(1)

ജനുവരി 2025 ബൂധനാഴ്ച

1200 മകരം 9

വാല്യം 2 ലക്കം 196

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

22

For Every Problems There is a Solution. Problems are Stepping Stone to our Progress.

ശമ്പള പരിഷ്കരണവും ഡിഎ കുടിശ്ശികയും ആവശ്യപ്പെട്ട്  സർക്കാർ ജീവനക്കാർ പണിമുടക്കിൽ

ശമ്പള പരിഷ്കരണവും ഡിഎ കുടിശ്ശികയും ആവശ്യപ്പെട്ട്  സർക്കാർ ജീവനക്കാർ പണിമുടക്കിൽ. സെറ്റോയും സിപിഐ അനുകൂല സംഘടനയായ ജോയിൻ്റ് കൗൺസിലുമാണ് സമരത്തിലുള്ളത്. സമരം തുടങ്ങിയതിന് പിന്നാലെ കൊല്ലത്ത് ജോയിന്റ് കൗൺസിൽ നിർമ്മിച്ച സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കി. സമരം തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് പൊലീസ് നടപടിയെന്ന് ജോയിന്റ് കൗൺസിൽ വിമർശിച്ചു. കൂടുതല്‍ വായിക്കുക . .

Reach your Special News Hook and Corner of the world. Advertise in

Kakadrushiti at very low cost.

Send to

9745397722

സ്ത്രീപുരുഷ സമത്വം സംബന്ധിച്ചു കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ   വിശ്വാസമെന്ന്  തോമസ് ഐസക്

സ്ത്രീപുരുഷ സമത്വം സംബന്ധിച്ചു കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമെന്ന്  തോമസ് ഐസക്. ഞങ്ങള്‍ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ജമാഅത്തെ ഇസ്ലാമിയെപ്പോലെ മുസ്ലിം മതരാഷ്ട്രത്തിനു വേണ്ടി കാന്തപുരം പറഞ്ഞിട്ടില്ല. സ്ത്രീക്ക് രണ്ടാം സ്ഥാനം കൽപ്പിക്കുന്നത് മതത്തില്‍ മാത്രമല്ല, സര്‍വ തലത്തിലുമുണ്ടെന്നും തോമസ് ഐസക് പറ‍ഞ്ഞു. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

രഹസ്യമൊഴി നൽകാന്‍ കലാ രാജു കോടതിയില്‍ സിപിഐഎമ്മിന് നിർണായകം

കൊച്ചി : കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു രഹസ്യമൊഴി നൽകാൻ കോടതിയിൽ എത്തി. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആണ് ഹാജരായത്. സിപിഐഎമ്മിന് എതിരെ നി‍ർണായക മൊഴി നൽകാനാണ് സാധ്യത. വായന തുടരുക . ..

Todays Special GK

ഡൊണാള്‍ഡ് ജോണ്‍ ട്രംപ്

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

മതപണ്ഡിതന്മാർ മതം പറയുമ്പോള്‍ മറ്റുളവര്‍ അതില്‍ എന്തിന് ഇടപെടുന്നു?' എം വി ഗോവിന്ദനെതിരെ പിഎംഎ സലാം

മലപ്പുറം: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വിമർശിച്ച കാന്തപുരത്തിൻ്റെ നിലപാടിനെ പിന്തുണച്ച് മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതിൽ എന്തിനാണ് ഇടപെടുന്നത് എന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട് എന്നുമായിരുന്നു എം വി ഗോവിന്ദന് മറുപടി. നേരത്തെ മെക് 7 വ്യായമ കൂട്ടായ്മയുമായി ബന്ധപ്പെട്ടുള്ള കാന്തപുരത്തിൻ്റെ വിവാദ നിലപാടിനെതിരെ എം വി ഗോവിന്ദൻ രംഗത്ത് വന്നിരുന്നു. എം വി ഗോവിന്ദൻ്റെ ജില്ലയിൽ സിപിഐഎമ്മിന് ഒരൊറ്റ വനിതാ ഏരിയാ സെക്രട്ടറി മാത്രമാണ് ഉള്ളതെന്നായിരുന്നു എം വി ഗോവിന്ദൻ്റെ വിമർശനത്തിനുള്ള കാന്തപുരത്തിൻ്റെ മറുപടി. എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉൾപ്പെടുത്താത്തതെന്നും കാന്തപുരം ചോദിച്ചിരുന്നു. കാന്തപുരത്തിൻ്റെ ഈ നിലപാട് ചൂണ്ടിക്കാണിച്ചാണ് പിഎംഎ സലാം രംഗത്ത് വന്നിരിക്കുന്നത് വായന തുടരുക. . .

കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധം; മുഹമ്മദ് ഷിയാസിനും അബിന്‍ വര്‍ക്കിക്കുമെതിരെ കേസ്

കൊച്ചി: കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഭീഷണിപ്പെടുത്തല്‍, പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, കൃത്യനിര്‍വ്വഹണം തസ്സപ്പെടുത്തല്‍ എന്നിവ ആരോപിച്ചാണ് കേസ്. വായന തുടരുക.....

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം നടത്താന്‍ ശ്രമിച്ച മെൻസ് അസോസിയേഷന്‍ പ്രവർത്തകരെ തടഞ്ഞ് പൊലീസ്

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ച ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരെ തടഞ്ഞ് പൊലീസ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയത്. കൂടുതല്‍ വായിക്കുക....

വൈകുന്നേരം 5 മണിക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറണുകൾ ഒരുമിച്ച് മുഴങ്ങും; 'കവചം' സംവിധാനം ഇന്ന് നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' ഇന്ന് നിലവിൽ വരും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്. വായന തുടരുക . . .

 

 

 

 

 

 

ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ഓഫീസിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ പരിശോധന നടത്തി

ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ഓഫീസിൽ  വിവരാവകാശ കമ്മിഷണർ പരിശോധന നടത്തി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ വ്യക്തിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. 14 ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതു ജനങ്ങൾക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ നടപടിയിലേക്ക് നീങ്ങുമെന്ന് വിവരാവകാശ കമ്മീഷണർ മുന്നറിയിപ്പ് നൽകി. വായന തുടരുക . . ..

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് പി വി അന്‍വര്‍

സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍.  സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാർഷ്ട്യത്തിന്റേതാണെന്നും പി വി അന്‍വര്‍. ഫേസ്ബുക്കിലൂടെയാണ് പി വി അന്‍വറിന്റെ രൂക്ഷ വിമര്‍ശനം. കാല് തള്ളിയോടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയർത്തുന്നതാണോ സ്ത്രീ സുരക്ഷയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നുംഅന്വയറിന്റെ പോസ്റ്റിലുണ്ട്. വായന തുടരുക . .

കവചം സംവിധാനം നിലവിൽ വന്നു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം നിലവിൽ വന്നു. വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം; ദൃശ്യങ്ങൾ പ്രചരിച്ചതിൽ അന്വേഷണം നടത്താന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

പാലക്കാട്: പാലക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതിലും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായന തുടരുക . . .

പിണറായി സിപിഐഎമ്മിന്റെ കരുത്തും കാവലും, മൂന്നാമൂഴമുണ്ടാകും'; ഇ പി ജയരാജന്‍

കോഴിക്കോട്: എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാമൂഴം ഉണ്ടാകും. പിണറായി കരുത്തനാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയോടാണ് പ്രതികരണം. സിപിഐഎമ്മിന്റെ കരുത്തും കാവലും പിണറായി വിജയനാണ് അദ്ദേഹത്തെ പുകഴ്ത്തുന്നതില്‍ തെറ്റില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വായന തുടരുക . . .

കെഎസ്ആർടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ സർവീസ് അനധികൃത ലൈറ്റ് സംവിധാനമൊരുക്കിയത് എങ്ങനെ?; രൂക്ഷവിമർശനവുമായി ഹൈക്കോടതി

ഇടുക്കി: കെഎസ്ആർടിസി റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസ് അനധികൃത ലൈറ്റ് സംവിധാനത്തിനെതിരെ ഹൈക്കോടതി. മൂന്നാറിലേക്കുള്ള കെഎസ്ആർടിസി റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസ് അനധികൃത ലൈറ്റ് സംവിധാനം ഒരുക്കിയത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. കൂടുതല്‍ വായിക്കുക . ...

പാര്‍ട്ടി നേതൃത്വം അറിയാതെ രഹസ്യ സര്‍വ്വെ; വി ഡി സതീശനെതിരെ സംസ്ഥാന കോൺഗ്രസിൽ അമർഷം പുകയുന്നു

തിരുവനന്തപുരം: പാർട്ടി അറിയാതെ വി ഡി സതീശൻ രഹസ്യ സർവ്വെ നടത്തിയതിൽ കോൺ​ഗ്രസിൽ അമ‍ർഷം പുകയുന്നു. രഹസ്യ സർവ്വേ ചോദ്യം ചെയ്ത് നിരവധി നേതാക്കൾ രം​ഗത്തെത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ വിജയ സാധ്യതയാണ് സ‍ർവ്വെയിൽ പരിശോധിച്ചത്. 63 മണ്ഡലങ്ങളിൽ കോൺ​ഗ്രസ് വിജയിക്കുമെന്നായിരുന്നു സർവ്വെ റിപ്പോർട്ട്. തുടര്‍ന്നു വായന തുടരുക. .....

പാറശ്ശാല, കൂടത്തായി, കൊയിലാണ്ടി...'; കേരളത്തിനെ നടുക്കിയ വിഷകൊലപാതകങ്ങള്‍

മനുഷ്യനുണ്ടായ കാലം മുതലേ പരസ്പര ശത്രുതയും ജനിച്ചതാണ്. അതുകൊണ്ടു തന്നെ കൊലപാതങ്ങൾക്കും മനുഷ്യ ജന്മത്തോളം പഴക്കമുണ്ട്. ആധുനിക കാലത്ത് ഇത്തരം പ്രവണത കൂടിവരികയാണ്. ശാസ്ത്രം പുരോഗമിച്ചതോടെ കുറ്റകൃത്യങ്ങളിൽ വരെ അത്തരം മാറ്റം കണ്ടു തുടങ്ങി. പിടിക്കപെടാതിരിക്കാൻ പല വ്യത്യസ്ത രീതികളും കുറ്റവാളികൾ പരീക്ഷിച്ച് തുടങ്ങി. പെട്ടന്നുണ്ടാകുന്ന ക്ഷോഭത്തിൽ മറ്റൊരാളുടെ ജീവൻ എടുക്കുന്നത് മുതൽ വലിയ ആസൂത്രണത്തോടെ നടത്തുന്ന കൊലപാതകങ്ങൾ വരെ ഇന്ന് സാധാരണ കാഴ്ച തന്നെ. വായന തുടരുക . . .

മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കി സര്‍ക്കാര്‍

മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തിൽ  അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച 70 വയസായവർക്ക് വരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നൽകുമ്പോൾ 43 വയസ് കഴിഞ്ഞതിന്റെ പേരിൽ അധ്യാപക നിയമനം  നിഷേധിക്കപ്പെട്ട 6 പേര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. വിവേചനം പുന:പരിശോധിക്കാന്‍ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതികാർക്ക് അനുകൂലമായി ഉത്തരവിറക്കി. ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ അക്കാദമിക് വർഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും  തുടരാൻ അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

 ഇവിടെ ക്ലിക്ക്  ചെയ്യുക.

ഭിക്ഷയെടുപ്പ് സമരവുമായി കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കുട്ടികള്‍

സെക്രട്ടറിയേറ്റിന് മുന്നില്‍ ഭിക്ഷയെടുപ്പ് സമരവുമായി സംസ്ഥാനത്തെ കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കുട്ടികള്‍. 10 കോടിയിലേറെ രൂപയാണ് ഹോസ്റ്റലുകള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കാനുള്ള കുടിശ്ശിക. അടച്ചുപൂട്ടലിന്റെ വക്കിലാണ് സംസ്ഥാനത്തെ പല സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളും. കായിക താരങ്ങള്‍ക്കുള്ള ഫുഡ് അലവന്‍സ് പോലും പത്ത് മാസമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകള്‍ക്ക് നല്‍കുന്നില്ല. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ ഓരോ ഹോസ്റ്റലുകളിലെയും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അലവന്‍സ് തുക മുന്‍കൂറായി നല്‍കാറായിരുന്നു പതിവ്. പിന്നീട് മാസംതോറും തുക കുടിശ്ശികയില്ലാതെ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2021 ഓടെ കാര്യങ്ങള്‍ മാറി. കൃത്യമായി പണം ലഭിക്കാതെ വന്നതോടെ കോളേജ് ഹോസ്റ്റലുകള്‍ തന്നെ കുട്ടികളുടെ ഭക്ഷണ ചിലവ് ഏറ്റെടുക്കാനും ആരംഭിച്ചിരുന്നു.നിലവില്‍ ഫണ്ടില്ലാത്തതിനാല്‍ ഹോസ്റ്റല്‍ സംവിധാനം തന്നെ നിര്‍ത്താന്‍ ഒരുങ്ങുകയാണ് മാനേജ്‌മെന്റുകള്‍ വായന തുടരുക . ..

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

പിപിഇ കിറ്റില്‍ കോടികളുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെയും അറിവോടെ നടന്ന കൊവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയതെന്നും  ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കൊവിഡ് മഹാമാരിയെ കണ്ടുവെന്നും  ഒരു ഭാഗത്ത് മരണ സംഖ്യ മറച്ചുവച്ചു മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. എന്നിട്ടാണ് പി ആര്‍ ഏജന്‍സികളുടെ പ്രൊപ്പഗന്‍ഡകളിലൂടെ വ്യാജ ഇമേജ് കെട്ടിപ്പൊക്കിയതെന്നും  ഇന്ന് പുറത്തു വന്ന സിഎജി റിപ്പോര്‍ട്ട് പി ആര്‍ ഇമേജിനെ തകര്‍ക്കുന്നതാണെന്നും സതീശൻ വ്യക്തമാക്കി .സിഎജി ശരിവച്ചിരിക്കുന്ന ഈ അഴിമതിക്കെതിരെ നല്‍കിയ കേസ് ഇപ്പോഴും ലോകായുക്തയുടെ പരിഗണയിലാണെന്നും  കേസ് നിലനിക്കില്ലെന്ന വാദം ഹൈക്കോടതിയും തള്ളിക്കളഞ്ഞു പ്രതിപക്ഷത്തിന്റെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 22, ബുധന്‍.

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

പി വി അൻവറിന് വിജിലൻസ് കുരുക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ഭൂമി അനധികൃതമായി തരംമാറ്റി കൈവശം വെച്ചു എന്ന പരാതിയിലാണ് അന്വേഷണം. അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി അണ്ടർ സെക്രട്ടറിയാണ് വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തരവ് നൽകിയിരിക്കുന്നത്. ആലുവ ഈസ്റ്റ് വില്ലേജിൽ ഉൾപ്പെട്ട 11.46 ഏക്കർ ഭൂമി അനധികൃതമായി കൈവശം വെച്ചു എന്ന പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. വിജിലൻസ് ഡയറക്ടർക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. വായന തുടരുക . ..

1958ല്‍ ആദ്യ വധശിക്ഷ, 91ല്‍ റിപ്പര്‍ ചന്ദ്രന്‍; കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ

പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധ ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ.

ഇതുവരെ നടപ്പാക്കിയത് 26 വധശിക്ഷകള്‍

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളിലാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വധ ശിക്ഷ വിധിക്കുക. ഇത്തരത്തില്‍ കേരളത്തിലിതുവരെ 26 പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 1958ലാണ് ആദ്യമായി വധശിക്ഷ നടപ്പാക്കുന്നത്. 1960മുതല്‍ 1963 കാലഘട്ടത്തില്‍ അഞ്ച് പേരെയാണ് തൂക്കിലേറ്റിയത്. കേരളത്തിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. 1967 മുതല്‍ 1972വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് വധശിക്ഷയും നടപ്പാക്കിയിട്ടുണ്ട്.വായന തുടരുക ....

 

 

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

You are visitor.