ആഗസ്റ്റ് 2024 ബൂധനാഴ്ച 1200 ചിങ്ങം 05 |

ലക്കം 1 വാല്യം 68 |

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |

രാക്ഷസന്‍റെ രാ യും, ദുഷ്ടന്‍റെ ഷ്ട യും, പീറയുടെ റ യും, ഈച്ചയുടെ ഈ യും, മായത്തിന്‍റെ യം ഉം ചേർന്നതാണ് രാഷ്ട്രീയം. കുഞ്ഞുണ്ണി മാഷ്.

(3) |

21 |

മലപ്പുറം എസ്പി ഈഗോയിസ്റ്റ്; നെഞ്ചത്ത് കയറേണ്ട; മാപ്പ് പറയില്ല: എംഎല്‍എ എസ്പിയെ അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്ന ആവശ്യം തള്ളി പി.വി. അന്‍വര്‍ എംഎല്‍എ. ഐപിഎസ് അസോസിയേഷന്‍ അങ്ങനെ ആവശ്യപ്പെടാന്‍ ഇടയില്ല. എസ്പിയാണ് മലപ്പുറം ജില്ലക്കാരോട് മാപ്പ് പറയേണ്ടത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് താന്‍ പറഞ്ഞതിന്റെ അര്‍ഥമറിയാം. കൈക്കൂലി വാങ്ങില്ലായിരിക്കാം. പക്ഷേ അതിനപ്പുറമുള്ള അക്രമമാണ് അദ്ദേഹം ചെയ്യുന്നത്. പെറ്റിക്കേസുകള്‍ക്ക് ടാര്‍ഗറ്റ് വച്ച് നാട്ടുകാരെയും സഹപ്രവര്‍ത്തകരെയും ബുദ്ധിമുട്ടിക്കുകയാണ് . പ്രാദേശിക വാർത്തകൾ വയനാട് മഴ കനക്കുന്നു: മലയോര മേഖലയിൽ രാത്രി സഞ്ചാരം ഒഴിവാക്കാൻ നിർദേശം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിൽ 25നും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. മുണ്ടക്കൈ–ചൂരൽമല ദുരന്തം: ഒരാഴ്ചയായി മൃതദേഹങ്ങളില്ല; 119 പേർ ഇനിയും കാണാമറയത്ത് ചൂരൽമല ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തഭൂമിയിലെ ജനകീയ തിരച്ചിലിൽ മൃതദേഹങ്ങളൊന്നും കിട്ടാതെയായിട്ട് ഒരാഴ്ച. 14നാണു ഏറ്റവുമൊടുവിലായി തിരച്ചിൽ നടന്നത്. എന്നാൽ, അന്നു മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായിരുന്നില്ല. ഇനി 119 പേരെയാണു കണ്ടെത്താനുള്ളത്. ഇതുവരെ 231 മൃതദേഹങ്ങളും 221 ശരീരങ്ങളുമാണ് ലഭിച്ചത്. കഴിഞ്ഞ 14 വരെ എൻഡിആർഎഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, പൊലീസ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും തിരച്ചിലിൽ വ്യാപൃതരായിരുന്നു. മേപ്പാടിയിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു – ബത്തേരി∙ മേപ്പാടി അരപ്പറ്റ നല്ലന്നൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. സ്വകാര്യ വ്യക്തിയുെട സ്ഥലത്ത് ആറു ദിവസം മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് ആറു വയസ്സുള്ള ആൺ പുലി കുടുങ്ങിയത്. തുടർന്ന് പുലിയെ ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. പുലി പൂർണ ആരോഗ്യവാണെന്നു പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് ഉൾവനത്തിൽ തുറന്നുവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഇന്നു രാവിലെയാണു പുലിയെ തുറന്നുവിട്ടത് വനംവകുപ്പിന്റെ കൂട്ടിൽ പുലി കുടുങ്ങി അരപ്പറ്റ ∙ നല്ലന്നൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു 6 ദിവസം മുൻപ് സ്ഥാപിച്ച കൂട്ടിലാണു ഇന്നലെ രാത്രി എട്ടോടെ പുലി കുടുങ്ങിയത്. ശബ്ദം കേട്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണു പുലി കൂട്ടിലായ വിവരം അറിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ കുപ്പാടിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ പുലിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.വെറ്ററിനറി ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം പുലിയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും. മേഖലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ടു പുലി ശല്യം രൂക്ഷമാണ്. ഒട്ടേറെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചു കൊന്നിരുന്നു. |

പതിമൂന്നുകാരിയെ തേടി നാട്; വീട്ടിലെ വഴക്ക് മുതല്‍ കന്യാകുമാരിയിലെത്തും വരെ നടന്നതെന്തെല്ലാം?... ഇന്നലെ രാവിലെ എട്ടിന് കഴക്കൂട്ടത്തെ വാടകവീട്ടില്‍ കുട്ടിയും സഹോദരങ്ങളും തമ്മിൽ വഴക്ക് ഉണ്ടാകുന്നു. പിന്നാലെയാണ് പതിമൂന്നുകാരിയെ കാണാതാകുന്നത്. രാവിലെ വീട്ടിലെ വഴക്കുമുതല്‍ കുട്ടി കന്യാകുമാരിയിലെത്തിയതുവരെ എങ്ങനെെയെന്ന് പരിശോധിക്കാം.

8.150 അമ്മ കുട്ടിയെ വഴക്ക് പറയുന്നു, അടിക്കുന്നു.

8.30 അമ്മയും അച്ഛനും ജോലിക്ക് പോയി.

9.30 കുട്ടി വീട്ടിൽ നിന്നിറങ്ങുന്നു.

9.370 കഴക്കൂട്ടത്ത് കൂടി നടന്ന് പോകുന്നത് സി സി ടി വി ദൃശ്യങ്ങളിൽ.

11 കുട്ടി ബസ് കയറി തമ്പാനൂരിൽ.

12.15 കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രയിനിൽ കയറി.

1.15 കുട്ടി കാണാതായതായി മാതാപിതാക്കൾ അറിയുന്നു.

1.30 ട്രനിലെ യാത്രക്കാരി കുട്ടിയെ കാണുന്നു.

2.45 കുട്ടിയെ കാണാനില്ലന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിക്കുന്നു.

3.30 വ്യാപക തിരച്ചിലിന് തുടക്കം

രാത്രി 9.45 , കുട്ടി നടന്ന് പോകുന്ന സി സി ടി വി ദൃശ്യം ലഭിക്കുന്നു.

12 ന് ആസാമിലേക്ക് ട്രയിൻ കയറിയെന്ന സംശയത്തിൽ പാലക്കാട് പരിശോധന.

പുലർച്ചെ 4 ന് കുട്ടിയെ ട്രയിനിൽ കണ്ടതായി പാറശാല സ്വദേശി ബബിതയുടെ സന്ദേശം പൊലീസിന്.

4.15 കന്യാകുമാരി പോലിസിന് വിവരം കൈമാറുന്നു.

5.20 പൊലീസ് കന്യാകുമാരിയിലേക്ക്.

7.25 . പൊലീസ് കന്യാകുമാരിയില്‍.സമാന്തരമായി നാഗര്‍ കോവലിലിലും മറ്റിടങ്ങളിലും പരിശോധന
പ്രാദേശിക വാർത്തകള്‍ തൃശ്ശൂർ ഈ കാട്ടാനകളെ ഇനി എന്തുകാട്ടി തുരത്തും ? അതിരപ്പിള്ളി : വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ സ്ഥാപിച്ച സൗരോർജവേലി തകർന്നിട്ട് നാളുകളായെങ്കിലും അറ്റകുറ്റപ്പണി നടത്താതെ വനംവകുപ്പ്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന വെറ്റിലപ്പാറ 15 മുതൽ വരടക്കയം വരെയും പീലാർമുഴി മുതൽ കൊന്നക്കുഴി വരെയുമുള്ള പ്രദേശങ്ങളിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച സൗരോർജവേലി ലൈനുകളാണ് ശരിയായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ തകരാറിലാകുന്നത്. ഈ ചിത്രത്തിലുണ്ട്, ആ ചിത്രം പകർത്തിയയാൾ ചെറുതുരുത്തി : സ്വിറ്റ്‌സർലൻഡിൽനിന്നെത്തിയ 86 വർഷം പഴക്കമുള്ള കേരള കലാമണ്ഡലത്തിന്റെ അപൂർവ ചിത്രം പകർത്തിയ ആലീസ് ബോർണറിന്റെ ചിത്രവും കൗതുകമാകുന്നു ഗുരുവായൂർ സത്യാഗ്രഹസ്മാരകത്തിന് സുരക്ഷാകവചം ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹസ്മാരകത്തിന് നഗരസഭ സംരക്ഷണകവചമൊരുക്കി. സ്റ്റേജിന്റെ മുൻഭാഗം പൂർണമായും ഷീറ്റിട്ട് മറച്ചു. ഇരുഭാഗങ്ങളിലും കമ്പികൾകൊണ്ട് കവചമുണ്ടാക്കി. അനാവശ്യമായി ആർക്കും ഇനി സ്മാരകത്തിനുള്ളിലേക്ക് പ്രവേശിക്കാനാകില്ല. കുറച്ചുകാലമായി ഇവിടെ സമൂഹവിരുദ്ധരും മദ്യപരും താവളമാക്കിയ നിലയിലായിരുന്നു. മലമൂത്രവിസർജനവും ഇവിടെത്തന്നെ. The Software |

രാജീവ് ഗാന്ധി ജനാധിപത്യത്തെ അർഥപൂർണമാക്കി - തേറമ്പിൽ തൃശ്ശൂർ : രാജ്യത്തെ ഭരണാധികാരിയെന്ന നിലയിൽ ചുരുങ്ങിയ കാലയളവിൽ ജനാധിപത്യത്തെ സാർഥകമാക്കി ഏവരെയും വിസ്മയിപ്പിച്ച് കടന്നുപോയ നേതാവാണ് രാജീവ് ഗാന്ധിയെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. ജനാധിപത്യത്തിന്റെ അടിത്തറ രാജ്യത്ത് വിപുലമാക്കിയ രാജീവ് യുവജനങ്ങളുടെ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച നേതാവാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി ജന്മദിനാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷനായി. ഇനിയും ഒഴിപ്പിച്ചില്ല ചാലക്കുടി : കൊച്ചിൻ ഫോറസ്റ്റ് ട്രാംവേയുടെ ഭാഗമായി സ്ഥാപിച്ച തീവണ്ടിപ്പാത നില നിന്നിരുന്ന സ്ഥലങ്ങൾ കൈയേറിയത് ഇനിയും ഒഴിപ്പിക്കാനായില്ല. പൊതുമേഖലയിലായിരുന്ന കൊച്ചിൻ ട്രാംവേ 1963-ലാണ് നിർത്തലാക്കിയത്. റഷ്യയുടെ ഔദ്യോഗിക സ്ഥിരീകരണം;തൃക്കൂർ സ്വദേശി സന്ദീപ് കൊല്ലപ്പെട്ടു.... വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... മലക്കപ്പാറയിൽ കൾവർട്ടും റോഡും ഇടിഞ്ഞു; അന്തർസംസ്ഥാന പാതയിൽ ഭാഗീകമായി ഗതാഗതം നിലച്ചു.... വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക... 12 അടിയിലേറെ നീളമുള്ള ഭീമൻ മലമ്പാമ്പിനെ പിടികൂടി... വീഡിയോ വാർത്ത ഇവിടെ ക്ലിക്ക് ചെയ്യുക.... മരത്താക്കരയിൽ ലോറി പാഞ്ഞുകയറി അപകടം; ഏഴ് ഓട്ടോറികൾ തകർന്നു, ഒരാൾക്ക് പരിക്ക്, ആളുകൾ ഓടിമാറിയതുമൂലം വൻ ദുരന്തം ഒഴിവായി... വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... വെള്ളികുളങ്ങര മോനൊടി ട്രാംവേ പാലം വീതി കൂട്ടണമെന്ന് ആവശ്യം ഉയരുന്നു| വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ആമ്പല്ലൂര്‍ സന്ദീപനി ബാലഗോകുലത്തിന്റെ മാതൃ സംഗമം വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക THINK COMPUTER THINK ABACUS THE IT Solution providers Since 1986. Touch Us 9745397722 A Computer Feel |

Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |