ആഗസ്റ്റ് 2024

തിങ്കളാഴ്ച

1200 ചിങ്ങം 3

ലക്കം 1 വാല്യം 66

പേജുകള്‍: 1   2  3  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

കാക്ക പാറി വന്നു

പാറമേലിരുന്നു

കാക്ക പാറി പോയീ

പാറ ബാക്കിയായി...!

 

കുഞ്ഞുണ്ണി മാഷ്.

 

(3)

19

തമിഴ്നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാമ്പ് സംഘടിപ്പിച്ച് പെണ്‍കുട്ടികളെ ലൈംഗികാ തിക്രമത്തിനിരയാക്കി; പ്രിൻസിപ്പലും അധ്യാപകരുമടക്കം അറസ്റ്റിൽ

ചെന്നൈ: വ്യാജമായി സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിനിടെ 13 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രം നടത്തുകയും ഒരു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ അധ്യാപകരടക്കം ഏഴുപേര്‍ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഇത് മറച്ചുവെക്കാന്‍ ശ്രമംനടത്തിയെന്ന കണ്ടെത്തലിനേത്തുടർന്നാണ് സ്‌കൂളിലെ അധ്യാപകരും പ്രിന്‍സിപ്പലും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.

വിശദമയി വായിക്കുക . . .

വയനാട് വാർത്തകൾ ....

മുണ്ടക്കൈ - ചൂരൽമല ദുരന്തസ്ഥലം കാണാൻ ട്രിപ്പടിച്ച് വരേണ്ട; കർശന നിയന്ത്രണം

കൽപറ്റ ∙ മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അനധികൃതമായി ആളുകൾ പ്രവേശിക്കുന്നതു തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മറ്റു ജില്ലകളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുപോലും കാഴ്ച കാണാൻ ആളുകൾ എത്തിത്തുടങ്ങിയ സാഹചര്യത്തിലാണു നിയന്ത്രണം

വിശദമായി വായിക്കുക . . .

ചൂരൽമല കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു; ദുരന്തം നേരിൽ കണ്ട ജീവനക്കാർ തന്നെ ബസിൽ

കൽപറ്റ∙ മുണ്ടക്കൈ, ചൂരൽമല ദുരന്തത്തെ തുടർന്ന് സർവീസ് നിർത്തിയിരുന്ന ചൂരൽമല കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു. ഉരുൾപൊട്ടലിനെത്തുടർന്ന് ഈ ബസ് ചൂരൽമലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല. തുടർന്ന് സൈന്യം ബെയ്‌ലി പാലം നിർമിച്ച ശേഷമാണ് ബസ് ഇക്കരെ എത്തിച്ചത്. 20 ദിവസത്തിന് ശേഷമാണ് ബസ് സർവീസ് വീണ്ടും ആരംഭിക്കുന്നത്

വിശദമായി വായിക്കുക . .

ചൂരൽമല ദുരന്തം: വ്യാപാരികൾക്കു മാത്രം 25 കോടിയുടെ നാശനഷ്ടങ്ങൾ.

കൽപ്പറ്റ ∙ ചൂരൽമല ദുരന്തം വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മാത്രം 25 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി. ചൂരൽമല ടൗണിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ തകർന്നത് 78 വ്യാപാര സ്ഥാപനങ്ങളാണ്. പല കടകളിലും ഉണ്ടായിരുന്ന ചരക്കുകൾ നാമാവശേഷമായി. ടൗണിലെ മണ്ണും ചെളിയും വ്യാപാരികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് മാറ്റികൊണ്ടിരിക്കുകയാണ്.

കൂടുതൽ വായിക്കുക . . .

Any kind of
IT / Digital
Solutions
Touch
9745397722

.

അർജുൻ്റെ കുടുംബത്തെ ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയിൽ ഇറങ്ങി മൽപെ തെരച്ചിൽ നടത്തിയിരുന്നു. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.

കടപ്പാട്

We create
Professionals
Not patch workers.
9745397722

എയിംസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ ആയിരിക്കണമെന്ന് സുരേഷ് ഗോപി

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. പണിമുടക്കുകൾ കൊണ്ട് പൂർണമായും അട്ടിമറിക്കപ്പെട്ട ഒരു സ്ഥലത്ത് എയിംസ് വരണം. അങ്ങനെ ആ പ്രദേശത്തിൻറെ മികച്ച സുസ്ഥിരവികസനം സാധ്യമാക്കാമെന്നും അത്തരമൊരു വികസനം റിയൽ എസ്റ്റേറ്റ്, വാടക വിപണികൾ ഉൾപ്പെടെയുള്ള പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും. വികസനത്തിനായി പുതിയ സോണുകൾ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട്

(വയനാട് തുടർച്ച .....)

മലവെള്ളത്തിൽ ശ്രുതിക്ക് ഉറ്റവരെല്ലാം നഷ്ടമായി, 10 വർഷത്തെ പ്രണയത്തെ കൈവിടാതെ ജൻസൻ, അപൂർവ്വ മാതൃക

മഹാദുരന്തത്തിൽ ശ്രുതിക്ക് എല്ലാം നഷ്ടമായി. അച്ഛനും അമ്മയും കൂടപ്പിറപ്പും പുതിയ വീടിനൊപ്പം ഉരുൾ എടുത്തുപോയി. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ശ്രുതിക്കൊപ്പം ഇപ്പോൾ ജെൻസൺ മാത്രമാണുള്ളത്

മേപ്പാടി: ഉരുൾപൊ‍ട്ടൽ ജീവിതത്തിൽ നിന്ന്  പ്രിയപ്പെട്ട കുടുംബത്തെ തട്ടിയെടുത്ത ശ്രുതിക്ക് താങ്ങായി ജൻസൻ. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച സ്നേഹത്തിന്റെ ഒരപൂർവ മാതൃകയാവുകയാണ് ശ്രുതിയും ജൻസനും. ഒരു മാസം മുൻപാണ് അമ്പലവയൽ സ്വദേശിയായ ജൻസനുമായി ചൂരൽമല സ്വദേശിനി ശ്രുതിയുടെ വിവാഹ നിശ്ചയം നടന്നത്. ശ്രുതിയുടെ പുതിയ വീടിന്റെ പാലുകാച്ചലും വിവാഹ നിശ്ചയവും ഒന്നിച്ചായിരുന്നു. പക്ഷെ മഹാദുരന്തത്തിൽ ശ്രുതിക്ക് എല്ലാം നഷ്ടമായി. അച്ഛനും അമ്മയും കൂടപ്പിറപ്പും പുതിയ വീടിനൊപ്പം ഉരുൾ എടുത്തുപോയി. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ശ്രുതിക്കൊപ്പം ഇപ്പോൾ ജെൻസൺ മാത്രമാണുള്ളത്. ആ കൈ പിടിച്ച് പതിയെ ജീവിതത്തിലേക്ക് മടങ്ങി വരികയാണ് ശ്രുതി

തുടർ വായനക്ക്  . . .

വയനാട്ടിലെ ദുരിതബാധിതരുടെ വായ്പ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ ദുരിതബാധിതരുടെ വായ്പ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണം. കടബാധ്യത സർക്കാർ ബാധ്യതയായി ഏറ്റെടുക്കേണ്ട അവസ്ഥയില്ല ബാങ്കുകൾ തന്നെ അത് വഹിക്കണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും എസ്എൽബിസി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രദേശത്തെ മിക്കവരും വായ്പ എടുത്തിട്ടുണ്ട്. വീട് നിർമ്മിക്കാൻ ലോൺ എടുത്തവർക്ക് വീട് തന്നെ ഇല്ലാതായി. മാതൃകാപരമായ നടപടികൾ ബാങ്കുകൾ സ്വീകരിക്കണമെന്നും, ദുരിതബാധിതർക്കുളള സഹായ ധനത്തിൽ കയ്യിട്ട് വാരിയ ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്നും നടപടികൾ യാന്ത്രികമായി മാറരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കടപ്പാട്

പ്രാദേശിക വാർത്തകള്‍ ചുരുക്കത്തില്‍

ഒരേ ദിവസം ബൈക്കിലെത്തി രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ച പ്രതിയെ പിടികൂടി....

മാല പൊട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്...

വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 19 | തിങ്കൾ| MORNING NEWS TODAY

പ്രഭാത വാർത്തകൾ

മണ്ണംപേട്ടയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു....

വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അങ്കണവാടിയിൽ നിന്ന് പാമ്പിനെ പിടികൂടി...

വാർത്ത കാണാൻ ഇവിടെ  ക്ലിക്ക് ചെയ്യുക....

നിര്‍ധന ഡയാലിസിസ് രോഗികള്‍ക്ക് സാന്ത്വനമേകാന്‍ ഡയാലിസ് മെഷീന്‍ സ്ഥാപിച്ചു

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചിമ്മിനി ടൂറിസം; അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് കലക്ടര്‍

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Synonym for
IT / Digital
Solutions
Since 1986.
9745397722

നമ്മളില്‍ നിന്ന് വേർപിരിഞ്ഞു പോയവർ

മണ്ണംപേട്ട— തരകന്‍ ഐനിക്കൽ ബെന്നി മകൻ
ബിജു മോൻ (22)

ഇന്നത്തെ സ്വർണ്ണ നിരക്ക്

22K Gold

6,670.00 / gm

24K Gold

7.277.00 / gm

സെന്‍സെക്സ് ഇന്ന്

BSE  Sensex

80424.68 –12.16 ()(0.015%)¯



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News