|
ആഗസ്റ്റ് 2024 ഞായറാഴ്ച 1199 കർക്കിടകം 27 |

|
ലക്കം 1 വാല്യം 62 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടി അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടി ....!
കുഞ്ഞുണ്ണി മാഷ്.
|
|
(2) |
|
11 |
|
കനത്ത മഴ, മലപ്പുറം കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ, പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടിൽ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടാകുന്നത്. മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയിൽ ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് മണിക്കൂറായി ലഭിക്കുന്നത്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്ട്ടാണ്. തീവ്രമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പാരാമെഡിക്കല് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് ആര്ആര്ബി. വിധ പാരാമെഡിക്കല് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്വേ റിക്രൂട്ട്‌മെന്റ് ബോര്ഡ്. ഓഗസ്റ്റ് 17 മുതല് അപേക്ഷകള് അയച്ച് തുടങ്ങാം. സെപ്റ്റംബര് 16 വരെ അപേക്ഷകള് സമര്പ്പിക്കാവുന്നതാണ്. 1,376 ഒഴിവുകളാണ് നിലവില് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. താത്പര്യമുള്ളവര്ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാവുന്നതാണ്. ജമ്മു കശ്മീരിലെ രണ്ടിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ജമ്മു കശ്മീരിലെ അനന്തനാഗിലും, കിഷ്ത്വറിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അനന്തനാഗിന് പിന്നാലെയാണ് ജമ്മുവിലെ കിഷ്ത്വറിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. ഇവിടെ രണ്ട് ഭീകരരർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. ഇവരെ കണ്ടെത്താൻ ഊർജ്ജിത നടപടി തുടരുകയാണ്. ഇവർ ഒളിച്ചിരിക്കുന്ന പ്രദേശം സേന പൂർണ്ണമായി വളഞ്ഞു. ഏറ്റുമുട്ടലിൽ ഹവീൽദാർ ദീപക് കുമാർ യാദവ്, ലാൻസ് നായിക് പ്രവീൺ ശർമ്മ എന്നിവർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ ഒരു നാട്ടുകാരൻ മരിച്ചു. രണ്ട് നാട്ടുകാരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടാമത്തെ വലിയ സുർക്കി അണക്കെട്ട്; തുംഗഭദ്ര ദുഃസൂചനയോ? മുല്ലപ്പെരിയാറിൽ ആശങ്കയേറുന്നു! കർണാടക കൊപ്പൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുംഗഭദ്ര അണക്കെട്ടിലെ അപകടം സംബന്ധിച്ച വാർത്തകൾ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെക്കുറിച്ചും ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്. വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാർ വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കെയാണ് തുംഗഭദ്ര അണക്കെട്ടിലെ അപകടം. രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ തുംഗഭദ്രയുടെ ഗേറ്റ് തകർന്നത് മേഖലയിലാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് ഡാമിൽ നിന്ന് വൻതോതിലാണ് വെള്ളം പുറത്തേക്ക് ഒഴുകിയത്. Have |
|
രാഷ്ട്രീയ കോളിളക്കമായി 'ഹിൻഡൻബർഗ്', ആയുധമാക്കാൻ രാഹുൽ ഗാന്ധി; ജെപിസി അന്വേഷണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം ദില്ലി: അദാനിക്ക് പങ്കാളിത്തമുള്ള നിഴൽകമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നു എന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനിക്കെതിരെയടക്കം ജോയിന്റ് പാർലമെന്ററി സമിതി (ജെ പി സി) അന്വേഷണം എന്ന ആവശ്യം ശക്തമാക്കുകയാണ് കോൺഗ്രസും പ്രതിപക്ഷവും. സെബിയെ അറിയിച്ച സുതാര്യ നിക്ഷേപങ്ങളേ തനിക്കുള്ളു എന്നും ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുന്നു എന്ന് പറഞ്ഞുകൊണ്ട് റിപ്പോർട്ട് തള്ളിക്കളഞ്ഞ് മാധബി ബുച്ചും രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില് പകര്ച്ചവ്യാധി വ്യാപനം തടയാന് മുന്കരുതല് വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി മുണ്ടക്കൈ ചൂരല്മല ഉരുള്പൊട്ടലിനെ തുടര്ന്ന് കല്പറ്റ ജനറല് ആശുപത്രിയിൽ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില് സംസാരിക്കവെ ദുരിതാശ്വാസ ക്യാമ്പുകളില് പകര്ച്ചവ്യാധി വ്യാപനം തടയാന് മുന്കരുതല് വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ് പറഞ്ഞു. അതോടൊപ്പം ക്യാമ്പംഗങ്ങള്ക്ക് മാനസിക പിന്തുണ കൊടുക്കുന്ന കൗണ്സലര്മാരെ ഷിഫ്റ്റ് അടിസ്ഥാനത്തില് ജോലി ചെയ്യിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്ക്ക് പ്രത്യേക ശ്രദ്ധ നല്കണം. നിലവില് കുഞ്ഞുങ്ങളെല്ലാം അടുത്ത ബന്ധുക്കള്ക്കൊപ്പമാണെന്നും. നഷ്ടപ്പെട്ട രേഖകള് വീണ്ടെടുക്കാനുള്ള ക്യാമ്പില് സംസ്ഥാന ആരോഗ്യ ഏജന്സി മുഖാന്തരം ഹെല്ത്ത് കാര്ഡുകള് ലഭ്യമാക്കാനും വിതരണം ചെയ്യാനും കഴിഞ്ഞതായും മന്ത്രി പറഞ്ഞു. നോട്ടുബുക്കുകള്, കുഞ്ഞു സമ്പാദ്യക്കുടുക്ക, തേച്ചുമടക്കിവെച്ച പട്ടുസാരി..; അവകാശികളില്ലാതെ മണ്ണിലവശേച്ചവ ഉരുൾ നൂറുകണക്കിന് ജീവനെടുത്ത ചൂരൽമലയുടെ താഴ്ഭാഗങ്ങളിൽ കാണാമറയത്തുള്ള 50 ലേറെ പേർക്കായി ഊർജിത തിരച്ചിൽ. ആളൊഴിഞ്ഞ വീടുകളിൽ ഭദ്രമായി കരുതിവച്ചതൊക്കെ രക്ഷാപ്രവർത്തകർ പുറത്തേയ്ക്കെടുക്കുന്നത് കാണുമ്പോൾ കരൾ പിളരും. സംസ്ഥാനത്ത് 14 വരെ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യത; ജാഗ്രതാ നിർദേശം സംസ്ഥാനത്ത് ഈ മാസം14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30-40 km വരെ(പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിന്റെ ഭാഗമായുള്ള ജാഗ്രതാ നിർദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
|
|
വയനാടിന് ഒപ്പം, വിവിധ വകുപ്പുകളെ ഏകോപിപ്പിക്കും, നഷ്ടപ്പെട്ട രേഖകള് വീണ്ടെടുക്കുന്നതിന് പ്രത്യേക ക്യാമ്പ് കൽപ്പറ്റ : ഉരുൾപ്പൊട്ടൽ നടന്ന മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള് വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ. ഹൈസ്കൂള്, സെന്റ് ജോസഫ് യു.പി സ്കൂള്, മൗണ്ട് താബോര് ഹൈസ്കൂള് എന്നിവിടങ്ങളില് നാളെ (ഓഗസ്റ്റ് 12) പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്ദ്ദേശാനുസരണം ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില് വിവിധ വകുപ്പുകള്, ഐടി മിഷന്, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുരന്തത്തില് രേഖകള് നടഷ്ടപ്പെട്ടവര് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര് ഡി.ആര് മേഘശ്രീ അറിയിച്ചു. കേരളാ സര്ക്കാരിനെതിരെ വിമര്ശനവുമായി മുല്ലപ്പെരിയാര് ഏകോപന സമിതി ചെയർമാൻ കേരളാ സര്ക്കാരിനെതിരെ വിമര്ശനവുമായി മുല്ലപ്പെരിയാര് ഏകോപന സമിതി ചെയർമാൻ അഡ്വക്കേറ്റ് റസ്സൽ ജോയ്. മുല്ലപ്പെരിയാറിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയിൽ തമിഴ് നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് അഡ്വ. റസ്സൽ ജോയ് കുറ്റപ്പെടുത്തി. വിഷയത്തിൽ ഇടത്-വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുകയാണെന്നും, മുല്ലപെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ 13 ശതമാനം പ്രദേശങ്ങളും ഉരുള്പൊട്ടല് ഭീഷണിയില്; പഠന റിപ്പോര്ട്ട് കേരളത്തിലെ 13 ശതമാനം പ്രദേശങ്ങളും ഉരുള്പൊട്ടല് ഭീഷണിയിലെന്ന് ഗവേഷകര്. കേരള ഫിഷറീസ് സമുദ്രപഠന സര്വകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്. നിര്മിത ബുദ്ധിയുടെ സഹായത്തോടെ നിര്മിച്ച അപകടമുന്നറിയിപ്പ് ഭൂപടവും പഠനറിപ്പോര്ട്ടിലുണ്ട് സാധാരണക്കാരനായി ജീവിച്ച ജനകീയ നേതാവ്; കുട്ടി അഹമ്മദുകുട്ടിക്ക് വിട. താഴേത്തട്ടു മുതൽ പ്രവർത്തിച്ച് പടിപടിയായി വളർന്നു വന്ന നേതാവായിരുന്നു കുട്ടി അഹമ്മദുകുട്ടി. സാധാരണക്കാരനായുള്ള ജീവിതം, പൊതുസമൂഹത്തിന്റെ പ്രശ്നങ്ങള് പാര്ട്ടി നേതൃത്വത്തിന് മുന്നില് എത്തിക്കാന് അദ്ദേഹത്തെ പ്രാപ്തനാക്കി. 2 വട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും ജില്ലാ പഞ്ചായത്ത് അംഗവുമായ അനുഭവം തദ്ദേശമന്ത്രിയായി തിളങ്ങാനും അദ്ദേഹത്തിന് കരുത്തായി. പരിസ്ഥിതി വിഷയങ്ങളിലും സജീവ ഇടപെടൽ നടത്തിയാണ് ജനകീയ നേതാവ് മടങ്ങുന്നത്. Online |
|
|
|
|