|
സെപ്തംബര്‍ 2024 ബൂധനാഴ്ച 1200 കന്നി 9 |

|
ലക്കം 1 വാല്യം 96 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
25 |
|
The less you speak, the more you are listened to. PBKIVV |
|
71-ാം ദിനം അര്‍ജുന്റെ ലോറി കണ്ടെത്തി; കാബിനുള്ളില്‍ മൃതദേഹവും...... അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ ഒരു മൃതദേഹവും ഉണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. മര്യാദയ്ക്ക് വണ്ടിയോടിക്കണം’; കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ക്ക് മന്ത്രി ഗണേഷ് കുമാറിന്റെ ശാസന കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ ശാസന. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ ആണെന്നാണ് വിമര്‍ശനം. തിരുവനന്തപുരം ആനയറയിലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ തന്നെ കോംപൗണ്ടില്‍ വച്ചു നടന്ന പൊതുപരിപാടിക്കിടെയാണ് മന്ത്രിയുടെ പരാമര്‍ശം. പൂരം കലക്കാന്‍ പ്ലാനിട്ടത് ADGP; ഒന്നാം പ്രതി മുഖ്യമന്ത്രി; വീണിടത്ത് കിടന്ന് ഉരുളുന്നു’; വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃശൂര്‍ കലക്കലില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വിഡി സതീശല്‍ വിമര്‍ശിച്ചു. എഡിജിപി എംആര്‍ അജിത് കുമാറാണ് പൂരം കലക്കാന്‍ പ്ലാനിട്ടതെന്ന് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അൻവറിനെ പൂർണമായി തള്ളി സിപിഎം: പി ശശിക്കെതിരെ അന്വേഷണമില്ല, എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ടെന്നും തീരുമാനം തിരുവനന്തപുരം: പിവി അൻവറിനെ പൂർണമായും തള്ളുന്ന തീരുമാനങ്ങളുമായി സിപിഎം. നിലമ്പൂര്‍ ഇടത് എംഎല്‍എ കൂടിയായ പിവി അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ പി ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം വേണ്ടെന്നാണ് തീരുമാനം. എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോർട്ടുകളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം. യാത്രകള്‍ക്ക് കാര്‍ പോലെ കാളവണ്ടി; ആരിഫിന്‍റെ 10 വര്‍ഷത്തെ ശീലം... വണ്ടി വാങ്ങുകയും വേണം എന്നാൽ കീശ കീറുകയും ചെയ്യരുത്. അത് പറ്റുമോ. പറ്റില്ല എന്ന് പറയാൻ വരട്ടെ തൃശ്ശൂർ ചെറുതുരുത്തി സ്വദേശി ആരിഫിന്റെ കയ്യിൽ ഒരു മാർഗ്ഗമുണ്ട്. എന്താണെന്ന് നോക്കി വരാം. വിഡിയോ കാണാം വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . . . ഇപി ഇടഞ്ഞു തന്നെ; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കില്ല... സി.പി.എം സംസ്ഥാന നേതൃത്വത്തോട് അമര്‍ഷം തുടര്‍ന്ന് ഇ.പി.ജയരാജന്‍. ഇന്നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കില്ല. സംസ്ഥാന സമിതിയുടെ യച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല. കണ്ണൂരില്‍ ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ യോഗവും ബഹിഷ്കരിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം സിപിഎം സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുകയാണ് ജയരാജന്‍ |
|
വേദനയുടെ, അനിശ്ചിതത്വത്തിന്റെ 71 ദിനങ്ങള്‍; ഒടുവില്‍ ഗംഗാവലിയില്‍നിന്ന് ആ സമസ്യയ്ക്ക് ഉത്തരം...... അങ്കോല: അനിശ്ചിതത്വവും ആശങ്കയും നിറഞ്ഞ 71 ദിവസങ്ങള്‍... ഒടുവില്‍ വേദനാജനകമായ ആ വാർത്ത വന്നിരിക്കുന്നു- കര്‍ണാടകത്തിലെ ഷിരൂരില്‍ മലയിടിച്ചിലില്‍പെട്ട അര്‍ജുന്റെ ലോറി .ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ഒപ്പം ലോറിയുടെ കാബിനില്‍ മൃതദേഹവും കണ്ടെത്തിയിരിക്കുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ട് 24 മണിക്കൂര്‍; സിദ്ദിഖ് എവിടെ? കണ്ടെത്താന്‍ പൊലീസിന്റെ വ്യാപക തിരച്ചില്‍ നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസിന്റെ വ്യാപക തിരച്ചില്‍. സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തുന്നുണ്ട്. ആര്‍എസ്എസ് – എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണം 2024ലെ ഏറ്റവും വലിയ തമാശ; വീണ്ടും പരസ്യ പ്രസ്താവനയുമായി പിവി അന്‍വര്‍ ആര്‍എസ്എസ് – എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണം 2024ലെ ഏറ്റവും വലിയ തമാശയെന്ന് പിവി അന്‍വര്‍ എം എല്‍ എ. എഡിജിപിയെ പിരിച്ചു വിടണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു. ഹെഡ്മാഷിനെതിരെയുള്ള പരാതി പ്യൂണ്‍ അന്വേഷിച്ച് , ഹെഡ്മാഷിന് തന്നെ റിപ്പോര്‍ട്ട് നല്‍കുന്നത് പോലെയാണ് പൂരം കലക്കിയ വിഷയത്തിലെ അന്വേഷണമെന്നും പിവി അന്‍വര്‍ പറഞ്ഞു. |
|
ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഡ്രൈവിങ് ലൈസൻസ് കാര്‍ഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നിലവിലെ കാർഡ് ലൈസന്‍സിനു പകരം ഓണ്‍ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഡിജിറ്റല്‍ ലൈസൻസിനെ ക്രമീകരിക്കും. ലൈസന്‍സില്‍ ക്യൂആര്‍ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസന്‍സ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആര്‍ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണില്‍ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിന്‍റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി. CPIM സംഘപരിവാറിന് സറണ്ടറായി; ബിജെപിയുമായി അവിഹിത ബന്ധം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കെ സുധാകരന്‍ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണം ആരെ ബോധിപ്പിക്കാനാണെന്ന് കെ സുധാകരന്‍ ചോദിച്ചു. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണെന്ന് സുധാകരന്‍ ആരോപിച്ചു. RSSന് ഒന്നും ഒളിച്ചു വെക്കാനില്ല; സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാല്‍ മുളയ്ക്കാത്ത നുണകളുമായി; കെ സുരേന്ദ്രന്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് ബിജെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. അന്വേഷണം നടക്കട്ടെയെന്നും ആർഎസ്എസ് നേതാക്കളെ ആർക്കും കാണാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ആർഎസ് എസിന് ഒന്നും ഒളിച്ചു വെക്കാനില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. തൃശൂര്‍ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി എത്തിയത് സേവാഭാരതി ആംബുലൻസില്‍; ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന വീഡിയോ പുറത്ത്. പൂരം അലങ്കോലമായ ദിവസം തിരുവമ്പാടിയിലെക്കാണ് സുരേഷ് ഗോപി ആംബുലൻസില്‍ വന്നത്. സേവാഭാരതി ആംബുലൻസിലാണ് സുരേഷ് വന്നിറങ്ങുന്നത്. രോഗികളെ കൊണ്ട് പോകാൻ ഉപയോഗിക്കുന്ന ആംബുലൻസില്‍ എൻഡിഎ സ്ഥാനാര്‍ത്ഥി വന്നിറങ്ങിയത് അന്ന് വലിയ വിവാദമായിരുന്നു. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . . . നടുറോഡില്‍ വയോധികന്‍റെ മുഖത്തേക്ക് സ്നോ സ്പ്രേ; പ്രാങ്ക് വിഡിയോ എടുത്ത യൂട്യൂബറെ പൊക്കി പൊലീസ്... വൈറലാകാനുള്ള വ്യഗ്രതയില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കാലമാണ് . വ്യത്യസ്തമായ പരീക്ഷണങ്ങളാണ് ഒരോദിവസവും സമൂഹമാധ്യങ്ങളില്‍ നിറയുന്നത്. അത് മറ്റുള്ളവര്‍ക്കുണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ച ചിന്തിക്കാതെയാണ് ഇത്തരക്കാരുടെ അഭ്യാസം. അത്തരത്തില്‍ അപകടം നിറഞ്ഞ ഒരു പ്രാങ്ക് വീഡിയോ ചിത്രീകരണമാണ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. പൂരം കലക്കല്‍ റിപ്പോര്‍ട്ട് വൈകുന്നത് ആസൂത്രിതം, അസ്വാഭാവികം; അജിത്കുമാറിനെതിരെ വീണ്ടും സിപിഐ... |
|
അർജ്ജുന്‍റെ ലോറിയില്‍ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി; വിദഗ്ദ്ധ പരിശോധനക്ക് അയക്കും തിരുവനനന്തപുരം: ഷിരൂരില്‍ കണ്ടെത്തിയ അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനില്‍ എസ്‌ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽല്‍ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും. ചരിത്രത്തിലാദ്യം, കെഎസ്ആര്‍ടിസിയുടെ മിന്നുന്ന നേട്ടം; ഒപ്പം സന്തോഷം പകരുന്ന വാർത്തയും അറിയിച്ച് ഗണേഷ് കുമാര്‍ തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കെഎസ്ആര്‍ടിസി കുറിച്ച് മിന്നുന്ന നേട്ടവും ഒരു സന്തോഷ വാര്‍ത്തയും പങ്കുവെച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഓണത്തിന് മുമ്പ് ഒരുമിച്ച് ശമ്പളം നൽകണമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഗ്രഹമായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും ഇത്തരത്തില്‍ ശമ്പളം നല്‍കാനുള്ള പരിശ്രമം നടത്തുകയാണ്. ഒരുപാട് പണം അവിടെ നിന്നും ഇവിടെ നിന്നും മറിച്ചിട്ടാണ് ഈ ശമ്പളം നല്‍കിയത്. തുടര്‍ന്നു വായിക്കുക . . . ചെണ്ടയില്‍ വിരല്‍വേഗം തീര്‍ത്ത് കുരുന്നുകള്‍; താളംപിടിച്ച് ആസ്വാദകര്‍... കുട്ടികള്‍ കൊട്ടിക്കയറിയപ്പോള്‍ സദസിലിരുന്നവരുടെ നെഞ്ചിലും തുടികൊട്ടി. എല്ലാവരും ഒരുപോലെ താളം പിടിച്ചു. പാലക്കാട് കാക്കയൂർ ഡിഎംഎസ്ബി സ്കൂളിലെ ടാലന്‍റ് ലാബ് പദ്ധതിയുടെ ഭാഗമായി പരിശീലിച്ച കുട്ടികളുടെ ചെണ്ടമേളമായിരുന്നു വേദി സ്കൂളിലെ ഇരുപത്തി ഒന്ന് വിദ്യാർഥികളാണ് നിറഞ്ഞ സദസ്സിനു മുന്നില്‍ പഞ്ചാരിമേളം അവതരിപ്പിച്ചത്. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |