|
ആഗസ്റ്റ് 2024 ഞായറാഴ്ച 1199 കർക്കിടകം 27 |

|
ലക്കം 1 വാല്യം 62 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടി അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടി ....!
കുഞ്ഞുണ്ണി മാഷ്.
|
|
(3) |
|
11 |
|
‘മൊയ് വിരുന്നൊ’രുക്കി തമിഴ് ജനത, സമൂഹസദ്യയില്‍ ലഭിച്ച രണ്ടരലക്ഷത്തോളം രൂപ വയനാടിന് വീണ്ടുമൊരു മൊയ് വിരുന്നിന് ഡിണ്ടിഗല്‍ കഴിഞ്ഞ ദിവസം വേദിയായി. ഇത്തവണ വയനാട്ടിലെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടിയായിരുന്നു. സാമ്പത്തികമായ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ ജനകീയമായി സാമ്പത്തിക സമാഹരണത്തിനുള്ള ഒരു പരമ്പരാഗത രീതിയാണ് മൊയ് വിരുന്ന്. കനത്ത മഴ, മലപ്പുറം കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ, പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടിൽ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടാകുന്നത്. മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയിൽ ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് മണിക്കൂറായി ലഭിക്കുന്നത്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തീവ്രമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വാർത്തകള്‍ ചുരുക്കത്തിൽ ..... |
|
|
|
മലയാളി യുവാക്കളെ ലാവോസിലെ ചൈനീസ് കമ്പനിക്ക് വിറ്റ കേസില്‍ പളളുരുത്തി സ്വദേശി ബാദുഷായെ കൊച്ചി തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് കയറ്റി അയക്കുന്നവരെ ലാവോസില്‍ എത്തിയ ശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് കൈമാറിയിരുന്നത് ബാദുഷയാണ്. നേരത്തെ അറസ്റ്റിലായ പളളുരുത്തി സ്വദേശി അഫ്സര്‍ അഷറഫിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ വിവരങ്ങളാണ് ബാദുഷയുടെ അറസ്റ്റിലേക്ക് നയിച്ചത്. പളളുരുത്തി സ്വദേശികളായ ആറു യുവാക്കളെയാണ് പണം വാങ്ങി ജോലി വാഗ്ദാനം ചെയ്ത് ലാവോസില്‍ എത്തിച്ച് ചൈനീസ് കമ്പനിയ്ക്ക് വിറ്റത്. |
|
|
|
|