|
ഒക്ടോബര്‍ 2024 വെള്ളിയാഴ്ച 1200 തുലാം 2 |

|
ലക്കം 1 വാല്യം 116 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
18 |
|
If I keep the weaknesses of others in my mind, they soon become apart of me. |
|
നവീന്‍ ബാബുവിന് ഫയല്‍ നീക്കത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കണ്ണൂര്‍ എഡിഎംആയിരുന്ന നവീന്‍ ബാബുവിന് ഫയല്‍ നീക്കത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്കി . സെപ്റ്റംബര്‍ 30 നാണ് ടൗണ്‍ പ്ലാനര്‍ റിപ്പോർട്ട് നൽകിയത്. 9 ദിവസത്തിന് ശേഷം ഒക്ടോബര്‍ 9 ന് എഡിഎം എന്‍ഒസി നൽകിയെന്ന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെങ്ങളായി പഞ്ചായത്തും ഫയല്‍ ഓഫീസറും തളിപ്പറമ്പ് തഹസില്‍ദാരും ജില്ലാ സപ്ലൈ ഓഫീസറും അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പൊലീസ് മേധാവി എന്‍ഒസി എതിര്‍ത്തിരുന്നു. ഇതോടെ എഡിഎം ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നൽകാമെന്നായിരുന്നു ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട്. തുടർന്ന് സ്ഥലം സന്ദര്‍ശിച്ച എഡിഎം അനുമതി നൽകുകയായിരുന്നു. ഇതോടെ ഫയല്‍ നീക്കത്തില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കടപ്പാട് . . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocraft Leisures 9745397722 പി സരിന് സിപിഎമ്മിൻ്റെ പാർട്ടി ചിഹ്നം നൽകില്ല തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിന്‍റെ പാര്‍ട്ടി ചിഹ്നം നൽകിയേക്കില്ല. പാര്‍ട്ടി ചിഹ്നത്തില്‍ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിന്‍റെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് നിർദ്ദേശം നൽകിയത്. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സരിനെ സ്വതന്ത്ര ചിഹ്നത്തില്‍ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനമായി.ഇന്ന് വൈകിട്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. അതിന് ശേഷം പ്രതികരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. പിപി ദിവ്യ: 'ഒരു നിമിഷം മതി എന്തും സംഭവിക്കാന്‍' ക്ഷണിക്കാത്ത വേദിയിലെ വാക്കില്‍ മാറിമറിഞ്ഞ രാഷ്ട്രീയ ഭാവി ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാന്‍, ആ നിമിഷത്തെക്കുറിച്ചോർത്ത് നമ്മളെല്ലാവരും ജോലി ചെയ്യണം എന്നു മാത്രാണ് ഞാന്‍ നിങ്ങളോട് പറയുന്നത്’. ക്ഷണിക്കപ്പെടാത്ത അതിഥിയായി കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് യോഗത്തിനെത്തി അദ്ദേഹത്തെ അധിക്ഷേപിച്ച് സംസാരിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ പ്രസംഗത്തിലെ ഒരു വരിയായിരുന്നു ഇത്. അധിക്ഷേപ പ്രസംഗം നവീന്‍ ബാബുവിന്റെ ജീവനെടുക്കുക മാത്രമല്ല പിപി ദിവ്യയുടെ രാഷ്ട്രീയ ഭാവി കൂടിയാണ് ഒരു നിമിഷം കൊണ്ട് തുലാസിലാക്കിയിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക ഏതു പാതിരാത്രിയിലും കര്‍മ്മനിരതന്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് ദിവ്യ എസ് അയ്യര്‍...... ഗവര്‍ണറുടേത് വിലകുറഞ്ഞ നടപടി, പദാനുപദം മറുപടി പറയേണ്ട കാര്യമില്ല: വിമര്‍ശിച്ച് ഗോവിന്ദന്‍... മഹാനവമി: നാളെ പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍; പിഎസ്‍സി പരീക്ഷകളും മാറ്റിവച്ചു... തിരുവനന്തപുരം മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. യാദൃശ്ചികമായി അവിടെ ഒാംപ്രകാശ് ഉണ്ടായിരുന്നു; അദ്ദേഹവുമായി ബന്ധമില്ല: പ്രയാഗ... ‘പൊടിയുന്നത് കണ്ണീരല്ല, രക്തമാണ്; കാലം നിങ്ങള്‍ക്ക് മറുപടി തരും... തന്‍റെ നിരപരാധിത്വം നിയമവഴിയില്‍ തെളിയിക്കുമെന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പിപി.ദിവ്യയുടെ കുറിപ്പിലെ വരികള്‍ക്കെതിരെയാണ് ഫെയ്സ് ബുക്കില്‍ രൂക്ഷവിമര്‍ശനം. ‘നിന്‍റെ ഒക്കെ ഒരു തലമുറ നിലനില്‍ക്കും ഒരു മനുഷ്യന്‍റെ ശാപം. ഒരു കുടുംബത്തെ അനാഥമാക്കിയ കണ്ണിര്‍ ചോരയില്ലാത്ത സ്ത്രീ, കുറ്റബോധം മരണം വരെ ഒപ്പമുണ്ടാവും.... തീര്‍ച്ച,രാജി വെച്ചതുകൊണ്ട് മാത്രം നിങ്ങള്‍ പരിശുദ്ധയാകില്ല, ഇങ്ങനെ പോകുന്നു കമന്‍റുകള്‍. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ദിവ്യ നേരിടുന്നത്.
The IT People |
|
നവീന്‍ ബാബുവിന്റെ യാത്രയയപ്പിലേക്ക് ക്ഷണിച്ചത് കളക്ടര്‍ എന്ന് പി. പി ദിവ്യ, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി...... തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെ കയറിച്ചെന്നതാണെന്ന വാദം തളളി പി.പി ദിവ്യ. കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വെച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ പറഞ്ഞു. സംസാരം സദുദ്ദേശ പരമായിരുന്നുവെന്നും അവര്‍ പറയുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പി.പി ദിവ്യ അപേക്ഷ നല്‍കിയിട്ടുണ്ട്. പാലക്കാട് ബിജെപിക്കെതിരെ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന് പി വി അന്‍വര്‍ ബിജെപിക്കെതിരെ പാലക്കാട്ട് പൊതുസ്വതന്ത്രനെ തീരുമാനിച്ചാല്‍ സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്ന് പി വി അന്‍വര്‍ എംഎല്‍എ വ്യക്തമാക്കി. ബിജെപിക്കെതിരെ പാലക്കാട്ട് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി വരണമെന്നും. യു ഡി എഫിനോടും എല്‍ഡിഎഫിനോടും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ എൽഡിഎഫ് ചര്‍ച്ചക്കില്ലെന്നും യുഡിഎഫുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. ചേലക്കരയില്‍ മത്സരവുമായി മുന്നോട്ട് പോകുമെന്നും അന്‍വര്‍ വ്യക്തമാക്കി. സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 18, വെള്ളി . . . പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു, നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ ഉന്നത ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം. പി.പി ദിവ്യയുടെ എല്ലാ ഇടപെടലുകളും സംശയാസ്പദമെന്നും ഗൂഢാലോചനയില്‍ അന്വേഷണം നടത്തണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് പരാതി നല്‍കിയത്. കടപ്പാട് ........ പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഴങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി. പി. ദിവ്യക്കെതിരെ CPM നടപടി; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കി. അഡ്വ. കെ കെ രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ രാജിവക്കുന്നുവെന്ന് ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. രാജിക്കത്തും പങ്കുവച്ചിട്ടുണ്ട്. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. ബന്ധപ്പെടുക 9745397722 എഡിഎമ്മിനെ അധിക്ഷേപിക്കാന്‍ കളക്ടര്‍ സാഹചര്യം ഒരുക്കിയോ , അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്ന് കെസുധാകരന്‍ തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷ ണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആവശ്യപ്പെട്ടു. എഡിഎമ്മിന്‍റെ മരണത്തിന് ഉത്തരവാദിയായ പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ സിപിഎം നിര്‍ദ്ദേശിച്ചത് ഗത്യന്തരമില്ലാതെയാണ്. ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടി ഭയന്നുള്ള താത്കാലിക പിന്‍മാറ്റം മാത്രമാണിത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും പി പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സിപിഎം നേതൃത്വം സ്വീകരിക്കും. ഇതുവരെയുള്ള സിപിഎമ്മിന്റെ പരാമ്പര്യവും ശൈലിയും പരിശോധിച്ചാലത് വ്യക്തമാണ്. 'എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പ്രശാന്തൻ പറഞ്ഞു': ഫാദര്‍ പോള്‍ എടത്തിനകത്ത്. കണ്ണൂര്‍: എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് അപേക്ഷകനായ പ്രശാന്തന്‍ തന്നോട് പറഞ്ഞെതെന്ന് നെടുവാലൂര്‍ പള്ളി വികാരി ഫാദര്‍ പോള്‍ എടത്തിനകത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. പെട്രോള്‍ പമ്പിനായി ഭൂമി പാട്ടത്തിന് നൽകിയ വൈദികന്റേതാണ് വെളിപ്പെടുത്തല്‍. സ്ഥലം പരിശോധിക്കുന്നതിനായി എഡിഎം എത്തിയിരുന്നെങ്കിലും താന്‍ കണ്ടിരുന്നില്ലെന്നും ഫാദര്‍ പോള്‍ അറിയിച്ചു. ഭൂമി പാട്ടത്തിന് നൽകിയത് നാല്‍പതിനായിരം രൂപ പ്രതിമാസ വാടകയിലാണ്. പാട്ടക്കരാര്‍ 20 വര്‍ഷത്തേക്കായിരുന്നെന്നും താനും പ്രശാന്തനും ചേര്‍ന്നാണ് കരാര്‍ ഒപ്പുവെച്ചതെന്നും ഫാദര്‍ പോര്‍ എടത്തിനകത്ത് പറഞ്ഞു വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് യാത്രയയപ്പ്, ദിവ്യയെ വിളിച്ചുവരുത്തി; ഗൂഢാലോചന, കളക്ടർക്കെതിരെ സിപിഎം പത്തനംതിട്ട : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടർക്കെതിരെയും ആരോപണം. നവീന്‍ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂര്‍ ജില്ലാ കളക്ടറാണെന്നാണ് ആരോപണം. വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ച് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ എഡിഎമ്മിന്റെ യാത്രയായപ്പ് ചടങ്ങിലേക്ക് വിളിച്ചു വരുത്തിയത് കണ്ണൂര്‍ കളക്ടറാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു. കണ്ണൂര്‍ കളക്ടര്‍ക്കെതിരായ ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും വ്യക്തമാക്കി.
We Provide |
|
എഡിഎമ്മിന്റെ ആത്മഹത്യ; നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍...... കാകദൃഷ്ടി താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. സിപിഎമ്മിലേക്ക് വന്നവരെ വിഡി സതീശൻ ആക്രമിക്കുന്നുവെന്ന് മന്ത്രി റിയാസ് രാഷ്ട്രീയം പറയേണ്ടസ്ഥലത്ത് രാഷ്ട്രീയം പറയാതെ വ്യക്തി പരമായി വിമര്‍ശിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ ആക്രമിക്കുന്ന പ്രതിപക്ഷ നേതാവ്, ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജൻ്റാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മള്‍ ഉയര്‍ത്തിയ രാഷ്ട്രീയത്തിന് മറുപടി പറയാതെ പിച്ചും പേയും പറഞ്ഞാല്‍ കൈയും കെട്ടി നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികള്‍ യോഗ്യരായിരിക്കും. ഇനിയും അനില്‍ കുമാര്‍മാരും പ്രശാന്തുമാരും സരിന്മാരും കോൺഗ്രസിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക Dr.P.Sarin|സ്വപ്നതുല്യമായ സിവില്‍ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക്; പാലക്കാട് ഇടത് സ്ഥാനാർത്ഥിയാകുന്ന ഡോ. പി സരിന്‍ സിവില്‍ സർവീസ് സ്വപ്നം കണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ലക്ഷക്കണക്കിന് പേരില്‍ ചുരുക്കം ചിലര്‍ മാത്രമായിരിക്കും ലക്ഷ്യത്തില്‍ എത്തിച്ചേരുക. എന്നാല്‍ ഇപ്പറഞ്ഞ ബാലികേറാമല ആദ്യ പരിശ്രമത്തില്‍ തന്നെ മറികടന്ന ശേഷം രാജിവച്ച് പുറത്ത് കടന്ന അപൂര്‍വം ചിലല്‍ൽ ഒരാളാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി ഡോ.പി സരിന് നവീന്‍ ബാബുവിന്റെ ചിതയ്ക്ക് തീ പകർന്നത് പെൺമക്കള്‍; നിറകണ്ണുകളോടെ വിട ചൊല്ലി നാടും നാട്ടാരും. പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നാല് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവര്‍ തന്നെയാണ് നവീന്‍ ബാബുവിന് അന്ത്യകർമങ്ങള്‍ ചെയ്‌തതും ചിതയ്ക്ക് തീ പകര്‍ന്നതും. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകം - രമേശ് ചെന്നിത്തല . തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല, മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യ വിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. നവീന്‍ ബാബുവിന്റെ മരണത്തിന്‍ ദിവ്യയെ തള്ളി സിപിഎം; പരാമര്‍ശം ഒഴിവാ ക്കേണ്ടതായിരുന്നുവെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് പ്രതികരിച്ചത്. ജനങ്ങളുടെ സങ്കടങ്ങൾ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. തികച്ചും ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിതെന്നും ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവനയിnd വ്യക്തമാക്കി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരിച്ച് സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് പ്രതികരിച്ചത്. ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമർശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. തികച്ചും ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിതെന്നും ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. 10 മാസമായി സമാധാനത്തോടെ ഉറങ്ങിയിട്ട്,സരിനെതിരെ വീണ എസ് നായര്‍... കോണ്‍ഗ്രസ് വിട്ട് പാലക്കാട് ഇടത് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനൊരുങ്ങുന്ന ഡോ.പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗമായ വീണ എസ് നായര്‍. ഒരു ചെറിയ ടീമിനെ പോലും നയിക്കാന്‍ അറിയാത്ത ഒരാളെ രണ്ട് ലക്ഷം പേരടങ്ങുന്ന ഒരു നിയോജക മണ്ഡലത്തിന്റെ നാഥന്‍ ആക്കാന്‍ പുറപ്പെടുന്ന സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ അന്ധതയോർത്ത് സഹതാപം മാത്രമേ ഉള്ളൂവെന്നും വീണ കുറിച്ചു. വയനാട്ടില്‍ നിന്ന് എളുപ്പത്തില്‍ കോഴിക്കോട് എത്താം; അനാസ്ഥയില്‍ അടഞ്ഞ് ബദല്‍ പാത... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |