ആഗസ്റ്റ് 2024

തിങ്കളാഴ്ച

1200 ചിങ്ങം 3

ലക്കം 1 വാല്യം 66

പേജുകള്‍: 1   2  3  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

കാക്ക പാറി വന്നു

പാറമേലിരുന്നു

കാക്ക പാറി പോയീ

പാറ ബാക്കിയായി...!

 

കുഞ്ഞുണ്ണി മാഷ്.

 

(1)

19

ഇന്ന് ..........

അഫ്ഗാനിസ്ഥാന്‍ സ്വാതന്ത്ര ദിനം.

ദേശീയ ഉരുളക്കിഴങ്ങ് ദിനം രക്ഷാ ബന്ധൻ

ദേശീയ ഫോട്ടോഗ്രാഫി ദിനം

ജസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത്

ജസ്ന എത്തിയെന്ന് പറയപ്പെടുന്ന മുണ്ടക്കയത്തെ ലോഡ്ജിനെ കേന്ദ്രീകരിച്ചാണ് വെളിപ്പെടുത്തലുകൾ.

പത്തനംതിട്ട: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റ അന്വേഷണം നടത്താൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത് എത്തും. ഏഷ്യനെറ്റ് ന്യൂസ് വഴി നിർണായക വിവരങ്ങൾ പുറത്ത് വിട്ട മുണ്ടക്കയം സ്വദേശിനിയുടെ മൊഴി എടുക്കും. ലോഡ്ജിൽ കണ്ടത് ജെസ്ന തന്നെ ആണോ, കാണാതായതിന് ഇവിടവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക.

കൂടുതൽ വായിക്കുക. . .

14 ഇടത്ത് മുറിവുകൾ, ഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ദില്ലിയിൽ സമരം ചെയ്യുന്ന ഡോക്ടർമാർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു മുന്നിൽ സമാന്തര ആശുപത്രി സ്ഥാപിച്ച് ചികിത്സയാരംഭിച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ കൊല്ലപ്പെട്ട യുവഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 14 ഇടത്ത് മുറിവുകളുണ്ട്. ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായി. തലയിലും മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ട്. ലൈംഗിക പീഡനത്തിനിരയായെന്നും റിപ്പോർട്ടിലുണ്ട്. രക്തവും ശരീര സ്രവങ്ങളും കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 

തുടർന്ന് വായിക്കുക . . .

എല്ലാവിധ ഓണ്‍ലൈൻ സേവനങ്ങളും വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു. ബന്ധപ്പെടുക.
9745397722

ഓണത്തിന് കൃഷിവകുപ്പിന്റെ 2000 ഓണച്ചന്ത; പ്രവർത്തനം സെപ്റ്റംബർ 11 മുതൽ 14 വരെ......

പത്തനംതിട്ട: കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും. പൊതുവിപണിയിൽ കാർഷികോത്പന്നങ്ങൾക്ക് വിലവർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പരിധിയിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും നടത്താൻ കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്

തുടർന്നു വായിക്കുക . . .

ഓഗസ്റ്റ് മൂൺ ഫെസ്റ്റിവൽ

ആഗസ്ത് മാസത്തിലെ പൗർണ്ണമി ദിനത്തിൽ ഗ്രീസിൽ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓഗസ്റ്റ് മൂൺ ഫെസ്റ്റിവൽ. ഈ വർഷം, ഇത് ഓഗസ്റ്റ് 19 ന് വീഴുന്നു. ഈ വർഷത്തെ ഏറ്റവും തിളക്കമുള്ള ചന്ദ്രനാണ് ഓഗസ്റ്റ് ചന്ദ്രൻ, അത്രയധികം അത് ഏതാണ്ട് സൂര്യനെ എതിർക്കുന്നു. ഒളിമ്പിക് ഗെയിംസ് എന്ന നിലയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന, വ്യത്യസ്തമായ ഉത്സവങ്ങൾക്ക് ഈ ദിവസം തുടക്കമിടുന്നു. ദേവന്മാരുടെ രാജാവായ സിയൂസിൻ്റെ ബഹുമാനാർത്ഥം പുരാതന ഒളിമ്പിയയിലാണ് ഒളിമ്പിക് ഗെയിംസ് നടന്നത്. അവ സാധാരണയായി ഓഗസ്റ്റിൽ നടത്തുകയും നാല് വർഷത്തിലൊരിക്കൽ നടത്തുകയും ചെയ്തു. ആധുനിക കാലത്ത്, ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന രാത്രി ആഗസ്റ്റ് ചന്ദ്രൻ്റെ രാത്രിയിലാണെങ്കിൽ അത് ഭാഗ്യത്തിൻ്റെ കാര്യമാണ്..

കൂടുതൽ വായിക്കുക . . .

3 പേർക്ക് പണം തിരികെ നൽകിയെന്ന് ഗ്രാമീൺ ബാങ്ക്;സാങ്കേതിക പിഴവെന്ന് ചെയർപേഴ്സൺ, കബളിപ്പിക്കലെന്ന് പ്രതിഷേധക്കാർ

ഇഎംഐ തുക പിടിച്ച 3 പേർക്ക് പണം തിരികെ നൽകിയെന്ന് കേരളാ ഗ്രാമീൺ ബാങ്ക് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് ബാങ്കിന്റെ തിരുത്തൽ നടപടി. 

കൽപ്പറ്റ /ദില്ലി: ദുരിതാശ്വാസ ഫണ്ടിൽ നിന്നുളള സർക്കാർ ധനസഹായം  ദുരിതബാധിതരുടെ അക്കൌണ്ടിലെത്തിയതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച കേരള ഗ്രാമീൺ ബാങ്ക്, പ്രതിഷേധം ശക്തമായതോടെ തിരുത്തൽ നടപടിതുടങ്ങി. ഇഎംഐ തുക പിടിച്ച 3 പേർക്ക് പണം തിരികെ നൽകിയെന്ന് കേരളാ ഗ്രാമീൺ ബാങ്ക് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് ബാങ്കിന്റെ തിരുത്തൽ നടപടി. 

വായന തുടരുക . . .

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച്'; സ്ഥിരീകരിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, തെളിവായി ഏറെ മൊഴികള്‍

നിരവധി പേര്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴിനല്‍കി. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയിലുള്ളതായും മൊഴികളിലുണ്ട്.

തിരുവനന്തപുരം: മലയാള സിനിമയില്‍ 'കാസ്റ്റിംഗ് കൗച്ച്' എന്ന് സ്ഥിരീകരിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ പരാതികളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്.

കൂടുതൽ വായിക്കുക . . .

E-Paper
E-Visiting Card
E-Brouchure
Touch 9745397722

ദുരന്തബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം, എഴുതിത്തള്ളുന്നകാര്യം ബാങ്കുകള്‍ തീരുമാനിക്കും

ആകെ 12 ബാങ്കുകളിലായാണ് ദുരന്ത ബാധിതരുടെ വായ്പ ബാധ്യതകളുള്ളത്.3220 പേർ 35.32 കോടി വായ്പ എടുത്തിട്ടുണ്ട്

തിരുവനന്തപുരം: വയനാട്  ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളിൽ നിന്ന് എടുക്കും.വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എല്ലാവരും മരിച്ച കുടുംബങ്ങൾ,  കുടുംബനാഥൻ മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശുപാർശയാണ് നൽകുക. വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ സമിതിക്ക് അധികാരമില്ല. കൃഷിയിടവും കൃഷിയും നശിച്ചവരുടെ  വായ്പ എഴുതി തള്ളാൻ ബാങ്കുകളോട് നിർദ്ദേശിച്ചു

തുടർന്നു വായിക്കുക . . .

ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും നടക്കില്ല': ഇടുക്കിയിലെ ഭൂപ്രശ്നത്തിൽ സംസ്ഥാന സ‍ർക്കാരിനെതിരെ എംഎം മണി

സംഘടിതമായി സമരം നടത്തേണ്ട സമയമാണിതെന്നും സംസ്ഥാന സർക്കാർ നമ്മുടേതാണെന്ന് നോക്കേണ്ട കാര്യമില്ലെന്നും എംഎം മണി

ഇടുക്കി: ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുതി‍ർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎല്‍എ. മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്റും കരുതേണ്ടെന്ന് മുൻ വൈദ്യുതി വകുപ്പ് മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം നടത്തിയ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് മാർച്ചിലാണ് മണിയുടെ വിമർശനം.

കൂടുതൽ അറിയുക . . .

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത്, 'അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍'......

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ‍‍‍‍‍‍‍‍‍‍‍‍‍‍ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്. ലൈംഗിക ചൂഷണകഥകള്‍‍‍‍‍‍‍ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി പറയുന്നു

വായന തുടരുക . . .