ആഗസ്റ്റ് 2024

ഞായറാഴ്ച

1199 കർക്കിടകം 27

ലക്കം 1 വാല്യം 62

പേജുകള്‍ 1   2  3   4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടി

അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടി ....!

 

കുഞ്ഞുണ്ണി മാഷ്.

 

(1)

11

വയനാട് ഉരുൾപൊട്ടൽ: കനത്ത മഴ: ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

വയനാട് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പ്രദേശത്ത് കനത്ത മഴയെ തുടർന്നാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും അട്ടമലയിലുമാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അട്ടമലയിലെ തിരച്ചിലിനിടെ രണ്ട് എല്ലിന് കഷ്ണം ലഭിച്ചു. ഇവ പരിശോധനക്കായ് മാറ്റി. മൃഗത്തിൻ്റെതാണോ, മനുഷ്യൻ്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

തുടന്നു വായിക്കുക ...

ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു

ലഡാക്കിലെ ന്യോമ മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.14 സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലഡാക്കിൽ നിന്നും മറ്റൊരു മേഖലയിലേക്ക് പോകുന്നതിനിടിൽ വാഹനം ന്യോമ ഗ്രാമത്തിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു

കൂടുതൽ വായിക്കുക ...

താമരശ്ശേരിയില്‍ യുവതിയുൾപ്പെട്ട 20 അംഗ സംഘം വീടുകയറി ആക്രമിച്ചു; 4 പേർക്ക് പരിക്ക്; 7 പേർ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽ കയറി ആക്രമണം. വീട്ടുടമ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. വാഹന വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി ചുങ്കം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് 20 ലധികം വരുന്ന സംഘമെത്തി ആക്രമണം നടത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായിട്ടായിരുന്നു ഈ സംഘം എത്തിയത്. വാഹനവിൽപനയുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.

വായന തുടരുക ...

യോഗ്യത 10, പ്ലസ് ടു, ബിരുദം...; ഈ അവസരം പാഴാക്കല്ലേ, 70ൽ പരം തൊഴിൽദായകരുണ്ട്, തൊഴിൽ മേളയുടെ വിവരങ്ങൾ ഇതാ

തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ ഏഴിന് നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകര്‍ക്കും ഉദ്യോഗാർഥികൾക്കുമാണ് പങ്കെടുക്കാനാവുക.

തുടർന്നു വായിക്കുക ...

മുണ്ടക്കൈയിൽ ജനകീയ തെരച്ചിലിൽ ഇന്ന് 3 ശരീരഭാഗങ്ങൾ കിട്ടി; തിരിച്ചടിയായി കനത്ത മഴ, ഇന്നത്തെ തെരച്ചിൽ നിർത്തി

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിൽ ഇന്ന് നടത്തിയ രണ്ടാം ഘട്ട ജനകീയ തെരച്ചിലിന് തിരിച്ചടിയായി കനത്ത മഴ. പ്രദേശത്ത് മഴ ശക്തമായതോടെ മൂന്ന് മണിയോടെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നത്തെ ജനകീയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്.

കൂടുതൽ വായിക്കുക ...

'എടാ മോനെ...' ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി തനി മലയാളിയായി ശ്രീജേഷ്

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസ്; മൃതദേഹം കണ്ടെത്തി

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെത്തി. ഒന്നാം പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് നാല് ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ച് കൊടുത്തത്

വായന തുടരുക ...

എയർ ലിഫ്റ്റിംഗ് വൈകി: കാട്ടിലൂടെ ശരീരഭാഗങ്ങൾ കിലോമീറ്ററോളം ചുമന്ന് രക്ഷാപ്രവർത്തകർ

വയനാട് ദുരനത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങളുമായി ദുഷ്കരമായ കാട്ടിലൂടെ കിലോമീറ്ററോളം ചുമന്ന് രക്ഷാപ്രവർത്തകർ. എയർ ലിഫ്റ്റിംഗ് വൈകിയതോടെയാണ് ശരീരഭാഗങ്ങളുമായി രക്ഷാപ്രവർത്തകർക്ക് കാട്ടിലൂടെ ചുമക്കേണ്ടിവന്നത്. സൂചിപ്പാറയിൽ നിന്ന് ലഭിച്ച ശരീര ഭാഗങ്ങളാണ് സന്നദ്ധ പ്രവർത്തകർ കിലോമീറ്ററോളം ചുമന്നത്.

വായന തുടരുക ...

'ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ അമേരിക്ക; രാജി വെച്ചത് മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാൻ': ഷെയ്ഖ് ഹസീന

ദില്ലി: മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. ബംഗാൾ ഉൾക്കടലിലും സ്വാധീനമുറപ്പിക്കാൻ അനുവദിച്ചില്ല. രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിലായിരുന്നു ഷെയ്ഖ് ഹസീന ഇക്കാര്യങ്ങൾ വിശദമാക്കിയത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ആദ്യമായി പ്രതികരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന.

വായന തുടരുക ...

5 വയസുകാരി വീടിന് സമീപത്തെ കുളത്തിൽ വീണ് മരിച്ച നിലയിൽ

മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനി (5) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടത്. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് പ്രഥമിക നിഗമനം.

കൂടുതൽ വായിക്കുക ...

Advertise
in Kakadrushti.
Let it reach
Millions of viewers
at low cost.
9745397722

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍‍‍‍ മെഡല്‍‍‍‍ നേടിയ ഏക മലയാളി താരമാണ് ഇന്ത്യയുടെ മുന്‍‍‍‍ ഹോക്കി ഗോള്‍‍‍‍ക്കീപ്പര്‍‍‍‍ പി.ആര്‍‍‍‍. ശ്രീജേഷ്. വെങ്കല നേട്ടത്തിന് അര്‍‍‍‍ഹമാക്കിയ മത്സരത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍‍‍‍നിന്ന് വിരമിക്കാനും ശ്രീജേഷിനായി. പാരീസ് ഒളിമ്പിക്‌സോടെ ഹോക്കിയില്‍‍‍‍നിന്ന് വിരമിക്കുമെന്ന് നേരത്തേതന്നെ ശ്രീജേഷ് അറിയിച്ചിരുന്നു. ഇപ്പോള്‍‍‍‍ പുരുഷ ജൂനിയര്‍‍‍‍ ഹോക്കി ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തിരിക്കുകയാണ് താരം

വായന തുടരുക ...

വീടും വീട്ടുകാരും നഷ്ടപ്പെട്ട 17കാരന്റെ വേദന കേട്ടു; ആശ്വസിപ്പിക്കാനാകാതെ മന്ത്രി എ കെ ശശീന്ദ്രന്‍ ദുരന്തഭൂമിയില്‍ വിതുമ്പിക്കരഞ്ഞു

ണ്ടക്കൈ മേഖലയില്‍ ജനകീയ തിരച്ചിലിന്റെ ഭാഗമാകാന്‍ എത്തിയ മന്ത്രി എ കെ ശശീന്ദ്രന്‍ ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞു. ഉരുള്‍പൊട്ടലില്‍ പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ട പതിനേഴുകാരന്‍ മുഹമ്മദ് ഇസഹാഖിന്റ വേദനയ്ക്ക് മുന്നിലാണ് മന്ത്രിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. എന്ത് സമാധാനം പറയണമെന്ന് അറിയില്ലെന്ന് പറഞ്ഞ മന്ത്രി മഹാദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.

വായന തുടരുക ...

25 വർഷം മുമ്പ് മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ അന്ധയായ പെൺകു‍ഞ്ഞ്; തോൽക്കാൻ മനസ്സില്ലെന്ന് മാല; പ്രചോദനം!

ലക്നൗ: 25 വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ ജാൽഗൺ റെയിൽവേ സ്റ്റേഷനിൽ  മാലിന്യക്കൂടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പെൺകുഞ്ഞിനെ കണ്ടെത്തി. കാഴ്ചാപരിമിതിയുണ്ടായിരുന്ന കുഞ്ഞായിരുന്നു അവൾ. അവളുടെ മാതാപിതാക്കളാരെന്നോ എന്തിനാണ് അവർ അവളെ ഉപേക്ഷിച്ചതെന്നോ അറിയാത്ത അധികൃതർ അവളെ അന്ധർക്കും ബധിരർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു പുനരധിവാസ കേന്ദ്രത്തിലാക്കി. പേരറിയാത്ത മാതാപിതാക്കളാരെന്നറിയാത്ത അന്നത്തെ പെൺകുഞ്ഞിന്റെ ഇന്നത്തെ പേര് മാലാ പപാൽക്കർ എന്നാണ്.

തുടർന്നു വായിക്കുക ...

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരെ പുറത്തെടുത്തത് ബസ് പൊളിച്ച്, 20 പേർക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപത് പേർക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറയിൽ നിന്നും തൃശൂരിലേക്കും ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നേർക്ക് നേരെയുള്ള ഇടിയിൽ രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. ബസ് പൊളിച്ചാണ് ഡ്രൈവറെ ഉൾപ്പെടെ പുറത്തെടുത്തത്. പരുക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായന തുടരുക...