|
(1) |
|
നവംബര്‍ 2024 വ്യാഴാഴ്ച 1200 വൃശ്ചികം 27 |

|
വാല്യം 1 ലക്കം 164 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
12 |
|
"I don't believe in taking right decisions. I take decisions and then make them right." Ratan Tata. |
|
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് നോട്ടീസ് നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജിയിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസയച്ചു. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്ന ആക്രമിക്കപ്പെട്ട നടിയിുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതോടൊപ്പം തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കാനായി മാറ്റി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നുമാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. വായന തുടരുക . .. കെഎസ്‌യു ജില്ലയില്‍ ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു തോട്ടട ഐ ടി ഐ സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‌യു പ്രവർത്തകൻ മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പരുക്കേറ്റ എസ്എഫ്ഐ പ്രവർത്തകൻ ആഷിക്കിന്റെ പരാതിയിൽ 6 കെ എസ് യു പ്രവർത്തകർക്ക് എതിരെയും കേസെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിൽ 17 എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരുടെ പേരിലും കേസുണ്ട്. സംഭവത്തിൽ നാളെ മുഴുവൻ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തി പോലീസ് സർവകക്ഷിയോഗം ചേരും. സംഘർഷത്തെ തുടർന്ന് കെഎസ്‌യു ജില്ലയിൽ ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും പഠിപ്പു മുടക്കും. വായന തുടരുക . . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 കാർബൊറണ്ടം ഗ്രൂപ്പിന് കരാര്‍ നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല മണിയാര്‍ വൈദ്യുത പദ്ധതി കരാര്‍ കാർബൊറണ്ടം ഗ്രൂപ്പിന് നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നുവെന്നും ഇതിന് പിന്നില്‍ അഴിമതിയെന്നും രമേശ് ചെന്നിത്തല. നായനാര്‍ സർക്കാരിൻ്റെ കാലത്ത് ബിഒടി വ്യവസ്ഥയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാന്‍ അവസരം നൽകിയെന്നും ഇതിന്റെ ഭാഗമായി കാർബൊറണ്ടം യൂണിവേഴ്സല്‍ ഗ്രൂപ്പിന് മണിയാറില്‍ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറില്‍ വൈദ്യുതി ഉൽപ്പാദിപ്പിക്കാന്‍ അവസരം നൽകിയതെന്നും ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത് 2024 ഡിസംബര്‍ 30 ന് കരാര്‍ കാലാവധി കഴിയും ഇതിന് 30 ദിവസം മുന്‍പ് നോട്ടീസ് നല്‍കി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത് എന്നാൽ അത് ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2023 ല്‍ ഈ ഗ്രൂപ്പുമായി സര്‍ക്കാര്‍ ചർച്ച നടത്തി എന്നാല്‍ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാര്‍ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണെന്നും വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറില്‍ ഉണ്ടായില്ല നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ കമ്പനിക്ക് ഇൻഷുറന്‍സിന് അപേക്ഷിക്കാമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് സംശയമെന്ന് ഭാര്യ കോടതിയില്‍ 'അടിവസ്ത്രത്തിലെ രക്തക്കറ അന്വേഷിച്ചില്ല' തിരുവനന്തപുരം : എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ലെന്ന് ഹർജിക്കാരിയായ ഭാര്യ മഞ്ജുഷ കോടതിയില്‍. നവീന്‍ ബാബുവിനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹർജിക്കാരി കോടതിയെ അറിയിച്ചു. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 വിവേചനങ്ങള്‍ക്കെതിരെ പോരാട്ടം തുടരണം, തന്തൈ പെരിയാർ സ്മാരകം നാടിന് സമര്‍പ്പിച്ച് സ്റ്റാലിന്‍ കോട്ടയം : സമൂഹത്തിലെ വിവേചന ങ്ങള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നിയമത്തിലൂടെ എല്ലാം മാറ്റാന്‍ കഴിയില്ല. വ്യക്തികളുടെ മനോഭാവത്തില്‍ ആദ്യം മാറ്റം ഉണ്ടാകണമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനതുടരുക .... Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python |
|
വിചാരണക്കോടതിയിൽ ഹർജിയുമായി അതിജീവിത നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ ഹര്‍ജി നൽകി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നു ണ്ടെന്നും വിചാരണയുടെ യഥാർത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണ മെന്നുമാണ് അതിജീവിത ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഹർജി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒന്‍പത് പേരാണ് കേസില്‍ പ്രതികള്‍. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ അഭിഭാഷകനെതിരെ പോസ്റ്റര്‍ മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ മുസ്ലിം ലീഗിൻ്റെ അഭിഭാഷക സംഘടനാ നേതാവായ അഡ്വക്കേറ്റ് മുഹമ്മദ് ഷായ്ക്കെതിരെ പോസ്റ്ററുകൾ. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പാർട്ടിയെ അടക്കം ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. മുനമ്പം പ്രശ്നവും സമസ്ത തർക്കവും അടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 പാലക്കാട് സ്കൂൾ ബസിലേക്ക് ലോറി ഇടിച്ചുകയറി വൻ അപകടം; നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ സ്കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . വയനാട് പുനരധിവാസം; 'സര്‍ക്കാരിന് അമാന്തമില്ല, ഭൂമി ഒരുമിച്ച് കിട്ടാനുള്ള പ്രശ്നമാണുള്ളത്': മന്ത്രി കെ രാജന്‍ വയനാട്: വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് അമാന്തമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജല്‍. ഭൂമി ഒരുമിച്ച് കിട്ടാനുള്ള പ്രശ്നമാണുള്ളതെന്നും മന്ത്രി അറിയിച്ചു. വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടന്‍ മുഖ്യമന്ത്രി വിളിക്കുമെന്നും കെ രാജന്‍ പറഞ്ഞു. എസ്ഡിആര്‍ഫിലെ തുക സംബന്ധിച്ച് കോടതി ഇടപെടലോടെ കണക്കുകൾ ബോധ്യമായെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. ജില്ലകള്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളില്‍ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കടൽത്തീരങ്ങളിൽ ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. വായന തുടരുക . . . തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722 |
|
വയനാട് ഉരുൾപൊട്ടള്‍ ദുരന്തത്തില്‍ കൂടുതല്‍ സഹായം കിട്ടാന്‍ കേരളത്തിന് അർഹതയയുണ്ടെന്ന് ഹൈക്കോടതി വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതൽ സഹായം കിട്ടാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതിഅറിയിച്ചു. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കരുകള്‍ക്കിടയിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. വയനാട് പുനരധിവാസത്തിന് 2300 കോടിയോളം രൂപയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ കണക്കുകൾ ഹാജരാക്കിയത്. ഡിസംബർ 10 ലെ കണക്ക് അനുസരിച്ച് എസ് ഡി ആർ എഫിൽ ഉള്ളത് 700. 