറ്റി ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമിനെ പകരം നിയമിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അക്കാദമിയില്‍നിന്ന് പി. വിജയന്‍ ഇന്റലിജൻസ് തലപ്പത്ത് എത്തുന്നത്. കാണാതായത് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും; അലൻ വാക്കറുടെ സംഗീത നിശക്കിടെ മൊബൈലുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ് ..... കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കർ ബോൾഗാട്ടിയിൽ അവതരിപ്പിച്ച സംഗീത നിശക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ്. മോഷണം നടക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് കരുതിയിരുന്ന ആൾക്കൂട്ടത്തിന്റെ പക്കൽ നിന്നാണ് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും മോഷ്ടിക്കപ്പെട്ടത്. ഇതിനു പിന്നിൽ വൻനഗരങ്ങളിലെ പരിപാടികള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക ‘പിണറായി അര്‍ജുനനെപ്പോലെ, സഹനശക്തിക്ക് ഓസ്‌കര്‍ ഉണ്ടെങ്കില്‍ പിണറായിക്ക്: വാഴ്ത്തല്‍ പൂരം... ഗവര്‍ണറുടേത് വിലകുറഞ്ഞ നടപടി, പദാനുപദം മറുപടി പറയേണ്ട കാര്യമില്ല: വിമര്‍ശിച്ച് ഗോവിന്ദന്‍... മഹാനവമി: നാളെ പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍; പിഎസ്‍സി പരീക്ഷകളും മാറ്റിവച്ചു... തിരുവനന്തപുരം മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. യാദൃശ്ചികമായി അവിടെ ഒാംപ്രകാശ് ഉണ്ടായിരുന്നു; അദ്ദേഹവുമായി ബന്ധമില്ല: പ്രയാഗ... |
|
രത്തന്‍ ടാറ്റ ടാറ്റ സൺസിൻ്റെ മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ 86-ല്‍ 2024 ഒക്ടോബര്‍ 9-ന് മുംബൈയില്‍ അന്തരിച്ചു. പ്രശസ്ത വ്യവസായിയും മനുഷ്യസ്‌നേഹിയും ആയ ടാറ്റ ടാറ്റ ഗ്രൂപ്പിനെ ആഗോള വിജയത്തിലേക്ക് നയിക്കുകയും നിരവധി സംരംഭങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മരണം ഇന്ത്യയുടെ ബിസിനസ് ലോകത്തിനും ജീവകാരുണ്യത്തിനും വലിയ നഷ്ടമാണ്. രത്തന്‍ ടാറ്റ ഒരു പ്രമുഖ ഇന്ത്യൻ വ്യവസായിയും മനുഷ്യസ്‌നേഹിയും ടാറ്റ ഗ്രൂപ്പിൻ്റെ മുന്‍ ചെയർമാനുമാണ്. ബിസിനസ്സ് രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പേരുകേട്ട വ്യക്തിയാണ്. 86-ആം വയസ്സിൽ രത്തൻ ടാറ്റ അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 2024 ഒക്ടോബർ 9-ന് അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചു. പിന്നീട് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി...... വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു അനവത്ത് ചിലവുകള്‍ ഒന്നുമില്ല. എല്ലാവിധ ഇ - സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു. സൂര്യനു കീഴില്‍ ഏതൊരു I T സേവനത്തിനും (Except Adhar Services) ഫോണ്‍ 9745397722 അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്കാരം ഇന്ന് അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. രത്തന്‍ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിൻ്റിലുള്ള നാഷണല്‍ സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആർട്‌സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വര്‍ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഴങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും. സാഹിത്യ നൊബേല്‍ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. മനുഷ്യ ജീവിതത്തിന്റെ ദുര്‍ബലാവസ്ഥ തുറന്നുകാട്ടുന്ന തീവ്ര കാവ്യാത്മക ശൈലിയാണ് ഹാനിന്റേതെന്ന് ജൂറി വിലയിരുത്തി. ജീവതാവസ്ഥകളോട് എഴുത്തുകാരി കാട്ടുന്ന സഹാനുഭൂതിയെ അത്യധികം കാവ്യാത്മകമായി ആവിഷ്‌കരിക്കാന്‍ ഹാനിന്റെ എഴുത്തുകള്‍ക്ക് സാധിക്കുന്നതായും ജൂറി അംഗങ്ങള്‍ പ്രസ്താവിച്ചു. വായന തുടരുക . . മുഖം മറച്ച്, തലകുനിച്ച് ശ്രീനാഥ് ഭാസി; കൊച്ചി ലഹരിക്കേസിലെ ചോദ്യം ചെയ്യല്‍ അവസാനിച്ചത് വൈകീട്ട്...... കൊച്ചി: ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തു. രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യല്‍ വൈകീട്ടുവരെ നീണ്ടു. ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാര്‍ട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ മരട് പോലീസ് നിര്‍ദേശിച്ചിരുന്നു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരും ലഹരി പാർട്ടിയില്‍ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. സമരത്തിന് മുന്നിൽ മുട്ടുമടക്കിയില്ല, എതിർപ്പുകളിലും കുറ്റപ്പെടുത്തലുകളിലും പതറാത്ത പോരാട്ടവീര്യം...... 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'; കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ട്, നിയമസഭയില്‍ പ്രമേയം പാസ്സാക്കി... തിരുവനന്തപുരം 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി വൈകാരികമായി സംസാരിച്ചെങ്കിലും വയനാടിന് സഹായം നല്‍കിയില്ല; പ്രതിഷേധം അറിയിക്കും'... തിരുവനന്തപുരം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം ലഭ്യമാക്കാത്തതിലുള്ള ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് മന്ത്രി കെ.രാജന്‍ നിയമസഭയില്‍ പറഞ്ഞു. 1202 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നു കാണിച്ച് കേന്ദ്ര സര്‍ക്കാരിന് ഓഗസ്റ്റ് 17ന് നിവേദനം കൊടുത്തിരുന്നുവെന്നും സംസാരിച്ചെങ്കിലും സഹായം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വല്ലാതെ കാച്ചാൻ നിൽക്കേണ്ട’; ലിപ്സ്റ്റിക്ക് പരാമർശം സ്നേഹം കൊണ്ടെന്ന് എ. വിജയരാഘവൻ... പിണറായി ഇല്ലെങ്കില്‍ കാണാമായിരുന്നു'... മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തുകൊണ്ട് ?; പൊലീസിനെ വിമർശിച്ച് കോടതി... തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനം. യദുവിന്റെ പരാതിയില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് നിര്‍ദേശിച്ചു. മേയറും സംഘവും സഞ്ചരിച്ച കാര്‍ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 22 ന് സമര്‍പ്പിക്കാനും കോടതി നിർദേശിച്ചു
|
||||||||||||
|
രത്തൻ ടാറ്റയുടെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു . രാഷ്ട്രീയ, സാമൂഹിക, വ്യവസായ രംഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് തങ്ങളുടെ വേദന സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. കോപററേറ്റ് രംഗത്തെ വളര്‍ച്ച രാഷ്ട്ര നിര്‍മാണവുമായി കൂട്ടിച്ചേർക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയായാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു.ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനമേകിയ വ്യക്തിത്വമായിരുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുസ്മരിച്ചു.ആധുനിക ഇന്ത്യയുടെ വഴി പുനര്‍നിര്‍വചിച്ച വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് രാഹുല്‍ ഗാന്ധി അനുസ്മരണ കുറിപ്പില്‍ വിശദീകരിക്കുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഒരുമുഴം മുൻപേ എറിഞ്ഞ് ബിജെപി; പാലക്കാട് ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡുകള്‍ സംസ്ഥാനത്തെ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഒരുമുഴം മുന്‍പേ എറിഞ്ഞ് ബിജെപി. പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ ശോഭ സുരേന്ദ്രന്റെ ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടു. പാലക്കാട് നഗരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺഗ്രസിലും സിപിഐഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് ചര്‍ച്ച സജീവമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിലും ചര്‍ച്ചകള്‍ കൊഴുക്കുന്നു. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥി യാക്കണമെന്നാണ് ഉയര്‍ന്നു വരുന്ന ആവശ്യം. അവസാനം മകനെത്തി,ആഗ്രഹം സഫലമായി; ടിപി മാധവനെ അവസാന നോക്ക് കാണാൻ മക്കൾ എത്തി അന്തരിച്ച മലയാള നടന്‍ ടിപി മാധവൻ്റെ പൊതുദർശന വേദിയിലെത്തി മകളും മകനും. മകന്‍ രാജ കൃഷ്ണ മേനോനും മകള്‍ ദേവികയുമാണ് വേദിയിലെത്തിയത്. വൃദ്ധസദനത്തിലായിരുന്നു അവസാനകാല ജീവിതം അദ്ദേഹംതള്ളിനീക്കിയത്. പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ താമസം. തിരുവനന്തപുരത്ത് നടന്ന പൊതുദര്‍ശന വേദിയിലേക്കാണ് ഇവരെത്തിയത്. അച്ഛനില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാംഗങ്ങളും. ടി പി മാധവന്‍റെ സഹോദരങ്ങളും വേദിയിലെത്തിയിട്ടുണ്ട്. 'പ്രിയപ്പെട്ട വഴിവിളക്കിന് വിട'; ആരാണ് രത്തൻ ടാറ്റയുടെ സന്തതസഹചാരിയായ ശന്തനു നായിഡു? ദത്തുപുത്രനോ?...... അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ തന്റെ തീരാദുഃഖം വെളിവാക്കി ശാന്തനു നായിഡു എന്ന ചെറുപ്പക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണിത്. ആരാണ് ശാന്തനു നായിഡു. ആ ചെറുപ്പക്കാരന് രത്തന്‍ ടാറ്റയുമായി എന്താണ് ബന്ധം മുഖ്യമന്ത്രിയെ തൊട്ടാൽ പൊലീസിനു പൊള്ളും; സൈറ്റില്‍ അങ്ങനെയില്ല’, ഗവര്‍ണര്‍ക്ക് പൊലീസിന്റെ മറുപടി... തിരുവനന്തപുരം മുഖ്യമന്ത്രി-ഗവര്‍ണര്‍ പോരില്‍ പങ്കുചേര്‍ന്ന് അപൂര്‍വ നടപടിയുമായി കേരളാ പൊലീസും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞ കാര്യത്തിന് മറുപടിയുമായാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. സാധാരണയായി ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്കു കേരളാ പൊലീസ് ഇത്തരത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി മറുപടി നല്‍കാറില്ല. അഥവാ എന്തെങ്കിലും വിശദീകരണം നല്‍കണമെങ്കില്‍ ആഭ്യന്തര സെക്രട്ടറി വഴി ചീഫ് സെക്രട്ടറിയാണു മറുപടി നല്‍കേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പൊലീസ് നേരിട്ടു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ പറഞ്ഞതായി ഇലക്‌ട്രോണിക് മാധ്യമത്തില്‍ വന്ന പ്രസ്താവനയ്ക്കുള്ള വിശദീകരണം എന്ന നിലയിലാണ് വാര്‍ത്താക്കുറിപ്പ്. ഗവർണർ മാധ്യമങ്ങളോട് സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പൊലീസിന്റെ മറുപടിയെന്നതും ശ്രദ്ധേയമാണ്. കാകദൃഷ്ടി താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ശസ്ത്രക്രിയയ്ക്ക് കൈക്കൂലി: അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജന് സസ്പെൻഷൻ... മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക പിണറായി വിജയന്‍ സിപിഎമ്മിലേക്ക് ക്ഷണിച്ചു; ചങ്കൂറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന് പറയട്ടെ: സുരേഷ് ഗോപി... |
|
ഭാരത രത്നം രത്തന്‍ ടാറ്റ (1937-2024)
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |