ആഗസ്റ്റ് 2024

തിങ്കളാഴ്ച

1200 ചിങ്ങം 3

ലക്കം 1 വാല്യം 66

പേജുകള്‍: 1   2  3  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

കാക്ക പാറി വന്നു

പാറമേലിരുന്നു

കാക്ക പാറി പോയീ

പാറ ബാക്കിയായി...!

 

കുഞ്ഞുണ്ണി മാഷ്.

 

(2)

19

ഡോക്ടറുടെ കൊലപാതകം: ഇരയുടെ പേര് വെളിപ്പെടുത്തി, മമതയ്ക്കെതിരേ അധിക്ഷേപ പോസ്റ്റ്, വിദ്യാർഥി അറസ്റ്റിൽ......

കൊൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സമൂഹ മാധ്യമങ്ങളിൽ കൂടി ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരേ അധിക്ഷേപകരമായ രീതിയിൽ പോസ്റ്റ് ചെയ്തു എന്നും ചൂണ്ടിക്കാട്ടി വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തു. 23-കാരി കിർതി ശർമ്മ എന്ന വിദ്യാർഥിനിയെ പോലീസ് അറസ്റ്റ് ചെയ്തത്

വായന തുടരുക .  . .

Online
Computer
Classess
9745397722

കൊച്ചിയിൽ 19-കാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

കൊച്ചി: തേവക്കലിൽ പെണ്‍‍‍‍‍‍‍കുട്ടിയെ കുളത്തില്‍‍‍‍‍‍‍ മരിച്ചനിലയില്‍‍‍‍‍‍‍ കണ്ടെത്തി. കങ്ങരപ്പടി കണിയാത്ത് വീട്ടില്‍‍‍‍‍‍‍ സുരേന്ദ്രന്റെ മകള്‍‍‍‍‍‍‍ അമൃത (19)യെ ആണ് മരിച്ചത്.

വാർത്ത വായിക്കുക . . .

പി.കെ. ശശിക്കെതിരെ നടപടി എടുത്തിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ; അറിഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്

തൃശ്ശൂര്‍‍‍‍‍‍‍/പാലക്കാട്: പി.കെ. ശശിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍‍‍‍‍‍‍. അദ്ദേഹം നിലവിലെ ചുമതലകളില്‍‍‍‍‍‍‍ അതുപോലെ തുടരും. നിലവില്‍‍‍‍‍‍‍ പി.കെ ശശി ജില്ലാ കമ്മിറ്റി അംഗമാണെന്നും ഗോവിന്ദൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കെ.ടി.ഡി.സി. ചെയര്‍‍‍‍‍‍‍മാന്‍‍‍‍‍‍‍ സ്ഥാനം രാജിവെക്കുമെന്ന വാര്‍‍‍‍‍‍‍ത്തയെക്കുറിച്ച് പി.കെ. ശശിയോടുതന്നെ ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

വായന തുടരുക  . . .

പലിശ സ്ഥാപനങ്ങളുടെ പണം ദുരിത ബാധിതർക്ക് വേണ്ടെന്ന് 'പന്നിയിറച്ചി വിരോധികൾ' പറയാത്തതെന്തെ?- ജലീൽ.

മലപ്പുറം: ഡിവൈഎഫ്‍‍‍‍‍‍‍ഐയുടെ പോർക്ക് ചാലഞ്ചുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മുസ്ലി ലീഗിനേയും ജമാഅത്ത് ഇസ്ലാമിയേയും ഉന്നമിട്ട്‍‍‍‍‍‍‍ ഇടത് എംഎല്‍എ കെ.ടി.ജലീല്‍‍‍‍‍‍‍ പോർക്ക് ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതർക്ക് നൽകുന്നതിനെ എതിർക്കുന്ന ലീഗുകാരും ജമാഅത്തെ ഇസ്ലാമിക്കാരും എന്തുകൊണ്ട് പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിതബാധിതർക്ക് വേണ്ട എന്ന് പറയാത്തത് എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

കൂടുതൽ വായിക്കുക . . .

അടുത്ത സ്കൂളിൽ അടി നടന്നാൽ ഇവിടെയും അത്‌ നടക്കണം'; അധ്യാപകനോട് വിദ്യാർഥി, 'തല്ലുമാല' വൈറലുമാക്കണം......

കാഞ്ഞങ്ങാട്: മക്കളുടെ 'തല്ലുമാല' ട്രെൻഡിൽ ഉള്ളുരുകുകയാണ് അമ്മമാർ. മറ്റാരോടും പറയാനാകാതെ അടുക്കളപ്പുറത്തിരുന്ന് കരയുന്നുണ്ടിവർ. കുളിച്ചൊരുങ്ങി അലക്കിത്തേച്ച യൂണിഫോമിട്ട് നല്ല ആരോഗ്യത്തോടെ സ്കൂളിലേക്ക്‍‍‍‍‍‍‍ പോകുന്ന മക്കൾ തിരിച്ചെത്തുന്നത് ചുവന്ന് കല്ലിച്ച കവിളും ദേഹമാസകലം വേദനയുമായിട്ടാണ്.

തുടർന്നു വായിക്കുക . . .

ഇല്ലായ്മകൾക്ക് നടുവിലും കളരിച്ചുവട് പിഴയ്ക്കാതെ ശ്രീമാളവിക.

താമരശ്ശേരി: ടാർപോളിൻ ഷീറ്റ് കൊണ്ട് കെട്ടിമറച്ച ചോർന്നൊലിക്കുന്നതും സ്വന്തമായി ശുചിമുറി ഇല്ലാത്തതുമായ കൂര, കുണ്ടും കുഴിയുമായി കിടക്കുന്ന അടുക്കള, ടാർപായ കൊണ്ട് മറച്ചുണ്ടാക്കിയ കുളിമുറി, സാമ്പത്തിക പരാധീനത കാരണം വലയുന്ന കുടുംബം.

വായന തുടരുക . .

പി.കെ ശശി കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചേക്കും; തരംതാഴ്ത്തലിനെതിരെ അപ്പീല്‍ നല്‍കും

പാലക്കാട്: പാര്‍‍‍‍‍‍‍ട്ടിയില്‍‍‍‍‍‍‍ തരംതാഴ്ത്തല്‍‍‍‍‍‍‍ നടപടി നേരിട്ട സി.പി.എം. നേതാവ് പി.കെ. ശശി കെ.ടി.ഡി.സി. ചെയര്‍‍‍‍‍‍‍മാന്‍‍‍‍‍‍‍ സ്ഥാനം രാജിവെച്ചേക്കും. പാര്‍‍‍‍‍‍‍ട്ടി ആവശ്യപ്പെടുംമുമ്പ് സ്ഥാനം രാജിവെക്കാനാണ് നീക്കം. തരംതാഴ്ത്തിയ നടപടിക്കെതിരെ അപ്പീല്‍‍‍‍‍‍‍ നല്‍‍‍‍‍‍‍കിയേക്കും.

തുടർന്നു വായിക്കുക . . .

പൊളിച്ചിട്ട് പോകാൻ വരട്ടെ.

ചേർപ്പ് : പൂച്ചിന്നിപ്പാടത്ത് പണിയുടെ ഭാഗമായി പഴയ റോഡ് കുത്തിപ്പൊളിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പൂച്ചിന്നിപ്പാടം മുതൽ ഊരകം വരെ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് പഴയ റോഡ് കുത്തിപ്പൊളിക്കാൻ ശ്രമിച്ചത്.

തുടർന്നു വായിക്കുക.. .

ഓണക്കിറ്റ് വിതരണം: ഇത്തവണയും കിറ്റ് മഞ്ഞ കാർഡിന് മാത്രം

ഇത്തവണയും ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡിന് മാത്രം. കിറ്റിൽ എന്തൊക്കെ സാധനങ്ങൾ വേണമെന്ന് ഉടൻ തീരുമാനിക്കും. ആറുലക്ഷത്തോളം പേർക്ക് കിറ്റ് ലഭിക്കും. എല്ലാ ജില്ലകളിലും, ഓണച്ചന്ത സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ അറിയിച്ചു. 13 ഇന അവശ്യ സാധനങ്ങൾ സപ്ലൈകോ ചന്തകളിൽ ഉറപ്പാക്കും. ഓണച്ചന്തകൾക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.

 

.

അടിയന്തരാവസ്ഥ കാലംമുതൽ ജനസംഖ്യാ നിയന്ത്രണത്തിൽ ഇന്ത്യക്കാർ ശ്രദ്ധിച്ചില്ല- നാരായണമൂർത്തി

പ്രയാഗ്‍‍‍‍‍‍‍രാജ്‍‍‍‍‍‍‍: അടിയന്തരാവസ്ഥ കാലം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ ശ്രദ്ധിച്ചില്ലെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി. ആരോഗ്യ സംവിധാനങ്ങൾ മുതൽ ഭൂമി ലഭ്യത വരെയുള്ള കാര്യങ്ങളിൽ ജനസംഖ്യാ വർധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ പ്രയാഗ്‍‍‍‍‍‍‍രാജിലെ മോട്ടിലാല്‍‍‍‍‍‍‍ നെഹ്രു നാഷണല്‍‍‍‍‍‍‍ ഇന്‍‍‍‍‍‍‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍‍‍‍‍‍‍നോളജിയില്‍‍‍‍‍‍‍ നടന്ന ചടങ്ങില്‍‍‍‍‍‍‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർന്നു വായിക്കുക . . .

SC, ST ക്രീമിലെയര്‍; 21-ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദലിത് സംഘടനകള്‍

തൊടുപുഴ: എസ്.സി., എസ്.ടി. പട്ടികയെ ജാതി അടിസ്ഥാനത്തില്‍‍‍‍‍‍‍ വിഭജിക്കാനും ക്രീമിലെയര്‍‍‍‍‍‍‍ നടപ്പാക്കാനും നിര്‍‍‍‍‍‍‍ദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്ച സംസ്ഥാന ഹര്‍‍‍‍‍‍‍ത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദലിത് സംഘടനകള്‍‍‍‍‍‍‍.

കൂടുതൽ വായിക്കുക  . . .

മുല്ലപ്പെരിയാർ പൊട്ടിയാൽ കോടതികൾ ഉത്തരം പറയുമോ, ഇനിയും കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല- സുരേഷ് ഗോപി.

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷഭീഷണി സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് ആക്കംകൂട്ടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ ഭീതിയായി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം എങ്ങാനും പൊട്ടിയാൽ ആര് ഉത്തരവാദിത്വം പറയും? കോടതി പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

വിശദമായി അറിയുക . . .

Travel Ticket
Booking
Bus / Train / Flight
9745397722

ഇങ്ങനെ പോയാൽ മതിയോ...?ലാഭത്തിലെത്താൻ പുതിയ പദ്ധതി വേണം,

മാള: ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള പൊയ്യ അഡാക്കിനെ ലാഭത്തിലേക്ക് കൈപിടിച്ചുയർത്താൻ നൂതന ആശയങ്ങൾ പ്രവർത്തികമാക്കണം. നഷ്ടത്തിന്റെ കാരണം പഠിക്കാനും പദ്ധതികൾ ആവിഷ്‌കരിക്കാനും തയ്യാറാകുന്നില്ലായെന്നതാണ് പരാജയം. വിനോദസഞ്ചാരസാധ്യതകൾ ഏറെക്കാലമായി ചർച്ചചെയ്യുന്നുണ്ടെങ്കിലും പൂർത്തീകരണത്തിലേക്ക് എത്തിയിട്ടില്ല.

വായന തുടരുക .  . .