|
(1) |
|
ഏപ്രില്‍ 2025 തിങ്കളാഴ്ച 1200 മേടം 16 Dhu al-Qidah 01, 1446 |
|
വാല്യം 2 ലക്കം 267 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
29 |
|
I am comfortable living life abundantly on my own terms. |
|
വാക്സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ അഞ്ച് വയസുകാരി മരിച്ചു മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി സിയ ഫാരിസ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി രണ്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിന്‍ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു. മാര്‍ച്ച്29നാ ണ് പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാന്‍ ഫാരിസിന്‍റെ മകള്‍ സിയയെ തെരുവുനായ ആക്രമിച്ചത്. മൂന്ന് മണിക്കൂറിനുള്ളില്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ വാക്സിന്‍ നൽകി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu കശ്മീരില്‍ സൈന്യത്തിനും ഭീകരർക്കും ഇടയിൽ ഏറ്റുമുട്ടല്‍ കശ്മീരില്‍ സൈന്യത്തിനും ഭീകരര്‍ക്കും ഇടയില്‍ ഏറ്റുമുട്ടല്‍. ഒരു മണിക്കൂറിലധികമായി ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നാല്‍ എവിടെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ ഐ എ അന്വേഷണം തുടരുകയാണ്. പഹല്‍ഗാം ആക്രമണ സമയത്ത് മരത്തിന് മുകളില്‍ കയറി ഒളിച്ച പ്രാദേശികവാസി പ്രധാന ദൃക്സാക്ഷിയുടെ മൊഴി എന്‍ഐഎയ്ക്ക് ലഭിച്ചു. ഭീകരര്‍ തിരിച്ച് പോകുന്നതടക്കം കണ്ട ഇയാള്‍ പൊലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്‍ ഐ എയും ഇയാളെ ബൈസരൺവാലിയില്‍ എത്തിച്ച് തെളിവെടുത്തു. പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് വിവരം. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞ് കയറിയവരാണ് ഭൂകരാക്രമണം നടത്തിയതെന്നാണ് സൂചന. സാംബ, കത്തുവ മേഖല വഴിയാണ് ഇവര്‍ ഇന്ത്യയില്‍ കയറിയത്. കാട്ടില്‍ ഒളിക്കാന്‍ പരിശീലനം കിട്ടിയ ഹുസൈന്‍ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുൽഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവര്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍. അനന്ത്നാഗിലെ മലനിരകളില്‍ സംഘം ഇപ്പോഴുണ്ടെന്നാണ് സുരക്ഷ സേനയുടെ അനുമാനം. വായന തുടരുക . ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് നടന്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നുമാണ് ശ്രീനാഥ് ഭാസി. ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍. അതോടൊപ്പം ലഹരി വിമുക്ത ചികിത്സപൂർത്തിയാക്കുന്നതോടെ ഷൈന്‍ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കും. ചികിത്സ പൂർത്തിയാക്കിയില്ലെങ്കില്‍ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല ചികിത്സയ്ക്കിടയില്‍ ലഹരി കേസുകളില്‍ പെടാമന്‍ പാടില്ല എത്ര കാലം ചികിത്സയില്‍ തുടരണമെന്ന് തീരുമാനിക്കുന്നത് ലഹരി വിമുക്തി കേന്ദ്രമായിരിക്കും എന്നാണ് വിവരം. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ’; വേടനെ പിന്തുണച്ച് ഗീവർഗീസ് കൂറിലോസ് റാപ്പര്‍ വേടനെ അനുകൂലിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. വേടന്‍റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെയെന്ന് വേടന്‍റെ ചിത്രം പങ്കുവച്ച് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോഴും ലഹരിക്കെതിരെ ശക്തമായ നിലപാടാണ് തനിക്കുള്ളതെന്നും ഗീവർഗീസ് മാർ കൂറിലോസ് കുറിച്ചു. വായന തുടരുക . . . രാഷ്ട്രപതി ആദരിച്ച അധ്യാപകൻ, ഇങ്ങനെ ഒക്കെ ഓടിക്കാമോ; 3 വർഷം കയറിയിറങ്ങിയിട്ട് നടന്നില്ല, അവസാനം നീതി കിട്ടി ചാലക്കുടി: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും മികച്ച അധ്യാപകനുള്ള മൂന്ന് അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടി വിരമിച്ച പ്രധാനാധ്യാപകൻ തന്‍റെ സർവ്വീസ് ആനുകൂല്യങ്ങളുടെ വിവരം തേടി അലഞ്ഞത് മൂന്ന് വർഷം. ഒടുവിൽ വിവരാവകാശ കമ്മിഷണർ ഇടപെട്ടപ്പോള്‍ മൂന്നാഴ്ചയ്കം വിവരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ്. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്നും ഒരിടത്ത് ഭീകരരും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായെന്നും റിപ്പോര്‍ട്ട് . ഭീകരര്‍ നിലവില്‍ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകള്‍. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന ഭീകരർക്കായി ത്രാൾ, അനന്തനാഗ, കൊക്കർന്നാഗ് ഭാഗങ്ങളിലാണ് തെരച്ചിൽ നടത്തുന്നത് കരസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും തെരച്ചിലിനുണ്ട്. തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRICKS Subscribe Click Here. ഇന്ത്യന്‍ സൈനിക സ്കൂളുകളുടെ വെബ്സൈറ്റുകള്‍ പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു... പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയം ഉന്നതതലയോഗം ചേരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കേന്ദ്രസേനകളിലെ തലവന്മാര്‍ പങ്കെടുക്കുന്നു. സുരക്ഷാ സാഹചര്യങ്ങളും തയ്യാറെടുപ്പുകളും ചര്‍ച്ച ചെയ്യുന്നു. അതേസമയം ഇന്ത്യന്‍ സൈനിക സ്കൂളുകളുടെ വെബ്സൈറ്റുകള്‍ പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു. കശ്മീര്‍ പാക്കിസ്ഥാന്റേതാക്കുമെന്ന് ഹാക്കര്‍മാര്‍. പാക് പതാകയും സൈനിക സ്കൂളുകളുടെ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
|
|
വിനോദസഞ്ചാരികളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ഈ പഹൽഗാം ഹീറോകള്‍ ശ്രീനഗര്‍: ഏപ്രില്‍ 22 ന് പഹല്‍ഗാമിലെ മനോഹരമായ ബൈസരന്‍ പുസ്‌മേടിലൂടെ വെടിയുണ്ടകള്‍ മുഴങ്ങി, വിനോദസഞ്ചാരികളെ ഭീതിയിലാഴ്ത്തിയപ്പോള്‍, സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ ഒരു കൂട്ടം നാട്ടുകാര്‍ അവരെ രക്ഷിക്കാന്‍ ഓടി. കുതിരപ്പുറത്ത് വിനോദസഞ്ചാരികളെ കയറ്റി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന ഈ പുരുഷന്മാരാണ് ആദ്യം പ്രതികരിച്ചത്. തീവ്രവാദത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കുന്നതിനിടയില്‍, വലിയ പ്രത്യാഘാതങ്ങള്‍ക്കായി ടൂറിസം ഒരുങ്ങി ക്കൊണ്ടിരിക്കുന്നതിനാല്‍, ഇന്ന് ജമ്മു കശ്മീരിനെ അനിശ്ചിതത്വം പിടികൂടിയപ്പോള്‍, ഈ വീരന്മാരുടെ പറയാത്ത കഥകള്‍ പറയേണ്ടതുണ്ട്.വായന തുടരുക . . . രണ്ട് എസ്ഒജി കമാന്‍ഡോ ഹവിൽദാര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകിയെന്നാരോപിച്ച് മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാൻഡോ ഹവിൽദാർമാരായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അരിക്കോട് ക്യാമ്പിൽ ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മാധ്യമങ്ങൾക്കും ഒരു ഉന്നത രാഷ്ട്രീയ നേതാവിനും വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയാണ് നടപടി. എസ്ഒജിയുടെ പ്രവർത്തനങ്ങൾ തെറ്റായി പ്രചരിക്കാൻ ഇടയായെന്നും കണ്ടെത്തിയിട്ടുണ്ട് . വിശദ അന്വേഷണം നടത്താൻ ഇന്ത്യ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് സജീഷ് ബാബുവിനെ ചുമതലതപ്പെടുത്തി. വായന തുടരുക . . . കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ. ജവാന്‍ കസ്റ്റഡിയിലെന്ന ഔദ്യോഗിക കുറിപ്പ് ഇതുവരെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കര്‍ഷകര്‍ക്ക് അനുവാദം നല്‍കാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചര്‍മാര്‍ കസ്റ്റഡിയിലെടുത്തത്. കര്‍ഷകര്‍ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്. പാകിസ്ഥാന്‍റെ ഭാഗത്തെ അതിര്‍ത്തിയില്‍ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാന്‍ അബദ്ധത്തില്‍ ഇത് കടന്നത് എന്നതാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നില്ല; വാങ്ങാന്‍ വന്നത് വേടനും സുഹൃത്തും: ജ്വല്ലറി ഉടമ തൃശൂര്‍: വേടന്റെ പുലിപ്പല്ല് ലോക്കറ്റ് വിവാദമായിരിക്കെ പ്രതികരിച്ച് ലോക്കറ്റ് പണിത വിയ്യൂര്‍ സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാര്‍. വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിഞ്ഞില്ലെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. പുലിപ്പല്ല് വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് വേടനായിരുന്നില്ല. ലോക്കറ്റാക്കിയ ശേഷം വാങ്ങാന്‍ എത്തിയത് വേടനും സുഹൃത്തും ചേര്‍ന്നാണെന്നും ജ്വല്ലറി ഉടമ പറഞ്ഞു. വായന തുടരുക . . . തലസ്ഥാനത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി; ജര്‍മന്‍ കോൺസുലേറ്റില്‍ ബോംബ് വെച്ചെന്ന് സന്ദേശം തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ശാസ്തമംഗലത്ത് ജർമൻ കോൺസുലേറ്റിൽ ബോംബ് വെച്ചന്നാണ് ഇന്ന് വ്യാജ ഭീഷണി സന്ദേശം എത്തിയത്. തിരുവനന്തപുരം ഡിസിപിയുടെ ഈ മെയിലിലേക്ക് ആയിരുന്നു രാവിലെ എട്ടുമണിയോടെ സന്ദേശം എത്തിയത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയില്‍ വിലക്കി. മന്ത്രി ഖവാജ ആസിഫിന്റെ അക്കൗണ്ട് ആണ് ബ്ലോക്ക് ചെയ്തത്. നിലവില്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ആര്‍ക്കും പാക് പ്രതിരോധ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫിന്റെ അക്കൗണ്ടുകള്‍ കാണാന്‍ സാധിക്കില്ല. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഇനിയൊരു യുദ്ധം താങ്ങുമോ പാകിസ്താന്‍? പ്രതിസന്ധിയില്‍ തളരുന്ന രാജ്യത്തിന് മുന്നിലെന്ത്?...... ഏതാണ് ഈ യുവ അധികാരി?'; മുഖ്യമന്ത്രിയുടെ യോഗത്തിൽ കൊച്ചുമകൻ, ഔദ്യോഗിക വാഹനത്തിൽ മകൾ; വിവാദം തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതിൽ വിവാദം. വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലാണ് മുഖ്യമന്ത്രിയും കുടുംബവും വിഴിഞ്ഞം സന്ദർശിച്ചതിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചത്. ഇതേറ്റുപിടിച്ചാണ് സോഷ്യൽ മീഡിയകളിൽ വിമർശനമുയരുന്നത്. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 29, ചൊവ്വാഴ്ച നാടിന് മാറ്റങ്ങളൊന്നും ഉണ്ടാകരുതെന്ന് വിചാരിക്കുന്ന ചിലർ നാട്ടിലുണ്ട് - മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം: നാടിന് മാറ്റങ്ങളൊന്നും ഉണ്ടാകരുതെന്ന് വിചാരിക്കുന്ന ചിലര്‍ നാട്ടിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലം മുന്നോട്ടു പോകുകയാണെന്നും കാലാനുസൃതമായി നാം പുരോഗതി നേടണമെന്നും ഇപ്പോള്‍ നേടേണ്ടത് നേടിയില്ലെങ്കില്‍ പിന്നെ എപ്പോൾ നേടാനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. Helen Keller Helen Adams Keller (June 27, 1880 – June 1, 1968) was an American author, disability rights advocate, political activist and lecturer. Born in West Tuscumbia, Alabama, she lost her sight and her hearing after a bout of illness when she was 19 months old. She then communicated primarily using home signs until the age of seven, when she met her first teacher and life-long companion Anne Sullivan. Sullivan taught Keller language, including reading and writing. After an education at both specialist and mainstream schools, Keller attended Radcliffe College of Harvard University and became the first deafblind person in the United States to earn a Bachelor of Arts degree. തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US
|
|
വിവാദങ്ങNdക്ക് പിന്നാലെ വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് വിഡി സതീശന് ക്ഷണം വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് ക്ഷണം. പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്ന ചടങ്ങളിലേക്ക് പ്രതിപക്ഷത്ത് നിന്നും ക്ഷണം സ്ഥലം എംപി ശശി തരൂരിനും എംഎൽഎ എം വിൻസെൻറിനും മാത്രമായിരുന്നു. കമ്മീഷനിംഗ് സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമാണെന്നും ആഘോഷപരിപാടികൾ പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതെന്നുമായിരുന്നു തുറമുഖമന്ത്രിയുടെ വാദം. എന്നാൽ പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷത്തിനാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ മറുചോദ്യം ഉന്നയിച്ചത്. വിവാദത്തിനൊടുവിൽ ചടങ്ങിൽ എത്തുമല്ലോ എന്ന് ചോദിച്ച് കന്റോൺമെന്റ് ഹൗസിലേക്ക് തുറമുഖ മന്ത്രി കത്തയച്ചു. തുടര്‍ന്നു വായിക്കുക . . . പാലക്കാട് നഗരസഭയിൽ സംഘര്‍ഷം പാലക്കാട് നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പ് യുഡിഎഫും എൽഡിഎഫും പ്രതിഷേധിച്ചു. ഇതോടെ ബിജെപി കൗണ്‍സിലര്‍മാരുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. സംഘര്‍ഷത്തിനിടെ നഗരസഭ ചെയര്‍പേഴ്സിനെ കയ്യേറ്റം ചെയ്തത്തിനെ തുടർന്ന് പ്രതിഷേധം കയ്യാങ്കളിയിലെത്തി. കൗണ്‍സിൽ യോഗത്തിൽ ബിജെപി പുറത്ത് നിന്ന് ആളെ കൊണ്ടുവന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസും എൽഡിഎഫും രംഗത്തെത്തിയത്. അതോടൊപ്പം നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരൻ വ്യക്തമാക്കി. പേരിടാനുള്ള അജണ്ട പാസായി അജണ്ട പാസാകാൻ മാത്രമുള്ള അംഗ സംഖ്യ ഞങ്ങൾക്കുണ്ടെന്നും പാലക്കാട് നഗരസഭ ബി ജെ പി യാണ് ഭരിക്കുന്നത് അതുകൊണ്ട് പേരിടാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും പ്രമീള ശശിധരൻ പറഞ്ഞു. വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ജമ്മു കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തിവെച്ചു പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിൽ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തിവെച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരുടെ വീടുകളടക്കമാണ് ഇതുവരെയായി തകര്‍ത്ത ത്. പ്രദേശിക വികാരം എതിരാകുന്നുവെന്നും വീടുകള്‍ തകര്‍ക്കുമ്പോള്‍ സമീപമുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്നും പാര്‍ട്ടികള്‍ കേന്ദ്രത്തെ അറിയിച്ചു. നാഷണൽ കോണ്‍ഫന്‍ൻസ്, പി ഡി പി തുടങ്ങിയ കക്ഷികര്‍ കേന്ദ്രത്തെ എതിര്‍പ്പറിയിച്ചു. ഇതിനോടകം 13 വീടുകളാണ് തകര്‍ത്തത്. അതോടൊപ്പം ഭീകരര്‍ക്കെതിരായ നടപടിയില്‍ നിരപരാധികളായ ബന്ധുക്കളെ പെരുവഴിയിലാക്കരുതെന്ന് സിപിഎം നേതാവ് യുസഫ് താരിഗാമി പറഞ്ഞു. ഭീകരര്‍ക്ക് എതിരായ നടപടിയിൽ നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്ന് നാഷണൽ കോൺഫറൻസ് നേതാക്കളും വ്യക്തമാക്കി. ഭീകരരുടെ വീടുകൾ തകര്‍ത്തപ്പോള്‍ പലയിടത്തും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയതിനെതിരെ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. വായന തുടരുക . . വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഐ എം വിജയന് സ്ഥാനക്കയറ്റം മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന് പൊലീസ് സേനയില്‍ സ്ഥാനക്കയറ്റം. വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് പൊലീസില്‍ സ്ഥാനക്കയറ്റം ലഭിച്ചത്. നിലവില്‍ മലപ്പുറത്ത് എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ് ഐ എം വിജയന്‍. ഇപ്പോള്‍ ഡെപ്യൂട്ടി കമാന്‍ഡന്റന്റായാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഐ എം വിജയന്‍ അപേക്ഷ നല്‍കിയിരുന്നു. പിന്നാലെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം ലഭിച്ചിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക പുലിപ്പല്ല് പുലിവാലായി; വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽവിട്ട് കോടതി, ജാമ്യാപേക്ഷ മെയ് രണ്ടിന്...... കൊച്ചി: പുലിപ്പല്ല് കൈവശംവെച്ച കേസില്‍ റാപ്പ് ഗായകന്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി(30)യെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍വിട്ടു. കേസില്‍ തെളിവെടുപ്പ് നടത്താനും കൂടുതല്‍ പരിശോധന നടത്താനുമാണ് വനംവകുപ്പ് വേടന്റെ കസ്റ്റഡി ആവശ്യപ്പെട്ടത്. തുടര്‍ന്ന് രണ്ടുദിവസത്തെ കസ്റ്റഡി കോടതി അനുവദിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വായന തുടരുക . .. ക്രിക്കറ്റ് മത്സരത്തിനിടെ പാക് അനുകൂല മുദ്രാവാക്യമെന്ന് ആരോപണം; മംഗളൂരുവിൽ യുവാവിനെ തല്ലിക്കൊന്നു...... മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വായിക്കുക. . . Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python സംസ്ഥാനത്ത് സ്ത്രീകൾക്ക് ആശ്രയം; 181 വനിതാ ഹെല്‍പ് ന്‍ൻ പെൺജീവിതത്തിൻ്റെ ലൈഫ് ലൈന്‍ തിരുവനന്തപുരം: ഒരാൾക്ക് അത് അപരിചിതനായിരിക്കാം, മറ്റൊരാള്‍ക്ക് അയല്‍വാസി, മറ്റൊരിടത്ത് അത്ര്‍ഭർത്താവ്, അതുമല്ലെങ്കില്‍ കാമുകന്‍. ജീവിതം ഒരു ലൈഫ് ലൈന്‍ തിരയുന്ന ഘട്ടത്തില്‍ നിന്ന് ഭയം കൊണ്ട് വിറച്ച് വിമണ്‍ ഹെല്‍പ്‍ലൈന്‍ നമ്പറിലേക്ക് വരുന്ന ഓരോ കോളിനും പിന്നില്‍ പിടയ്ക്കുന്ന ഹൃദയമുണ്ട്. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 തിരുവനന്തപുരം എംസി റോഡരികില്‍ കഞ്ചാവുചെടി കണ്ടെത്തി, ആരെങ്കിലും നട്ടുവളര്‍ത്തിയതാണോയെന്നും അന്വേഷണം തിരുവനന്തപുരം: നാലാഞ്ചിറയിൽ എംസി റോഡരികിൽനിന്ന് കഞ്ചാവുചെടി കണ്ടെത്തി. നാലുമാസം പഴക്കമുള്ള 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്വായന തുടരുക . . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |