|
സെപ്തംബര് 2024 വ്യാഴാഴ്ച 1200 ചിങ്ങം 27 |

|
ലക്കം 1 വാല്യം 88 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
12 |
|
Stay Positive Better days are On the Way |
|
നിലപാട് കടുപ്പിച്ച് DGP; അജിത് കുമാറില്നിന്ന് മൊഴിയെടുക്കും, വിജിലന്സ് അന്വേഷണത്തിനും ശുപാര്ശ...... റോബിന് ബസ് നടത്തുന്നത് നിയമലംഘനം; സർക്കാര് വാദം അംഗീകരിച്ച് ഹൈക്കോടതി...... കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങ കൊണ്ട് സ്ത്രീയുടെ കണ്ണിന് പരിക്ക്...... ഇരിട്ടി (കണ്ണൂര്): കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങ കൊണ്ട് സ്ത്രീയുടെ കണ്ണിന് പരിക്കേറ്റു. പടിയൂര് പഞ്ചായത്തിലെ കുയിലൂര് വളവിന് സമീപം സതീ നിലയത്തില് സതീദേവി (64)ക്കാണ് പരിക്കേറ്റത്. അമ്മ പിളര്പ്പിലേക്ക്; ഒരുവിഭാഗം ഫെഫ്കയെ സമീപിച്ചു... അന്ന് യെച്ചൂരിക്കുവേണ്ടി വൈകാരികമായി അംഗങ്ങൾ ശബ്ദമുയര്ത്തി; 'ഒരവസരം കൂടി അദ്ദേഹത്തിന് നല്കണം |
|
സീറ്റ് മാറിയിരിക്കാന് ആവശ്യപ്പെട്ട കെഎസ്ആര്ടിസി കണ്ടക്ടര്ക്ക് ക്രൂര മർദനം; നാലുപേര് അറസ്റ്റില്...... കോഴിക്കോട്: സീറ്റ് മാറിയിരിക്കാന് ആവശ്യപ്പെട്ട കെ.എസ്.ആര്.ടി.സി. കണ്ടക്ടറെ ക്രൂരമായി മർദിച്ച കേസില് നാലുപേര് അറസ്റ്റില്. കണ്ടക്ടറെ മര്ദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാന് വന്ന സെക്യൂരിറ്റി ജീവനക്കാരനും മർദനമേറ്റു. ബുധനാഴ്ച പുലര്ച്ചെ രണ്ടു മണിയോടെ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാൻഡില്വെച്ചാണ് സംഭവം. വാഹനങ്ങളില് സണ് ഫിലിം ആകാം; സേഫ്റ്റി ഗ്ലേസിങ് ചില്ലുകള്ക്ക് നിയമതടസ്സമില്ലെന്ന് ഹൈക്കോടതി...... നീ തനിച്ചല്ല; ശ്രുതിക്ക് ആശ്വാസ വാക്കുമായി രാഹുല് ഗാന്ധി...... ന്യൂഡൽഹി: ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള് തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം ഉരുളെടുത്തപ്പോള് ജീവിതത്തിലേക്ക് ശ്രുതിയെ തിരികെ കൊണ്ടുവരുന്നതിന് ജെന്ന്ൻ ഒപ്പമുണ്ടായിരുന്നു. കരുത്ത് പകർന്ന തണലായി അവന് അവളെ പിടിച്ചുനിർത്തി. ഡിസംബറില് വിവാഹം നടത്തുന്നതിനും തീരുമാനിച്ചു. വീണ്ടും ഒരു ദുരന്തത്തില് ശ്രുതിയെ കാലം വീണ്ടും പരീക്ഷിച്ചപ്പോള് അവൾക്ക് ജെന്സനെയും നഷ്ടമായി. കേരളത്തെയൊന്നാകെ വേദനയിലാഴ്ത്തി ജെന്ല്ൻ വിട പറഞ്ഞപ്പോള് ശ്രുതിക്ക് കരുത്ത് പകരാന് ആശ്വാസ വാക്കുകളുമായി എല്ലാവരും ഒപ്പമുണ്ട്. സര്ക്കാരില് ആര്എസ്എസിന് സ്വാധീനം: പ്രതിപക്ഷനേതാവ്... ഹാജർ ഇല്ല, പരീക്ഷ എഴുതിയിട്ടില്ല; ആർഷോയ്ക്ക് പി.ജി കോഴ്സിന് ചട്ടവിരുദ്ധമായി പ്രവേശനംനൽകിയെന്ന് പരാതി...... തിരുവനന്തപുരം: ബി.എയ്ക്ക് തുല്യമായ ആറാം സെമസ്റ്റര് പരീക്ഷ എഴുതാതെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് പിജി കോഴ്സിലേയ്ക്ക് പ്രവേശനം നൽകിയെന്ന് പരാതി. സര്ക്കാര് നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളേജായ എറണാകുളം മഹാരാജാസിലെ അഞ്ചുവര്ഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിലാണ് ആർഷോ പ്രവേശനം നേടിയത്. ബിരുദത്തിനുവേണ്ട ആറാം സെമസ്റ്റര് പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിനാണ് എസ്.എഫ്.ഐ നേതാവിന് പ്രവേശനം നൽകിയത് എന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്ണര്, എം.ജി സർവകലാശാല വി.സി, കോളേജ് വിദ്യാഭ്യാസ ഡയറക്ടര് എന്നിവര്ക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി നിവേദനം നൽകി. ജെ.എന്.യുവിലെ തീപ്പൊരി, പി.ബിയിലെ 'ചെറിയകുട്ടി'; സൈദ്ധാന്തികത കൈവിടാത്ത പ്രായോഗികവാദി ആദ്യമായി സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്34 പാര്ട്ടിയുടെ വിപുലീകരണമെന്നാല് തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല. ജനകീയ പ്രശ്നങ്ങളും സമരങ്ങളും ഏറ്റെടുത്ത് സാന്നിധ്യം വര്ധിപ്പിക്കല് കൂടിയാണെന്ന് ആവര്ത്തിച്ച് പ്രഖ്യാപിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. സംസ്ഥാനതലത്തില് പ്രധാനപ്പെട്ട പദവികളൊന്നും വഹിക്കാതെ പാര്ട്ടിയുടെ സമുന്നത സ്ഥാനത്തേക്കുയര്ന്ന നേതാവായിരുന്നു അദ്ദേഹം. മികച്ച പ്രസംഗകന്. ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ്, ബംഗാളി ഭാഷകളില് പ്രാവീണ്യം. 1974-ല് എസ്.എഫ്.ഐയില് ചേര്ന്നു. 1984 മുതല് കേന്ദ്രകമ്മിറ്റിയിലും 1992 മുതല് പൊളിറ്റ്ബ്യൂറോയിലും ഇടം നേടി. 2005-17 കാലത്ത് രാജ്യസഭാംഗമായിരുന്നു. 2015 ഏപ്രില് മുതല് പാര്ട്ടി ജനറല് സെക്രട്ടറി. പ്രമുഖ മാധ്യമപ്രവര്ത്തക സീമ ചിഷ്തിയാണ് പങ്കാളി. യെച്ചൂരിയുടെ മൃതദേഹം വൈദ്യപഠനത്തിന്; 14-ന് എ.കെ.ജി ഭവനിൽ പൊതുദർശനം,ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുനൽകും. ഇന്ന് എയിംസില് സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച വസന്ത് കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും. വി.എസ്. കേരളത്തിന്റെ ഫിദൽ കാസ്ട്രോ', അടുത്തിരുത്തി അന്ന് യെച്ചൂരി പറഞ്ഞു; പിരിമുറുക്കം അയഞ്ഞുവിഎസ്സോ പിണറായിയോ? 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില് ഉജ്ജ്വലവിജയം നേടിയ സി.പി.എമ്മിനെ ആശയക്കുഴപ്പത്തിലാക്കിയ ചോദ്യം. പാര്ട്ടിയിലെ വിഭാഗീയതയ്ക്ക് ശമനമുണ്ടായ കാലത്ത് വീണ്ടും ഇരുവിഭാഗങ്ങള് തമ്മില് കൊമ്പുകോര്ക്കുമോയെന്ന് രാഷ്ട്രീയനിരീക്ഷകരടക്കം ഉറ്റുനോക്കിയ സന്ദര്ഭം. പക്ഷേ, ഒരുദിവസംകൊണ്ട് ആ വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തി അന്നത്തെ പാര്ട്ടി ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. വി.എസ്സിനെയും പിണറായിയെയും ഒപ്പമിരുത്തി അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയനെ പ്രഖ്യാപിച്ചു. ഒപ്പം വി.എസ്സിനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും നിരാശപ്പെടുത്താതെ മറ്റൊരു വാചകവും- 'വി.എസ്. കേരളത്തിന്റെ ഫിദല് കാസ്‌ട്രോയാണ്, വിപ്ലവപ്രസ്ഥാനത്തിന്റെ വഴികാട്ടിയായി വി.എസ്. തുടര്ന്നും പ്രവര്ത്തിക്കും'. |
|
കല്പറ്റ (വയനാട്): രാത്രിയില് ഉരുളൊലിച്ചെത്തി അച്ഛന്, അമ്മ, സഹോദരിയുള്പ്പെടെ എല്ലാവരെയും കവര്ന്ന ശ്രുതിക്ക് താങ്ങായിരുന്നു ജെന്സണ്. ഞാനുണ്ട് നിനക്കൊപ്പം എന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ച ജെന്സണ് ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരുടെ കഥ അറിയുന്നവരെല്ലാം. കേരളമൊന്നാകെ ജീവിതത്തിലേക്കുള്ള ജെന്സന്റെ മടങ്ങിവരവിനായി പ്രാർഥിച്ചെങ്കിലും അതൊക്കെ വിഫലമാക്കിയാണ് ആ വേര്പാട്. ഇതുകൂടി താങ്ങാനുള്ള കരുത്ത് ശ്രുതിക്ക് നൽകണേ എന്നാണ് ഇപ്പോള് എല്ലാവരുടെയും പ്രാർഥന. ഓണാഘോഷത്തിനിടെ കോളേജ് അധ്യാപകന് കൊച്ചി : കോളേജിലെ ഓണാഘോഷത്തിനിടെ അധ്യാപകന് ഹൃദയാഘാതം മൂലം മരിച്ചു. വടംവലി മത്സരം കഴിഞ്ഞയുടന് തലകറങ്ങി വീഴുകയായിരുന്നു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര് ജെയിംസ് വി. ജോര്ജ് (38) ആണ് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ മരിച്ചത്. വടംവലി മത്സരത്തിനു ശേഷം ജെയിംസ് ആദ്യം തലകറങ്ങി വീണിരുന്നു. ചിന്തിക്കാവുന്നതിലുമപ്പുറം'; ജെന്സന്റെ വേര്പാടില് വേദന പങ്കിട്ട് മമ്മൂട്ടി... പ്രാര്ഥനകളും ചികില്സയും ഒന്നു ചേര്ന്നിട്ടും ജെന്സന്റെ ജീവന് രക്ഷിക്കാന് കഴിയാതെ പോയതില് ദുഃഖം പങ്കിട്ട് മമ്മൂട്ടി. ജെന്സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില് കുറിച്ചു. സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്സന്റെ പ്രിയപ്പെട്ടവര്ക്കും ലഭിക്കട്ടെയെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള് കോഴിക്കോട് സ്കൂളില് മഞ്ഞപ്പിത്ത ബാധ കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയര് സെക്കന്ററി സ്കൂളിലെ 50ഓളം കുട്ടികള്ക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂള്ബാറുകള് അടച്ചിടാന് ചങ്ങരോത്ത് പഞ്ചായത്ത് അധികൃതര് നിർദേശം നൽകി. കുട്ടികളെല്ലാം ആശുപത്രിയില് ചികിത്സയില് കഴിയുകയാണ്. സ്കൂള് കിണറിലെ വെള്ളത്തില് നിന്നല്ല രോഗം പകര്ന്നതെന്നു പരിശോധനാ ഫലത്തില് വ്യക്തമായി. സായാഹ്ന വാര്ത്തകള് | സെപ്റ്റംബര് 12, വ്യാഴം
|
|
സീതാറാം യെച്ചൂരി അന്തരിച്ചു...... |
|
ന്യൂഡൽഹി: മുതിര്ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടര്ന്ന് ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സില് (എയിംസ്) ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ അടിയന്തരപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചത്. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |