(1)

നവംബര്‍ 2024 വെള്ളിയാഴ്ച

1200 വൃശ്ചികം 28

വാല്യം 1 ലക്കം 165

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

13

"The greatest failure is not to try."Ratan Tata.

Ratan Tata

പാലക്കാട് പനയമ്പാടത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നു മന്ത്രി കെബി ഗണേഷ് കുമാര്‍

പാലക്കാട് പനയമ്പാടത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നും കുട്ടികള്‍ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ദില്ലിയിൽ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികള്‍ക്കുനേരെയാണ് ലോറി ഇടിച്ചുകയറിയത്. സംഭവത്തിൽ കര്‍ശനമായ നടപടിയെടുക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. വായന തുടരുക . ..

പാലക്കാട് ഉണ്ടായ അപകടത്തില്‍ ലോറി ജീവനക്കാരുടെ വിശദമായ മൊഴി ഇന്നെടുക്കും

പാലക്കാട് പനയമ്പാടത്ത് നാല് കുട്ടികളുടെ ജീവനെടുത്ത അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്‍റെയും ക്ലീനർ വർഗീസിൻ്റെയും മൊഴി കല്ലടിക്കോട് പൊലീസിൻ്റെ നേതൃത്വത്തിൽ ഇന്ന് രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും. ഈ വാഹനത്തിന്‍റെ ഡ്രൈവര്‍ വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അതോടൊപ്പം  അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നുവെന്ന് ആര്‍ടിഒ വ്യക്തമാക്കി. ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണെന്നും  ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണെന്നും  ഓവര്‍ ലോഡ് ഇല്ല ടയറുകള്‍ക്കും പ്രശ്നമില്ല അധികം പഴക്കമില്ലാത്ത വണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.  മുമ്പ് ഇവിടെ അപകടം നടന്നതിനാൽ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു ഇതിനിടെയാണ് ഈ സംഭവം ഉണ്ടായതെന്നും ആര്‍ടിഒ കൂട്ടിച്ചേർത്തു . വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

വ്യാഴാഴ്ച രാവിലെ 8.30 മുതൽ 24 മണിക്കൂറില്‍ പെയ്തത് 68 മില്ലിമീറ്റര്‍; ഈ മണ്ഡലകാലത്തെ ഏറ്റവും കനത്ത മഴ ശബരിമലയിൽ

പത്തനംതിട്ട: ഡിസംബര്‍ 12, 13 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ ശബരിമലയില്‍ പെയ്തത് ഈ വര്‍ഷം മണ്ഡലകാലം തുടങ്ങിയശേഷമുള്ള കനത്ത മഴ. വ്യാഴാഴ്ച രാവിലെ 8.30 മുതൽ 24 മണിക്കൂറിൽ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റർ മഴ. ഇത്‌ ഇക്കാലയളവിലെ ഏറ്റവും കൂടിയ മഴയാണ്. അതേസമയം നിലയ്ക്കലിൽ 73 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.  വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

ചോദ്യങ്ങള്‍, ചെറുത്തുനില്‍പുകള്‍, അതിജീവനം ; 2024 ഉം കേരളക്കരയിലെ സ്ത്രീകളും

കേരളക്കരയാകെ പെണ്‍ശബ്ദങ്ങളാല്‍ നിറഞ്ഞു കേട്ട വര്‍ഷമാണ് കടന്നു പോകുന്നത്. മലയാള സിനിമാ മേഖലയെ ആകെ ഇളക്കി മറിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും, അതിനു പിന്നാലെ വന്ന എ എം എം എയിലെ അംഗങ്ങളെ പിരിച്ചു വിട്ട സംഭവവുമൊക്കെ പെണ്‍കരുത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ഇത് കൂടാതെ ഇതിന് നാന്ദി കുറിച്ച ആക്രമിക്കപ്പെട്ട നടിയും ദിനേന പോരാട്ടങ്ങള്‍ നടത്തി വരികയാണ്. ചൂരല്‍മലയിലെ അപകടത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിയെ ഇന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് മലയാളികള്‍ നോക്കിക്കാണുന്നത്.  2024 ല്‍ കേരളത്തിലെ വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു നിന്ന സ്ത്രീകളെക്കുറിച്ച്... വായന തുടരുക . ..

Todays Special GK

ശക്തന്‍ തമ്പുരാന്‍

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

നവീന്‍ ബാബുവിന്റെ മരണം; കണ്ണൂരിൽ ഓൺലൈൻ പേജിനെതിരെ കേസ്, കേസെടുത്തത് കലാപാഹ്വാനത്തിന്

കണ്ണൂരില്‍ ഓണ്‍ലൈന്‍ പേജിനെതിരെ കേസെടുത്ത് പൊലീസ്. ന്യൂസ്‌ ഓഫ് മലയാളം എന്ന പേജിനെതിരെയാണ് കേസെടുത്തത്. കണ്ണൂർ ടൗൺ എസ് ഐ ആണ് ഇൻക്വസ്റ്റ് റിപ്പോർട്ടിനെ കുറിച്ചുള്ള പ്രചാരണത്തിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഓൺലൈനിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയായിരുന്നു.  വായനതുടരുക ....

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

'പല റോഡുകളും ഡിസൈൻ ചെയ്യുന്നത് ​ഗൂ​ഗിൾ മാപ്പ് നോക്കി, എൻജിനീയർമാർക്ക് റോളില്ല'; ആരോപണവുമായി ​ഗണേഷ് കുമാര്‍

ദില്ലി: പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെ റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ് കുമാർ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ​ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞു. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകൾ ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാരാണെന്നും ഗൂഗിൾള്‍ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നതെന്നും വിദ​ഗ്ധർക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.  വാaccident-sof8c1 വായന തുടരുക...

ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന് ജാമ്യമില്ല

ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.താൻ മാനസിക പ്രശ്നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ സന്ദീപിന് മാനസിക പ്രശ്നമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ മറികടക്കാൻ എയിംസിലെ മാനസിക നില പരിശോധന പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും കോടതി തള്ളി. കേസിലെ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയ ശേഷം ഹൈക്കോടതിയില്‍ പുതിയ അപേക്ഷ നൽകാന്‍ സുപ്രീംകോടതി നിർദേശം നല്‍കി. ജാമ്യത്തിന്റെ കാര്യത്തില്‍ ഉദാര സമീപനമാണ് കോടതി സ്വീകരിക്കുന്നത് എന്നാൽ ഈ കേസിൽ അതിന് കഴിയില്ലെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതിയുടെ വിധി. വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.13-12-2024

Reference :

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് ആര്‍ടിഒ

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് ആര്‍ടിഒ . അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്‍റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു.നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക

9745397722

​പാലക്കാട് സ്കൂൾ ബസിലേക്ക് ലോറി ഇടിച്ചുകയറി വൻ അപകടം; നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ സ്കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

പനയമ്പാടം അപകടം: 'ഇത് തനിക്ക് പറ്റിയ പിഴവ്'; കുറ്റം സമ്മതിച്ച് ലോറി ഡ്രൈവർ പ്രജീഷ് ജോൺ, നരഹത്യക്ക് കേസെടുത്തു

പാലക്കാട്: പനയമ്പാടത്ത് ലോറി പാഞ്ഞുകയറി 4 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. മനപൂർവ്വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെയാണ് കേസ്. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്ത് പ്രശ്നപരിഹാരത്തിനായി കളക്ടറുടെ നേത‍ൃത്വത്തിൽ യോഗം തുടങ്ങി.  വായന തുടരുക . . .

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722

16 കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നൽകി; പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ 16കാരന് ഇരുചക്രവാഹനമോടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്. വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്ക്കെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന്റെ സ്ഥിരം വാഹന പരിശോധനയ്ക്കിടയിലാണ് വർക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന 16 കാരനെ കാണുന്നത്. തുടർന്ന് കുട്ടിയുടെ വാഹനം നിര്‍ത്തിച്ച് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. വായന തുടരുക ....

പാലക്കാട് അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി; റീല്‍ ചിത്രീകരണത്തിനിടെ യുവാവ് മരിച്ചതിലും നടുക്കം രേഖപ്പെടുത്തി

കൊച്ചി: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് ഹൈ ക്കോടതി. വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും
മുരളീകൃഷ്ണയുമടങ്ങുന്ന ബെഞ്ച് നടുക്കം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചതിലും കോടതി നടുക്കം രേഖപ്പെടുത്തി. അപകടമുണ്ടാക്കിയ കാറിന് ഇന്‍ഷുറന്‍സ് പോലുമില്ലായിരുന്നു 
വായന തുടരുക ....

വഖഫ് സ്വത്ത് പടച്ചോൻെറ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാർ വിറ്റ് പണമാക്കിയതെന്നും പി.ജയരാജൻ

ഇസ്ലാം മതപ്രകാരം വഖഫ് സ്വത്ത് പടച്ചോൻെറ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാര്‍ വിറ്റ് പണമാക്കിയതെന്നും സിപിഎം സംസഥാന കമ്മിറ്റി അംഗം പി.ജയരാജൻ. വഖഫ് സ്വത്ത് പണം കൊടുത്തുവാങ്ങാൻ പറ്റില്ല  ഇവിടം ഭരിക്കുന്നത് പിണറായി വിജയനാണെന്നും ഒരാൾക്കും കുടി ഒഴിയേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജയാജാൻ പറഞ്ഞു. . മുനമ്പം വിഷയം വർഗീയ വത്ക്കരക്കാൻ ബിജെപിയും ലീഗും ചേർന്ന് ശ്രമിക്കുകയാണെന്നും വഖഫ് ഭൂമിയുടെ പേരിൽ സംരക്ഷകരായി ആർഎസ്എസ്, ബിജെപിക്കാർ ഇറങ്ങിയിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

ഇവിടെ  ക്ലിക്ക്  ചെയ്യുക.

ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ദൊമ്മരാജു ചതുരംഗക്കളത്തില്‍ ലോക ചാമ്പ്യനായി

ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ദൊമ്മരാജു ചതുരംഗക്കളത്തില്‍ പുതുചരിത്രമെഴുതി ലോക ചാമ്പ്യനായി. നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അവസാന ഗെയിംസില്‍ അട്ടിമറിച്ചാണ് 18 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് കിരീടം സ്വന്തമാക്കിയത്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ ആണ് ഗുകേഷ് . സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം. നിര്‍ണായകമായ പതിനാലാം ഗെയിമില്‍ വിജയിച്ചതോടെ ചാമ്പ്യനാകാനുള്ള കൃത്യം 7.5 പോയന്റ് ഗുകേഷ് സ്വന്തമാക്കി. വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ട്രയല്‍ റൺ കഴിഞ്ഞ് പണി തുടങ്ങും; ഏഴര കോടി ചെലവിൽ വന്‍കിട സ്വകാര്യ ആശുപത്രികളിലെ സംവിധാനം മെഡിക്കല്‍ കോളേജുകളില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിസംബര്‍ 16 മുതല്‍ ട്രയല്‍ റണ്ണിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും അതോടൊപ്പം തൈറോയിഡ്, ഹൃദയം, തലച്ചോറ്, കരള്‍, വൃക്കകള്‍, ശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും രോഗ നിര്‍ണയത്തിനും ചികിത്സാ നിരീക്ഷണത്തിനും സാധിക്കും.  വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 13, ബുധനാഴ്ച.

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

മണിയാര്‍ കരാര്‍ നീട്ടിനൽകുന്നത് അഴിമതി, 30 വർഷത്തേക്കുള്ള കരാറാണ് കാർബൊറാണ്ടം കമ്പനിക്ക് നൽകിയത്: ചെന്നിത്തല

കോഴിക്കോട്: മണിയാർ വൈദ്യുത പദ്ധതി കരാർ കാർബൊറണ്ടം ഗ്രൂപ്പിന്‍റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കത്തിൽ വ്യവസായ മന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. 30 വർഷത്തേക്കുള്ള ബിഒടി കരാർ ആണ് കാർബൊറാണ്ടം  കമ്പനിക്ക് നൽകിയത്. കമ്പനിക്ക് കരാർ നീട്ടി നൽകുന്നത് അഴിമതിയാണ്. ധാരണാ പത്രം പാലിച്ചിട്ടില്ല. കെ എസ് ഇ ബിക്ക് പദ്ധതി കൈമാറണം എന്ന് വൈദ്യുത ബോർഡ്‌ നൽകിയ കത്തിന്റെ പകർപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വായന തുടരുക . . .

പാലക്കാട് വീണ്ടും അപകടം; ദേശീയപാതയിലെ ചൂരിയോട് രണ്ടിടങ്ങളില്‍ അപകടം, ആർക്കും പരിക്കില്ല

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വീണ്ടും അപകടം. ദേശീയപാതയിലെ ചൂരിയോട് രണ്ടിടങ്ങളിലായാണ് അപകടം നടന്നത്. 12 മണിയോടെ മണ്ണാ൪ക്കാടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു കയറിയായിരുന്നു ആദ്യ അപകടം. പിന്നാലെ 200 മീറ്റ൪ മാറി ടിപ്പ൪ ലോറിയും ചരക്കു ലോറിയും കൂട്ടിയിടിച്ചു. ബ്രേക്ക് പിടിച്ചിട്ട് കിട്ടാതായതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ചാറ്റൽമഴയുള്ളതിനാൽ വാഹനം തെന്നിമാറിയതാണ് അപകട കാരണമെന്ന് ദൃക്ഷസാക്ഷികൾ പറഞ്ഞു. അപകടത്തിൽ ആ൪ക്കും പരിക്കില്ലെന്നാണ് വിവരം. ഇന്നലെ പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് സ്കൂൾ കുട്ടികളിലേക്ക് പാഞ്ഞുകയറി 4 വിദ്യാർത്ഥിനികൾ മരിച്ചിരുന്നു. സ്ഥിരം അപകട മേഖലയായ ഇവിടെ ശാസ്ത്രീയ പരിശോധനയുൾപ്പെടെ ഫോറൻസിക് സംഘം നടത്തിയിരുന്നു. വായന തുടരുക. ...

'ഇടിമുറി'യില്‍ ഭിന്നശേഷി വിദ്യാർത്ഥിയെ ആക്രമിച്ച കേസ്: എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് കോടതി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ഈ മാസം 17 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. അമൽ, മിഥുൻ, അലൻ, വിധു എന്നിവരാണ് കേസിലെ നാല് പ്രതികള്‍. തിരുവനന്തപുരം ആറാം അഡീ സെഷൻസ് കോടതിയാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ പരി​ഗണിച്ചത്. വായന തുടരുക . ..



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.