|
ആഗസ്റ്റ് 2024 ഞയറാഴ്ച 1200 ചിങ്ങം 2 |

|
ലക്കം 1 വാല്യം 65 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
പിന്നില്ലാവുന്നതല്ല പരാജയം, മറിച്ച് മുന്നറാന് ശ്രമിക്കാത്തതാണ് പലരുടേയും പരാജയം.
കുഞ്ഞുണ്ണി മാഷ്.
|
|
(3) |
|
18 |
|
തെരഞ്ഞെടുപ്പിന് മുന്പ് ഇന്ത്യ സഖ്യത്തിന് വന് തിരിച്ചടി ജാര്ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്പ് ഇന്ത്യ സഖ്യത്തിന് വന് തിരിച്ചടി. മുന് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായ് സോറന് ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തമാവുകയാണ്. 6 എംഎല്എമാരുമായി സോറന് ദില്ലിയിലെത്തിയിട്ടുണ്ട് . ജയില് വാസത്തിന് പിന്നാലെ ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം തിരികെയെടുത്തതാണ് ചമ്പായ് സോറനെ പ്രകോപിപ്പിച്ചത്.ചമ്പായ് സോറനെ മധ്യപ്രദേശ് മുന് മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനാണ് ബിജെപി പാളയത്തിലെത്തിക്കാന് ശ്രമിക്കുന്നത്. ജാര്ഖണ്ഡില് പ്രാഥമിക ചര്ച്ചകള് നടത്തിയ ചമ്പായ് സോറന് കൊല്ക്കത്തയിലെത്തി ബിജെപി നേതാവ് സുവേന്ദു അധികാരിയേയും കണ്ട ശേഷമാണ് ദില്ലിയിലെത്തിയത്. കാഫിര് സ്ക്രീൻ ഷോട്ട് വിവാദത്തില് പോരടിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്ഗ്രസും കാഫിര് സ്ക്രീൻ ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് പോരടിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്ഗ്രസും. സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിച്ചു. പോസ്റ്റ് നിര്മ്മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര് എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്ക്ക് 25 ലക്ഷം രൂപയാണ് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിച്ചത്. എന്നാൽ ഡിവൈഎഫ്ഐക്ക് യൂത്ത് കോണ്ഗ്രസ് മറ്റൊരു കാഫിര് സ്ക്രീൻ ഷോട്ട് കേസിലെ പ്രതികളെ റിബേഷ് തെളിയിച്ചാൽ പണം യൂത്ത് കോൺഗ്രസ് നൽകുമെന്ന് യൂത്ത് കോണ്ഗ്രസ് പോസ്റ്ററിലൂടെ മറുപടി നല്കി.
തൃക്കൂര് (തൃശ്ശൂര്): റഷ്യന് സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന് ഷെല്ലാക്രമണത്തില് തൃക്കൂര് സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്ക്ക് വിവരം ലഭിച്ചു. തൃക്കൂര് നായരങ്ങാടി സ്വദേശി കാങ്കില് ചന്ദ്രന്റെ മകന് സന്ദീപ് (36) ആണ്‌ റഷ്യന് സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സംഭവത്തില് എംബസിയില്നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്നിന്നുള്ള മലയാളി സംഘടനകള് അറിയിച്ചു പ്രാദേശിക വാർത്തകള് ചുരുക്കത്തില് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില് മികച്ച സ്വഭാവ നടിക്കുള്ള അവാര്ഡ് നേടിയ ശ്രീഷ്മ ചന്ദ്രനെ കെ.കെ. രാമചന്ദ്രന് എംഎല്എ ആദരിച്ചു വിശദമായ വാർത്ത ഇവിടെ ക്ലിക്ക് ചെയ്യുക. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ശ്രീഷ്മ ചന്ദ്രനെ മറ്റത്തൂര് മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മിറ്റി ആദരിച്ചു വിശദമായ വാർത്ത ഇവിടെ ക്ലിക്ക് ചെയ്യുക. കാറില് കടത്തുകയായിരുന്ന കഞ്ചാവുമായി 2 പേര് പാലിയേക്കരയില് നിന്നും പിടിയില് വിശദമായ വാർത്ത ഇവിടെ ക്ലിക്ക് ചെയ്യുക. ചെറുമകന്റെ വെട്ടേറ്റ് മുത്തച്ഛന് മരിച്ചു വിശദമായ വാർത്ത ഇവിടെ ക്ലിക്ക് ചെയ്യുക. കൊടകര മേളകല സംഗീതസമിതിയുടെ 14ാം വാര്ഷികാഘോഷം വാര്ത്ത കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക യുക്രെയ്ന് ആക്രമണത്തിനിരയായെന്ന് സംശയിക്കുന്ന കല്ലൂര് സ്വദേശിയുടെ വിവരങ്ങള് കാത്ത് കുടുംബം വാര്ത്ത കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക .
|
|
സംസ്ഥാനത്ത് വരും ദിവസങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് വരും ദിവസങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്ട്ട് മുന്നറിയിപ്പ്പിന്വലിച്ചു.നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലര്ട്ട് മൂന്ന് ജില്ലകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്ട്ട്.വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിൽ അതിശക്ത മഴ തുടരാൻ കാരണം. പ്രധാന തസ്തികകളിൽ കോൺട്രാക്ട് -ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി പ്രധാന തസ്തികകളിൽ കോൺട്രാക്ട് -ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. വിവിധ മന്ത്രാലയങ്ങളിലെ പ്രധാനപ്പെട്ട തസ്തികകളിലേക്കാണ് നിയമനം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് സൂചന. യുപിഎസ് സിക്ക് പകരം ആർഎസ്എസ് വഴി ജോലികളിൽ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഐഎഎസ് സ്വകാര്യ വത്കരിക്കുന്നത് സംവരണമില്ലാതാക്കാനുള്ള മോദിയുടെ ഗ്യാരണ്ടിയാണെന്നും രാഹുൽ എക്സിൽ കുറിച്ചു. റഷ്യന് സൈന്യത്തിന് നേരെയുള്ള യുക്രൈന് ഷെല്ലാക്രമണത്തില് തൃശ്ശൂര് സ്വദേശി കൊല്ലപ്പെട്ടു......
|
|
ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകുമെന്ന് ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ നിന്ന് ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകുമെന്ന് ബാങ്ക് ചെയർമാൻ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ എസ് പ്രദീപ് വ്യക്തമാക്കി. നാളെ തിരുവനന്തപുരത്ത് എസ്എൽബിസി പ്രത്യേക യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുക്കും. വായ്പകൾ സംബന്ധിച്ച് എന്താണ് ചെയ്യാൻ പറ്റുകയെന്ന് നാളെ സുപ്രധാന തീരുമാനമെടുക്കും. വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കും. അതിൽക്കൂടുതൽ എന്ത് ചെയ്യാനാവുമെന്ന് നാളെ കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും കെ എസ് പ്രദീപ് വ്യക്തമാക്കി. എന്നാൽ മൊറട്ടോറിയമല്ല, വായ്പകൾ പരമാവധി എഴുതിത്തള്ളണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വയനാട് വാർത്തകൾ...... വയനാട്ടിൽ ഗൂഗിൾമാപ്പ് നോക്കി ഓടിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു; കർണാടക സ്വദേശികൾക്ക് പരിക്ക്...... ബാവലി(വയനാട്) : ഗൂഗിൾമാപ്പ് നോക്കി വാഹനമോടിച്ച കർണാടകസ്വദേശികളുടെ കാർ തോട്ടിലേക്കു മറിഞ്ഞു. അപകടത്തിൽ മൂന്നുപേർക്കു പരിക്കേറ്റു. ചിക്കമഗളൂരു സ്വദേശികളായ ബെനഡിക്ട് (67), ഡിസൂസ (60), ലോറൻസ് (62) എന്നിവർക്കാണ് പരിക്കേറ്റത്. കൂടുതൽ വായിക്കുക . . . ലോറി കുടുങ്ങിയും മരംവീണും ചുരത്തിൽ ഗതാഗതതടസ്സം താമരശ്ശേരി : ലോറി വളവിൽ കുടുങ്ങിയും മരംവീണും താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ചുരം ഏഴാംവളവിൽ ചരക്കുലോറി യന്ത്രത... വായന തുടരുക . . . പിക്കപ്പ് മോഷണ സ്പെഷ്യലിസ്റ്റുകൾ പിടിയിൽ കല്പറ്റ : വയനാട്ടിൽനിന്ന് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികൾ അറസ്റ്റിലായി. ജില്ലയിൽനിന്ന് തുടർച... തുടർന്ന വായിക്കുക . . . എം.എൽ.എ. കെയറിന്റെ ‘റീസ്റ്റോർ’...... കല്പറ്റ : ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്ന ആളുകൾക്കായി സൗജന്യ ടെക്സ്റ്റൈൽ ഷോപ്പ് ഉദ്ഘാടനംചെയ്തു. ടി. സിദ്ദിഖ് എം.എൽ.എ.യുടെ എം.എൽ.എ. കെയറിന... വിശദമായ വാർത്ത . . അണയുമോ ഈ ‘ജ്യോതി’...... മേപ്പാടി : മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധിമൂലം മേപ്പാടിയിലെ ജ്യോതി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രക... കൂടതൽ വായനക്ക് . . . കണ്ണീരൊപ്പി തോട്ടംതൊഴിലാളികളും തലപ്പുഴ : മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുളെടുത്ത ജീവനുകളിൽ അന്നന്ന് അധ്വാനിച്ച് വക കണ്ടെത്തുന്ന തോട്ടം തൊഴിലാളികളുമുണ്ടായിരുന്നു. ഇവരുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങി മറ്റുള്ളവരെപ്പോലെ തോട്ടം തൊഴിലാളികളും മാതൃകയായി. ആ ഡയറി കിട്ടിയാൽ എനിക്കുതരണം അതിജീവനത്തിന്റെ പാതയി ലാണെങ്കിലും ഉള്ളുലഞ്ഞ മനസ്സുമായാണ് കച്ചവടക്കാർ ചൂരൽമലയിലെത്തിയത്. 28 വർഷത്തെ ഉപജീവനമാർഗമായ മലഞ്ചരക്കുകടയെക്കുറിച്ച് പറഞ്ഞപ്പോൾ വ...
|
തൃക്കൂര് (തൃശ്ശൂര്): റഷ്യന് സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന് ഷെല്ലാക്രമണത്തില് തൃക്കൂര് സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്ക്ക് വിവരം ലഭിച്ചു. തൃക്കൂര് നായരങ്ങാടി സ്വദേശി കാങ്കില് ചന്ദ്രന്റെ മകന് സന്ദീപ് (36) ആണ്‌ റഷ്യന് സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സംഭവത്തില് എംബസിയില്നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്നിന്നുള്ള മലയാളി സംഘടനകള് അറിയിച്ചു
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
|