ആഗസ്റ്റ് 2024

വ്യാഴാഴ്ച

1200 ചിങ്ങം 06

ലക്കം 1 വാല്യം 68

പേജുകള്‍: 1   2  3

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

ഗുരുത്വമില്ലാത്തവൻ കരുത്തനായൽ  കരുതികൂട്ടിത്തന്നെ വരുത്തും വിനയേറെ.

 

കുഞ്ഞുണ്ണി മാഷ്.

 

(2)

22

വൈകിയെത്തിയത് ഇഷ്ടപ്പെട്ടില്ല'; കൊച്ചിയിൽ നടുറോഡിൽ യുവതിയെ മർദ്ദിച്ചത് പ്രതിശ്രുതവരനും സുഹൃത്തുക്കളും

കൊച്ചി നഗരത്തിൽ പുലർച്ചയോടെ യുവതിയെ മർദ്ദിച്ചത് പ്രതിശ്രുതവരനെന്ന് വിവരം. വൈകിയെത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ പ്രതിശ്രുത വരനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. നാലുപേരെയും ഉടൻ അറസ്‌റ്റ് ചെയ്യുമെന്നാണ് വിവരം. ബുധനാഴ്ച പുലർച്ചെ 4.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വായന തുടരുക . . .

ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെയുണ്ടായി? പാർവതിക്ക് മറുപടിയുമായി മന്ത്രി

ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോര്‍‍‍‍‍‍‍‍‍‍‍ട്ട് പുറത്തുവന്നതിനെ തുടര്‍‍‍‍‍‍‍‍‍‍‍ന്നുണ്ടായ വിവാദത്തില്‍‍‍‍‍‍‍‍‍‍‍ നടി പാര്‍‍‍‍‍‍‍‍‍‍‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്. സിനിമാ കോണ്‍‍‍‍‍‍‍‍‍‍‍ക്ലേവിന്റെ വിശദാംശങ്ങള്‍‍‍‍‍‍‍‍‍‍‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയില്‍‍‍‍‍‍‍‍‍‍‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായന തുടരുക . . .

തൃശ്ശൂർ വാർത്തകൾ .....

കൗമാര മോഷ്ടാക്കൾ പിടിയിൽ; കണ്ടെടുത്തത് ആറ് ഇരുചക്ര വാഹനങ്ങൾ

വാടാനപ്പള്ളി : ആറ് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച നാല് കൗമാരക്കാരെ വാടാനപ്പള്ളി പോലീസ് പിടികൂടി. നാല് വാഹനങ്ങൾ വാടാനപ്പള്ളി പോലീസും രണ്ട് വാഹനങ്ങൾ അന്തിക്കാട് പോലീസും കസ്റ്റഡിയിലെടുത്തു. വാടാനപ്പള്ളി ബീച്ചിൽനിന്നും തൃത്തല്ലൂരിൽനിന്നും മോഷണം പോയ വാഹനങ്ങൾക്കായുള്ള അന്വേഷണത്തിനിടെയാണ് മറ്റ് മോഷണങ്ങളും തെളിഞ്ഞത്

വായന തുടരുക . . .

കാതിൽ മന്ത്രിച്ചു, അക്ഷരചിത്രങ്ങളായി തെളിഞ്ഞു -ഇഷാ മെഹനിയ

തൃശ്ശൂർ : ‘കുഞ്ഞുമോളുടെ കാതിൽ അച്ഛൻ രാജീവ് പതുക്കെ പേര് വിളിച്ചു. അമ്മ നിധി നിറഞ്ഞ പുഞ്ചിരിയോടെ അടുത്തിരുന്നു. തൊട്ടപ്പുറത്തായി വെച്ച എഴുത്തുപലകയിലെ കടലാസിൽ കൈപ്പടക്കലയുടെ മനോഹാരിത നിറച്ച് ആർട്ടിസ്റ്റ് ഭട്ടതിരി ആ പേരെഴുതി - ഇഷാ മെഹനിയ. അയ്യന്തോൾ ഉദയനഗറിലെ മിനി നിവാസിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും അദ്‌ഭുതം നിറഞ്ഞ കണ്ണുകളോടെ അത് നോക്കിനിന്നു. തികച്ചും വ്യത്യസ്തമായ പേരിടൽച്ചടങ്ങിൽ പങ്കെടുത്തവരുടെ മനസ്സിൽ നിറഞ്ഞ് അക്ഷരമധുരം

തുടർന്നു വായിക്കുക . . .ടൂറിസം ഇടനാഴി നിർമാണം പാതിവഴിയിൽ

വടക്കാഞ്ചേരി : പീച്ചി-വാഴാനി ടൂറിസം ഇടനാഴിയുടെ ഭാഗമായുള്ള റോഡുനിർമാണം ഇഴയുന്നു. കരുമത്ര മുതൽ മാടക്കത്തറ പൊങ്ങണംകാട് വരെ റോഡു നിർമാണത്തിന്റെ ഭാഗമായി തകർന്ന നിലയിലാണ്. വേനൽക്കാലത്ത് പൊടിശല്യം രൂക്ഷമായ ഇവിടെ മഴ തുടങ്ങിയതോടെ ചെളിയും വെള്ളക്കെട്ടും വാഹന യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

വായന തുടരുക . . .

കടലിൽ സംഘർഷ സാധ്യതയെന്ന് റിപ്പോർട്ട്

കൊടുങ്ങല്ലൂർ : തീരക്കടലിന്റെ അടിത്തട്ടുപോലും അരിച്ചെടുക്കുന്ന നിരോധിത പെലാജിക് വല ഉപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകമായതിനെത്തുടർന്ന് കടലിൽ സംഘർഷസാധ്യതയെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ട്.

വായന തുടരുക . . .

വയനാട് വാർതതകൾ .....

വാടക വീട് കണ്ടെത്താനാകാതെ ഉരുൾ‌പൊട്ടൽ ബാധിതർ; സർക്കാർ ക്വാർട്ടേഴ്സ് തുറന്നുകൊടുക്കാൻ നടപടിയില്ല

6 വർഷം മുൻപു 30 ലക്ഷത്തിലേറെ ചെലവഴിച്ച് എല്ലാ പണികളും പൂർത്തിയാക്കിയെങ്കിലും കെട്ടിടം ഇതുവരെ ഉപയോഗിച്ചിട്ടില്ല.

കൂടുതൽ വായിക്കുക . . .

തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടന്‍ വിജയ്

തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടന്‍ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെയാണ് വിജയ് പതാകയുയർത്തിയത്. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്നവും പതാകയിലുണ്ട്. 30 അടിയിലധികം ഉയരമുള്ള കൊടിമരത്തിൽ വിജയ്, പാർട്ടി പതാക ഉയർത്തി. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികൾ ചടങ്ങിൽ പാർട്ടി പ്രതിജ്ഞ ചൊല്ലി.

വായന തുടരുക . . .

മോദിയുടെ ആത്മവിശ്വാസം തകർത്തു, കോൺഗ്രസ് സ്നേഹത്തിന്റെ കട തുറന്നു- കശ്മീരിലെ ജനങ്ങളോട് രാഹുൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തിരക്കിട്ട ചർച്ചകളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു കശ്മീരില്‍‍‍‍‍‍‍‍‍‍‍‍. രണ്ടുദിവസത്തെ സന്ദർശനത്തിനായി എത്തിയ നേതാക്കള്‍‍‍‍‍‍‍‍‍‍‍‍ക്ക് ഊഷ്മള സ്വീകരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രാദേശിക പാർട്ടികളുടെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് ഇരുവരുടേയും സന്ദർശനം

കൂടുതൽ വായിക്കുക . . .

തൃശ്ശൂർ വാർത്തകൾ ..... തുടർച്ച

തിരശ്ശീല വീണു, ജോസേട്ടൻ മടങ്ങി

തൃശ്ശൂർ: ജോസേട്ടൻ ഇനി അരങ്ങിലില്ല. പതിറ്റാണ്ടുകളോളം ഒരുമിച്ചുനടിച്ച ജീവിത-നാടക വേദിയിൽ രാധച്ചേച്ചി തനിച്ചായി. 14-ാം വയസ്സിൽ നാടകജീവിതം ആരംഭിച്ചെങ്കിലും കലാലയം രാധ രംഗത്തേക്കു കടന്നുവന്നതോടെയാണ് ജോസ് പായമ്മലിന്റെ യഥാർഥ ജീവിതനാടകം ആരംഭിച്ചത്. പിന്നീടങ്ങോട്ട് പ്രണയവും കലഹവും ജീവിതവും പിണക്കവുമെല്ലാം വേദിയിൽത്തന്നെ. സ്റ്റേജിലെ ജോസേട്ടനെയാണ് തനിക്ക് കൂടുതലിഷ്ടമെന്ന് രാധ എപ്പോഴും പറയുമായിരുന്നു.

വായന തുടരുക .

വയനാട് വാർതതകൾ ..... തുടർച്ച

ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരുടെ അതിജീവനത്തിനായി ഉപജീവന പാക്കേജ് ഒരുക്കും...

കൽപറ്റ∙ മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടലിന്റ പശ്ചാത്തലത്തില്‍ ദുരന്തബാധിതരുടെ അതിജീവനത്തിനായി ഉപജീവന പാക്കേജ് ഒരുക്കും. ഇതിന്റെ ഭാഗമായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഫ. വി.കെ.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. ദുരന്തത്തില്‍ ഓരോ മേഖലയിലുമുണ്ടായ നഷ്ടങ്ങള്‍, ഇവ പുനഃസൃഷ്ടിക്കാനുള്ള മാര്‍ഗങ്ങള്‍, മെച്ചപ്പെട്ട രീതിയിലുള്ള ഉപജീവനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു

വായന തുടരുക . . .

നടുറോഡിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്...

ഗൂഡല്ലൂർ∙ നടുറോഡിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്. ഇന്നലെ വൈകിട്ട് നീലഗിരി കോളജിലെ വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് വിദ്യാർഥികളെ വിരട്ടിയോടിക്കുകയായിരുന്നു. എന്താണ് സംഘർഷത്തിന് കാരണമെന്ന് വ്യക്തമല്ല

 കൂടുതൽ വായുക്കുക . . .

നൂൽപ്പുഴയിൽ കോളറ, 209 പേർ നിരീക്ഷണത്തിൽ; 3 പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി

ബത്തേരി ∙ നൂൽപ്പുഴയിൽ കോളറ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ 209 പേർ നിരീക്ഷണത്തിൽ. നിലവിൽ പത്തു പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ അതിസാരം പിടിപെട്ട് ചികിത്സയിലുള്ളത്. ഇതിൽ ഒരാൾക്കു കോളറ സ്ഥിരീകരിച്ചു. കോളറ റിപ്പോർട്ട് ചെയ്ത തോട്ടാമൂല കുണ്ടാണംകുന്ന് ഉന്നതി അടക്കം മൂന്നു പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി.

വായന തുടരുക . . .

Online
Computer
Classess
Free Computer
consultancy
on variouns
I T sections

9745397722

ഏഴു വയസുകാരന്റെ തുടയിൽ സൂചി; കായംകുളം താലൂക്ക് അശുപത്രി ജീവനക്കാരോട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി

കായംകുളം താലൂക്ക് അശുപത്രിയിൽ ചികിത്സ തേടിയ ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചുകയറിയ സംഭവത്തിൽ ആശുപത്രിയിലെ പതിനൊന്നോളം ജീവനക്കാരോട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി. സംഭവ ദിവസം ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് ഷിഫ്റ്റിലെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നഴ്സുമാർ, നഴ്‌സിങ്ങ് അസിറ്റന്റുമാർ എന്നിവർക്കാണ് നോട്ടീസ്. 12 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം.

തുടർന്നു വായിക്കുക . . .

ഡോക്ടറുടെ കൊലപാതകം: AIIMS-ലെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു, ജോലിയില്‍ പ്രവേശിക്കും

ന്യൂഡല്‍‍‍‍‍‍‍‍‍‍‍‍ഹി: കൊല്‍‍‍‍‍‍‍‍‍‍‍‍ക്കത്തയിലെ ആര്‍‍‍‍‍‍‍‍‍‍‍‍.ജി. കര്‍‍‍‍‍‍‍‍‍‍‍‍ ആശുപത്രിയില്‍‍‍‍‍‍‍‍‍‍‍‍ യുവവനിതാഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തേത്തുടര്‍‍‍‍‍‍‍‍‍‍‍‍ന്ന് ഡല്‍‍‍‍‍‍‍‍‍‍‍‍ഹി എയിംസിലെ ഡോക്ടര്‍‍‍‍‍‍‍‍‍‍‍‍മാര്‍‍‍‍‍‍‍‍‍‍‍‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍‍‍‍‍‍‍‍‍‍‍‍നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍‍‍‍‍‍‍‍‍‍‍‍ (ആര്‍‍‍‍‍‍‍‍‍‍‍‍ഡിഎ) പ്രസ്താവനയില്‍‍‍‍‍‍‍‍‍‍‍‍ അറിയിച്ചു. ഡോക്ടര്‍‍‍‍‍‍‍‍‍‍‍‍മാരോട് സമരം അവസാനിപ്പിക്കാന്‍‍‍‍‍‍‍‍‍‍‍‍ സുപ്രീം കോടതി കഴിഞ്ഞദിവസം നിര്‍‍‍‍‍‍‍‍‍‍‍‍ദേശിച്ചിരുന്നു.

തുടർന്നു വായിക്കുക . . .

വയനാട് വാർതതകൾ ..... തുടർച്ച

ചൂരൽമല പുനരധിവാസം പാളി; പുത്തുമലയിലെ വീഴ്ചകൾ ആവർത്തിക്കുന്നു: കെ.സുരേന്ദ്രൻ

കൽപറ്റ∙ ചൂരൽമല പുനരധിവാസം പാളിയെന്നും സർക്കാർ അലംഭാവവും വീഴ്ച്ചയും തുടരുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. ‘‘സർക്കാരിന്റെ ഭാഗത്തുനിന്നും നിരുത്തരവാദ സമീപനമാണുള്ളത്. മന്ത്രിസഭ ഉപസമിതി വയനാട്ടിൽനിന്നും സ്ഥലം വിട്ടു. ആദ്യഘട്ടത്തിൽ കാണിച്ച താൽപര്യവും ശുഷ്കാന്തിയും പിന്നീടു കാണിക്കാതെ മന്ത്രിമാർ മുങ്ങി. ഫോട്ടോഷൂട്ടിൽ മാത്രമാണ് അവർ താൽപര്യം കാണിച്ചത്. മന്ത്രി ഒ.ആർ.കേളു മാത്രമാണ് ഇപ്പോൾ വയനാട്ടിലുള്ളത്.

വായന തുടരുക . . .

ഉരുൾപൊട്ടൽ: മാറ്റിപ്പാർപ്പിച്ചത് 630 കുടുംബങ്ങളെ; 160 കുടുംബങ്ങൾക്ക് വീടുകൾ നിശ്ചയിച്ചു നൽകി

കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞിരുന്ന 630 കുടുംബങ്ങളെ ഇതുവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 160 കുടുംബങ്ങൾക്ക് വീടുകൾ നിശ്ചയിച്ചു നൽകി. പുനരധിവസിപ്പിച്ചതിൽ 26 എണ്ണം സർക്കാർ കെട്ടിടങ്ങളാണ്. നിലവിൽ 5 ക്യാംപുകളിലായി 97 കുടുംബങ്ങളാണു തുടരുന്നത്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കൽപറ്റ, മുട്ടിൽ, അമ്പലവയൽ, മീനങ്ങാടി, വെങ്ങപ്പള്ളി, പൊഴുതന തുടങ്ങിയ തദ്ദംശ സ്ഥാപന പരിധിയിലാണ് കൂടുതലായി പുനരധിവാസം നടന്നത്

തുടർന്നു വായിക്കുക . . .

കമൊട്ടംകുന്ന് ഉന്നതിയിൽ വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ; ചോരുന്ന വീടുകളും ഒട്ടേറെ

ചേര്യംകൊല്ലി∙ പടിഞ്ഞാറത്തറ പഞ്ചായത്ത് 6–ാം വാർഡ് കല്ലുമൊട്ടംകുന്ന് ഉന്നതിയിലെ വീടുകൾ ഭൂരിഭാഗവും മണ്ണിടിച്ചിൽ ഭീഷണിയിൽ. എല്ലാ മഴക്കാലത്തും മണ്ണിടിച്ചിൽ പതിവായതിനാൽ വീടുകൾ തകരാനുള്ള സാധ്യതയേറി. കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങൾ ഭീതിയോടെയാണു വീടുകളിൽ കഴിയുന്നത്. അപായസാധ്യത ഒഴിവാക്കാൻ സംരക്ഷണ ഭിത്തി വേണമെന്ന് ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ കേട്ട ഭാവം നടിക്കുന്നില്ലെന്നു ഇവിടെയുള്ളവർ പരാതിപ്പെടുന്നു

വായന തുടരുക . . .

പേരിയ ചുരംറോഡിലെ വിള്ളൽ; പുനർനിർമാണം തുടങ്ങി: ഗതാഗത നിരോധനം 3 ആഴ്ച പിന്നിട്ടു

തലപ്പുഴ ∙ ആഴ്ചകൾ നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ പേരിയ ചുരംറോഡിലെ വിള്ളൽ പരിഹരിക്കാനുള്ള ജോലികൾ ആരംഭിച്ചു. കനത്ത മഴയെ തുടർന്ന് റോഡ് അപകടകരമാം വിധം വിണ്ടു കീറിയതിനെ തുടർന്ന് ജൂലൈ 31ന് ആണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന പാതയിൽ കഴിഞ്ഞ 3 ആഴ്ചയായി ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കയാണ്.

വായന തുടരുക . . .

Think Computer
Think Abacus
Synonyam for Computer Solutions since 1986