|
ആഗസ്റ്റ് 2024 തിങ്കളാഴ്ച 1200 ചിങ്ങം 10 |

|
ലക്കം 1 വാല്യം 72 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
ഉറുമ്പുറങ്ങാറുണ്ടെനിക്കറിയാം പക്ഷെ, സ്വപ്നം കാണാറുണ്ടോ എന്നറിയില്ല, അതിനാല് ഞാന് അജ്ഞാനി കുഞ്ഞുണ്ണി മാഷ്. |
|
(2) |
|
26 |
|
ആരോപണങ്ങള് ഇനിയും വരുമെന്ന് നടൻ മണിയന്പിള്ള രാജു ആരോപണങ്ങള് ഇനിയും വരുമെന്ന് നടൻ മണിയന്പിള്ള രാജു. പണം തട്ടാന് നോക്കിയവരും അവസരം കിട്ടാത്തവരും ആരോപണങ്ങള് ഉന്നയിക്കും. അന്വേഷണസംഘം വന്നല്ലോ, അവര് അന്വേഷിക്കട്ടെ. കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണമെന്നും മണിയന് പിള്ള രാജു. ഞാന് തെറ്റുകാരനെങ്കില് എനിക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും. അമ്മയില് അംഗത്വം വഴിവിട്ട രീതിയില് നടക്കില്ലെന്നും മണിയന് പിള്ള രാജു വ്യക്തമാക്കി. ശ്രീകൃഷ്ണൻ ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കൽപം'; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേര്ന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: ഭക്തജനങ്ങള്ക്ക് ശ്രീകൃഷ്ണ ജയന്തി ദിനാശംസകൾ നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. എല്ലാവർക്കും ആശംസകൾ.’’- മുഖ്യമന്ത്രി കുറിച്ചു. |
|
അര്ജുന്റെ കുടുംബം ബുധനാഴ്ച കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടേക്കും കർണാടകയിലെ ഷിരൂരില് കാണാതായ അര്ജുന്റെ കുടുംബം ബുധനാഴ്ച കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണുമെന്ന് സൂചന. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും കുടുംബം കാണും. ജനപ്രതിനിധികളും കുടുംബത്തോടൊപ്പം കൂടിക്കാഴ്ചയില് പങ്കെടുക്കും. ഗംഗാവലി നദിയില് ഡ്രെഡ്ജിങ് നടത്തി തിരച്ചില് പുനരാരംഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നടി മിനു മുനീറിന്റെ ആരോപണം; മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ പരാതി ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ (Hema Committee Report) പശ്ചാത്തലത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്ത്. നടി മിനു മുനീർ (Minu Muneer) പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് റീലിൽ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർ ഉൾപ്പെടുന്ന ചലച്ചിത്ര പ്രവർത്തകരുടെ പേരുകൾ ആരോപിച്ചിരുന്നു. 2013ൽ ഒരു സിനിമയുടെ ഭാഗമായിരിക്കെ, താൻ വാക്കുകളാലും ശാരീരികമായും മോശം അനുഭവത്തിലൂടെ കടന്നു പോയി എന്ന് മിനു. സഹകരിച്ച് മുന്നോട്ടു പോകാൻ ശ്രമിച്ചുവെങ്കിലും, തനിക്കു നേരെയുള്ള അപമാനങ്ങൾ അസഹനീയമായി തീർന്നു എന്ന് മിനു. ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ ഉപദ്രവിക്കും'; ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം; പൊലീസിൽ പരാതി നൽകും തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ അടിക്കുമെന്നാണ് ഭീഷണി കോൾ വന്നതെന്ന് ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകാനുളള തീരുമാനത്തിലാണ് ഇവർ. നടി മിനു മുനീറിന്റെ വെളിപ്പെടുത്തല്; ആരോപണമുനയില് കോണ്ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരനും...... തിരുവനന്തപുരം: മോശമായി പെരുമാറിയെന്ന് നടി മിനു മുനീര്‍ ആരോപണമുന്നയിച്ചവരില്‍ കോണ്‍ഗ്രസ് നേതാവായ അഡ്വ. വി.എസ് ചന്ദ്രശേഖരനും. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി നിയമസഹായ വിഭാഗം അധ്യക്ഷനുമാണ് ചന്ദ്രശേഖരന്‍. പ്രമുഖ നടൻമാരായ ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേരുകൾക്കൊപ്പമാണ് ചന്ദ്രശേഖരന്‍റെ പേരും നടി പറഞ്ഞത്. ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ തന്നെ കൊണ്ടുപോയത് ചന്ദ്രശേഖരനാണെന്നായിരുന്നു നടി നേരത്തേ വെളിപ്പെടുത്തിയത്. ഇന്ന് അഷ്ടമി രോഹിണി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവ ഓഗസ്റ്റ് 26-ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു, എന്നിരുന്നാലും ഉത്തരേന്ത്യയിൽ 2024 ഓഗസ്റ്റ് 26 തിങ്കളാഴ്ചയാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. സജി ചെറിയാനും രഞ്ജിത്തും രാജി വയ്ക്കണം; സര്ക്കാര് വേട്ടക്കാര്ക്ക് വഴങ്ങി; വി.ഡി... ചലച്ചിത്ര നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്. സര്ക്കാര് വേട്ടക്കാര്ക്ക് വഴങ്ങി ഇരകളെ തള്ളിക്കളയുകയാണ്. സിനിമാലോകത്തെ കരിനിഴലില് നിര്ത്തുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരാതി നല്കിയാലേ അന്വേഷിക്കൂ എന്നുള്ളത് സര്ക്കാരിന്റെ വാശിയാണ്. ഹേമ കമ്മറ്റി റിപ്പോര്ട്ടില് മന്ത്രി കൃത്രിമം നടത്തിയെന്നും രാജി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം റിപ്പോര്ട്ടില് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ സ്വീകരിച്ച നിലപാടില് തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു |
|
സിനിമ കോണ്ക്ലേവ് നവംബറിൽ കൊച്ചിയിൽ നടക്കും നവംബര് പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനം. ചലച്ചിത്ര വികസന കോര്പറേഷൻ ചെയര്മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സര്ക്കാര് വിശദീകരണം. 17കാരിയുടെ വയറ്റിൽ 16 സെ.മീ. നീളത്തിൽ മുടിക്കെട്ട്; നീക്കം ചെയ്തത് 5 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ന്യൂഡല്ഹി: ഖുഷി ഗൗതം എന്ന 17 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് 16 സെൻ്റീമീറ്റർ നീളമുള്ള മുടിക്കെട്ട് അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. യുപിയിലെ സിന്ധൗലി ജില്ലയിലെ അംദാർ ഗ്രാമത്തിൽ നിന്നുള്ള ഖുഷി, കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയാലും തുടർച്ചയായ ഛർദ്ദിയാലും കുറച്ചുദിവസങ്ങളായി കഷ്ടപ്പെടുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ അവളെ ഷാജഹാൻപൂരിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി, അവിടെ നടത്തിയ സിടി സ്കാനിൽ വയറിനുള്ളിൽ വലിയൊരു മുടിക്കെട്ട് കണ്ടെത്തി. രഞ്ജിത്തിനെതിരെ പോലീസിൽ പരാതിനൽകി ശ്രീലേഖ മിത്ര; ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യം കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത് മുകേഷ് പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ, സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു -മിനു മുനീർ...... പ്രമുഖ നടന്മാർക്കെതിരെ ആരോപണവുമായി നടി മിനു മുനീർ. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവർ ആരോപണമുന്നയിച്ചത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. മുകേഷിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ഈ സംഭവങ്ങൾ ശാരീരികമായും മാനസികമായും ഏറെ വേദനിപ്പിച്ചെന്നും മിനു <em>മാതൃഭൂമി ഡോട്ട് കോമി</em>നോട് പറഞ്ഞു. സീറോ മലബാർ അസംബ്ലി: സഭാ വക്താവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് അല്മായ മുന്നേറ്റം...... കൊച്ചി: ഏകീകൃതകുർബാന നടപ്പാക്കണമെന്ന് സീറോ മലബാർ അസംബ്ലി ശക്തമായി ആവശ്യപ്പെട്ടുവെന്ന രീതിയിൽ പുറത്തുവന്ന സീറോ മലബാർ സഭാ വക്താവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് അസംബ്ലിയിൽ പങ്കെടുത്ത എറണാകുളം അതിരൂപതാ പ്രതിനിധികൾ. റിപ്പോര്ട്ടിലെ 'വെട്ടിക്കൂട്ടല്'; ഉദ്യോഗസ്ഥയെ ബലിയാടാക്കാന് സര്ക്കാര്; നടപടിയെടുത്തേക്കും... ഹേമ കമ്മറ്റി റിപ്പോര്ട്ടിലെ സര്ക്കാരിന്റെ കടുംവെട്ടിന് ഉദ്യോഗസ്ഥ ബലിയാടായേക്കും. ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ 97 മുതല് 107 വരെയുള്ള ഭാഗം ഒഴിവാക്കിയതില് സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഓഫിസര്ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ഉത്തരവില് ഈ ഭാഗം നല്കുമെന്നു അറിയിച്ചിട്ടും നല്കാത്തതില് വിവരാവകാശ കമ്മിഷന്റെ നടപടിയുണ്ടായേക്കും.
|
|
ജമ്മു കശ്മീരിലെ സ്ഥാനാര്ഥി പട്ടിക: ബിജെപിയില് ആശയക്കുഴപ്പം, പ്രതിഷേധം; പിന്വലിക്കലും തിരുത്തും...... ശ്രീനഗര്ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി ബി.ജെ.പിയില്‍ അശയക്കുഴപ്പവും അപസ്വരവും. ആദ്യപട്ടിക പുറത്തിറക്കി മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിച്ചതിന് പിന്നാലെ പുതുക്കിയ പട്ടിക പുറത്തിറക്കി. ആദ്യം പുറത്തിറക്കിയ പട്ടികയ്‌ക്കെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടെ ഒരു പേരുമാത്രമായി രണ്ടാമത്തെ പട്ടികയും പുറത്തുവിട്ടു എന്റെ ദൗർബല്യമായിരിക്കാം ഞാൻ അന്ന് പറഞ്ഞ മാപ്പ്, അതുവെച്ച് മുതലെടുക്കരുത്' നടി ദിവ്യ ഗോപിനാഥിന്റെ പരാതിയിൽ തനിക്ക് സംഭവിച്ച തെറ്റ്, ഏറ്റുപറഞ്ഞ് മാപ്പ് വരെ പറഞ്ഞതാണെന്ന് നടൻ അലൻസിയർ. അന്നങ്ങനെ സംഭവിച്ചു, തന്റെ സമീപനം വിഷമമുണ്ടാക്കിയെന്ന് മനസിലാക്കിയപ്പോൾ തന്നെ മാപ്പും പറഞ്ഞു. ആരുടേയും അവസരം നഷ്ടപ്പെടുത്താനുള്ള കഴിവ് തനിക്ക് ഇല്ലെന്നും ഒരു പവർ ഗ്രൂപ്പിന്റെയും ആളല്ല താണെന്നും നടൻ അലൻസിയർ മനോരമ ന്യൂസിനോട് പറഞ്ഞു ഈ സര്ക്കാര് വേട്ടക്കാര്ക്കൊപ്പം; തെറ്റിദ്ധരിച്ചവർ തിരുത്തണം... ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതോടെ കേരളം പെട്ടെന്ന് സ്ത്രീപക്ഷകേരളമായോ? സ്ത്രീപക്ഷമെന്ന അവകാശവാദവുമായി സര്ക്കാരും നേതാക്കളുമൊക്കെ നിരന്നു നില്ക്കുന്നു. പക്ഷേ സ്ത്രീപക്ഷത്തിനൊരു പ്രശ്നമുണ്ട് . മറ്റേതു പക്ഷവും നിങ്ങള്ക്ക് വീഴും. ആ വീഴ്ച ദയനീയവും ദാരുണവുമാകും. നിര്ഭാഗ്യവശാല് നമ്മുടെ സര്ക്കാരും അഭിനയിക്കാനാകും. സ്ത്രീപക്ഷം അഭിനയിച്ചു കാണിക്കാനാകില്ല. അതിനു സ്ത്രീകളുടെ പക്ഷത്തു തന്നെ നില്ക്കേണ്ടിവരും. സ്ത്രീപക്ഷം അഭിനയിച്ചാല് അത് അടിമുടി പൊളിഞ്ഞു ഭരണപക്ഷവും സിനിമാസംഘടനകളുമൊക്കെ സ്ത്രീപക്ഷഅഭിനയത്തില് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ഈ ചരിത്രസന്ദര്ഭത്തില് കേരളം കാണുന്നത്. |
|
|
|
|