സെപ്തംബര്‍ 2024 ചൊവ്വാഴ്ച

1200 കന്നി 1

ലക്കം 1 വാല്യം 92

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

17

Stay positive. The only difference between a good day and a bad day is your attitude.”

Dennis S. Brown

ഡല്‍ഹിപോരാട്ടം അതിഷിയും സ്മൃതിയും തമ്മിലോ; വനിതാമുഖ്യമന്ത്രി ഒരുമുഴം മുൻപേ AAP തന്ത്രം......
ന്യൂഡല്‍ഹി
: നാടകീയമായ രാജിപ്രഖ്യാപനത്തിന് പിന്നാലെ അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാള്‍. മാസങ്ങള്‍ക്കപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എ.എ.പിയുടെ ആദ്യ കരുനീക്കമായും ഇതിനെ കാണാം. ഡല്‍ഹിക്ക് വീണ്ടും ഒരു വനിതാ മുഖ്യമന്ത്രിയെന്ന പ്രചാരണതന്ത്രവുമായി ബി.ജെ.പി എത്തുന്നതിന് മുന്‍പേ നടത്തിയ ചുവടുവെപ്പ്.

തുടര്‍ന്നു വായിക്കുക . . .

നിപ; മലപ്പുറത്തെ 13 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി.നിപ ബാധയേറ്റ് മരിച്ച 23 കാരൻറെ സമ്പർക്ക പട്ടികയിൽ ഉള്ള 13 പേർക്കായിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചത്. ഇതിൽ 10 പേരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് തന്നെ നടത്തിയ ശ്രവ പരിശോധനയിലാണ് 13 പേരുടെയും ഫലം നെഗറ്റീവ് ആയിരിക്കുന്നത്. മരിച്ച രോഗിയിൽ നിന്ന് വൈറസ് ബാധ ഏറ്റിട്ടുണ്ടെങ്കിൽ എട്ടു മുതൽ 10 ദിവസങ്ങൾക്കിടയിലാണ് തീവ്ര രോഗലക്ഷണങ്ങൾ കാണിക്കുക. സമ്പർക്ക പട്ടികയിലെ ഹൈയ്യസ്റ്റ് റിസ്ക് കാറ്റഗറിയിൽ പെട്ട 26 പേർക്ക് പ്രതിരോധ മരുന്നു നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

വായന തുടരുക . . .

സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; സഹയാത്രികന് പരിക്ക് ......
ചാലക്കുടി (തൃശ്ശൂര്‍
): കൂടപ്പുഴ റോഡില്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് സമീപം ബൈക്ക് സ്വകാര്യബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു

വായന തുടരുക . . .

വീട്ടില്‍ സ്ഥിരം മദ്യസത്കാരം; ശ്രീക്കുട്ടി വിവാഹമോചിത; അജ്മലിനെ കണ്ടത് ആശുപത്രിയില്‍...
കൊല്ലത്ത് സ്കൂട്ടര്‍ യാത്രികയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനമോടിച്ചിരുന്നത് കരുനാഗപ്പള്ളി സ്വദേശി മുഹമ്മജ് അജ്മലും വാഹനത്തിലുണ്ടായിരുന്നത് വനിതാ ഡോക്ടര്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടിയുമാണ്. ഇരുവരെയും പൊലീസ് പിടികൂടിയിരുന്നു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു

വിശദമായി വായിക്കുക . .

ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍...

ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്. ഹര്‍ജി ദേവസ്വം കമ്മിഷണറായി സി.വി.പ്രകാശിനെ നിയമിച്ചതിനെതിരെ. ‌ദേവസ്വം ബോര്‍ഡിന്റെ അധികാരം ഡിവിഷന്‍ ബെഞ്ച് കവര്‍ന്നെന്ന് ഹര്‍ജി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം 

വായന തുടരുക . . .

സർക്കാരിന് മേല്‍ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികള്‍

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ സർക്കാരിന് മേല്‍ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികള്‍. കണക്കുകള്‍ തയ്യാറാക്കിയതില്‍ വീഴ്ച പറ്റിയെന്നും യഥാർത്ഥ കണക്കുകള്‍ പുറത്തുവിടണമെന്നും കോൺഗ്രസും , ദുരന്തത്തെ അഴിമതിക്കുള്ള അവസരമാക്കി മാറ്റിയതിന്‍റെ തെളിവാണ് പുറത്തുവന്നതെന്ന് ബി.ജെ.പി യും വിമര്‍ശിച്ചു. മെമ്മോറാണ്ടത്തില്‍ ഉള്ളത് ചെലവ് കണക്കുകള്‍ അല്ലെന്നും ദുരന്ത പ്രതികരണ നിധിയിലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ ആവശ്യങ്ങള്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചെങ്കിലും സംഭവിച്ചത് ഗുരുതര വീഴ്ചയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയായിപ്പോയെന്നുമാണ് പ്രതിപക്ഷ വിമർശനം

വായന തുടരുക . . .

രാത്രി വാർത്തകള്‍ ...

ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ ഷിരൂരിലേക്ക് പുറപ്പെട്ടു; ദൗത്യം പുനരാരംഭിക്കുന്നു

നീണ്ട അനിശ്ചിതത്വത്തിന് ശേഷം മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ ദൗത്യം പുനരാരംഭിക്കുന്നു. ഗംഗാവലി പുഴക്കടിയിലെ മണ്ണ് നീക്കം ചെയ്തുള്ള തിരച്ചിലിനായി ഡ്രഡ്ജർ നാളെ ഷിരൂരിൽ എത്തിക്കും. കാലാവസ്ഥ നിലവിൽ അനുകൂലമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വായന തുടരുക . . .

സര്‍ക്കാര്‍ കണക്കുകള്‍ വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നു- വി.ഡി.സതീശന്‍......

കൊച്ചി: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സര്‍ക്കാരിന്റെ കണക്കുകള്‍ ദുരുതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മേറാണ്ടമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെയാണോ കേന്ദ്ര സര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിക്കുന്നത്? എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മെമ്മോറാണ്ടം സമര്‍പ്പിക്കേണ്ടത്. ഈ കണക്കിന് എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങളുമായി ഒരു ബന്ധവുമില്ലെന്നും സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകളാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കൂടുതലറിയുക . . .

കാര്‍ തടഞ്ഞു നിർത്തിയ നാട്ടുകാര്‍ അജ്മലിനെ കയ്യേറ്റം ചെയ്തു; പ്രതികളെ പിടികൂടുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അജ്മലിനെയും ഡോക്ടർ ശ്രീകുട്ടിയെയും പിൻതുടർന്ന് എത്തിയവർ പിടികൂടിയ ദൃശ്യങ്ങൾ 24 ന് . അപകടത്തിന് ശേഷം കരുനാഗപ്പളി ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ ഇവരുടെ വാഹനം തടഞ്ഞ് നിർത്തിയത് പിൻതുടർന്ന് എത്തിയവരാണ്. ബൈക്കിൽ എത്തിയവർ അജ്മലിനെ മർദ്ധിച്ചതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

വായന തുടരുക . . .

ദുഃഖാചരണത്തിന് പിന്നാലെ എം വി ഗോവിന്ദന്‍ വിദേശത്തേക്ക്

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കുടുംബ സമേതം യാത്രയായി. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഓസ്ട്രേലിയക്ക് പോയത്. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തീയതി പുതുക്കി നിശ്ചയിച്ച ശേഷമായിരുന്നു യാത്ര. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെല്‍, പെര്‍ത്ത് എന്നിവിടങ്ങിളില്‍ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം ആണ് തീരുമാനിച്ചിട്ടുള്ളത്.

കടപ്പാട് ...

തിരുവനന്തപുരം ആനാവൂരിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം നെയ്യാറ്റിൻകര ആനാവൂരിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി.ആലത്തൂർ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് ആനാവൂരിൽ പറമ്പിടിഞ്ഞ് മണ്ണ് തൊഴിലാളിയുടെ മേൽ വീണ് അപകടമുണ്ടായത്. മണ്ണു മാറ്റുന്ന പ്രവർത്തിയിലേർപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.

വായന തുടരുക . . .

ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിമുട്ടി, തുഴച്ചിലുകാരന്‍ വീണു മരിച്ചു; ഫൈനല്‍ ഉപേക്ഷിച്ചു ......
ചെങ്ങന്നൂര്‍
(ആലപ്പുഴ): പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍നടന്ന ഗുരു ചെങ്ങന്നൂര്‍ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍വീണു മരിച്ചു. ഇതിനെത്തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ഉപേക്ഷിച്ചു. മുതവഴി പള്ളിയോടം പൂര്‍ണമായി വെള്ളത്തില്‍മുങ്ങി. ഇതിലെ തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. ഹരിദാസിന്റെയും രമണിയുടെയും മകനാണ്.

വിശദമായി വായിക്കുക . . .

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായിട്ട് ആറുദിവസം; ദുരിതം...

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായി ആറു ദിവസം. നാലാം നിലയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ അടക്കം താഴെ എത്തിക്കുന്നത് തുണിയില്‍ കെട്ടി. തുണിയില്‍ കെട്ടി കൊണ്ടുവന്ന രോഗി താഴെ വീണ വിവരം പുറത്തുവന്നതോടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും എത്തി.

തുടര്‍ന്നു വായിക്കുക . . .

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 26 പേര്‍; ഹൈയസ്റ്റ് റിസ്ക്കെന്ന് ആരോഗ്യമന്ത്രി...

മലപ്പുറത്തെ നിപ സമ്പര്‍ക്കപ്പട്ടികയില്‍ 26 പേര്‍ ഹൈയസ്റ്റ് റിസ്കിലെന്ന് ആരോഗ്യമന്ത്രി. അതേസമയം വണ്ടൂര്‍ നടുവത്ത് നിപ ബാധിച്ചു മരിച്ച യുവാവുമായി സമ്പര്‍ക്കമുളള 13 പേരുടെ നിപ പരിശോധന ഫലം നെഗറ്റീവ്. നിപ ലക്ഷണമുളളവരേയും പനി ബാധിതരെ കണ്ടെത്താനുളള സര്‍വേ തിരുവാലി, മമ്പാട്, വണ്ടൂര്‍ പഞ്ചായത്തുകളില്‍ തുടരുകയാണ്. എംപോക്സ് ലക്ഷണങ്ങളോടെ 38 കാരന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്.

വിശദമായി വായിക്കുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.