ആഗസ്റ്റ് 2024

ഞായറാഴ്ച

1199 കർക്കിടകം 27

ലക്കം 1 വാല്യം 62

പേജുകള്‍: 2  3   4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടി

അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടി ....!

 

കുഞ്ഞുണ്ണി മാഷ്.

 

(4)

11

  • എസ് സി എസ്ടി സംവരണത്തിലെ കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് എന്‍ഡിഎ. ഘടകക്ഷി നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാനാണ് കേന്ദ്രമന്ത്രിസഭായോഗത്തില്‍ ആവശ്യം ഉയര്‍ത്തിയത് . സംവരണത്തിലെ മാറ്റങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിരാഗ് വ്യക്തമാക്കി .പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ തരംതിരിച്ച് സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം.
  • കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും, പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മമത പറഞ്ഞു.
  • ‍‍ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. അഹ്ലാന്‍ ഗഡോളില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു ഏറ്റുമുട്ടല്‍. ഒരു സൈനികനും രണ്ട് സാധാരണക്കാര്‍ക്കും പരിക്കേറ്റു.
  • ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കുമെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ അപലപിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആരുടെയും പേര് അദ്ദേഹം പരാമര്‍ശിച്ചില്ലെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദിനെയും മണി ശങ്കര്‍ അയ്യരെയും ലക്ഷ്യമാക്കിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെന്ന് റിപ്പോര്‍ട്ടുകള്‍.
  • കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം തിരുവനന്തപുരത്ത് നടന്നു. ആറു ടീമുകളും വാശിയോടെയാണ് ലേലത്തില്‍ പങ്കെടുത്തത്. എറണാകുളം സ്വദേശിയായ എം.എസ് അഖിലാണ് ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപക്ക് ട്രിവാന്‍ഡ്രം റോയല്‍സാണ് അഖിലിനെ സ്വന്തമാക്കിയത്.
  • പാരിസ് ഒളിംപിക്സിന് ഇന്ന് സമാപനം. എല്ലാ മത്സരങ്ങളും അവസാനിച്ച ഇന്ത്യ നേടിയത് ആറ് മെഡലുകളാണ്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കമാണിത്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ ഏഴ് മെഡല്‍ നേടിയിരുന്നു. നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയതാണ് ഏക വെള്ളി മെഡല്‍ നേട്ടം. മൂന്ന് വെങ്കലമെഡലുകള്‍ ഷൂട്ടിങ്ങില്‍ നിന്നാണ്. ഗുസ്തിയില്‍ നിന്നും ഹോക്കിയില്‍ നിന്നും ഓരോ വെങ്കലം നേടി. അതേസമയം ഗുസ്തി ഫൈനലിനു മുമ്പ് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് അനുകൂലമായി വിധി വന്നാല്‍ മെഡല്‍ നേട്ടം ഏഴാകും.
  • ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഇന്നലെ വിധി പറഞ്ഞില്ല. ഇന്ന് രാത്രി 9.30 ന് വിധി പറയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിന്റെ വാദം കോടതിയില്‍ പൂര്‍ത്തിയായിരുന്നു. വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷിന്റെ ആവശ്യം.
  • ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയ്ക്ക് ഒളിംപിക് ഓര്‍ഡര്‍ നല്‍കി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. ഒളിംപിക്‌സില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിച്ചുകൊണ്ട് ഐഒസി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഒളിമ്പിക് ഓര്‍ഡര്‍. 2008 ബീജിംഗ് ഒളിംപിക്സില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ വ്യക്തിഗത ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അഭിനവ് ബിന്ദ്ര.
  • ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് എന്‍ടോര്‍ക്ക് 125, റെയ്സ് എക്സ്പി സീരീസുകളില്‍ പുതിയ നിറങ്ങളുടെ വകഭേദങ്ങള്‍ അവതരിപ്പിച്ചു. ടിവിഎസ് എന്‍ടോര്‍ക്ക് 125, ടിവിഎസ് എന്‍ടോര്‍ക്ക് റെയ്സ് എക്സ്പി ബ്ലാക്ക് എന്നിവയുടെ പുതിയ വകഭേദങ്ങള്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഇന്ത്യയില്‍ ഉടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. ടിവിഎസ് എന്‍ടോര്‍ക്ക് 125-ന് 95,150 രൂപയും, ടിവിഎസ് എന്‍ടോര്‍ക്ക് റെയ്സ് എക്സ്പിക്ക് 101,121 രൂപയുമാണ് കേരളത്തിലെ എക്സ് ഷോറൂം വില. ടര്‍ക്കോയ്സ്, ഹാര്‍ലെക്വിന്‍ ബ്ലൂ, നാര്‍ഡോ ഗ്രേ എന്നീ മൂന്ന് ആകര്‍ഷക നിറങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 അവതരിപ്പിക്കുന്നത്. ടിവിഎസ് എന്‍ടോര്‍ക് റേസ് എക്സ്പി, മാറ്റ്, ഗ്ലോസി പിയാനോ ബ്ലാക്ക് മുതല്‍ കറുപ്പില്‍ ഒന്നിലധികം ടെക്സ്ചറുകള്‍ സംയോജിപ്പിച്ച് മാറ്റ് ബ്ലാക്ക് സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി. റൈഡറുടെ തിളങ്ങുന്ന വ്യക്തിത്വം പ്രകടിപ്പിക്കുന്ന രീതിയിലാണ് ടിവിഎസ് എന്‍ടോര്‍ക്കിന്റെ പുതിയ കളര്‍ വകഭേദങ്ങളെന്നും ടിവിഎസ് അവകാശപ്പെടുന്നു. മികച്ച 124.8സിസി, 7000 ആര്‍പിഎമ്മില്‍ 9.5 പിഎസും 500 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും നല്‍കുന്ന മൂന്നു വാല്‍വ് എഞ്ചിന്‍ എന്നിവയും ടിവിഎസ് എന്‍ടോര്‍ക്ക് 125-ന്റെ മോടി കൂട്ടുന്നു. 7000 ആര്‍പിഎമ്മില്‍ 10.2 പിഎസും 500 ആര്‍പിഎമ്മില്‍ 10.9 എന്‍എം ടോര്‍കും നല്‍കുന്ന ശക്തമായ 124.8സിസി മൂന്നു വാല്‍വ് എഞ്ചിന്‍ ഇതിനെ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറാക്കി മാറ്റുന്നു.
  • ഓണത്തിന് ആഘോഷമായി റിലീസ് ചെയ്യുന്ന ‘തെക്ക് വടക്കി’ന്റെ ആദ്യ പോസ്റ്ററിലും നിറയെ ആഘോഷം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഡാന്‍സ് ചെയ്യുന്ന പോസാണ് ആദ്യ പോസ്റ്ററിലേത്. കസകസ എന്ന ഹാഷ്ടാഗ് മാത്രമാണ് പോസ്റ്ററിലൂടെ സിനിമ സംബന്ധിച്ചുള്ള സൂചന. ജയിലറില്‍ വിനായകന്റെ ഡാന്‍സ് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വിനായകനും സുരാജും ചേര്‍ന്ന് സിനിമയില്‍ സൃഷ്ടിക്കുന്ന ആഘോഷത്തിന്റെ സ്വഭാവം പോസ്റ്ററിലും വ്യക്തം. സിനിമയുടേതായി ആമുഖ വീഡിയോകള്‍ പുറത്തു വന്നിരുന്നു. പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്ത ആമുഖ വീഡിയോകള്‍ ഇരുവരും തമ്മിലുള്ള പോരാണ് വെളിപ്പെടുത്തിയത്. സീനിയര്‍ സിറ്റിസണ്‍സിന്റെ വേഷത്തിലേക്ക് ഇരുവരുടേയും മേക്കോവര്‍ ആദ്യ പോസ്റ്ററിലും വ്യക്തം. റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകന്‍ വേഷമിടുന്നത്. സുരാജ് അരിമില്ല് ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, മെറിന്‍ ജോസ്, മെല്‍വിന്‍ ജി ബാബു, ഷമീര്‍ ഖാന്‍, വിനീത് വിശ്വം, സ്നേഹ, ശീതള്‍, മഞ്ജുശ്രീ, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയില്‍ പ്രേംശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്‍ജന ഫിലിപ്പ്, വി.എ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച അന്‍ജന- വാര്‍സ് ആണ് നിര്‍മ്മാണം.
  • സ്ഫടികവും ദേവദൂതനും നേടിയ റീ റിലീസ് വിജയങ്ങള്‍ക്ക് പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി പ്രേക്ഷകരെ തേടി ബിഗ് സ്‌ക്രീനിലേക്ക് വീണ്ടും എത്തുകയാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ തവണ റിപ്പീറ്റ് വാച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നായ ‘മണിച്ചിത്രത്താഴ്’ ആണ് അത്. ചിങ്ങം 1 ആയ ഓഗസ്റ്റ് 17 നാണ് ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ പതിപ്പ് തിയറ്ററുകളില്‍ എത്തുക. റീ റിലീസിനോടനുബന്ധിച്ച് അണിയറക്കാര്‍ കേരളത്തില്‍ നടത്തിയ പ്രീമിയര്‍ ഷോ കൊച്ചിയിലെ ഫോറം മാളിലെ പിവിആര്‍ ഐനോക്സില്‍ നടന്നു. ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ പ്രസാദ്, ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ച സംവിധായകന്‍ സിബി മലയില്‍, എസ് എന്‍ സ്വാമി, നിര്‍മ്മാതാക്കളായ സിയാദ് കോക്കര്‍, സന്ദീപ് സേനന്‍, എവര്‍ഷൈന്‍ മണി, ഷെര്‍ഗ, ഷെനൂജ തുടങ്ങിയവര്‍ പ്രീമിയറിന് എത്തിയിരുന്നു. സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നല്‍കിയ മാറ്റിനി നൌവും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ് വിതരണം.
  • ഒരു ഭക്ഷണക്രമത്തിനും കാന്‍സറിനെ പൂര്‍ണ്ണമായും ഒഴിവാക്കാനോ ചികിത്സിക്കാനോ ഭേദമാക്കാനോ കഴിയില്ല, എന്നാല്‍ വിത്തുകള്‍ ഉള്‍പ്പെടെയുള്ള ചില ഭക്ഷണങ്ങള്‍ക്ക് കാന്‍സറിനെ തടയാനോ കാന്‍സര്‍ ചികിത്സയില്‍ സഹായിക്കാനോ കഴിയും. കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ഡയറ്റില്‍ എള്ള് ചേര്‍ക്കുന്നത് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും കരളിനെ ബാധിക്കുന്ന ഓക്സിഡേറ്റീവ് കേടുപാടുകള്‍ തടയുന്നു. കൂടാതെ ഫ്രീ റാഡിക്കല്‍ ഇഫക്റ്റുകള്‍ കുറയ്ക്കുന്ന അപൂര്‍വ ക്യാന്‍സറിനെതിരെ പോരാടുന്ന ഫൈറ്റേറ്റ് എന്ന സംയുക്തവും എള്ളില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങയില്‍ കരോട്ടിനോയിഡുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീര വീക്കം കുറയ്ക്കുകയും കോശങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ തടയുകയും ചെയ്യും. ആമാശയം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ എന്നിവയിലെ അര്‍ബദ സാധ്യത കുറയ്ക്കുന്നതിന് മത്തങ്ങ വിത്തുകള്‍ ഭക്ഷണക്രമത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. മത്തങ്ങ വിത്തില്‍ അടങ്ങിയിരിക്കുന്ന ലിഗ്നാനുകള്‍ സ്തനാര്‍ബുദം തടയാന്‍ സഹായിക്കും. ഒമേഗ 3-ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ ഫ്ലാക്സ് വിത്തുകള്‍ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം തടയാനും ട്യൂമര്‍ വളര്‍ച്ച തടസപ്പെടുത്താനും സഹായിക്കും. ശരീരവീക്കം കുറയ്ക്കുന്നതിലൂടെ സെല്ലുലാര്‍ മ്യൂട്ടേഷന്‍ സാധ്യത കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളില്‍ വിറ്റാമിന്‍ ഇ, സെലിനിയം തുടങ്ങിയ കാന്‍സര്‍ വിരുദ്ധ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സെലിനിയത്തില്‍ അടങ്ങിയ പ്രോട്ടീന്‍ കാന്‍സര്‍ പ്രതിരോധിക്കുന്നതിന് വളരെ പ്രധാനമാണ്. കാന്‍സര്‍ വിരുദ്ധ ഭക്ഷണങ്ങളില്‍ ഒന്നാണ് ചിയ വിത്തുകള്‍. കാന്‍സറിനെ ചെറുക്കുന്ന ലിഗ്നാന്‍ സംയുക്തത്തിന്റെ മികച്ച ഉറവിടമാണ് ചിയ വിത്തുകള്‍. ബ്രെസ്റ്റ് ട്യൂമര്‍ സെല്‍ വളര്‍ച്ചയെ തടയുന്ന ആന്റി ഈസ്ട്രജനിക് ഇഫക്റ്റുകള്‍ ലിഗ്നാന്‍ പ്രകടിപ്പിക്കുന്നു. കൂടാതെ ഇവയില്‍ ആല്‍ഫ-ലിനോലെനിക് ആസിഡ്, ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സ്തനത്തിലെയും സെര്‍വിക്സിലെയും ട്യൂമര്‍ കോശങ്ങളുടെ വളര്‍ച്ച പരിമിതപ്പെടുത്താന്‍ സഹായിക്കുന്നു.
  • വയനാട് ദുരന്തമേഖലയിലെ ജനകീയ തെരച്ചിൽ നാളെയും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

    വയനാട് ദുരന്തമേഖലയിലെ ജനകീയ തെരച്ചിൽ നാളെയും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്തത്തിൽ മരിച്ചവരുടെ ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്.

    പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ആരംഭിക്കുന്നു.

    വിശദമായ വാർത്ത അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

    വരന്തരപ്പിള്ളിയിൽ അനധികൃത മദ്യവിൽപ്പന;രണ്ട് യുവാക്കൾ പിടിയിൽ...

    വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....

    പുലികളി വേണ്ടെന്നുവച്ച തീരുമാനം ഏകപക്ഷീയം; സര്‍ക്കാരും കോര്‍പ്പറേഷനും സഹായം നല്‍കിയില്ലെങ്കിലും പുലികളി നടത്തേണ്ടി വരുമെന്ന് സംഘാടക സമിതി

    തുടർന്ന് വായിക്കുക ...

    ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു....

    വിശദമായ വാർത്ത അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

    ഒല്ലൂർ മേഖലയിൽ രണ്ടിടത്ത് ബൈക്കിൽ എത്തിയയാൾ മാല കവർന്നു;വീഡിയോ പുറത്ത്...

    വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....

    പീച്ചി ഇറിഗേഷനെതിരെ കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

    വാര്‍ത്ത കാണാന്‍ താഴെ നല്‍കിയിരിക്കുന്ന ഇവിടെ ക്ലിക്ക്  ചെയ്യുക

    പ്രളയം വരുത്തിവച്ച സാമ്പത്തിക നഷ്ടത്തിലും വയനാടിനായി തന്റെ ഒരു ദിവസത്തെ വരുമാനം മാറ്റിവച്ച് കെ.സി. സന്തോഷ്

    വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    സുരക്ഷാ പരിശോധന കൂട്ടി, കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻതിരക്ക്; നേരത്തേ എത്തണമെന്ന് അധികൃതർ

    കൂടുതൽ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

    സോപ്പ് ഉപയോഗിച്ച് പിസ്റ്റളുകൾ കഴുകുന്ന സ്ത്രീയുടെ വീഡിയോ മധ്യപ്രദേശിലെ ആയുധ ഫാക്ടറി തകർച്ചയിലേക്ക് നയിച്ചു

    ഒരു സ്ത്രീ സോപ്പ് ഉപയോഗിച്ച് പിസ്റ്റളുകൾ കഴുകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ മൊറേന ജില്ലയിൽ അനധികൃത ആയുധ ഫാക്ടറി തകർത്തതായി മധ്യപ്രദേശ് പോലീസ് പറഞ്ഞു. ഒരാളെയും മകനെയും അറസ്റ്റ് ചെയ്തു.

    കൂടുതൽ വായിക്കുക.

    ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ 11 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ: ബി.എസ്.എഫ്

    പശ്ചിമ ബംഗാൾ, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പതിനൊന്ന് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയതായി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഞായറാഴ്ച അറിയിച്ചു.

    തുടർന്ന് വായിക്കുക.

    പാരീസ് ഒളിമ്പിക്‌സ് 2024 തത്സമയ അപ്‌ഡേറ്റുകൾ ദിവസം 16: പാരീസ് ഗെയിംസ് സമാപന ചടങ്ങിൽ പിആർ ശ്രീജേഷും മനു ഭാക്കറും ഇന്ത്യയുടെ പതാകവാഹകരാകും

    പാരീസ് ഒളിമ്പിക്‌സ് 2024 തത്സമയ അപ്‌ഡേറ്റുകൾ, സമാപന ചടങ്ങ് ഇന്ന്: പാരീസ് ഒളിമ്പിക്‌സ് ഞായറാഴ്ച സമാപിക്കും. പാരീസ് 2024 സമാപന ചടങ്ങ് ഇന്ത്യയിൽ 12:30 AM IST (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) ആരംഭിക്കും

    ഇവിടെ ക്ലിക്ക് ചെയ്യുക.

    വെള്ളപൊക്ക ദുരിതത്തിന് പരിഹാരം തേടു ജനകീയ കൂട്ടായ്മ.

    വീഡിയോ കാണുക ...

    നങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍

    ഇവിടെ ക്ലിക്ക് ചെടയ്യുക .

    എല്ലാവിധ ഓണ്‍ ജോലികളും വാട്ട്സ് ആപ്പിലുടെ നിങ്ങളുടെ മൊബൈല്‍ ലഭ്യമാക്കുന്നു. യാത്ര വേണ്ട, ക്യൂ നില്‍ക്കേണ്ടതില്ല, സമയ ലാഭം.

    ബന്ധപ്പെടുക

    9745397722



    Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
    Edited and published by Abacus Ager. Mobile 9745397722 Email :[email protected]

    Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News