സെപ്തംബര്‍ 2024 വെള്ളിയാഴ്ച

1200 കന്നി 4

ലക്കം 1 വാല്യം 94

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

20

“Once you replace negative thoughts with positive ones, you'll start having positive results.’’

 Willie Nelson

'സത്യം പറയാമല്ലോ മോനെ, എനിക്കൊട്ടും ഇഷ്ടം തോന്നാത്ത വേഷമാണത്'; ആഗ്രഹിക്കാതെ ചെയ്ത ആ അമ്മവേഷം......

കവിയൂര്‍ പൊന്നമ്മ ഇനി ഓര്‍മ്മ



സ്നേഹവാത്സല്യങ്ങളുടെ നിറകുടങ്ങളായ ഒരുപാട് അമ്മമാരെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട് കവിയൂര്‍ പൊന്നമ്മ. മിക്കവാറും ഒരേ അച്ചില്‍ വാർത്തെടുക്കപ്പെട്ട അമ്മമാര്‍. ഏറെ ആഘോഷിക്കപ്പെട്ടവയാണ് അവയെല്ലാം. വായന തുടരുക . ..

പ്രസവിച്ചില്ലെങ്കിലും മോഹൻലാല്‍ എന്റെ മകന്‍ തന്നെ’, മലയാളി മനസ്സിനെ കീഴ്പ്പെടുത്തിയ അമ്മ മകന്‍ ജോഡി ഒരിക്കലും മലയാളി മറക്കില്ല.

മികച്ച അഭിനയ ചാതുര്യം കൊണ്ട് മലയാളി മനസ്സിനെ കീഴ്പ്പെടുത്തിയ അമ്മമുഖമാണ് കവിയൂര്‍ പൊന്നമ്മ. പഴയ തലമുറയിലെ സത്യൻ മുതൽ ഇളം തലമുറയിലെ നിരവധി താരങ്ങളുടെ അമ്മയായി വരെ വെള്ളിത്തിരയിൽ എത്തിയ കവിയൂർ പൊന്നമ്മ സമാനതകളില്ലാത്ത അഭിനയത്തികവിൽ മലയാള സിനിമാലോകത്തെ വാത്സല്യനിധിയായ അമ്മയുടെ പദവിയിലേക്ക് ഉയരുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.

വായന തുടരുക . . .

ഇരുപതാം വയസിൽ പൊന്നമ്മ എന്റെ അമ്മയായി, സിനിമയുള്ളിടത്തോളം പൊന്നമ്മ ജീവിച്ചിരിക്കും: നടൻ മധു

അമ്മയായി മലയാളികളുടെ മനസ്സിൽ പൊന്നമ്മ എക്കാലവും നിലനിൽക്കുമെന്ന് നടൻ മധു. വിയോഗം ദുഖമുണ്ടെന്ന വക്കിൽ ഒതുക്കുന്നില്ല. എല്ലാവരും പോകും ഞാനും പോകും പൊന്നമ്മ പോയി. സിനിമയുള്ളിടത്തോളം പൊന്നമ്മ ജീവിച്ചിരിക്കും. അധികം ദുഖിക്കാതെ പൊന്നമ്മ പോയി. ആത്മാവിന് നിത്യശാന്തി നേരുന്നു. ഇരുപതാം വയസിൽ പൊന്നമ്മ എന്റെ അമ്മയായി. ആ പ്രായത്തിലും അമ്മയായി അവർ മലയാളികളെ വിസ്മയിപ്പിച്ചുവെന്നും നടൻ മധു പറഞ്ഞു.

തുടര്‍ന്നു വായിക്കുക . . .

എഡിജിപി എം ആർ അജിത് കുമാർ,  ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മാധ്യമങ്ങളെ കാണും

എഡിജിപി എം ആർ അജിത് കുമാർ,  ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മാധ്യമങ്ങളെ കാണും. പതിനൊന്ന് മണിക്ക് വാര്‍ത്താസമ്മേളനം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് അടക്കമുള്ള കാര്യങ്ങളിൽ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്.തൃശ്ശൂര്‍ പൂരം കലക്കിയതില്‍ അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്നതിലും സിപിഐ നേതൃത്വം പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.വിവാദ വിഷയങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.

വായന തുടരുക . . .

നിപ: 20പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്; ആശ്വാസം...

നിപ ബാധ സംശയിച്ച 20പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇന്ന് പുതിയതായി ആരേയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലുള്ളത് 267 പേരാണ്. ഇതില്‍ 81 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

വായന തുടരുക . . .

എന്റെ ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യം; നടന്‍ മുകേഷ്.

അന്തരിച്ച പ്രശ്ത നടി കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് നടനും എംഎൽഎയുമായ എം മുകേഷ്. തന്‍റെ ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് മുകേഷ് ഫേസ്ബുക്കിൽ കുറിച്ചു. എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ അമ്മയും മകനുമായി അഭിനയിക്കാൻ അവസരമുണ്ടായി. കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നായികയായ, പകരം വയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മക്ക് പ്രണാമമെന്നും മുകേഷ് കുറിച്ചു.

വായന തുടരുക ......

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ സുദീര്‍ഘമായ കലാജീവിതം സിനിമയില്‍ മാത്രം ഒതുങ്ങിയിരുന്നില്ലെന്നും നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ അവര്‍ അര്‍പ്പിച്ചുവന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തുടര്‍ന്നു വായിക്കുക . . ..

ആ വാത്സല്യച്ചിരി മാഞ്ഞു, വിടപറഞ്ഞത് മലയാള സിനിമയുടെ അമ്മ മുഖം......

അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന കവിയൂര്‍പൊന്നമ്മയ്ക്ക് വിട. ഒരു മാസത്തിലേറെയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലിരിക്കെയാണ് അന്ത്യം. പതിനാലാം വയസ്സിൽ തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് അഭിനയരം​ഗത്തേക്ക് വരുന്നത്. ഓടയിൽ നിന്ന്, തീർത്ഥയാത്ര, നെല്ല്, നിർമാല്യം, തനിയാവർത്തനം, കിരീടം തുടങ്ങി ഒട്ടനവധി സിനിമകളില്‍ശ്രദ്ധേയമായ വേഷങ്ങള്‍ചെയ്തു. 1971, 1972, 1973, 1994 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും കവിയൂര്‍പൊന്നമ്മ എന്ന അഭിനയ പ്രതിഭയെത്തേടിയെത്തി.

വീഡിയോ കാണുക . . .

എ.ഡി.ജി.പിക്കെതിരായ അന്വേഷണച്ചുമതല തിരുവനന്തപുരം ഒന്നാം നമ്പര്‍ യൂണിറ്റിന്...

എ.ഡി.ജി.പി: എംആര്‍ .അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരത്തെ ഒന്നാം നമ്പര്‍ യൂണിറ്റിന്. എസ്.പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത നേരിട്ട് മേല്‍നോട്ടം വഹിക്കും. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുക. എസ്.പി സുജിത് ദാസിനെതിരെയും അന്വേഷണമുണ്ട്. മലപ്പുറം ക്യാംപ് ഓഫീസിലെ മരംമുറി, മലപ്പുറത്തെ സ്വര്‍ണവേട്ടയിലെ തട്ടിപ്പ്, കവടിയാറിലെ കെട്ടിടനിര്‍മാണം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി അഞ്ച് വിഷയങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

കൂടുതലറിയുക . . .

 

 

 

 

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ വി ഡി സതീശന്‍ അനുശോചിച്ചു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  അനുശോചിച്ചു.സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ എന്ന് വിഡി സതീശന്‍ അനുസ്മരിച്ചു.കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും വിഡി സതീശൻ അനുശോചിച്ചു

കടപ്പാട് ...

തൃശ്ശൂർ പൂരം വിവാദം: വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി, പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ......
തിരുവനന്തപുരം: തൃശ്ശൂര് പൂരം അലങ്കോല മാക്കിയതിലെ അന്വേഷണം സംബന്ധിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയില് നടപടി.

വായന തുടരുക . . .

'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ'; അനുശോചനമറിയിച്ച് മമ്മൂട്ടി......

കവിയൂര്‍ പൊന്നമ്മയുടെ വിയോ​ഗത്തില്‍ അനുശോചനമറിയിച്ച് നടൻ മമ്മൂട്ടി. ‍പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികള്‍ എന്ന് നടന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കവിയൂർ പൊന്നമ്മ കവിളില്‍ ചുംബിക്കുന്ന ചിത്രവും മമ്മൂട്ടി പങ്കുവെച്ചു.

വായന തുടരുക . . .

അപ്രതീക്ഷിതം, റോഡില്‍ പൊടുന്നനേ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് വീണ് വാട്ടര്‍ടാങ്കര്‍ ലോറി......
മുംബൈ: റോഡില്‍പൊടുന്നനേ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് വീണ് വാട്ടര്‍ടാങ്കര്‍ലോറി. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. പുണെ മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ടാങ്കറാണ് ഗര്‍ത്തത്തിലേക്ക് വീണത്.

വാര്ത്ത വായിക്കുക . . .

തൃശൂര്‍ പൂരം: ആരോപണങ്ങള്‍ക്കു മറുപടി പറയേണ്ടത് മുഖ്യമന്ത്രി...

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് . വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയും. പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അപഹാസ്യമാണ്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ശരി നടപ്പിലാക്കും. ഒറ്റപ്പെട്ട സംഭവങ്ങളും പുഴുക്കുത്തുകളും ഇല്ലാതാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു.

തുടര്‍ന്നു വായിക്കുക . . .




Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.