|
സെപ്തംബര്‍ 2024 ഞയറാഴ്ച 1200 ചിങ്ങം 30 |

|
ലക്കം 1 വാല്യം 91 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
15 |
|
"If you can stay positive in a negative situation, you win. |
|
പോർവിളിയുടെ സ്മരണകളുണർത്തി പല്ലശ്ശനയിൽ ഓണത്തല്ലിന് അരങ്ങുണർന്നു ...... |
|
കൊല്ലങ്കോട് (പാലക്കാട്): പോർവിളിയുടെ വീരസ്മരണകളുണർത്തി രണ്ടുദിവസത്തെ ഓണത്തല്ലിനും അവിട്ടത്തല്ലിനും പല്ലശ്ശനയുടെ തട്ടകത്തില്‍ ഞായറാഴ്ച്ച തുടക്കമായി. നാടിന്റെ മഹിമയും നാട്ടുമക്കളുടെ ഒരുമയും വിളിച്ചോതുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഓണക്കാല ആചാരത്തിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ദേശവാസികള്‍ ഞായറാഴ്ച തല്ലുമന്ദത്തും പഴയകാവ്‍ മൈതാനിയിലും ഒത്തുകൂടി വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല. ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു. ഏഴടി നീളം; കാര്‍ ബോണറ്റിനുള്ളില്‍ കൂറ്റന്‍ മലമ്പാമ്പ്; മണിക്കൂറുകള്‍ക്കൊടുവില്‍ പുറത്തെടുത്തു... മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം പോസിറ്റീവ്... മലപ്പുറം വണ്ടൂര്‍ നടുവത്ത് കഴിഞ്ഞ തിങ്കളാഴ്ച യുവാവ് മരിച്ചത് നിപ ബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. നിപ ലക്ഷണങ്ങളുള്ള 3 പേർ അടക്കം 151 പേരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയാറാക്കി. ബെംഗളുരുവില്‍ എംഎസ‌്സിക്കു പഠിക്കുന്ന 23കാരന്‍ കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. പനി ബാധിച്ച് ദിവസങ്ങൾക്കുള്ളിലാണ് യുവാവിന്‍റെ മരണം സംഭവിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു... സുരേഷ് ഗോപിയെ ട്രോളുന്നവർക്ക് മാസ്സ് മറുപടിയുമായി മാധവ് സുരേഷ് ‘നിന്റെ അച്ഛന്‍ ഒരു പൊട്ടനാ എന്ന് പറയുന്നതല്ല എന്നെ ബാധിക്കുന്നത്. എന്റെ അമ്മയെയും പെങ്ങന്മാരെയും കുറിച്ച് വൾഗർ ആയി സംസാരിച്ചവരുണ്ട്… തിരക്കില്‍നിന്ന് ചെറിയൊരു ഇടവേള; വയനാടിന്റെ സ്വന്തം കളക്ടര്‍ ഉത്രാടപ്പാച്ചിലില്‍ കന്നഡ നാട്ടിലേക്ക്......
|

|
തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; കണ്ടുനിന്നയാള്‍ക്ക് ദാരുണാന്ത്യം... തിരുവനന്തപുരം∙ മംഗലപുരം ശാസ്തവട്ടത്ത് മൂന്നു പേര്‍ കയറിയ ബൈക്ക് ഓണഘോഷത്തിനിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ശാസ്തവട്ടം സ്വദേശി സിജുവാണ് മരിച്ചത്. ഓണാഘോഷം കണ്ടുനിന്ന സിജുവിനെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തെറിച്ചു വീണ സിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷനും ഗുരുതര പരുക്കുണ്ട്. ബൈക്കില്‍ യാത്രചെയ്ത മറ്റു രണ്ടു പേര്‍ക്ക് നിസാര പരുക്കുണ്ട് മാധ്യമ പ്രവർത്തക പി എസ് രശ്മി അന്തരിച്ചു കോട്ടയം: മാധ്യമപ്രവർത്തക രശ്‌മി പി എസ് (38) അന്തരിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന്, ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു രശ്മി.
ദേശീയ വാര്‍ത്തകള്‍ . . . 'രാഷ്ട്രീയത്തിലിറങ്ങരുതെന്ന് പറഞ്ഞു, കേട്ടില്ല'; കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനത്തില്‍ അണ്ണാ ഹസാരെ...... കെജ്രിവാളിന്റെ രാജി പ്രഖ്യാപനം; ഡല്‍ഹിയില്‍ ഇനിയെന്ത്..? വനിതാ മുഖ്യമന്ത്രിയോ?...... ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോടതി വിധിയെത്തുടര്‍ന്നാണ് താന്‍ ജയില്‍ മോചിതനായതെന്നും ഇനി ജനവിധി അറിഞ്ഞിട്ടേ ഈ കസേരയിലിരിക്കൂ എന്നാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തി വിശദീകരിക്കുന്നത് ആദ്യ വന്ദേ മെട്രോ അഹമ്മദാബാദ്-ഭുജ് പാതയില്‍; തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും...... നമ്പര്‍ വണ്‍ ഭീകരവാദി': രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി......
|
|
വർക്കലയില്‍ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; കൂട്ടിരിപ്പുക്കാരൻ അറസ്റ്റില്‍ തിരുവനന്തപുരം വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചികിത്സയിലിരുന്ന മാതാവിന് കൂട്ടിരിക്കാനെത്തിയ ചാവടിമുക്ക് സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് അറസ്റ്റ്. ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു; ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ കച്ചവടം 701 കോടി; കഴിഞ്ഞ വര്‍ഷം നടന്നത് 715 കോടിയുടെ വില്‍പ്പന സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ഈ ദിവസങ്ങളില്‍ കഴിഞ്ഞവര്‍ഷം 715 കോടിയുടെ മദ്യം വിറ്റിരുന്നു. ‘അന്ന് കായിക ആക്രമണം, ഇന്ന് ആശയപരമായ ആക്രമണം’: തിരുവോണനാളിലെ ആ നീറുന്ന ഓർമയ്ക്ക് കാൽനൂറ്റാണ്ട്... കണ്ണൂർ ∙ ഈ തിരുവോണത്തിനും പി.ജയരാജന്റെ വീട്ടിൽ കുടുംബാംഗങ്ങളെല്ലാം ഒത്തുചേരും. ആഘോഷങ്ങൾക്കൊപ്പം ഒരു വേദനയുടെ ഓർമ കൂടി അവർ പങ്കുവയ്ക്കും. ഇന്ന് ആ ഓർമയ്ക്ക് 25 വയസ്സാകുകയാണ്. 1999 ലെ തിരുവോണ ദിവസമാണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ മുഖങ്ങളിലൊന്നായ പി.ജയരാജൻ കുടുംബവീട്ടിൽവച്ച് ആക്രമിക്കപ്പെട്ടത്. മാരകമായി പരുക്കേറ്റെങ്കിലും ചികിൽസയും മനക്കരുത്തും കൊണ്ട് ജയരാജൻ ജീവിതത്തിലേക്കു തിരികെയെത്തി പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ കാട്ടാന; എലിഫന്റ് സ്ക്വാഡ് എത്തി... കോഴിക്കോട്∙ തിരുവോണദിവസം പേരാമ്പ്രയെ വിറപ്പിച്ചു ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ഞായറാഴ്ച പുലർച്ചെയാണ് മോഴയാന പേരാമ്പ്ര ടൗണിന് സമീപത്തെ ജനവാസമേഖലയില്‍ ഇറങ്ങിയത്. വിവരമറിയിച്ചതിനെ തുടർന്ന് വയനാട്ടിൽ നിന്നുള്ള എലിഫന്റ് സ്ക്വാഡ് പേരാമ്പ്രയിലെത്തിയിട്ടുണ്ട്. ആന നിലവില്‍ പന്തിരിക്കരയിലെ വയലിലും കൃഷിയിടങ്ങളിലുമായി തുടരുകയാണ്. വിവരമറിഞ്ഞ് ജനങ്ങള്‍ മേഖലയില്‍ തടിച്ചുകൂടിയിട്ടുണ്ട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത് രോഗി; ആക്രമിച്ച് കടന്നുകളഞ്ഞു ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറുടെ നേർക്ക് രോഗിയുടെ കയ്യേറ്റം. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മർദ്ദിച്ചത്. നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ.അജ്ഞലിയ്ക്കാണ് പരിക്കേറ്റത്. സിപിഐഎമ്മിന് താൽക്കാലിക ജനറൽ സെക്രട്ടറി ഉടൻ ഇല്ല; യെച്ചൂരിക്ക് പകരം ആര്? സിപിഐഎം ജനറൽ സെക്രട്ടറി സീതറം യെച്ചൂരിയുടെ മരണം പാർട്ടി നേതൃതലത്തിൽ ഉണ്ടാക്കിയ ആഘാതം വലുതാണ്. ജനറല്‍ സെക്രട്ടറി ചുമതലയില്‍ ഇരിക്കെ അന്തരിച്ച ആദ്യ നേതാവാണ് യെച്ചൂരി. പകരം ആര് എന്ന ചോദ്യം ഉയരുമ്പോൾ, തീരുമാനം പതിയെ മതി എന്ന നിലപാടിലാണ് പാര്‍ട്ടി. മാളയിലെ ബാറില്‍ ജീവനക്കാരും മദ്യപിക്കാന്‍ വന്നവരും തമ്മില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക് തൃശ്ശൂര്‍ മാളയില്‍ ബാര്‍ ജീവനക്കാരും മദ്യപിക്കാന്‍ വന്നവരും തമ്മില്‍ ബാറിനു പുറത്ത് സംഘര്‍ഷം. ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ മദ്യപിക്കാന്‍ എത്തിയ രണ്ടുപേര്‍ക്കും പരിക്കേറ്റു. ബാറിലെ ലൈറ്റ് പൊട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |