സെപ്തംബര്‍ 2024 ചൊവ്വാഴ്ച

1200 കന്നി 3

ലക്കം 1 വാല്യം 3

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

19

“Learn as if you will live forever, live like you will die tomorrow.” —Mahatma Gandhi

നിപ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, പുതുതായി രണ്ടുപേര്‍ സമ്പര്‍ക്കപ്പട്ടികയില്‍......
തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (വ്യാഴാഴ്ച) പുറത്തു വന്ന ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

കൂടുതല്‍ വായിക്കുക......

മകളെ അജ്മല്‍ കുടുക്കിയതാണ്; അതിന് എന്തിനാണ് ആ പാവത്തെ വണ്ടി കയറ്റി കൊന്നത് - ഡോ.ശ്രീക്കുട്ടിയുടെ അമ്മ......
കൊല്ലം മൈനാഗപ്പള്ളി അപകടത്തില്‍ തന്റെ മകള്‍ ഡോ.ശ്രീക്കുട്ടിയെ അജ്മല്‍ കുടുക്കിയതാണെന്ന് അമ്മ സുരഭി. എല്ലാത്തിനും പിന്നിൽ ശ്രീക്കുട്ടിയുടെ മുന്‍ ഭർത്താവാണ്. മകളുടെ സ്വർണവും വാഹനവും അടക്കം അവന്‍ കൈവശപ്പെടുത്തി. ഈ കുടുംബം നശിപ്പിക്കാന്‍ അവന്‍ കളിച്ച കളികള്‍ ആണിതെല്ലാം. പക്ഷേ തന്റെ കുട്ടിയെ കുടുക്കാനായി എന്തിനാണ് ആ പാവത്തിനെ കാര്‍ കയറ്റി കൊന്നത്? ശ്രീക്കുട്ടി നിരപരാധിയാണെന്നും സുരഭി പറ‍ഞ്ഞു.

തുടര്‍ന്നു വായിക്കുക . . .

ഉത്രാട ദിനത്തില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണം ഇന്ന് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍


തിരുവനന്തപുരം
മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് ഉത്രാട ദിനത്തില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വായന തുടരുക . . .

അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം...
തിരുവനന്തപുരം എഡിജിപി എം. ആര്‍.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ സർക്കാര്‍ അംഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. സസ്പെന്‍ഷനിലുള്ള എസ്പി സുജിത് ദാസിനെതിരെയും അന്വേഷണമുണ്ടാകും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും.

കൂടുതല്‍ വായിക്കുക . . .

ഷുക്കൂര്‍ വധക്കേസ്: കൊലയാളികളും ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണമെന്ന് വി.ഡി.സതീശന്‍...

തിരുവനന്തപുരം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലയാളികളും ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്നു വായിക്കുക . . .

പരിസ്ഥിതി ദുര്‍ബല പ്രദേശം 8711.98 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണം: നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച്

തിരുവനന്തപുരം കേരളത്തിന്റെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇഎസ്എ) 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടു ത്തണമെന്നതുള്‍പ്പെടെ കരട് നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച് സര്‍ക്കാര്‍. ഇഎസ്എയില്‍നിന്നു ജനവാസ മേഖലകളെയും തോട്ടങ്ങളെയും ഒഴിവാക്കി, വനമേഖലയില്‍ മാത്രം നിജപ്പെടുത്തി വിജ്ഞാപനം ചെയ്യുന്നതിനുവേണ്ട സംസ്ഥാനത്തിന്റെ കരട് നിര്‍ദേശങ്ങളാണു കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിഗണനക്കായി സമര്‍പ്പിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതു സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്.

കൂടുതല്‍ വായിക്കുക . . .

ചായ വാങ്ങാനിറങ്ങി; ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ വീണു, മലയാളിക്ക്‌ ദാരുണാന്ത്യം......

പാലക്കാട്: ഓടിത്തുടങ്ങിയ ട്രെയിനില്‍കയറാന്‍ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട്‌ ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം

വായന തുടരുക . . .

തൊപ്പിയും പൈജാമയും അണിഞ്ഞ ഗണപതി വി​ഗ്രഹം, ‘ബജിറാവു മസ്താനില്‍ സിനിമയുടെ അനുകരണമെന്ന് സംഘാടകര്‍

മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഖാദിയുടെ തലപ്പത്ത് നിന്ന് ജയരാജനെ പുറത്താക്കണം’: വി ടി ബൽറാം

ഖാദി ബോര്‍ഡ് വൈസ് ചെയർമാന്‍ സ്ഥാനത്തു നിന്ന് ജയരാജനെ പുറത്താക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ. എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതല്‍ ഹർജി തള്ളിയതിന് പിന്നാലെ പി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം രംഗത്തെത്തിയത്. അരിയില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ജയരാജന് ആ പദവിയിലിരിക്കാന്‍ അർഹതയില്ലെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

തുടര്‍ന്നു വായിക്കുക . . .

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.ഫെഡറല്‍ വ്യവസ്ഥയെയും ജനാധിപത്യത്തെയും തകര്‍ത്ത് അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുക എന്ന സംഘപരിവാര്‍ അജന്‍ഡയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

വായന തുടരുക . . .

കെ കരുണാകരനെ കൊണ്ട് വളര്‍ന്നര്‍പലര്‍ക്കും മക്കളെ വേണ്ട, അടുത്ത ലക്ഷ്യം കെ മുരളീധരന്‍: പത്മജ വേണുഗോപാല്‍

കെ മുരളീധരന്‍റെ പരാമർശത്തോട് പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായെന്നും അവിടെയാണ് 10 കൊല്ലം ആട്ടും തുപ്പും സഹിച്ചു താന്‍ കിടന്നതെന്നും പത്മജ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം.

വായന തുടരുക . . .

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു അധിക ചിലവുകള്‍ ഒന്നുമില്ല.

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

എല്ലാവിധ ഓണ്‍ലൈന്‍ / ഓഫ് ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു.

( ആധാര്‍ സേവനങ്ങളൊഴികെ)

Click Me.

മഹാമാരികളെ നേരിടാൻ സർക്കാർ നടപടിയെടുക്കുന്നില്ല; നിപ്പയും എംപോക്സും ഭീതി പരത്തുന്നു: കെ.സുരേന്ദ്രൻ...
തിരുവനന്തപുരം ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പ വൈറസും എംപോക്സും കേരളത്തില്‍ ഭീതി പരത്തുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എംപോക്സ് സ്ഥിരീകരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാല്‍ സംസ്ഥാനം ഒരു മുൻകരുതലും എടുത്തില്ല. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പോലും സർക്കാരിന് സാധിച്ചില്ല.

വായന തുടരുക . . .

ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ വിശദീകരണവുമായി സംഘാടകര്‍. തൊപ്പിയും പൈജാമയും കുർത്തയും ​ഗണപതി വിഗ്രഹത്തിന് അണിയിച്ചതാണ് വിവാ​ദമായത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വായന തുടരുക . . .

മഞ്ഞ,പിങ്ക് റേഷന്‍ കാര്‍ഡ്  ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷന്‍ ആരംഭിച്ചു

മഞ്ഞ,പിങ്ക് റേഷൻ കാർഡ്  ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കും, 2ല്‍ മുതൽ ഒക്ടോബര്‍ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലക്കാര്‍ക്കും ഒക്ടോബര്‍ 3 മുതല്‍ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവര്‍ക്കും അപ്‌ഡേഷന്‍ നടത്താം.ഗുണഭോക്താക്കള്‍ക്ക്ന്‍റേഷൻ കാര്‍ഡ്, ആധാര്‍ കാർഡ് എന്നിവ സഹിതം റേഷന്‍ കടകളില്‍ നേരിട്ടെത്തി അപ്‌ഡേഷന്‍ നടത്താം.

കടപ്പാട് . . .

കോൺഗ്രസുകാര്‍ പഠിച്ചേ പറ്റൂ: സിലബസില്‍ എ ഐ മുതല്‍ ചരിത്രം വരെ; മാര്‍ഗരേഖയും വരും...

കോട്ടയം  ഉത്തമന്‍ പാര്‍ട്ടി ക്ലാസുകളില്‍ പങ്കെടുക്കാത്തതു കൊണ്ടാണു കാര്യങ്ങള്‍ മനസ്സിലാകാത്തത്’ എന്ന സിനിമാ ഡയലോഗ് ഇനി കോൺഗ്രസുകാര്‍ക്കും കേള്‍ക്കേണ്ടി വരും. ബ്ലോക്ക് തലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ കോണ്‍ഗ്രസില്‍ പഠന ക്ലാസുകള്‍ ആരംഭിക്കാനാണു സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജുവിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സിലബസ് രൂപീകരിക്കാനുള്ള ആലോചനകള്‍ തുടങ്ങി. മൊഡ്യൂള്‍ അനുസരിച്ച് ബ്ലോക്ക് തലം വരെ തുടര്‍ച്ചയായുള്ള പരിശീലനവും ജില്ലാ–കെപിസിസി ഭാരവാഹികള്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാംപുകളുമാണ് ഉദ്ദേശിക്കുന്നത്.

വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.