ഒക്ടോബര്‍ 2024 ചൊവ്വാഴ്ച

1200 കന്നി 29

ലക്കം 1 വാല്യം 115

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

15

Train your mind to see the good in every

 situation.

വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്; വോട്ടെണ്ണല്‍ നവംബര്‍ 23ന്‌......
ന്യൂഡല്‍ഹി:
വയനാട് ലോക്‍സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍

തുടര്‍ വായിക്കുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocraft Leisures

Send to

9745397722

കൊച്ചിയിലെ അ‌പകടം; ശ്രീനാഥ് ഭാസിയുടെ വാഹനം അ‌മിതവേഗത്തിലായിരുന്നെന്ന് പരിക്കേറ്റ ഫഹീം

             

              <div class="mpp-story-content-details-main mb-3"><p>കൊച്ചി : &#39;അമിതവേഗതയിലായിരുന്നു വണ്ടി. തലയിടിച്ച് വീണിരുന്നുവെങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണുമായിരുന്നില്ല.&#39;. നടൻ ശ്രീനാഥ് ഭാസി സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ ഫോർട്ടുകൊച്ചി സ്വദേശി ഫഹീമിന്റെ വാക്കുകളാണിത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് ഫഹീമിനും സഹോദരന്‍ യാസിറിനും തങ്ങള്‍ സഞ്ചരിച്ച ബൈക്കില്‍ അമിതവേഗതയിലെത്തിയ കാറിടിച്ചത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ അപകടം വരുത്തിവച്ച് കാര്‍ നടന്‍ ശ്രീനാഥ് ഭാസിയുടേതാണെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന് ശ്രീനാഥ് ഭാസിക്കെതിരേ സെൻട്രല്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തു. കാറില്‍ ശ്രീനാഥ് ഭാസിക്ക് ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കൂടുതല്‍ വായിക്കുക . . .

കാണാതായത് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും; അലൻ വാക്കറുടെ സംഗീത നിശക്കിടെ മൊബൈലുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ് .....

കൊച്ചി: പ്രശസ്ത സംഗീത‍ജ്ഞൻ അലൻ വാക്കർ ബോൾഗാട്ടിയിൽ അവതരിപ്പിച്ച സംഗീത നിശക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ്. മോഷണം നടക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് കരുതിയിരുന്ന ആൾക്കൂട്ടത്തിന്റെ പക്കൽ നിന്നാണ് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും മോഷ്ടിക്കപ്പെട്ടത്. ഇതിനു പിന്നിൽ വൻനഗരങ്ങളിലെ പരിപാടികള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.

വായന തുടരുക . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

ഏതു പാതിരാത്രിയിലും കര്‍മ്മനിരതന്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് ദിവ്യ എസ് അയ്യര്‍......
ചൊ
വ്വാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കാണപ്പെട്ട കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് വിഴിഞ്ഞം സീപോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍. ദിവ്യ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിവരം പങ്കുവെച്ചത്. തന്നോടൊപ്പം പത്തനംത്തിട്ടയില്‍ തന്റെ കീഴില്‍ തഹസില്‍ദാറായി പ്രവര്‍ത്തിച്ച കാലത്തെ കുറിച്ചും ദിവ്യ പോസ്റ്റില്‍ പറയുന്നുണ്ട്. നവീന്‍ ബാബു ഏത് പാതിരാത്രിയിലും ഏതു വിഷയത്തിലും കര്‍മ്മനിരതനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്

കൂടുതല്‍ വായിക്കുക . . .

ഗവര്‍ണറുടേത് വിലകുറഞ്ഞ നടപടി, പദാനുപദം മറുപടി പറയേണ്ട കാര്യമില്ല: വിമര്‍ശിച്ച് ഗോവിന്ദന്‍...
തിരുവനന്തപുരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗവർണർ പറയുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നു പറഞ്ഞ അദ്ദേഹം വിലകുറഞ്ഞ രീതിയാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

തുടര്‍ന്നു വായിക്കുക . . .

മഹാനവമി: നാളെ പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍; പിഎസ്‍‌സി പരീക്ഷകളും മാറ്റിവച്ചു...

തിരുവനന്തപുരം മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.

വായന തുടരുക . . .

ആരോപണത്തിന്റെ പേരില്‍ രാഷ്ട്രീയജീവിതം പകരമെടുക്കാന്‍ അനുവദിക്കില്ല; ദിവ്യക്ക് പിന്തുണയുമായി ജെയ്ക്ക്......

കോഴിക്കോട്: കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് പിന്തുണയുമായി സിപിഎം നേതാവ് ജെയ്ക്ക് സി തോമസ്. ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരില്‍ ഒരാളുടെ രാഷ്ട്രീയ ജീവിതം പകരം എടുക്കാന്‍ അനുവദിക്കില്ല. സംരംഭകന്‍ കൈക്കൂലി കൊടുത്തു എന്ന വിവരം കൂടി പുറത്തുവരുന്നുണ്ട്. വസ്തുതകള്‍ പുറത്തുവരട്ടെയെന്നും ജെയ്ക്ക് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

വായന തുടരുക . . .

കല്‍പ്പാത്തി രഥോത്സവം നവംബര്‍ 13 ന് ; പാലക്കാട്ടെ തിരഞ്ഞെടുപ്പ് തീയ്യതി മാറ്റണമെന്ന് കോണ്‍ഗ്രസ്......

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തീയ്യതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് നവംബര്‍ 13. ഈ കാരണം ചൂണ്ടിക്കാട്ടി നവംബര്‍ 13,14,15 തീയ്യതികളില്‍ വോട്ടെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്

കൂടുതല്‍ വായിക്കുുക ....

പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും ദിവ്യയുടെ ഭര്‍ത്താവും അടുത്ത സുഹൃത്തുക്കള്‍’ ; ഗുരുതര ആരോപണങ്ങളുമായി കെ സുരേന്ദ്രന്‍

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെട്രോള്‍ പമ്പ് അനുവദിക്കാന്‍ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്ന് പരാതി നല്‍കിയ വ്യക്തിയും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് എന്നാണ് സുരേന്ദ്രന്റെ ആരോപണം. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ടപ്പാട് ........

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട ആഘോഴങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും.

സ്ഥലം മാറ്റത്തില്‍ സ്വന്തം സംഘടന ഇടപെട്ടു’ : നവീന്‍ ബാബു സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശം പുറത്ത്

നവീന്‍ ബാബു സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശം പുറത്ത്. സിപിഐ സംഘടനക്കാരും റവന്യു മന്ത്രിയും ഇടപെട്ടിട്ടും പത്തനംതിട്ടയിലേക്ക് മാറ്റം തരാന്‍ തയാറായില്ല എന്നാണ് സന്ദേശത്തില്‍ പറയുന്നത്. സ്വന്തം സംഘടനയില്‍പ്പെട്ടവര്‍ തന്നെയാണ് അതിന് പിന്നിലെന്നും സന്ദേശത്തില്‍ ആരോപിക്കുന്നു. ആഗസ്റ്റ് മാസമാണ് സുഹൃത്തിന് നവീന്‍ ഇത്തരത്തില്‍ സന്ദേശമയച്ചത്.

വായന തുടരുക . .

‘NDA യുദ്ധത്തിന് ഒരുങ്ങി നിൽക്കുന്നു; പാലക്കാടും ചേലക്കരയും ജയിക്കും’; കെ. സുരേന്ദ്രന്‍

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയും ജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. എന്‍ഡിഎ യുദ്ധത്തിന് ഒരുങ്ങി നിൽക്കുകയാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപി ചരിത്രത്തിലെ മികച്ച പ്രകടനം ഈ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകും. വയനാട്ടില്‍ ചരിത്രത്തില്‍ ഇന്നേരവരെ ഉണ്ടായിട്ടില്ല മുന്നേറ്റം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വളരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് തയാറെടുക്കുകയാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

 വായന തുടരുക . . .

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതിന്റെ കാരണം അവ്യക്തം, അന്‍വറിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല: റിപ്പോര്‍ട്ട് പുറത്ത് വിട്ട് സര്‍ക്കാര്‍

എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപിക്കെതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചു. എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതിലും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 കൂടുതല്‍ വായിക്കുക . .  .

വായന തുടരുക . . .

ഏതു സന്ദർഭത്തില്‍ തെരഞ്ഞെടുപ്പ് വന്നാലും LDF തയാറെന്ന് ടി പി രാമക്യഷ്ണന്‍; പാലക്കാട് തിരിച്ചു പിടിക്കുമെന്ന് എം ബി രാജേഷ്

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇടത് നേതാക്കള്‍. സ്ഥാനാർത്ഥിയെ അതിവേഗം പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനര്‍ ടി പി രാമക്യഷ്ണന്‍ പറഞ്ഞു. ഏതു സന്ദർഭത്തില്‍ തെരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് തായാറെന്ന് ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. സമയബന്ധിതമായ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വായന തുടരുക . . .

കണ്ണൂര്‍ കോർപറേഷന്‍ പരിധിയില്‍ ബുധനാഴ്ച ബി.ജെ.പി. ഹര്‍ത്താല്‍......

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഒക്ടോബര്‍ 16 ബുധനാഴ്ച ബി.ജെ.പി. ഹര്‍ത്താല്‍ ആചരിക്കും. എ.ഡിഎമ്മിന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് ഇന്ന് കണ്ണൂരില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു

വായന തുടരുക . .

കാകദൃഷ്ടി  താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയെന്ന് വിഡി സതീശന്‍

ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയില്‍ അടിയന്തിര പ്രമേയ ചർച്ചയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. മന്ത്രിമാരും വകുപ്പുകളും പോലും പ്രതിസന്ധിയിലാണെന്നും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നും ട്രഷറിയില്‍ ഒന്നുമില്ലെന്നും ഒരു ലക്ഷം രൂപയുടെ ബില്ല് പോലും ട്രഷറിയില്‍ പാസാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എന്നാല്‍ കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചരണമാണ് പ്രതിപക്ഷവും നടത്തുന്നതെന്ന് മന്ത്രി കെഎൻ ബാലഗോപാൽ മറുപടി പറഞ്ഞു.

വായന തുടരുക. .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

മനഃപൂര്‍വ്വം വ്യക്തിവിരോധം തീര്‍ക്കാന്‍ ക്ഷണിക്കപ്പെടാത്ത യോ​ഗത്തില്‍ വന്ന് അപമാനിച്ചു;കൊലപാതകത്തിന് തുല്യം'......

കണ്ണൂരില്‍ നിന്നും വരുന്ന വാർത്ത ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് പ്രതിപക്ഷേ നേതാവ് വി.ഡി. സതീശന്‍. തിങ്കളാഴ്ച ട്രാൻസ്ഫറായ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹത്തിന് അപമാനകരമായ പരാമർശം നടത്തുകയും അദ്ദേഹം അഴിമതിക്കാരനാണെന്ന് സൂചിപ്പിക്കുകയും ചെയ്ത്, ക്ഷണിക്കപ്പെടാത്തൊരു യോ​ഗത്തിൽ വന്ന് എ.ഡി.എമ്മിനെ അപമാനിക്കുകയാണ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ചെയ്തത്. യഥാര്‍ഥത്തില്‍ ഒരു കൊലപാതകത്തിന് തുല്യമായ ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഉണ്ടായത്. ഒരു സിപിഎം കുടുംബത്തില്‍പ്പെട്ട ആളാണ്. അദ്ദേഹമൊരു അഴിമതിക്കാരനാണെന്ന് മറ്റൊരു സംഘടനയില്‍ പ്രവർത്തിക്കുന്നവര്‍ക്ക് പോലും അഭിപ്രായമില്ല. മനഃപൂര്‍വ്വം വ്യക്തിവിരോധം തീര്‍ക്കാന്‍ ക്ഷണിക്കപ്പെടാത്തൊരു യാത്രയയപ്പ് സമ്മേളനത്തില്‍ വന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ചതിന്റെ ഫലമായാണ് അദ്ദേഹം ഈ കടുത്ത നടപടി സ്വീകരിച്ചത്. അധികാരം എത്രമാത്രം ദുരുപയോ​ഗപ്പെടുത്താമെന്നും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവർക്ക് ആരെയും അപമാനിക്കാമെന്ന് വരുന്നത് കേരളത്തിലൊട്ടും ഭൂഷണമല്ല. മുകളില്‍ കാണിക്കുന്ന അതേ കാര്യങ്ങളാണ് താഴെയും ഉണ്ടാകുന്നത്. ഈ ഭരണത്തിന്റെ അഹങ്കാരവും ധിക്കാരവും അതിന്റെയൊരു പ്രതിഫലനവുമാണിത്. അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തി കുറ്റവാളിയായ ആളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമന്നും അദ്ദേഹം പറഞ്ഞു.

വായന തുടരുക . . .

ഡ്രാക്കുള ദിവ്യേ, രാജിവെച്ച് പോ പുറത്ത്', അലയടിച്ച് പ്രതിഷേധം, കോലം കെട്ടിത്തൂക്കി യൂത്ത് കോൺഗ്രസ് ......

എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ദിവ്യ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രസിഡന്റിന്റെ കോലം കെട്ടിത്തൂക്കുകയുംചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി.

വായന തുടരുക . . .

കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകം - രമേശ് ചെന്നിത്തല .

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല, മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യ വിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

വായന തുടരുക . .

നവീന്‍ ബാബുവിന്റെ മരണത്തിന്‍ ദിവ്യയെ തള്ളി സിപിഎം; പരാമര്‍ശം ഒഴിവാ ക്കേണ്ടതായിരുന്നുവെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്

 

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് പ്രതികരിച്ചത്. ജനങ്ങളുടെ സങ്കടങ്ങൾ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. തികച്ചും ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിതെന്നും ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരിച്ച് സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് പ്രതികരിച്ചത്. ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമർശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. തികച്ചും ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിതെന്നും ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

വായന തുടരുക.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.