|
(1) |
|
ഏപ്രില്‍ 2025 വ്യാഴാഴ്ച 1200 മീനം 28 |
|
വാല്യം 2 ലക്കം 253 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
11 |
|
I am worthy of having everything I desire.
|
|
ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഉണ്ടായത് സമാനതകളില്ലാത്ത വേട്ടയാടൽ; സര്‍ക്കാരിന് താക്കീതായി ഹൈക്കോടതി വിധി കോഴിക്കോട്: ഒരു മാധ്യമ സ്ഥാപനത്തിനെതിരായ പ്രതികാര ബുദ്ധിയും സമാനകളില്ലാത്ത വേട്ടയാടലുമായിരുന്നു പോക്സോ കേസിന്‍റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഓഫീസ് റെയ്ഡ് ചെയ്തും മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും കേരളത്തിലെ ഒന്നാം നമ്പര്‍ വാര്‍ത്താചാനലിന്‍റെ വിശ്വാസ്യത തകര്‍ക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്കാണ് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ടത്. തുടര്‍ന്നു വായിക്കുക . . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 മാസപ്പടി; എസ്എഫ്‌ഐഒ പരാതി കോടതി സ്വീകരിച്ചു; വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും കൊച്ചി: എക്‍സാലോജിക്-സിഎംആര്‍എല്‍ കേസില്‍ എസ്എഫ്‍ഐഒ നല്‍കിയ പരാതി കോടതി സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. ഇതിലൂടെ എസ്എഫ്‍ഐഒ ഒരു നിര്‍ണായക ഘട്ടം പിന്നിട്ടിരിക്കുകയാണ്. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ നിർണായക നീക്കവുമായി ഇഡി തൃശൂര്‍ കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും. സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളും പൊലീസ് മേധാവിക്ക് കൈമാറും. പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python എസ്എഫ്‌ഐ സാമൂഹ്യപ്രശ്‌നമായി മാറി, സിപിഐഎം സംഘടന പിരിച്ചുവിടണം; വി ഡി സതീശന്‍ കാസര്‍ഗോഡ്: എസ്എഫ്‌ഐ സംസ്ഥാനത്തെ ലഹരിവ്യാപനത്തിന്റെ കണ്ണിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ്എഫ്‌ഐ കേരളത്തില്‍ ഒരു സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സിപിഐഎം നേതൃത്വം ഇടപെട്ട് സംഘടന പിരിച്ചുവിടണമെന്നും വി ഡി സതീശന്‍ പറഞ്ഞു. എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ കയറൂരി വിട്ടിരിക്കുകയാണെന്നും ഇതുവഴി പുതുതലമുറയെ ക്രിമിനലുകളാക്കി മാറ്റുകയാണ് സിപിഐഎം ചെയ്യുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയിലും എറണാകുളം ബാര്‍ അസോസിയേഷന്‍ പരിപാടിയിലും എസ്എഫ്‌ഐ അതിക്രമമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. Protect yourself from Burning Sun. മാളയിലെ ആറുവയസുകാരന്റെ കൊലപാതകം; 'കുട്ടി പീഡനശ്രമം തടഞ്ഞു', വിശദീകരിച്ച് പ്രതി ജോജോ, തെളിവെടുപ്പ് നടത്തി തൃശൂര്‍: മാളയിലെ ആറുവയസുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കുട്ടി പീഡനശ്രമം തടഞ്ഞുവെന്നും തുടർന്നായിരുന്നു കൊലപാതകമെന്നുമായിരുന്നു പ്രതി നൽകിയ മൊഴി. വായന തുടരുക . . . Passport Service അഭിഭാഷകര്‍മഹാരാജാസ് കോളേജ് മതില്‍ക്കെട്ടിനകത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലും ബിയര്‍കുപ്പികളും എറിയുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എറണാകുളം ജില്ലാ ബാര്‍അസോസിയേഷന്റെ പരിപാടിയില്‍എസ്എഫ്‍ഐ പ്രവര്‍ത്തകര്‍കയറി പ്രശ്‍നമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മില്‍സംഘര്‍ഷമുണ്ടായത്. വായന തുടരുക . . .
