ആഗസ്റ്റ് 2024 ചൊവ്വാഴ്ച

1200 ചിങ്ങം 11

ലക്കം 1 വാല്യം 73

പേജുകള്‍: 1   2  3  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Your thoughts become things.

The Secret

(2)

27

വനിതാ ടിന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍

മുംബൈ: വനിതാ ട്വന്റി - 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ഇടംനേടി. ആശ ശോഭനയും സജന സജീവനുമാണ് 15 അംഗ സ്ക്വാഡിലെ മലയാളികള്‍. ആദ്യമായാണ് രണ്ട് മലയാളി താരങ്ങള്‍ ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരേ സമയം ഇടംപിടിക്കുന്നത്. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റന്‍. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാവും. ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെ ദുബായിലും ഷാർജയിലുമായിട്ടാണ് ടൂർണമെന്റ് നടക്കുക.

കൂടുതൽ വായിച്ചറിയുക . . .

മോശം കാലാവസ്ഥ; ഊട്ടി പൈതൃകതീവണ്ടി 31വരെ സര്‍വീസ് നടത്തില്ല ......

മോശം കാലാവസ്ഥയായതിനാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മേട്ടുപ്പാളയം-ഊട്ടി പൈതൃകതീവണ്ടി 31-വരെ സര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍വീസ് നടത്തില്ലെന്ന് റെയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍വേ അറിയിച്ചു. പ്രദേശത്ത് മണ്ണിടിച്ചില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സാധ്യത നിലനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്നതിനാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കൂടിയാണ് സര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍വീസ് നിര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ത്തലാക്കിയത്.

വായന തുടരുക . . .

കാഴ്ചയില്ലാതായിട്ടും ജാസ്മിന്‍ തകര്‍ന്നില്ല, മനക്കരുത്തില്‍ സംരംഭകയായി; ജീവിതവെളിച്ചം പകരുന്നത് 30 പേര്‍ക്ക്......

കോട്ടയം: സെറിബ്രല്‍ പാള്‍സിയുള്ള മകൻ പിറന്നതിന്റെ തൊട്ടടുത്ത വർഷമാണ്, ക്രമേണ കാഴ്ചനഷ്ടപ്പെടുന്ന റെറ്റിനൈറ്റിസ് പിഗ്‍മെന്റോസ എന്ന അപൂര്‍വ രോഗം തന്നെ പിടികൂടി...

കൂടുതലറിയുക . . .

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

ജീവനക്കാര്‍ പോലുമില്ല; കൂട്ടരാജിക്ക് പിന്നാലെ ഷട്ടറിട്ട് കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനം......
ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിനും നടന്മാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെ ‍അമ്മ‍ ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില് ‍ആളൊഴിഞ്ഞ് കൊച്ചിയിലെ ‍അമ്മ‍ സംഘടനാ ആസ്ഥാനം. സാധാരണഗതിയില്‍ജീവനക്കാര്‍ഉണ്ടാവുന്ന മുന്‍വശമടക്കം പൂട്ടിയാണ് ആസ്ഥാനത്തിന് ഷട്ടറിട്ടത്

വായന തുടരുക . . .

അമ്മയിലെ പെന്‍ഷന്‍ നോക്കിയിരിക്കുന്ന താരങ്ങളുണ്ട്, ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്...
ഒരു സ്ത്രീ എന്ന നിലയിൽ സിനിമയ്ക്ക് അകത്തല്ല പുറത്താണ് ഞാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുള്ളതെന്ന് നടി കൃഷ്ണ പ്രഭ. സിനിമയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ചയാവണമെന്നാണാണ് തന്‍റെ അഭിപ്രായമെന്നും ഡബ്ല്യൂസിസിയിലെ അംഗങ്ങളെ അഭിനന്ദിക്കുന്നതായും താരം പറയുന്നു. അതേ സമയം അമ്മയിലെ ഒരു മാസത്തെ പെൻഷന്‍ നോക്കിയിരിക്കുന്ന ഒരുപാട് സീനിയറായിട്ടുള്ള താരങ്ങളുണ്ട്. ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും ഈ ഒരു കാര്യം പറഞ്ഞതിന്റെ പേരില്‍  മോശക്കാരിയായി ചിത്രീകരിക്കുമെന്നും ഞാന്‍ ഭയപ്പെടുന്നതായും കൃഷ്ണ പ്രഭ പറയുന്നു

കുൂടുതല്‍ വായിക്കുക . . .

Pay
KSEB Bill
Property Tax
Vehicle Tax
Village Tax .. etc
Touch us
9745397722

UPI ഇടപാട് പോലെ വേഗത്തില്‍ വായ്പ കിട്ടാന്‍ റിസര്‍വ് ബാങ്ക് സംവിധാനം: വരുന്നു ULI

അതിവേഗത്തില്‍ വായ്പ സൗകര്യം ലഭ്യമാക്കുന്നത് യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ സംവിധാനം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐയ്ക്ക് സമാനമായി യുണിഫൈഡ് ലെന്‍ഡിംഗ് ഇന്റര്‍ഫെയ്‌സ് (യുഎല്‍ഐ)എന്ന പേരിലുള്ള സംവിധാനത്തിനാണ് ആര്‍ബിഐ തുടക്കമിടുന്നത്.ചെറുകിട-ഗ്രാമീണ ഇടപാടുകാര്‍ക്ക് വേഗത്തില്‍ വായ്പ അനുവദിക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കൂടുതലറിയുക . . .

102-ാം വയസ്സില്‍ സ്കൈഡൈവിങ്; പിറന്നാൾ ആഘോഷമാക്കി മുത്തശ്ശി

സാഹസിക വിനോദപ്രേമികളുടെ പ്രിയ വിനോദമാണ് സ്‍കൈ ഡൈവിങ്. പണവും മറ്റ് കാര്യങ്ങളും ഒത്തുവന്നാലും പലരെയും പിന്തിരിപ്പിക്കുന്നത് ഇത്രയും ഉയരത്തിൽ നിന്ന് ചാടാനുള്ള ധൈര്യക്കുറവായിരിക്കും. ഇത്തരക്കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്ക് പ്രചോദനമാണ് ആവശ്യമെങ്കില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ദാ അങ്ങ് യു.കെയിലെ 102 വയസ്സുകാരിയായ മുത്തശ്ശിയുടെ പിറന്നാളാഘോഷം കണ്ടുപഠിക്കാവുന്നതാണ്.

വായന തുടരുക . . .

ലാല്‍ രാജി വെച്ചത് ഉചിതമായ തീരുമാനം, തെറ്റ് ചെയ്യാത്തവരും സംശയത്തിന്റെ നിഴലിലാണ്- ഭാ​ഗ്യലക്ഷ്മി......

മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമെന്ന് ഭാ​ഗ്യലക്ഷ്മി. അമ്മ സംഘടനയിലുള്ള സ്ത്രീകളൊന്നും പ്രതികരിക്കുന്നത് കാണാറില്ല. പ്രതികരിക്കാനുള്ള ധൈര്യവും ശക്തിയും ഇല്ലാത്തതാണോ കാരണമെന്ന് അറിയില്ല. സമൂഹത്തിന് മുന്നില്‍ തെറ്റ് ചെയ്യാത്തവരും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. പലരും നാണക്കേട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരെ എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ പരിഹാരം കാണാന്‍ കഴിയുള്ളൂ. ഇനിയൊരു കമ്മിറ്റി രൂപീകരിക്കുകയാണെങ്കില്‍ 50 ശതമാനം പുരുഷന്മാരും 50 ശതമാനം സ്ത്രീകളും അതില്‍ ഉൾപ്പെടണമെന്ന് സ്ത്രീകള്‍ നിർബന്ധമായും ആവശ്യപ്പെടണം, ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

വീഡിയോ കാണുക . . .

അപ്രതീക്ഷിതമായി കാല്‍തൊട്ട് വന്ദിച്ച് ആരാധകന്‍; പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച് നടി അഞ്ജു......

ഞാന്‍; പ്രകാശന്‍; എന്ന ചിത്രത്തില്‍; ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ നടിയാണ് അഞ്ജു കുര്യന്‍;. അതിന് മുമ്പ് ഹിറ്റ് ചിത്രങ്ങളായ നേരം, ഓം ശാന്തി ഓശാന, പ്രേമം എന്നീ ചിത്രങ്ങളിലെല്ലാം അഞ്ജു അഭിനയിച്ചിട്ടുണ്ട്. ഓം ശാന്തി ഓശാനയില്‍; വിനീത് ശ്രീനിവാസന്റെ ജോഡിയായിട്ടാണ് അഞ്ജു അഭിനയിച്ചത്. ജയറാം നായകനായെത്തിയ എബ്രഹാം ഓസ്ലറിലും താരം വേഷമിട്ടു.

വായന തുടരുക . . .

സമാന്തര നീക്കവുമായി ജഗദീഷ്; യുവതാരങ്ങളുടെയും വനിതകളുടെയും പിന്തുണ...

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ സമാന്തരനീക്കവുമായി ജഗദീഷ്. യുവതാരങ്ങളും വനിതകളും ജഗദീഷിനെ പിന്തുണച്ചെന്ന് സൂചന. പ്രതിഛായയുള്ള വ്യക്തിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന വാദം ശക്തമായതിന് പിന്നാലെയാണ് നീക്കം. തുടക്കം മുതൽ തന്നെ സുവ്യക്തമായ നിലപാടു പറഞ്ഞ ജഗദീഷ് ജനറൽ സെക്രട്ടറിയാകണമെന്ന് നേരത്തെ ഒരു വിഭാഗം വാദിച്ചിരുന്നു.

തുടര്‍ന്ന് വായിക്കുക ..

 

 

 

 

'നിലപാട് പറയാന്‍ തത്കാലം അധ്യക്ഷനുണ്ട്'; മുകേഷ് വിഷയത്തില്‍ സുരേഷ് ​ഗോപിയെ തള്ളി കെ. സുരേന്ദ്രന്‍......

തിരുവനന്തപുരം: നടനും എം.എല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍.എയുമായ മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ തൃശ്ശൂര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രതികരണത്തെ തള്ളി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കെ. സുരേന്ദ്രന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്ടി നിലപാട് പറയാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ തത്കാലം ചുമതലപ്പെടുത്തിയിരിക്കുന്നത് പാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്ടി അധ്യക്ഷനെയാണെന്ന് അദ്ദേഹം ഓര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍മിപ്പിച്ചു.

കൂടുതല്‍ വായിക്കുക. . . .

വാതിലില്‍ മുട്ടാത്തവരുടെ ലിസ്റ്റ് പുറത്തുവിടുന്നതാണ് നല്ലത്, അതാകുമ്പോള്‍ ഒരു പേജില്‍ ഒതുങ്ങും- മുരളീധരന്‍......

കോഴിക്കോട്: മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് സിനിമക്കഥകളെ വെല്ലുന്ന കഥകളെന്ന് കോണ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഗ്രസ് നേതാവ് കെ. മുരളീധരന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍. സര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ റിപ്പോര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്ട് പൂഴ്ത്തിയത് പലരേയും രക്ഷിക്കാനാണെന്നും അന്വേഷണസംഘത്തെ നിയോഗിച്ചത് മനസ്സില്ലാമനസോടെയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

വിശദമായി വായിക്കുക . . .

'എന്റെ വഴി എന്റെ അവകാശം'; പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി സുരേഷ് ഗോപി

തൃശ്ശൂര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് വീണ്ടും ക്ഷോഭിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശ്ശൂരില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി അദ്ദേഹം കാറില്‍ കയറി പോയി. എന്റെ വഴി എന്റെ അവകാശം എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മൈക്ക് തട്ടിമാറ്റി ക്ഷോഭിച്ചായിരുന്നു മന്ത്രി പോയത്.

വീഡിയോ കാണാക . . .

മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂട്ടസന്ദേശം; പിളര്‍പ്പിന്‍റെ വക്കില്‍ കൂട്ടരാജി...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അമ്മയ്ക്കുള്ളിൽ രൂപപ്പെട്ടത് അസാധാരണ രോഷം. അംഗങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂട്ടത്തോടെ മെസേജുകള്‍ അയച്ചു. ഇതിന് പിന്നാലെയാണ് ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനം ഉണ്ടായത്. നേതൃത്വത്തോടുള്ള എതിർപ്പ്  സംഘടനയെ തന്നെ പിളര്‍ത്തിയേക്കും എന്ന സ്ഥിതിയിലാണ് രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് ഭാരവാഹികള്‍ എത്തിയത്. നിലവിലുള്ള ഭരണസമിതി അടുത്ത രണ്ടു മാസം അഡ്ഹോക് ആയി പ്രവർ‍ത്തിക്കും. അംങ്ങള്‍ക്ക് പദവിയുണ്ടാകില്ല. അമ്മ തുടർന്നു വരുന്ന കൈനീട്ടം, ചികിത്സാസഹായം തുടങ്ങിയവ ഈ സമിതിയുടെ നേതൃത്വത്തിലാവും വിതരണം ചെയ്യുക. രണ്ടു മാസത്തിനു ശേഷം തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

വായന തുടരുക . . .

ഇനിയും ആക്രമണം വരും, ഒഴിയുന്നതാണ് നല്ലത്; പുതുതലമുറ വരട്ടെ’; ചര്‍ച്ചയില്‍ മോഹന്‍ലാല്‍...

ഭരണസമിതിയിലെ ചില ഭാരവാഹികള്‍ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ഭരണസമിതി പിരിച്ചുവിടലിന് മുന്‍പായി അമ്മയില്‍ നടന്നതിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസിന്. രാജിതീരുമാനം കൈക്കൊണ്ടത് വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലാണ്. ഇനിയും ആക്രമണം വരും, നമ്മള്‍ ഒഴിയുന്നതാണ് നല്ലതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും ചര്‍ച്ചയില്‍ മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ക്ക് എതിരെ പോരാടണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫൈറ്റ് ചെയ്യാന്‍ ഇത് രാഷ്ട്രീയമല്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഈ ഘട്ടത്തില്‍ മറ്റു ചര്‍ച്ചകളിലേക്ക് പോകേണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു

വായന തുടരുക. . .