സെപ്തംബര്‍ 2024 ഞയറാഴ്ച

1200 ചിങ്ങം 31

ലക്കം 1 വാല്യം 91

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(2)

16

Every morning brings new potential, but only if you make the most of it.

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

നബിദിനം 16ന്; ഒരുങ്ങി വിശ്വാസി സമൂഹം...

നിർത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു...

റോഡിലെ കുഴിയിൽവീണ് വീട്ടമ്മയ്ക്ക് പരിക്ക്......

നമ്മ യാത്രില്‍എത്തും......

വന്യമൃഗശല്യം: ഞാറു സംരക്ഷിക്കാന്‍ വേലിയൊരുക്കി കർഷകര്‍......

101 അമ്മമാർക്ക് ഓണക്കോടി......

അതിഥിത്തൊഴിലാളികള്‍ക്കായിഒാണാഘോഷം......

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക


പ്രാദേശിക വാര്‍ത്തകള്‍ . . .

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 23ന്
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിംഗ് ഈ മാസം 23 തിങ്കളാഴ്ച നടക്കും. രാവിലെ 11ന് തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ചാണ് സിറ്റിംഗ് നടത്തുന്നത്.

ഇനിയും പരിഹാരമാകാതെ പള്ളിക്കുന്ന് വരന്തരപ്പിള്ളി റോഡ്...

കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയില്‍ സൗജന്യ ആലോപ്പതി, ആയുര്‍വേദ മെഡിക്കല്‍ ക്യാംപും സൗജന്യ മരുന്ന് വിതരണവും 22ന്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് വിളിക്കുക - 9847446535, 9745973865, 8089547150.

ലോറിക്ക് പുറകില്‍ കാര്‍ ഇടിച്ച് അപകടം കുട്ടി ഉള്‍പ്പടെ 3 പേര്‍ക്ക് പരുക്കേറ്റു
https://youtu.be/hljatGybGTQ ആമ്പല്ലൂര്‍ അടിപ്പാതയുടെ പ്രധാന ഭാഗത്തെ നിര്‍മാണം 26ന് ആരംഭിക്കും. സര്‍വീസ് റോഡുകള്‍ വണ്‍വേ ആകും....

വരന്തരപ്പിള്ളിയില്‍ വീടിന്റെ ടെറസില്‍ നിന്നും വീണ് ഗൃഹനാഥന്‍ മരിച്ചു......

https://youtu.be/aUOyqqTUYmQ 30 വയസ് കഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യത്തിനായി അറിയാന്‍
ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു;ആളെ തിരിച്ചറിഞ്ഞിട്ടില്ല...
ചിറ്റിശ്ശേരി പള്ളിയിലെ മെഗാ തിരുവാതിരക്കളി...

ആനയെ കാണാനെത്തിയവരുടെ കാറിന് നേരെ കാട്ടാന ആക്രമണം...
ഓണക്കളിയും കോൽക്കളിയും; ഓണാഘോഷ നിറവിൽ എറവക്കാട്...
വരന്തരപ്പിള്ളി മേഖലയിലെ നബിദിനാഘോഷങ്ങൾ വർണ്ണാഭമായി...
പ്രഭാത വാര്‍ത്തകള്‍










 

 













 

 

 

 

 

വയനാട് വാര്‍ത്തകള്‍ . . .

വയനാട്: കേരളം സമർപ്പിച്ച രേഖകളെച്ചൊല്ലി വിവാദം; കേന്ദ്രത്തിനു നൽകിയത് അവിശ്വസനീയ കണക്കുകളെന്ന് ആക്ഷേപം....

മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ, ഭക്ഷണത്തിന് 10 കോടി; കേരള സർക്കാരിൻ്റെ ചെലവ് ചോദ്യങ്ങൾ ഉയർത്തുന്നു......

വയനാട്ടിൽ ചെലവഴിച്ച തുകയെച്ചൊല്ലി വിവാദം! ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്കെന്ന് കണക്കുകള്‍

അതിജീവനവഴിയിൽ ചൂരൽമലയിൽ നബിദിനം ...

അതിജീവിതർക്ക് ഓണമധുരമേകി നാട്

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു കൂടുതല്‍ ചിലവുകള്‍ ഒന്നുമില്ല.

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

നമ്മളില്‍ നിന്ന് വേർപിരിഞ്ഞു പോയവർ.

ചത്തപ്പായി ചന്ദ്രന്‍ മകന്‍

കണ്ണന്‍(44)

പുലിക്കളി 2024  പൊതുജനങ്ങൾക്കുള്ള അറിയിപ്പുകളും, ട്രാഫിക് ക്രമീകരണങ്ങളും.


ഓണാഘോഷങ്ങളോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ പുലിക്കളി നടക്കുന്ന 18.09.2024 ബുധൻ രാവിലെ മുതൽ തൃശുർ നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
രാവിലെ മുതൽ സ്വരാജ് റൌണ്ടിലും, ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല.
ഉച്ചക്ക് 2 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൌണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണം.
പുലിക്കളി കാണുവാനെത്തുന്നവർ തേക്കിൻകാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണം.
പുലിക്കളി കാണുന്നതിനായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും, വൃക്ഷങ്ങൾക്കു മുകളിലും കാണികൾ കയറുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെത്തന്നെ, നിർമാണാവസ്ഥയിലുള്ളതും, ശരിയായി സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നിർമ്മിച്ചതുമായ കെട്ടിടങ്ങളിൽ കാണികൾ പ്രവേശിക്കരുത്.
പുലിക്കളി കാണുന്നതിനായി തൃശൂർ നഗരത്തിലേക്ക് വരുന്ന ജനങ്ങൾ, റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതെ സുരക്ഷിതമായി വാഹനം പാർക്കുചെയ്യാവുന്ന ഗ്രൌണ്ടുകളിൽ പാർക്കുചെയ്യേണ്ടതാണ്.
പുലിക്കളി ദിവസം സ്വരാജ് റൌണ്ടും, അനുബന്ധ പ്രദേശങ്ങളും ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ അസി.കമ്മീഷണറുടെ കീഴിൽ, വിവിധ സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഗതാഗത കുരുക്ക് ഒഴിവാക്കാൻ കാൽനട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിങ്ങ് എന്നിവ ഏർപ്പെടുത്തിയിരിക്കുന്നു.
ജനക്കൂട്ടത്തിനിടയിൽ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം മഫ്ടി പോലീസുദ്യോഗസ്ഥരെയും ഷാഡോ പോലീസിനേയും നിയോഗിച്ചിട്ടുണ്ട്.
ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളിലും, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.
എമർജൻസി ടെലിഫോൺ നമ്പറുകൾ.
തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂം. 0487 2424193
തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ. 0487 2424192
തൃശൂർ ട്രാഫിക് പോലീസ് യൂണിറ്റ് 0487 2445259
വിശദമായ ഗതാഗത ക്രമീകരണ അറിയിപ്പ്.
മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻസ്റ്റാൻറിലേക്ക്പോകേണ്ടുന്നബസ്സുകൾ പുളിക്കൻമാർക്കറ്റ് സെൻററിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ്നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമനഗർ,
ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർറോഡ് വഴി ശക്തൻ തമ്പുരാൻസ്റ്റാൻഡിൽ പ്രവേശിച്ച്തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ ജംഗ്ഷൻ വഴിസർവ്വീസ് നടത്തേണ്ടതാണ്.
മണ്ണുത്തിഭാഗത്ത് നിന്നും വന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾകിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്പെൻഷൻമൂല, അശ്വനി ജംഗ്ഷൻ വഴിവടക്കേസ്റ്റാൻഡിൽപ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ്നടത്തേണ്ടതാണ്
മാന്ദാമംഗലം, പുത്തൂർ, വലക്കാവ്തുടങ്ങിയ ഭാഗത്ത് നിന്ന്സർവ്വീസ് നടത്തുന്ന ബസ്സുകൾ
ITC ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ്ഇക്കണ്ടവാര്യർ റോഡ്വഴി ശക്തൻ തമ്പുരാൻസ്റ്റാൻഡിൽ പ്രവേശിച്ച്തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമനഗർ ജംഗ്ഷൻ വഴിസർവ്വീസ്നടത്തേണ്ടതാണ്.
മുക്കാട്ടുക്കര, നെല്ലങ്കരഭാഗത്ത് നിന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾബിഷപ്പ്പാലസ് എത്തി വലത്തോട്ട്തിരിഞ്ഞ് പെൻഷൻമൂല,ചെമ്പുക്കാവ്ജംഗ്ഷൻ, രാമനിലയം, അശ്വനിജംഗ്ഷൻ വഴിവടക്കേ സ്റ്റാൻഡിൽപ്രവേശിച്ച് ഇൻഡോർസ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴിസർവ്വീസ്നടത്തേണ്ടതാണ്.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമലഎന്നീ ഭാഗത്ത് നിന്ന് സർവ്വീസ്നടത്തുന്ന ബസ്സുകൾ പെരിങ്ങാവ്എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനിജംഗ്ഷനിലൂെട വടക്കേസ്റ്റാൻഡിൽപ്രവേശിച്ച് തിരികെ സാധാരണപോലെ സർവ്വീസ് നടത്തേണ്ടതാണ്.
മെഡിക്കൽകോളേജ്, അത്താണി, കൊട്ടേക്കാട്എന്നീ ഭാഗത്ത് നിന്ന് സർവ്വീസ്നടത്തുന്ന ബസ്സുകൾ പെരിങ്ങാവ്എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനിജംഗ്ഷനിലൂെട വടക്കേസ്റ്റാൻഡിൽപ്രവേശിച്ച് തിരികെ സാധാരണപോലെ സർവ്വീസ് നടത്തേണ്ടതാണ്.
ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട്ഭാഗത്ത് നിന്ന് സർവ്വീസ്നടത്തുന്ന ബസ്സുകൾ ബാലഭവൻവഴി ചെമ്പുക്കാവ്ജംഗ്ഷനിൽനിന്നും വലത്തോട്ട് തിരിഞ്ഞ്രാമനിലയം ഇൻഡോർ സ്റ്റേഡിയംജംഗ്ഷൻ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽപ്രവേശിക്കേണ്ടതും, ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ്നടത്തേണ്ടതുമാണ്.
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങിപൂങ്കുന്നംവഴി വരുന്നഎല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച്പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൌണ്ട്, ലുലു ജംഗ്ഷൻവഴി തിരികെ സർവ്വീസ്നടത്തേണ്ടതാണ്.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങിപടിഞ്ഞാറേ കോട്ടവഴി വരുന്ന എല്ലാ ബസ്സുകളും വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൌണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സർവ്വീസ്നടത്തേണ്ടതാണ്
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ്തുടങ്ങി കൂർക്കഞ്ചേരിവഴി വരുന്ന എല്ലാ ബസ്സുകളുംബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻതമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നുതിരികെ കണ്ണം കുളങ്ങര , ചിയ്യാരം വഴി സർവ്വീസ് നടത്തേണ്ടതാണ്. ഈ സമയം കണ്ണംകുളങ്ങര കസ്തൂർബാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും വാഹനങ്ങൾ ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ പാടില്ലാത്തതാണ്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാ്ർ, ചേർപ്പ്തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറുവാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്
ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയഭാഗത്ത് നിന്നും വരുന്നബസ്സുകൾ മുണ്ടൂപാലംജംഗ്ഷനിൽ എത്തി ഇടത്തോട്ട്തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽസർവ്വീസ് അവസാനിപ്പിച്ച്തിരികെകാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ്നടത്തേണ്ടതാണ്.
അശ്വിനി ഭാഗത്തു നിന്നും മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും,ട്രയലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങിനെല്ലങ്കര, മുക്കാട്ടുക്കര വഴി സർവ്വീസ്നടത്തേണ്ടതാണ്.
കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി
Power House വന്ന് പൊങ്ങണംക്കാട്, ചിറക്കോട് മുണ്ടിക്കോട് വഴി പോകേണ്ടതാണ്.
കുന്നംകുളം ഭാഗത്ത് നിന്ന് എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി
Power House വന്ന് പൊങ്ങണംക്കാട്, മുക്കാട്ടുക്കര വഴി പോകേണ്ടതാണ്
ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിൾസും കൂർക്കഞ്ചേരി സെൻററിൽ നിന്നും
Left തിരിഞ്ഞ് വടൂക്കര , തോപ്പിൻമൂല വഴി പോകേണ്ടതാണ്.
.
v കെ.എസ്.ആർ.ടി.സി. സർവ്വീസുകൾ
Ø കെ.എസ്.ആർ.ടി.സി സ്റ്റാൻറിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സർവ്വീസ് നടത്തേണ്ടതാണ്.
Ø പടിഞ്ഞാറൻ മേഖലയിൽ നിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പൂങ്കുന്നം ജംങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി കെ.എസ്. ആർ.ടി.സി സ്റ്റാൻറിൽ പ്രവേശിക്കണ്ടതുമാണ്.
Ø അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുടഭാഗങ്ങളിലേക്ക് സർവ്വീസ്നടത്തുന്നഒാർഡിനറി K.S.R.T.C ബസ്സുകൾശക്തൻ തമ്പുരാൻ സ്റ്റാൻഡിൽതാൽക്കാലികമായി ആരംഭിക്കുന്നബസ്സ് സ്റ്റാൻഡിൽ സർവ്വീസ്അവസാനിപ്പിച്ച് തിരികെ അവിടെനിന്നുതന്നെ സർവ്വീസ്നടത്തേണ്ടതാണ്.
Ø ഷൊർണ്ണൂർ, വഴിക്കടവ്, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന KSRTC ബസുകൾ സ്വരാജ് റൌണ്ടിൽ പ്രവേശിക്കാതെ ITC ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജംഗ്ക്ഷൻ, കോലോത്തുംപാടം വഴി സർവ്വീസ് നടത്തേണ്ടതാണ്

 

 

 







Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.