|
|
സ്ഫോടന സാധ്യതയുള്ള സാമഗ്രികൾ..'; മുഖ്യമന്ത്രിയെത്തുമ്പോൾ ആലപ്പുഴ ബീച്ചിലെ കടകളടയ്ക്കണമെന്ന് നിർദേശം...... ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനാല്‍ ആലപ്പുഴ ബീച്ചിലെ കടകൾ വെള്ളിയാഴ്ച അടച്ചിടാന്‍ പോലീസ് നിര്‍ദേശം. സുരക്ഷാനടപടിയെന്നാണ് വിശദീകരണം. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേള നത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പരിശോധനയില്‍ മദ്യപിച്ചതായി സിഗ്നല്‍, ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് KSRTC ഡ്രൈവര്‍; ഡിപ്പോയിൽ പ്രതിഷേധം തിരുവനന്തപുരം: മദ്യപിക്കാത്ത തനിക്കെതിരേ നടപടിയെടുത്തെന്നാരോപിച്ച് കെ എസ് ആര്‍ ടിസി ഡ്രൈവറുടെ സമരം. ജോലിക്കെത്തി ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിച്ചപ്പോള്‍ സിഗ്നല്‍ കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് മാറ്റിനിർത്തിയെന്ന് ആരോപിച്ച് പാലോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് (52) ആണ് വെള്ളിയാഴ്ച രാവിലെ സമരമാരംഭിച്ചത്. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. ബഡ്സ് സ്കൂളിന് ഹെഡ്ഗെവാറിന്റെ പേര്: പാലക്കാട്ട് വൻ പ്രതിഷേധം, തറക്കല്ലിട്ട സ്ഥലത്ത് വാഴനട്ടു പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്സ് സ്കൂളിന് ഹെഡ്ഗേവാറിന്റെ പേര് നൽകിയതിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബഡ്സ് സ്കൂളിന്റെ തറക്കല്ലിടൽ ചടങ്ങിനിടെയായായിരുന്നു പ്രതിഷേധം. തറക്കല്ലിട്ടസ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴനട്ടു. ശിലാഫലകം തകർത്തിട്ടുണ്ട് തുടര്‍ന്നു വായിക്കുക .... വര്‍ക്കല പാപനാശത്ത് വീണ്ടും ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നു തിരുവനന്തപുരം വര്‍ക്കല പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. അപകടം ഉണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ശക്തമായ തിരമാലയെ തുടർന്ന് ഇന്ന് പുലർച്ചെയാണ് തകർന്നത്. പാപനാശം തീരത്ത് 2024 ജനുവരി ഒന്നിനാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നടത്തിയത്. തൃച്ചി ആസ്ഥാനമായ ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കായിരുന്നു ഇതിന്റെ നടത്തിപ്പ്. എന്നാൽ മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ശക്തമായ തിരയിൽപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. ഇന്നലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാൻ പാപനാശത്ത് എത്തിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും പുനസ്ഥാപിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . വയനാട് പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാം; 17 കോടി രൂപ അധികമായി സർക്കാർ കെട്ടിവെയ്ക്കണം കൊച്ചി : വയനാട് ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗണ്‍ഷിപ് നിര്‍മിക്കാന്‍ എല്‍സ്റ്റന്‍ എസ്റ്റേറ്റിന്റെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. അതിനായി 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവയ്ക്കണം. ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കാനും നിര്‍ദ്ദേശമുണ്ട്. 549 കോടി നഷ്ടപരിഹാരം വേണമെന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം ഇപ്പോൾള്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRACKS Subscribe Click Here. അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണം; കൂടുതൽ മൂന്നാറിലും പൊന്നാനിയിലും, മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനോടൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച്, യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നതെന്നും പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. വായന തുടരുക. . . . അനിതരസാധാരണമായ കര്‍മ്മശേഷി, കുമാരനാശാന് പോലും സാധിക്കാത്തത്; വെള്ളാപ്പള്ളിയെ പുകഴ്ത്തി മുഖ്യമന്ത്രി ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ വേണ്ട ധൈര്യവും ആര്‍ജവവും അംഗങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത നേതൃസ്ഥാനമാണ് വെള്ളാപ്പള്ളിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനിതരസാധാരണമായ കര്‍മ്മശേഷിയും നേതൃപാടവവും കൊണ്ട് വെള്ളാപ്പള്ളി രണ്ട് ചരിത്രനിയോഗങ്ങളുടെ നെറുകയില്‍ എത്തിനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണപരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വായന തുടരുക . . . |
|
ലഹരിക്കെതിരായ പോരാട്ടത്തിന് ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിച്ച് ഹൈക്കോടതി; 'കേസിൽ തെളിവിന്‍റെ കണിക പോലുമില്ല' കൊച്ചി: ലഹരിക്കെതിരായ പോരാട്ടം ഏറ്റെടുത്ത് വാര്‍ത്തകള്‍ നൽകിയതിൽ ഏഷ്യാനെറ്റ് ന്യൂസിന് ഹൈക്കോടതിയുടെ അഭിനന്ദനം. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് ഹൈക്കോടതി ലഹരിക്കെതിരെ ചാനൽ ഏറ്റെടുത്ത ഉത്തരവാദിത്വത്തെ അഭിനന്ദിച്ചത്. ലഹരി വ്യാപനത്തെക്കുറിച്ച് ഇത്തരമൊരു വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസ് അഭിനന്ദനം അർഹിക്കുന്നുവെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദ്റുദ്ദീൻ ഉത്തരവിൽ പറഞ്ഞു വായന തുടരുക . . . വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതം, മുഖ്യമന്ത്രിയെ ആക്രമിക്കുക എന്നതാണ് ലക്ഷ്യം - M V ഗോവിന്ദന്‍...... തിരുവനന്തപുരം: വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയെ ആക്രമിക്കുക എന്നതാണ് ലക്ഷ്യമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്ര സർക്കാരും ബിജെപിയിൽ ചേർന്ന പുത്തൻ കൂറ്റുകാരും മാത്യു കുഴൽനാടനും നിരവധി മേഖലയില്‍ കേസുകള്‍ നല്‍കി. മൂന്ന് വിജിലൻസ് കോടതികളും ആ കേസുകൾ തള്ളി. അപ്പീല്‍ നൽകി ഹൈക്കോടതിയി ലെത്തിയപ്പോള്‍ അവിടെയും നിരാകരിക്കപ്പെട്ടു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. തീവണ്ടികള്‍ സമയത്ത് ഓടും, സുരക്ഷ കൂടും; കൂടുതല്‍ സ്റ്റേഷനുകളില്‍ ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനം ആലപ്പുഴ: അപകടസാധ്യത, സിഗ്നൽത്തകരാർ മൂലമുള്ള വൈകൽ എന്നിവയില്ലാതാക്കുന്ന ഇലക്‍ട്രോണിക് ഇന്റർലോക്കിങ് സംവിധാനം സംസ്ഥാനത്തെ കൂടുതല്‍ റെയിൽവേസ്റ്റേഷനുകളില്‍ ഒരുങ്ങി. റെയില്‍വേ സിഗ്നലിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിലെ 60 സ്റ്റേഷനുകളിലാണ് ഇതു സ്ഥാപിക്കുന്നത്. 32 സ്റ്റേഷനുകളിൽ പൂർത്തിയായി വായന തുടരുക . . . എന്‍ പ്രശാന്തിന്‍റെ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ നവമാധ്യമങ്ങള്‍ വഴി ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ പ്രശാന്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സർക്കാർ. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിംഗിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ഹിയറിങ് ലൈവ് സ്ട്രീമിംഗും റെക്കോർഡിംഗും നടത്തണമെന്നായിരുന്നു എൻ പ്രശാന്തിന്റെ ആവശ്യം. എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ പറയുന്നു. ഐഎഎസ് സര്‍വീസ് ചട്ടത്തിൽ അത്തരം കാര്യം പറയുന്നില്ലെന്നും തെളിവ് എന്ന നിലയിൽ വീഡിയോ റെക്കോര്‍ഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചൂണ്ടികാണിക്കുന്നു. വായന തുടരുക . . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക കേരള സർവകലാശാല ആസ്ഥാനത്തെ സംഘർഷത്തില്‍ രണ്ട് കേസുകളെടുത്ത് പൊലീസ് കേരള സർവകലാശാല ആസ്ഥാനത്തെ സംഘർഷത്തില്‍ എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെ രണ്ട് കേസുകളെടുത്ത് പൊലീസ്. 200 ഓളം എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെയാണ് കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏഴു ജനറൽ സീറ്റിൽ ആറ് എണ്ണം എസ്‍എഫ്ഐ ജയിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെഎസ്‍യു നേടി. സെനറ്റിലെ സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ സീറ്റുകളിലെ വോട്ടെണ്ണു ന്നത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. വായന തുടരുക . . വാര്‍ത്തകള്‍ | ഏപ്രില്‍ 11, വെള്ളിയാഴ്ച ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതല'; രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത തിരുവനന്തപുരം: കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത. ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ലോകായുക്ത പറഞ്ഞു. പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാനും ലോകായുക്ത നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാര്‍ത്ഥി ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ലെന്ന് നിരീക്ഷിച്ചാണ് നടപടി. വായന തുടരുക . . . Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന് റീല്‍; ദിവസങ്ങള്‍ക്കിടെ രണ്ട് സംഭവങ്ങള്‍; വന്‍ വിമര്‍ശനം... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |