|
മെയ് 2025 വെള്ളിയാഴ്ച 1200 എടവം 11 Dhu al-Qidah 26, 1446 |
|
വാല്യം 2 ലക്കം 281 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
24 |
|
If a task is performed with the feeling of love, then thre is instant success. |
|
(1) |
|
ഓപ്പറേഷന് സിന്ധൂറിനെക്കുറിച്ചും മറ്റും വിശദീകരിക്കാന് അഞ്ചാം പ്രതിനിധി സംഘം ഇന്ന് പുറപ്പെടും പാക് ഭീകരത തുറന്ന് കാട്ടാനും ഓപ്പറേഷന് സിന്ധൂറിനെക്കുറിച്ച് വിശദീകരിക്കാനും എന്സിപി ശരദ് പവാര് ഘടകം എംപി സുപ്രിയ സുലെ അധ്യക്ഷനായ സംഘം ഇന്ന് പുറപ്പെടും. മുന് വിദേശകാര്യ മന്ത്രി മുരളീധരനും സംഘത്തിലുണ്ട്. ദക്ഷിണാഫ്രിക്ക, ഖത്തര്, ഈജിപ്ത്, എത്യോപിയ തുടങ്ങിയ രാജ്യങ്ങളില് സന്ദർശനം നടത്തുക. ഇന്നലെ പുറപ്പെട്ട ബിജെപി എം പി ബൈജയന്ത് പാണ്ഡയുടെ സംഘം ഇന്ന് ബഹറിനത്തും. ശിവസേന എം പി ശ്രീകാന്ത് ഷിൻഡെയുടെ സംഘത്തിന്റെ യു എ ഇ പര്യടനം പൂര്ത്തിയായിട്ടുണ്ട്. ഡി എം കെ എംപി കനിമൊഴിയുടെ സംഘം ഇന്ന് റഷ്യൻ പര്യടനം പൂർത്തിയാകും എന്നാണു വിവരം. പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu അരുവിക്കര ഡാമിന്റെ 1 മുതല് 5 വരെയുള്ള ഷട്ടറുകള് ഇന്ന് ഉയർത്തും വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് അരുവിക്കര ഡാമിന്റെ ഷട്ടറുകള് ഇന്ന് ഉയർത്തും. ഡാമിന്റെ 1 മുതല് 5 വരെയുള്ള ഷട്ടറുകള് ആണ് ഇന്ന് രാവിലെ ഉയര്ത്തുന്നത്. 20 സെന്റിമീറ്റര് വീതം ആകെ 100 സെന്റിമീറ്റര് ആണ് ഉയര്ത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളില് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര് അറിയിച്ചു. വായന തുടരുക . മറിയക്കുട്ടി ബിജെപിയില് ചേർന്നതില് പരിഹാസവുമായി കെപിസിസി പ്രസിഡന്റ് ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയില് ചേർന്നതില് പരിഹാസവുമായി കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. വീടില്ലാത്ത ഒരാള്ക്ക് ഒരു പാര്ട്ടിയില് വെച്ച് ആ വീട്ടിലെ കിണറ്റില് ഒരു പൂച്ച ആ പൂച്ചയെ എടുക്കാന് വേറൊരു പാർട്ടി വന്നു ഒടുവില് വീട്ടുടമ ആ പാര്ട്ടിയില് ചേര്ന്നു. ഇപ്പോഴത്തെ അവസ്ഥയെന്ന് സണ്ണി ജോസഫ് പരിഹസിച്ചു. വീടില്ലാത്ത എല്ലാവര്ക്കും വീട് വേണമെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. ക്ഷേമപെന്ഷന് മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധ നേടിയ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടിക്ക് വീട്ടില് വെച്ച് നല്കിയിരുന്നു. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില് BJP ഒറ്റക്കെട്ട്, ആരോപണങ്ങള് അടിസ്ഥാനരഹിതം - പികെ കൃഷ്ണദാസ്...... തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില് ബിജെപി കേരളത്തില് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും ബാക്കി ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്ട്ടിയുടെ മുന്നില് ഇപ്പോള് 2025-ലെ പ്രാദേശിക തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും മാത്രമാണുള്ളതെന്നും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില് ബിജെപി ഒറ്റക്കെട്ടായി ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം നിന്ന് ഈ തിരഞ്ഞെടുപ്പുകളെ നേരിടുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. കോഴിക്കോട് നല്ലളത്ത് 110 കെവി ലൈന് ടവര് ചെരിഞ്ഞു കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈന് ടവര് ചെരിഞ്ഞു എന്നാല് ടവര് നിലംപൊത്താതെ ഇരുന്നതിനാല് വന് അപകടം ഒഴിവായി. ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ് വെള്ളക്കെട്ടില് സ്ഥാപിച്ച ടവര് ചെരിഞ്ഞത്. കോഴിക്കോട് കൊടിയത്തൂര് ചെറുവാടിയില് ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകിവീണു. വീടുകൾക്കും കേടുപാടുകളുണ്ടായി. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. text-kashida-space:50%;margin-bottom:0pt;text-align:justify;text-justify: newspaper;text-kashida-space:50%'>അറബിക്കടലില് കപ്പല് അപകടത്തില്പ്പെട്ടു; കണ്ടെയ്നറുകളിലുളള ഇന്ധനം അത്യന്തം അപകടകാരിയായത്തിരുവനന്തപുരം: കേരളാ തീരത്ത് അറബിക്കടലില് കപ്പലില് നിന്ന് അപകടകരമായ വസ്തുക്കള് അടങ്ങിയ കാര്ഗോ കടലില് വീണത് കപ്പല് അപകടത്തില്പ്പെട്ട്. വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് പോയ എംഎസ്ഇ എല്സ 3 എന്ന ലൈബീരിയന് കപ്പലാണ് അപകടത്തില്പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഒന്പത് ജീവനക്കാര് ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടെന്ന് നാവികസേനാ വക്താവ് അറിയിച്ചു. ബാക്കിയുളളവരെ രക്ഷിക്കാനുളള ശ്രമം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില് ഇന്ന് പുലര്ച്ചെ 4.30-ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപടത്തില്പെട്ടത്. കടല്ക്ഷോഭം മൂലം കപ്പല് ആടിയുലഞ്ഞ് കണ്ടെയ്നറുകള് തെന്നിയതാകാം അപകട കാരണം. കപ്പലിലെ ഇന്ധനം കടലില് കലര്ന്നു. തുടര്ന്നു വായിക്കുക..... തുര്ക്കിക്ക് സഹായം; 'ശശി തരൂരിന് സെലക്ടീവ് അമ്നീഷ്യ'; കേരളസര്ക്കാരിനെ വിമര്ശിച്ചതില് ജോണ് ബ്രിട്ടാസ് തുര്ക്കിക്ക് കേരളം നല്കിയ സഹായം വയനാടന് ജനതയെപോലെ ദുരിതം അനുഭവിക്കുന്നവര്ക്ക് ഉപയോഗിക്കാമായിരുന്നുവെന്നാണ് തരൂര് അഭിപ്രായപ്പെട്ടത് ന്യൂഡല്ഹി: ശശി തരൂര് എംപിക്ക് സെലക്ടീവ് അമ്നീഷ്യയെന്ന് ജോണ് ബ്രിട്ടാസ് എംപിയുടെ വിമര്ശനം. 2023 ലെ ഭൂകമ്പത്തില് തകര്ന്ന തുര്ക്കിക്ക് 10 കോടി രൂപ കേരളം സാമ്പത്തിക സഹായ നല്കിയതിലുള്ള തരൂരിന്റെ വിമര്ശനത്തിലാണ് ജോണ് ബ്രിട്ടാസ് എംപിയുടെ പരിഹാസം. തുര്ക്കിയെ സഹായിക്കാന് കേന്ദ്രം ഓപ്പറേഷന് ദോസ്ത് സംഘടിപ്പിച്ചത് തരൂരിന് അറിയാം എന്നിരിക്കെ വിമര്ശനം അനാവശ്യമാണെന്നും ജോണ് ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. 2-ാം പേജില് ....... കംപ്യൂട്ടര് എളുപ്പവഴികള് .... കൂടുതല് കേരള വാര്ത്തകള് .... പ്രാദേശിക വാര്ത്തകള് . . .
അന്തഃരാഷ്ട്ര വാര്ത്തകള് . . . മോന്തായം വളഞ്ഞാല് ജീവനക്കാര് മദ്യപിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന് ഉദ്യോഗസ്ഥന് മദ്യപിച്ചെത്തി; സസ്പപെൻഷന് തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനക്കാർക്കിടയിലെ മദ്യാപാന പരിശോധന നടത്താൻ ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി. ആറ്റിങ്ങൽ ഡിപ്പോയിലെ ഇൻസ്പെക്ടർ എം.എസ് മനോജാണ് പരിശോധനയ്ക്ക് മദ്യപിച്ചെത്തിയത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തു. ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് സംഭവം. മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്തുന്നതിന് വേണ്ടി ദിവസവും ബ്രെത്തലൈസര് ടെസ്റ്റ് നടത്താറുണ്ട്. വായന തുടരുക . . . കണ്ണൂരില് ദേശീയപാത നിര്മാണത്തിനിടെ മണ്ണിടിച്ചില് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം കണ്ണൂര്: ദേശീയപാത നിര്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. കണ്ണൂര് ചാലക്കുന്നിലാണ് സംഭവം. ജാര്ഖണ്ഡ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. കുന്നിടിച്ച് നിര്മാണം നടക്കുന്നിടത്താണ് അപകടമുണ്ടായത്. അതേസമയം തുടർച്ചയായി പല സ്ഥലങ്ങളിലായി ദേശീയ പാത 66 ഇടിഞ്ഞ് താഴ്ന്നതോടെ നിർമാണ കരാര് കമ്പനിയായ കെഎന്ആര് കണ്സ്ട്രക്ഷന്സിനെ കഴിഞ്ഞദിവസം ഡീബാര് ചെയ്തിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റേതായിരുന്നു നടപടി. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോര്ട്ട് സമര്പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 21 നാണ് ഡല്ഹി ഐഐടി പ്രൊഫസര് ജി വി റാവു മേല്നോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്. നിര്മ്മാണ ചുമതല കെഎന്ആര് കണ്സ്ട്രക്ഷന്സിനും കണ്സള്ട്ടന്സി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയില് ഉള്പ്പെടുത്താതിരിക്കാന് കമ്പനികളില് നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.കൂടുതല് അറിയുക . . . ***************** Digital Marketing |
|
80-ാം പിറന്നാള് ആശംസകള് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ജമ്മുവില് 37 ടവറുകള്ക്ക് കീഴില് ഇന്റർനെറ്റ് വിലക്കി ജമ്മു കശ്മീർ പോലീസിന്റെ ശുപാർശ പ്രകാരം ദോഡാ മേഖലയിലെ 37 ടവർ ലൊക്കേഷനുകളിൽ താൽക്കാലികമായി ഇൻറർനെറ്റ് വിച്ഛേദിച്ചു. പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. ഈ മാസം 27 വരെയാണ് നിരോധനം. രാജ്യവിരുദ്ധ ശക്തികൾ ഇൻറർനെറ്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായുള്ള വിവരത്തെ തുടർന്നാണ് നടപടിയെന്നാണ് സൂചന. വായന തുടരുക. Polar Satellite Launch Vehicle Polar Satellite Launch Vehicle (PSLV) is the third generation launch vehicle of India. It is the first Indian launch vehicle to be equipped with liquid stages. After its first successful launch in October 1994, PSLV emerged as a reliable and versatile workhorse launch vehicle of India. The vehicle has launched numerous Indian and foreign customer satellites. Besides, the vehicle successfully launched two spacecraft "Chandrayaan-1 in 2008 and Mars Orbiter Spacecraft in 2013"that later travelled to Moon and Mars respectively. Chandrayaan-1 and MOM were feathers in the hat of PSLV. The launch of PSLV-C48 marks the 50th Launch of PSLV. Besides, the vehicle successfully launched two spacecraft " Chandrayaan-1 in 2008 and Mars Orbiter Spacecraft in 2013"that later traveled to Moon and Mars respectively വായന തുടരുക . . . മോട്ടര് വാഹനവകുപ്പിന് ഇനി മുതല് ഔദ്യോഗിക പതാക മോട്ടര് വാഹനവകുപ്പിന് ഇനി മുതല് ഔദ്യോഗിക പതാക. ചുമപ്പും മഞ്ഞയും വെള്ളയും നിറത്തില് എംവിഡി എന്ന് ആലേഖനം ചെയ്തതാണ് പതാക. യൂണിഫോം സേനയായിട്ടും മോട്ടര് വാഹനവകുപ്പിന് ഇതുവരെ ഔദ്യോഗിക പതാക ഉണ്ടായിരുന്നില്ല. ഗതാഗത കമ്മീഷണറുടെ ശുപാര്ശ സര്ക്കാര് അംഗീകരിച്ചു. ജൂണ് 1 ഇനി മുതല് വകുപ്പുദിനമായി ആഘോഷിക്കും. 1958 ജൂണ് ഒന്നിനാണ് മോട്ടര്വാഹന വകുപ്പുണ്ടായത് എന്നതിനാലാണ് അന്ന് വകുപ്പുദിനമായി തിരഞ്ഞെടുത്തത്. മോട്ടര് വാഹനവകുപ്പിന്റെ വാഹനങ്ങളില് പതാക വയ്ക്കാന് പാടില്ല. ഓഫിസില് ഉപയോഗിക്കാം. വകുപ്പിന്റെ ആഘോഷങ്ങള്ക്ക് പതാക ഉയര്ത്താം. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്ക്കും, ബന്ധുക്കള്ക്കും പങ്കുവെക്കാന്. വിവിധ വാര്ത്ത സ്രോതസ്സുകളില് നിന്നുള്ള വാര്ത്ത ഒറ്റ ലിങ്കില് നിങ്ങള്ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില് സുഹൃത്തുക്കള്ക്ക് പങ്കുവെക്കുമല്ലോ? Click Me ജനല് കര്ട്ടനുകള് താഴ്ത്തണം, ഫോട്ടോ എടുക്കരുത്; DGCA നിര്ദേശം ബാധകമാകുക ഈ വിമാനത്താവളങ്ങളില്...... ഡിഫന്സ് എയർപോര്ട്ടുകളിലേക്ക് എത്തുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങള്ക്ക് കര്ശന നിര്ദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് (ഡിജിസിഎ). വിമാനം 10,000 അടി ഉയരത്തില് എത്തുന്നതുവരെയും ഈ ഉയരത്തിൽനിന്ന് താഴെയിറങ്ങിയതിന് ശേഷവും ജനല് കര്ട്ടനുകള് താഴ്ത്തിയിടണമെന്ന് ഡിജിസിഎ വിമാനക്കമ്പനികളോട് നിര്ദേശിച്ചു. വീഡിയോ എടുക്കുന്നതും ഫോട്ടോയെടുക്കുന്നതും അനുവദനീയമല്ലെന്ന് യാത്രക്കാരെ ഓർമിപ്പിക്കണം എന്നും ഈ നിർദേശങ്ങൾ ലംഘിക്കുന്നത് നിയമനടപടികൾക്ക് ഇടയാക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി. വായന തുടരുക . . .. തിരുവനന്തപുരം മെഡിക്കല് കോളേജില് ഓക്സിജന് സിലിണ്ടറിലെ ഫ്ലോ മീറ്റര് പൊട്ടിത്തെറിച്ചു തിരുവനന്തപുരം മെഡിക്കല് കോളേജില് ഓക്സിജന് സിലിണ്ടറിലെ ഫ്ലോ മീറ്റര് പൊട്ടിത്തെറിച്ച് അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകിന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലെ ബി തിയേറ്ററിലെ ഓക്സിജന് സിലിണ്ടറിലെ ഫ്ലോമീറ്റര് പൊട്ടിത്തെറിച്ചത്. ഉടന് കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നൽകി. തുടര്ന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും രാത്രി 11 മണിയോടെ ഛര്ദ്ദിലും മറ്റും കലശലായതിനെ തുടർന്ന് മെഡിക്കല് കോളേജില് എത്തിച്ചു. തുടർന്നുള്ള പരിശോധനയില് തലയോട്ടിക്ക് പൊട്ടല് ഉള്ളതായി കണ്ടെത്തി. ഇയാളെ എംഐസിയുവില് പ്രവേശിപ്പിച്ചിരിക്കുകയാണ്. വായന തുടരുക. . . . മോട്ടോര് വാഹനം, ഡ്രൈവിങ്ങ് ലൈസന്സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്ലൈന് സേവനങ്ങള്ക്കും 9745397722 എന്ന നമ്പറില് ബന്ധപ്പെടുക ഇടുക്കി ഡിസിസി മുന് ജനറല് സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില് ചേര്ന്നു ഇടുക്കി: ഡിസിസി മുന് ജനറല് സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില് ചേര്ന്നു. കട്ടപ്പനയില് ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കണ്വെന്ഷനിലാണ് ബെന്നി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് അംഗത്വം നല്കി. വഖഫ് വിഷയത്തില് കോണ്ഗ്രസ് എടുത്ത നിലപാടുകളില് പ്രതിഷേധിച്ചാണ് പാര്ട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു. വഖഫ് ഭേദഗതി ബില്ലിനെ എതിര്ക്കുന്ന കോണ്ഗ്രസിന്റെ നിലപാടില് പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് ബെന്നി പെരുവന്താനം കോണ്ഗ്രസ് പാര്ട്ടിയില്നിന്നും രാജിവെച്ചത്. വായന തുടരുക . . ദേശീയപാത വിഷയം; ആശങ്ക നേരിട്ട് അറിയിക്കുന്നതിന് മുഖ്യമന്ത്രി നിധിൻ ഗഡ്കരിയെ നേരിട്ട് കാണും തിരുവനന്തപുരം: ദേശീയപാത വിഷയത്തിലെ ആശങ്ക നേരിട്ട് അറിയിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നിധിൻ ഗഡ്കരിയെ നേരിട്ട് കാണും. ഇതിനായി ജൂൺ 3, 4 തീയതികളിൽ മുഖ്യമന്ത്രി ഡല്ഹിയിലേക്ക് തിരിക്കും എന്നാണ് വിവരം. ദേശീയപാത തുടർപ്രവർത്തനങ്ങളും നിധിൻ ഗഡ്കരിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി ധരിപ്പിക്കും. ഇതിനായി കേന്ദ്ര ഗതാഗത മന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ചക്കുള്ള സമയം തേടിയിട്ടുണ്ട് എന്നാണ് വിവരം. വായന തുടരുക . . . വാര്ത്തകള് | മേയ് 24, വെള്ളിയാഴ്ച. സംസ്ഥാനത്ത് മഴ തകര്ത്ത് പെയ്യും; 12 ജില്ലകളില് ഓറഞ്ച് അലേര്ട്ട്, കാസര്കോടും കണ്ണൂരും റെഡ് അലേർട്ട് തുടരും തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില് മാറ്റം. കാസര്കോട്, കണ്ണൂര് ജില്ലകളില് റെഡ് അലേര്ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. നാളെ (25-05-2025) അഞ്ച് വടക്കന് ജില്ലകളില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്ട്ട് മുന്നറിയിപ്പ് നല്കിയത്. മറ്റ് ജില്ലകളില് ഓറഞ്ച് അലേര്ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്ട്ടാണ്. ഈ മൂന്ന് ജില്ലകളില് ഓറഞ്ച് അലേര്ട്ട് തുടരും.വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്, .ഐ. ടി. <വിഷയങ്ങള് ഓണ്ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. പാലക്കാട് ആലത്തൂരില് ദേശീയപാത ഇടിഞ്ഞ് താഴ്ന്നു; അപകടം വാഹനങ്ങള് കടന്നു പോകുന്നതിനിടെ പാലക്കാട്: ആലത്തൂരില് ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലര്ച്ചയോട് കൂടിയായിരുന്നു സംഭവം. വാഹനങ്ങള് പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. കള്വേര്ട്ട് നിര്മ്മാണം നടക്കുന്ന റോഡ് ആണ് താഴ്ന്നത്. സംഭവത്തെ തുടര്ന്ന് വാഹന ഗതാഗതം നിര്ത്തിവെച്ചു. കള്വര്ട്ട് നിര്മാണം പൂര്ത്തിയാക്കിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര് അറിയിക്കുന്നത്. പാലക്കാട് നിന്ന് തൃശൂര് പോകുന്ന രണ്ടുവരി പാതയാണ് ഇടിഞ്ഞ് താഴ്ന്നത്. ജെസിബി എത്തി റോഡിന്റെ പണി തുടങ്ങിയിട്ടുണ്ട്. തുടര്ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US കാസര്കോട് ദേശീയപാത നിര്മ്മാണത്തിലെ അപാകത;ദേശീയപാത അതോറിറ്റിക്കെതിരെ വിമര്ശനവുമായി ശേഖര് കുര്യാക്കോസ് തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകൾ തകരുന്ന പശ്ചാത്തലത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്. കാസർകോട് ജില്ലയിലെ ദേശീയപാത നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് പഠനം നടത്തി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ഡിഎംഎയുടെ നിർദേശ പ്രകാരം ജിയോളജിക്കൽ സർവേയാണ് പഠനം നടത്തിയത്. പഠനത്തിലെ കണ്ടെത്തലുകൾ പ്രകാരം നാഷണൽ ഹൈവേ ഓഫ് അതോറിറ്റി ദുരന്തനിവാരണ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ദുരന്തനിവാരണ പ്ലാൻ എൻഎച്ച്എഐ ഇതുവരെ നൽകിയിട്ടില്ലെന്ന് ശേഖർ കുര്യാക്കോസ് റിപ്പോർട്ടറിനോട് വ്യക്തമാക്കി. വായന തുടരുക . . .
|
|
ചെറുപുഴയില് അച്ഛന്റെ ക്രൂരമര്ദ്ദനത്തിന് ഇരയായ കുട്ടികളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റും മന്ത്രി വീണാജ് വനിത ശിശു വികസന വിഭാഗം ഡോക്ടർക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെ കണ്ണൂർ ചെറുപുഴയിൽ എട്ടു വയസ്സുകാരിയുടെ അച്ഛൻ ക്രൂരമായി മർദ്ദിച്ച കേസിൽ കുട്ടികളെ ഏറ്റെടുക്കും ശിശുക്ഷേമ സമിതി. എട്ടും പത്തും വയസ്സുള്ള രണ്ടു കുട്ടികളെയും കൗൺസിലിങ്ങിന് വിധേയരാക്കാനും തീരുമാനമുണ്ട്. പയ്യന്നൂർ നിലവിൽ ടിഐ മധുസൂദനനും സംഭവത്തിൽ ഇടപെട്ടു. കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് പ്രതികരിച്ചു.കുട്ടികൾ ഇപ്പോഴുള്ളത് കുടകിലെ അച്ഛൻ്റെ സഹോദരിയുടെ വീട്ടിലാണ്. അവിടെ നിന്നും ഇവരെ ചെറുപുഴയിലേക്ക് കൊണ്ടുവരും. പൊലീസ് നടപടികൾ കഴിഞ്ഞാൽ ഉടൻ കുട്ടികളുടെ സി ഡബ്ലിയു സി സംരക്ഷണം ഏറ്റെടുക്കും. വിശദമായി പഠിച്ച ശേഷം മാത്രം അമ്മയ്ക്ക് കുട്ടികളെ വിട്ടുകൊടുക്കണം എന്ന് തീരുമാനിക്കുമെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ രവി വ്യക്തമാക്കി. വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ഐക്യരാഷ്ട്ര സഭയില് പാകിസ്ഥാനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ഇന്ത്യ. ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച സിന്ധു നദീജല കരാറിനെക്കുറിച്ചുള്ള പാക് പ്രതിനിധിയുടെ പരാമർശങ്ങൾക്കെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്. പാകിസ്ഥാൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത കാരണം 65 വർഷം പഴക്കമുള്ള കരാർ ഉപേക്ഷിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് പറഞ്ഞു. ജലം ജീവനാണ്, യുദ്ധായുധമല്ല എന്ന് പറഞ്ഞ പാകിസ്ഥാൻ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ കരാർ വിഷയം ഉന്നയിച്ചതിന് ശേഷമാണ് ഇന്ത്യയുടെ പ്രതികരണം. വായന തുടരുക . . അപകീര്ത്തി കേസില് രാഹുല് ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീര്ത്തി കേസില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാര്ഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26ന് നേരിട്ട് കോടതിയില് ഹാജരാകണമെന്നാണ് കോടതി നിര്ദ്ദേശം. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുല് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. കൊലക്കുറ്റം ചുമത്തപ്പെട്ടയാള്ക്ക് വരെ വേണമെങ്കില് ബിജെപി അധ്യക്ഷനാകാ മെന്നായിരുന്നു 2018ല് രാഹുല് ഗാന്ധി അമിത് ഷാക്കെതിരെ നടത്തിയ പരാമര്ശം. വായന തുടരുക. . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള് ഓണ്ലൈനായി വീട്ടിലിരുന്നും നല്കാവുന്നതാണ്. ബന്ധപ്പെടുക 9745397722 കേരളതീരത്ത് അപകടകരമായ വസ്തുക്കള് കണ്ടെയ്നറുകള് തീരത്തടിഞ്ഞാല് അടുത്തേക്ക് പോകരുതെന്ന് നിര്ദേശം...... തിരുവനന്തപുരം: അറബിക്കടലില് കേരളതീരത്ത് അപകടകരമായ വസ്തുക്കളടങ്ങിയ കാര്ഗോകള് ഒഴുകുന്നതായി വിവരം. ഇത്തരത്തില് സംശയാസ്പദകരമായ നിലയിലുള്ള കണ്ടെയ്‌നറുകള് തീരത്ത് കണ്ടാല് അടുത്തേക്ക് പോകുകയോ ഇതില് സ്പര്ശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി സംശയാസ്പദകരമായ വസ്തുക്കള് കണ്ടാല് ഉടന് പോലീസില് വിവരം അറിയിക്കണമെന്നാണ് നിര്ദേശം. അല്ലെങ്കില് 112ലോ വിളിച്ച് വിവരം അറിയിക്കണം. വായന തുടരുക . .. Todays Special GK നാലുവയസുകാരിയുടെ കൊലപാതകം സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷന് റിപ്പോര്ട്ട് തേടി എറണാകുളത്തെ നാലുവയസുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും സംബന്ധിച്ച കേസിൽ ദേശീയ വനിതാ കമ്മീഷന് റിപ്പോര്ട്ട് തേടി. സ്വീകരിച്ച നടപടികളെ കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്ട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഡിജിപിക്ക് വനിതാ കമ്മീഷന് അധ്യക്ഷ വിജയ രഹാത്കാര് കത്തയച്ചു. കുട്ടിയെ അമ്മ പുഴയില് എറിഞ്ഞു കൊലപ്പെടുത്തിയതിലും കുട്ടി നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചാണ് റിപ്പോര്ട്ട് തേടിയത്. കുഞ്ഞിനെ അമ്മ എന്തിനാണ് കൊലപ്പെടുത്തിയത്, പെട്ടെന്നുളള പ്രേരണയെന്ത്, കുട്ടി ബലാല്സംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളിള് ഇനിയും വ്യക്തതയായിട്ടില്ല. കൂടുതല് വായിക്കുക. . . തീവണ്ടി ടിക്കറ്റുകള് താത്ക്കാല്, പ്രിമീയം താത്ക്കാല്, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) പ്രധാനമന്ത്രിക്ക് അധിക്ഷേപം; അട്ടപ്പാടിയിലെ മധുവിന്റെ പേര് മിണ്ടുന്നില്ല'; വേടനെതിരെ ബിജെപി കൗണ്സിലര് പാലക്കാട്: റാപ്പര് വേടനെതിരെ എന്ഐഎയ്ക്ക് പരാതി നല്കിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ബിജെപി കൗണ്സിലര് മിനി കൃഷ്ണകുമാര്. വേടന്റെ പാട്ടില് രാജ്യത്തെ സാഹോദര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള വാക്കുകളുണ്ടെന്ന് മിനി കൃഷ്ണകുമാര് റിപ്പോര്ട്ടറിനോട് പറഞ്ഞു. അഞ്ച് വര്ഷങ്ങള്ക്ക് മുന്പുള്ള വേടന്റെ ഗാനം സമൂഹ മാധ്യമങ്ങളില് ഇപ്പോഴാണ് ശ്രദ്ധപിടിച്ചത്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന നിരവധി പരാമര്ശങ്ങള് പാട്ടിലുണ്ടെന്നും മിനി കൃഷ്ണകുമാര് പറഞ്ഞു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 എന്ജിഒ യൂണിയൻ സമ്മേളനം: 'എന്നെ ക്ഷണിക്കാന് തോന്നിയില്ല, എന്ത് ചെയ്യാനാകും'; അതൃപ്തി പരസ്യമാക്കി സജി ചെറിയാന് ആലപ്പുഴ: എന്ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തില് ക്ഷണിക്കാത്തതില് മന്ത്രി സജി ചെറിയാന് അതൃപ്തി. തൻ്റെ പേര് യൂണിയന് ഉള്പ്പെടുത്താത്തതില് എന്ത് ചെയ്യാന് കഴിയുമെന്ന് സജി ചെറിയാന് ചോദിച്ചു. ക്ഷണിക്കാന് തോന്നാത്തതിന് മറുപടി പറയേണ്ടത് എൻജിഒ യൂണിയന് ആണെന്നും സജി ചെറിയാന് മാധ്യമങ്ങളോട് പ്രതികരിച്ചു. വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us സര്ക്കാരിന്റെ വ്യാജ അവകാശവാദങ്ങള് തകര്ന്ന് വീഴുന്ന കാഴ്ചയാണ് ദേശീയ പാത; വിഡി സതീശന്തിരുവനന്തപുരം:സര്ക്കാരിന്റെ വ്യാജ അവകാശവാദങ്ങള് തകര്ന്ന് വീഴുന്ന കാഴ്ചയാണ് എന് എച്ച് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സര്ക്കാരിന്റെ പ്രോഗ്രസ് കാര്ഡിലെ ഏറ്റവും വലിയ അവകാശവാദം എന് എച്ച് ആയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് സ്വയം പുകഴ്ത്തല് റിപ്പോര്ർട്ട് ആയിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വായന തുടരുക.... മുംബൈയില് നിന്ന് തുർക്കിയിലേക്ക് ഇനി വിമാനം വേണ്ട'; ഫഡ്നാവിസിനും ഗവർണർക്കും കത്തെഴുതി ശിവസേന നേതാവ് മുംബൈ: ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ രാജ്യമൊട്ടാകെ തുര്ക്കിക്കെതിരെ തുടരുന്ന ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടെ മുംബൈയില് നിന്നും തുർക്കിയിലേക്കുള്ള വിമാനങ്ങള് നിര്ത്തിവെക്കാന് ആവശ്യം. ശിവസേന നേതാവും സാമൂഹ്യ മാധ്യമങ്ങളുടെ ചുമതലയുമുളള രാഹൂല് കനല് ആണ് വിമാനങ്ങള് നിർത്തിവെക്കാന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി പി രാധാകൃഷ്ണൻ എന്നിവർക്ക് രാഹൂൽ കത്തയച്ചു. ഭീകരവാദത്തെ അപലപിക്കുന്നത് വരെയും പാകിസ്താനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ് ആവശ്യം.വായന തുടരുക... ***************** Digital Marketing |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |