ആഗസ്റ്റ് 2024

ബൂധനാഴ്ച

1200 ചിങ്ങം 05

ലക്കം 1 വാല്യം 68

പേജുകള്‍: 1   2  3

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

രാക്ഷസന്‍റെ രാ യും, ദുഷ്ടന്‍റെ ഷ്ട യും, പീറയുടെ യും, ഈച്ചയുടെ യും, മായത്തിന്‍റെ യം ഉം ചേർന്നതാണ് രാഷ്ട്രീയം.

കുഞ്ഞുണ്ണി മാഷ്.

 

(2)

21

ഓണത്തോട് അനുബന്ധിച്ച്  തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവെ

ഓണത്തോട് അനുബന്ധിച്ച്  തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവെ.  കൊച്ചുവേളിയിൽ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കാണ് 16 തേർഡ് എ.സി കോച്ചുകളുള്ള ട്രെയിൻ അനുവദിച്ചിരിക്കുന്നത്  . കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകൾ.

കടപ്പാട്

ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിർമ്മാണം ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു

ശബരിമലയിലെ ഭസ്മ കുളത്തിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ച്ചത്തേക്ക് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. സത്യവാങ്മൂലം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയോട് സാവകാശം തേടി. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മകുളം നിർമ്മിക്കുന്നത്. പൂർണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മ കുളം സമർപ്പിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയും ശിൽപ്പിയുമായ എം ആർ രാജേഷാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കടപ്പാട്

'തൃശ്ശൂർ RSSന് കൊടുത്ത നയവഞ്ചകനെ മലബാറിന് വേണ്ട'; പ്രതാപനെതിരേ കോഴിക്കോട്ട് ഫ്ളക്സ് ബോർഡുകൾ......

കോഴിക്കോട്: കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ. ചതിയൻ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ടെന്നാണ് ബോർഡിലുള്ളത്. തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകനെന്നും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

കുടുതൽ വായിക്കുക . . .

Travel Ticket
Booking
Flight
Train
Bus
9745397722
Synonym for Digital Solutions
Since 1996

കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ  മുതല്‍ കാണാതായ അസം സ്വദേശിനി തസ്മിദ് തംസമിനെക്കുറിച്ച് നിർണായക വിവരം

കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ  മുതല്‍ കാണാതായ അസം സ്വദേശിനി തസ്മിദ് തംസമിനെക്കുറിച്ച് നിർണായക വിവരം. കുട്ടി നാഗർകോവിൽ ഇറങ്ങിയില്ല, ഇതിന്  തെളിവായി സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്നലെ 3:03 ന് കുട്ടി നാഗർകോവിൽ പ്ലാറ്റ്ഫോമിൽ ഇറങ്ങി, കുപ്പിയിൽ വെള്ളം എടുത്ത ശേഷം അതേ വണ്ടിയിൽ തിരികെ കയറിയെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

കടപ്പാട്

കൊൽക്കത്തയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി ഇടപെട്ടിട്ടും പിന്മാറാതെ ഡോക്ടർമാർ. കൊൽക്കത്തയിലെ വിവിധ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ആരോഗ്യ മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആർ ജി കർ ആശുപത്രിയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു.

വായന തുടരുക . . .

വയനാട് ദുരന്തം: 691 കുടുംബങ്ങള്‍ക്ക് 15000 രൂപ ധനസഹായം നല്‍കും- സാദിഖലി തങ്ങള്‍, 48 പേര്‍ക്ക് ജോലി

കല്പറ്റ (വയനാട്): വയനാട് ദുരന്തത്തിനിരയായ 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും നഷ്ടപ്പെട്ട വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകും. ടാക്സി, ജീപ്പ് എന്നിവ നഷ്ടപ്പെട്ട നാല് പേർക്കും ഓട്ടോ റിക്ഷ നഷ്ടപ്പെട്ട മൂന്നുപേർക്കും വാഹനങ്ങൾ വാങ്ങി നൽകുമെന്നും അറിയിച്ചു

തുടർന്നു വായിക്കുക . .

റോബോട്ടിനെ നടത്തം പരിശീലിപ്പിക്കാന്‍ ആളെ വേണം, മണിക്കൂറില്‍ 2000 രൂപ സമ്പാദിക്കാം

ഹ്യൂമനോയിഡ് റോബോട്ടിനെ മനുഷ്യനെപ്പോലെ നടക്കാന്‍‍‍‍‍‍‍‍‍ പഠിപ്പിക്കാന്‍‍‍‍‍‍‍‍‍ ആളുകളെ തേടി ഇലോണ്‍‍‍‍‍‍‍‍‍ മസ്‍‍‍‍‍‍‍‍‍കിന്റെ ടെസ്‍‍‍‍‍‍‍‍‍ല. ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ശരിയായ രീതിയില്‍‍‍‍‍‍‍‍‍ നടക്കാന്‍‍‍‍‍‍‍‍‍ പരിശീലിപ്പിക്കുന്നതിനാണ് ടെസ്‍‍‍‍‍‍‍‍‍ല ആളുകളെ തേടുന്നത്. കഴിഞ്ഞ വര്‍‍‍‍‍‍‍‍‍ഷം 50 ല്‍‍‍‍‍‍‍‍‍ ഏറെ പേരെ 'ഡാറ്റാ കളക്ഷന്‍‍‍‍‍‍‍‍‍ ഓപ്പറേറ്റര്‍‍‍‍‍‍‍‍‍മാര്‍‍‍‍‍‍‍‍‍' ആയി തിരഞ്ഞെടുത്തിട്ടുണ്ട്.

കുടുതൽ അറിയുക . . .

Online
Computer
Classess
9745397722

പ്രധാനമന്ത്രി പോളണ്ടിലേക്ക്

പോളണ്ട് , യുക്രെയിൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. യുക്രെയിൻ സംഘർഷം അവസാനിക്കുന്നതിന് ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുമെന്നും, മേഖലയിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും യാത്രയ്ക്ക് മുമ്പായി നടത്തിയ പ്രസ്താവനയില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. വെള്ളിയാഴ്ച ഏഴു മണിക്കൂർ പ്രധാനമന്ത്രി യുക്രെയിൻ തലസ്ഥാനമായ കീവിലുണ്ടാകും. യുക്രെയിൻ പ്രസിഡൻറ് വ്ളോഡിമിർ സെലൻസ്കിയുമായി മോദി ചർച്ച നടത്തും. യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും നരേന്ദ്ര മോദി കാണും.

കടപ്പാട്

എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണം, ലക്ഷണങ്ങളുണ്ടായാൽ റിപ്പോർട്ട് ചെയ്യണം- ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചില രാജ്യങ്ങളില്‍‍‍‍‍‍‍‍ എംപോക്‍‍‍‍‍‍‍‍സ് റിപ്പോര്‍‍‍‍‍‍‍‍ട്ട് ചെയ്ത സാഹചര്യത്തില്‍‍‍‍‍‍‍‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍‍‍‍‍‍‍‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍‍‍‍‍‍‍‍പ്പെടെ എംപോക്‍‍‍‍‍‍‍‍സ് റിപ്പോര്‍‍‍‍‍‍‍‍ട്ട് ചെയ്ത സാഹചര്യത്തില്‍‍‍‍‍‍‍‍ കേന്ദ്ര മാര്‍‍‍‍‍‍‍‍ഗനിര്‍‍‍‍‍‍‍‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍‍‍‍‍‍‍‍പോര്‍‍‍‍‍‍‍‍ട്ടുകളിലും സര്‍‍‍‍‍‍‍‍വൈലന്‍‍‍‍‍‍‍‍സ് ടീമുണ്ട്. രോഗം റിപ്പോര്‍‍‍‍‍‍‍‍ട്ട് ചെയ്ത രാജ്യങ്ങളില്‍‍‍‍‍‍‍‍ നിന്നും വരുന്നവര്‍‍‍‍‍‍‍‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍‍‍‍‍‍‍‍ ഉണ്ടായാല്‍‍‍‍‍‍‍‍ എയര്‍‍‍‍‍‍‍‍പോര്‍‍‍‍‍‍‍‍ട്ടില്‍‍‍‍‍‍‍‍ റിപ്പോര്‍‍‍‍‍‍‍‍ട്ട് ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.<br /> ‍‍‍‍‍‍‍‍<br /> 2022ല്‍‍‍‍‍‍‍‍ എംപോക്‍‍‍‍‍‍‍‍സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍‍‍‍‍‍‍‍ സംസ്ഥാനം സ്റ്റാന്‍‍‍‍‍‍‍‍ഡേര്‍‍‍‍‍‍‍‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍‍‍‍‍‍‍‍ പുറത്തിറക്കിയിരുന്നുവെന്നും അതനുസരിച്ചുള്ള ഐസൊലേഷന്‍‍‍‍‍‍‍‍, സാമ്പിള്‍‍‍‍‍‍‍‍ കളക്ഷന്‍‍‍‍‍‍‍‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എംപോക്‍‍‍‍‍‍‍‍സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കില്‍‍‍‍‍‍‍‍ എല്ലാ സര്‍‍‍‍‍‍‍‍ക്കാര്‍‍‍‍‍‍‍‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു

 കൂടുതൽ അറിയുക . . .

വെറും 198 രൂപയ്ക്ക് അണ്‍ലിമിറ്റഡ് 5ജി; മറ്റ് കമ്പനികളെ വെല്ലുവിളിച്ച് ജിയോയുടെ പുതിയ പ്ലാന്‍

ജിയോയുടെ പുതിയ പ്രീപെയ്ഡ് റീച്ചാര്&zwj;ജ് പ്ലാന്&zwj; പുറത്തിറക്കി. അണ്&zwj;ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന 198 രൂപയുടെ പ്ലാന്&zwj; ആണ് കമ്പനി പുറത്തിറക്കിയത്. ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനും ഇത് തന്നെ. 14 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്&zwj; പ്രതിദിനം 2 ജിബി 4ജി ഡാറ്റ ലഭിക്കും ഒപ്പം അണ്&zwj;ലിമിറ്റഡ് കോളിങ് സൗകര്യവും ദിവസേന 100 എസ്എംഎസും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്&zwnj;സ്&zwnj;ക്രിപ്ഷനുകളും ഉപയോഗിക്കാം.

വായന തുടരുക . . .