സെപ്തംബര്‍ 2024 ഞയറാഴ്ച

1200 ചിങ്ങം 31

ലക്കം 1 വാല്യം 91

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

16

Every morning brings new potential, but only if you make the most of it.

നിപയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്

നിപയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ് . ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി സമ്പര്‍ക്ക പട്ടികയിലുമാണ്. സമ്പര്‍ക്ക പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുണ്ടെന്നും മന്ത്രി അറിയിച്ചു.0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം. രോഗം ബാധിച്ച് മരിച്ച 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മരിച്ച വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വെ ആരംഭിച്ചു.കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കട്പ്പാട് ......

വയനാട് ദുരന്തത്തില്‍ സംസ്ഥാന സർക്കാരിന് ചെലവായ യഥാര്‍ത്ഥ തുകയുടെ കണക്ക് പുറത്തുവിടണമെന്ന്  കെ സുധാകരന്‍

വയനാട് ദുരന്തത്തില്‍ സംസ്ഥാന സർക്കാരിന് ചെലവായ യഥാര്‍ത്ഥ തുകയുടെ കണക്ക് പുറത്തുവിടണമെന്ന്  കെ സുധാകരന്‍. ഇത് ഇടതുസർക്കാരിന്‍റെ പുതിയ കൊള്ളയാണെന്നും പുറത്തുവന്ന ചെലവ് കണക്കുകള്‍ അവിശ്വസനീയമെന്നും അദ്ദേഹം പറ‌ഞ്ഞു. യഥാർത്ഥ കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങും. ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുന്നത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍. പാവങ്ങളുടെ പിച്ചച്ചട്ടിയിലാണ് സര്‍ക്കാര്‍ കൈയ്യിട്ടുവാരിയതെന്നും കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

കടപ്പാട് . . .

പെരുമ്പാമ്പുകള്‍ക്കൊപ്പം കിടന്ന് പിറന്നാളാഘോഷം; ഞെട്ടിച്ച് വിഡിയോ...

പാമ്പുകളോടുള്ള ഇഷ്ടം കാരണം പിറന്നാള്‍ ദിനം പെരുമ്പാമ്പുകള്‍ക്കൊപ്പം ചിലവഴിച്ച ആളെ കണ്ട ഞെട്ടലിലാണ് സൈബര്‍ ലോകം. പാമ്പുകള്‍ക്കായി ‘ദ റെപ്റ്റില്‍ സൂ എന്ന മൃഗശാലയ്ക്കു സമാനമായ ‘പാമ്പുശാല തുടങ്ങിയ ജയ് ബ്രൂവറിന്‍റെ പാമ്പ് പ്രേമം അല്‍പം കടന്നകയ്യാണ്. പാമ്പുകള്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ വിനോദങ്ങള്‍ സാധാരണക്കാര്‍ക്ക് കണ്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ....

വീഡിയോ കാണുക. . .

സ്ഥിരം ബലാത്സംഗ ഭീഷണി; വീട്ടില്‍ കയറി തല്ലി വനിതാ നേതാവ്; കയ്യടി...

സമൂഹമാധ്യമത്തിലൂടെ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്ന, മോശം കമന്‍റുകള്‍ ഇടാന്‍ വേണ്ടി മാത്രം എത്തുന്ന ചിലരുണ്ട്. സ്ത്രീകളുടെ ചിത്രങ്ങളും വിഡിയോകളും കണ്ടാല്‍ ഇത്തരത്തിലുള്ള എന്തെങ്കിലുമൊക്കെ കമന്‍റിടാന്‍ കൈ തരിക്കുന്ന ഇക്കൂട്ടര്‍ ഇനിയൊന്ന് പേടിക്കുന്നത് നല്ലതാണ്. അടി പാര്‍സലായല്ല, വീടു കയറി തന്നെ നേരിട്ടെത്തും

വായന തുടരുക . . .

വയനാട് ദുരന്തത്തില്‍ ചെലവഴിച്ച തുകയെന്ന പേരില്‍ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയ‌ന്‍

വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുകയെന്ന പേരില്‍ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയല്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിത്, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് വസ്തുത വിരുദ്ധമായ ഇത്തരം വാർത്തകൾ എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകള്‍ മെമ്മോറാണ്ടത്തിള്‍ വ്യക്‌തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ആ കണക്കുകളെ, ദുരന്തമേഖലയില്‍ ചെലവഴിച്ച തുക എന്ന തരത്തിലാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി ഇതിനെ കാണുന്നുവെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

കടപ്പാട് ......

അടിച്ചുമാറ്റാനാണ് തീരുമാനമെങ്കില്‍ പൊളിച്ചടുക്കാനാണ് നില്‍ക്കുന്നത്; സന്നദ്ധപ്രവർത്തകര്‍ കാലിച്ചായ കുടിച്ചിട്ടില്ല.....

കോഴിക്കോട്  വയനാട് ദുരന്തത്തെ തുടർന്ന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദുരന്തത്തെ അവസരമാക്കി കൊള്ളയടിക്കുകയാണെന്നും സർക്കാരിനെ വെറുതെ വിടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വായന തുടരുക . . .

പി.വി.അന്‍വര്‍ കടലാസ് പുലി, കടിക്കില്ല; തട്ടിപ്പുകാരന്‍: വിമര്‍ശിച്ച് മുഹമ്മദ് ഷിയാസ്...

കൊച്ചില്‍ പി.വി.അന്‍വര്‍ എംഎല്‍എ കടലാസ് പുലിയാണെന്നും കടിക്കില്ല, കുരക്കുകയേയുള്ളൂ എന്നും പരിഹസിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. നാവിന് എല്ലില്ലാത്ത അന്‍ര്‍ർ ദിവസവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നടത്തുന്നത്. തെളിവുകള്‍ ഇല്ലാതെ വെളിവുകേട് പറയുന്ന അന്‍വറിന്റെ വിരട്ടലും വിലപേശലും കോൺഗ്രസ്സിനോട് വേണ്ട. മുഖ്യമന്ത്രി പിണറായി വിജയന്‍,  എഡിജിപി എം.ആർ.അജിത്കുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങിയവർക്കെതിരെ ഓരോരോ തരത്തിലുള്ള ആരോപണങ്ങള്‍ അന്‍വര്‍ നടത്തുകയാണ്.

തുടര്‍ന്നു വായിക്കുക . . . .

അപകടത്തില്‍ പരിക്കേറ്റ യുവാവിന് രക്ഷകരായി KSRTC ജീവനക്കാര്‍; ആശുപത്രിയിലെത്തിച്ചത് ആനവണ്ടിയില്‍......
കോട്ടയം: ബൈക്ക് അപകടത്തില്‍ഗുരുതരമായി പരിക്കേറ്റ് വഴിയില്‍കിടക്കുകയായിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍ടി.സി. ബസ് ജീവനക്കാര്‍
ദേശീയപാതയില്‍മുണ്ടക്കയം ചോറ്റില്‍രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. വണ്ടിപ്പെരിയാര്‍സ്വദേശി അഭിജിത്തിനാണ്  ആനവണ്ടി രക്ഷാവാഹനമായത്.

വായന തുടരുക . . .

വയനാട്ടില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചതിന് 2.76 കോടി; കൊല്ലം കാറപകടത്തിലെ പ്രതികള്‍ അറസ്റ്റില്‍: പ്രധാന വാര്‍ത്തകള്‍.

വയനാട് ദുരന്തത്തില്‍ മരിച്ച 359 പേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചതിന് 2,76,75,000 രൂപ ചെലവായെന്നുകാണിച്ച് സംസ്ഥാന സർക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകളും, കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായതുമുൾപ്പെടെ നിരവധി  സംഭവങ്ങളാണ് ഇന്ന് കേരളത്തിലുണ്ടായത്. 

വായന തുടരുക . .

മലപ്പുറത്തെ നിപ്പ മരണം: സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍, യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു...

തിരുവനന്തപുരം മലപ്പുറം പെരിന്തൽമണ്ണയില്‍ നിപ്പ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍. ആരോഗ്യ വകുപ്പ് തയാറാക്കിയ സമ്പര്‍ക്ക പട്ടികയില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളതെന്നും സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വായന തുടരുക. . .

 

അർബുദം, പിന്നാലെ ജപ്തി ഭീഷണി; വീടിന്‍റെ ആധാരം തിരിച്ചെടുത്ത് സുരേഷ് ഗോപി...
കൊച്ചി  എറണാകുളത്തിന്റെയും ആലപ്പുഴയുടെയും അതിരിൽ കിടക്കുന്ന പെരുമ്പളം ദ്വീപിലെ രാജപ്പനെയും കുടുബത്തേയും വർഷങ്ങളായി ദുരിതങ്ങൾ പിടികൂടിയിട്ട്. കുടുംബത്തിലെ കാന്‍സർര്‍ രോഗബാധയ്ക്ക് പുറമെയായിരുന്നു വീടിന്റെ ജപ്തി. വര്‍ഷങ്ങളായി ദ്വീപ് നിവാസികളുടെ നൊമ്പരമായി മാറിയ രാജപ്പന്റെയും കുടുംബത്തിന്റെയും വീടിന്റെ ജപ്തിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് തടഞ്ഞു. പൂച്ചാക്കല്‍ കേരള ബാങ്കില്‍ ഉണ്ടായിരുന്ന 1.70 ലക്ഷം രൂപയുടെ വായ്പ സുരേഷ് ഗോപിയുടെ ട്രസ്റ്റില്‍ നിന്നു നല്‍കിയാണ് ജപ്തി ഒഴിവാക്കിയത്. ഇന്ന് എറണാകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി, രാജപ്പനും കുടുബത്തിനും ജപ്തി നടപടികള്‍ ഒഴിവാക്കിക്കൊണ്ടുള്ള രേഖകള്‍ കൈമാറി

വാര്‍ത്ത വായിക്കുക . . .

വിദ്യാര്‍ഥിനിയെ ശല്യം ചെയ്തു; മുണ്ടുരിഞ്ഞ് പോസ്റ്റില്‍ കെട്ടിയിട്ട് നാട്ടുകാര്‍; പൊക്കിയെടുത്ത് പൊലീസ്...
ട്യൂഷന്‍ കഴിഞ്ഞ് പോകുകയായിരുന്ന പെണ്‍കുട്ടിയെ ശല്യം ചെയ്ത മദ്യപനെ പോസ്റ്റില്‍ കെട്ടിയിട്ട് നാട്ടുകാര്‍. കാറിലായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുക യായിരുന്നുവെന്നാണ് വിവരം. തൊട്ടുപിന്നാലെ ട്യൂഷന്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിട്യൂട്ടിലെ അധ്യാപകനും വിദ്യാര്‍ഥികളും ചേര്‍ന്ന് മദ്യപനെ പിടികൂടി. നാട്ടുകാരും കൂടി ഇയാളെ റോഡരികിലെ ഒരു പോസ്റ്റില്‍ കെട്ടിയിട്ടു.

വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.