5 കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ മുഴുവൻ ദുരന്ത നിവാരണ പ്രവർത്തനങ്ങള്‍ക്കും വേണ്ടിയുളളതാണ്. ഉരുൾപൊട്ടൽ മേഖലയിലേക്ക് മാത്രമായി ഉപയോഗിക്കാനാകില്ല. ആകെയുളള 700.5 കോടിയിൽ 471 കോടിയോളം രൂപ സംസ്ഥാനത്തെ വിവിധ ആവശ്യങ്ങൾക്കായി കൊടുത്തു തീർക്കാനുളളതാണ്. മറ്റൊരു 128 കോടി രൂപ കൂടി മറ്റാവശ്യങ്ങൾക്ക് മാറ്റി വയ്ക്കേണ്ടതുണ്ട്. കണക്കില്‍ 700 കോടിയുണ്ടെങ്കിലും വയനാടിന് മാത്രമായി ഇത് ഉപയോഗിക്കാനാകില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിച്ചു. സ്മാരകത്തില്‍ ഇരുനേതാക്കന്മാരും പുഷ്പാര്‍ച്ചന നടത്തി തുടര്‍ന്ന് ഇരു നേതാക്കന്മാരും പെരിയാര്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി. തമിഴ്നാട്ടില്‍ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയില്‍ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു . തമിഴ്നാട്ടിൽ നിന്നും ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണി തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുഗൻ, ഇ വി വേലു, എംപി സ്വാമിനാഥൻ, വിസികെ അധ്യക്ഷൻ തീരുമാവളവൻ എം പി, കേരള മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ, ഫ്രാൻസിസ് ജോർജ് എം പി, സി കെ ആശ എം എൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക എല്ലാം നടന്നത് സ്റ്റേഷന് മുന്നില്‍, അനങ്ങാതിരുന്നതെന്ത്? റോഡ് കയ്യേറി സിപിഎം സമ്മേളനം, പൊലീസിനെ കുടഞ്ഞ് കോടതി കൊച്ചി : തിരുവനനന്തപുരം വഞ്ചിയൂരില്‍ റോഡ് കയ്യേറിയുള്ള സിപിഎം സമ്മേളനത്തില്‍ പൊലീസിനെ എടുത്തിട്ട് കുടഞ്ഞ് ഹൈക്കോടതി. സ്റ്റേഷന്‍റെ മുന്നില്‍ തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പൊലീസ് അനങ്ങിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് തുറന്നടിച്ചു. സംസ്ഥാന പൊലീസ് മേധാവിയോട് കോടതി റിപ്പോര്‍ട്ട് തേടി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസപ്പെടുത്തിയുള്ള സിപിഐ സമരത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ആലോചിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി. വായന തുടരുക... സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 12, ബുധനാഴ്ച. Have Any Computer / IT Related Issues? വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. തിരുവനന്തപുരത്ത് നിന്ന് പുതിയ വിമാന സർവീസുകള്‍ പ്രഖ്യാപിച്ച് ഇന്റിഗോ എയര്‍ലൈൻസ്; ആഴ്ചയില്‍ 4 സർവീസുകള്‍ തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് തുടങ്ങി. ഇൻഡിഗോ എയർലൈൻസ് നടത്തുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വായന തുടരുക . . . യുദ്ധത്തിന് റഷ്യയിലേക്ക് മനുഷ്യക്കടത്ത്; മലയാളികളുടെ മോചനത്തിന് ഇടപെട്ട് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ തൃശൂര്‍: തൃശൂര്‍ സ്വദേശികള്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട സംഭവത്തില്‍ മോചനത്തിനായി ഇടപെട്ട് ഓർത്തഡോക്സ് സഭാധ്യക്ഷൻ. മാധ്യമ വാർത്തകളെ തുടർന്നാണ് കാതോലിക്കാ ബാവയുടെ ഇടപെടൽ. ബിനിലിന്‍റെയും ജെയിന്‍റെയും വിഷയം റഷ്യൻ അംബാസിഡറിനെ നേരിട്ട് ബോധിപ്പിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അറിയിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളുമായി കാതോലിക ബാവ സംസാരിച്ചു. റഷ്യൻ സർക്കാരിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി സ്വീകരിക്കുന്ന ചടങ്ങിൽ സഭാധ്യക്ഷന്‍ റഷ്യൻ അംബാസിഡറെ കാണും. വായന തുടരുക. ... 'ഇടിമുറി'യില്‍ ഭിന്നശേഷി വിദ്യാർത്ഥിയെ ആക്രമിച്ച കേസ്: എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് കോടതി തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ഈ മാസം 17 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. അമൽ, മിഥുൻ, അലൻ, വിധു എന്നിവരാണ് കേസിലെ നാല് പ്രതികള്‍. തിരുവനന്തപുരം ആറാം അഡീ സെഷൻസ് കോടതിയാണ് പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിച്ചത്. വായന തുടരുക . .. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |