ആഗസ്റ്റ് 2024

തിങ്കളാഴ്ച

1200 ചിങ്ങം 10

ലക്കം 1 വാല്യം 72

പേജുകള്‍: 1   2  3  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

ഉറുമ്പുറങ്ങാറുണ്ടെനിക്കറിയാം പക്ഷെ, സ്വപ്നം കാണാറുണ്ടോ എന്നറിയില്ല, അതിനാല്‍ ഞാന്‍ അജ്ഞാനി

കുഞ്ഞുണ്ണി മാഷ്.

(3)

26

തൃശ്ശൂർ വാർത്തകൾ .....

വഴുക്കുംപാറയിൽ രാത്രി വാഹനാപകടം: 4 പേർക്കു പരുക്ക്...

വഴുക്കുംപാറ ∙ ദേശീയപാത വഴുക്കുംപാറയിൽ ചരക്കുലോറിയും  2 പിക് അപ് വാനുകളും കൂട്ടിയിടിച്ചു 4 പേർക്കു പരുക്ക്; ഗതാഗതക്കുരുക്ക്. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ രാത്രി 10നായിരുന്നു അപകടം. പങ്ചറായ ടയർ മാറ്റിയിടുന്നതിനായി പാതയിൽ നിർത്തിയിട്ടിരുന്ന പിക് അപ് വാനിനു പിന്നിൽ സഹായത്തിനായി മറ്റൊരു പിക് അപ് വാനും നിർത്തിയിരുന്നു. ഇതിനു പിന്നിൽ ചരക്കുലോറിയിടിക്കുകയായിരുന്നു

തുടർന്നു വായിക്കുക . . .

മൺകൂനകൾ നീക്കി; ഇനി ചിറക്കുളം നവീകരിക്കാം...

കാട്ടകാമ്പാൽ∙ ചിറക്കുളം നവീകരണത്തിന് തടസ്സമായി റോഡരികിൽ കൂട്ടിയിട്ടിരുന്ന മൺകൂനകൾ അധികൃതർ നീക്കി.ചിറക്കുളത്തിന് മുൻവശത്ത് കോൺക്രീറ്റ് കട്ട വിരിച്ചു മനോഹരമാക്കാൻ പദ്ധതി രൂപീകരിച്ചിരുന്നെങ്കിലും മൺകൂനകൾ നിർമാണത്തിന് തടസ്സമായി . നിർമാണം വൈകുന്നതിനെ പറ്റി മലയാള മനോരമ വാർത്ത നൽകിയിരുന്നു.

കൂടുതലറിയുക . . .

കഞ്ചാവ് ചെടി കണ്ടെത്തി...

ചെറുതുരുത്തി ∙ ടൗണിലെ സ്വകാര്യ സ്ഥാപനത്തിനു മുകളിൽ നിന്ന് അഞ്ചടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം അകലമുള്ള  ബിസ്മി സൂപ്പർ മാർക്കറ്റിന്റെ മുകളിലാണു മണ്ണുകൂട്ടി വെള്ളം ഒഴിച്ചു സംരക്ഷിച്ചു വരുന്ന നിലയിൽ കഞ്ചാവ് ചെടി കാണപ്പെട്ടത്. മറ്റുള്ളവർ കാണാതിരിക്കാൻ ചെടി മറച്ച നിലയിലായിരുന്നു. സമീപത്തെ കെട്ടിടങ്ങളിൽ പന്ത്രണ്ടോളം അതിഥിത്തൊഴിലാളികൾ താമസിക്കുന്നുണ്ട്. ചെറുതുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായന തുടരുക . . .

തകർന്ന റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് പരാതി...

ഇരിങ്ങാലക്കുട∙ മാസങ്ങളായി തകർന്ന് കിടക്കുന്ന ഫാ. ഡിസ്മാസ് റോഡ് അറ്റകുറ്റപ്പണി നടത്താൻ ഇനിയും നടപടിയില്ല. തൃശൂർ കൊടുങ്ങല്ലൂർ റോഡിൽ ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൂതംകുളം ജംക്‌ഷൻ വരെ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ വലുതും ചെറുതുമായ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലൂടെയാണ്.

വിശദമായ വാർത്ത വായിക്കുക . . .

തൃശൂർ ജില്ലയിൽ ഇന്ന് (26-08-2024); അറിയാൻ, ഓർക്കാൻ...

നമ്പർ തിരുത്തി ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ചു......

ചെറുതുരുത്തി : നമ്പർ തിരുത്തി വഴിയോര ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. ചെറുതുരുത്തിയിലെ വഴിയോര ലോട്ടറി വിൽപ്പനക്കാരനായ വിജയനാണ് പണം നഷ്ടമായത്. ചെറുതുരുത്തി പള്ളത്താണ് തട്ടിപ്പ്‌ നടന്നത്. ലോട്ടറി ടിക്കറ്റ് നമ്പറുകൾ തിരുത്തി വീണ്ടും പ്രിന്റ് ചെയ്ത നിലയിലാണ്.

വിശദമായ വാർത്ത വായിക്കുക . . .

ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യം -മന്ത്രി ആർ. ബിന്ദു......

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സ്നേഹക്കൂട് ഭവനനിർമാണപദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. കാട്ടുങ്ങച്ചിറ കോക്കാനിക്കാട് സ്വദേശിനിക്കാണ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ വീട് നിർമിച്ചുനൽകിയത്.

തുടർന്നു വായിക്കുക . . .

 

 

 

 

 

വയനാട് വാർത്തകൾ . . .

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ കുട്ടികുരങ്ങിന് സിപിആറിലൂടെ ജീവിതം തിരിച്ച് നൽകി...

മീനങ്ങാടി∙ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ കുട്ടികുരങ്ങിന് സിപിആറിലൂടെ ജീവിതം തിരിച്ച് നൽകി കെഎസ്ഇബി ജീവനക്കാരൻ. മീനങ്ങാടി കെഎസ്ഇബിയിലെ അസിസ്റ്റന്റ് ഒ‍ാപ്പറേറ്റായ എം.എ.അനീഷാണ് കുഞ്ഞ് കുരങ്ങിന് ജീവൻ തിരിച്ച് നൽകിയത്.

തുടർന്നു വായിക്കുക . . .

ദുരന്തബാധിതരായ എല്ലാവർക്കും ആനുകൂല്യം ലഭ്യമാക്കും’: ഉരുൾപൊട്ടൽ മേഖലയിൽ പഠനം തുടങ്ങി പിഡിഎന്‍എ സംഘം...

കൽപറ്റ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് പിഡിഎന്‍എ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസെസ്മെന്റ്) സംഘം വിവിധ മേഖലകളിൽ പഠനം ആരംഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് പിഡിഎന്‍എ സംഘം നടത്തുന്നതെന്ന് സംഘത്തലവനും സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രഫ. ആര്‍.പ്രദീപ്കുമാര്‍ പറഞ്ഞു. ജില്ലയിലെ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് ദേശീയ–സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, വിവിധ വകുപ്പുകൾ എന്നിവയുമായി പിഡിഎന്‍എ സംഘം നടത്തിയ ചര്‍ച്ചയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായന തുടരുക . . .

ദുരന്തത്തെ അതിജീവിച്ചു, കുരുന്നുകൾ നാളെ സ്കൂളിലേക്ക്; മുണ്ടക്കൈ സ്കൂൾ ഇനി മേപ്പാടി കമ്യൂണിറ്റി ഹാളിൽ...

മേപ്പാടി∙ ദുരന്തം താണ്ടിയെത്തിയ കുരുന്നുകൾ നാളെ മുതൽ വീണ്ടും സ്കൂളിലേക്ക്. ക്ലാസ് പുനരാരംഭിക്കുമ്പോൾ ബെഞ്ചിൽ ചില സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കും. ഒരുമിച്ചു കളിച്ചും ഭക്ഷണം കഴിച്ചും മഴ നനഞ്ഞും സൈക്കിളോടിച്ചും നടന്ന കൂട്ടുകാരനെയോ കൂട്ടുകാരിയേയോ നഷ്ടമായവർ വിടവു നികത്താനാകാതെ ആ ബെഞ്ചുകളിലിരിക്കും. ഉരുൾപൊട്ടലിൽ തകർന്നുപോയ മുണ്ടക്കൈ ജിഎൽപി സ്കൂൾ നാളെ മുതൽ മേപ്പാടി കമ്യൂണിറ്റി ഹാളിൽ പ്രവർത്തനം തുടങ്ങും. ഒന്നിൽ നിന്നുള്ള തുടക്കം.

തുടർന്നു വാിക്കുക . .

.ഇനി എന്ത്?: ജില്ലയുടെ ദുരന്താനന്തര ആവശ്യങ്ങൾ പഠിക്കാനും പരിഹാരം നിർദേശിക്കാനുമായി വിദഗ്ധ സമിതി...

കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് സർക്കാർ വിദഗ്ധ സംഘം (പിഡിഎൻഎ–പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) രൂപീകരിച്ചു. ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായ മേഖലകളിലെ സാമ്പത്തികച്ചെലവുകൾ കണക്കാക്കുക, വീണ്ടെടുക്കലിനും പുനർനിർമാണത്തിനുമുള്ള പ്രവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകുക എന്നിവയാണ് പിഡിഎൻഎയുടെ പ്രധാന ലക്ഷ്യം.

കൂടതലറയാന്‍ . . .

വയനാട് ജില്ലയിൽ ഇന്ന് (26-08-2024); അറിയാൻ, ഓർക്കാൻ...

പ്രാദേശിക വാർത്തകൾ . . .

അഷ്ടമിരോഹിണി ദിനത്തില്‍ കണ്ണനെ കാണാന്‍ ഗുരുവായൂരില്‍ ഭക്തജന പ്രവാഹം

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

വാര്‍ത്ത കാണാന്‍ ഇവിടെ ചെയ്യുക

കാർ തലകീഴായി മറിഞ്ഞു ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്...

വീഡിയോ വാർത്ത കാണാൻ  ഇവിടെ ചെയ്യുക....

പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി...

വീഡിയോ വാർത്ത ഇവിടെ ക്ലിക്ക് ചെയ്യുക....

സൈബർതട്ടിപ്പ് ജോലിക്കായി മനുഷ്യകടത്ത്; പ്രതി അറസ്റ്റിൽ....

വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....

പാലപ്പിള്ളി ചൊക്കനയിൽ മുപ്ലി പുഴയിലെ ചണ്ടിമൂടിയ ഓവുചാലിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം;

മക്കളുടെ മുന്നിൽവെച്ചായിരുന്നു അപകടം....

വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 26 | തിങ്കൾ|

ശ്രദ്ധിക്കുക. തൃശ്ശൂർ നഗരത്തിൽ ഇന്ന്  വൈകീട്ട് ട്രാഫിക് നിയന്ത്രണം

വാർത്ത വായിക്കുവാൻ ഇവിടെ ക്ലിക്ക്  ചെയ്യുക

103 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ...

വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Have Any
I T / Computer
Related
Issues
Feel Free
To Touch us
9745397722

സ്വർണ്ണം

22 ct / gm

6,660/-

24ct / gm

7,030

വെള്ളി

ഗ്രാം

93.00

ഓഹരി വിപണി

BSE

81,698.11 +0.75% +611.90

NSE

25.010.60 +0.76% +187.45



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News