ആഗസ്റ്റ് 2024 വ്യാഴാഴ്ച

1200 ചിങ്ങം 13

ലക്കം 1 വാല്യം 74

പേജുകള്‍: 1   2 

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

My mission in life is not merely to survive, but to thrive.

Maya Angelou

Back Issues

(2)

29

സംസ്ഥാനത്ത് ഇനിമുതൽ കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയിൽ ലഭിക്കും

കാന്‍സര്‍ മരുന്നുകള്‍ ഇനി ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കും. ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും 14 കാരുണ്യ കൗണ്ടറുകളിലൂടെയും മരുന്നുകള്‍ ലഭിക്കും. വിലകൂടിയ കാൻസറിനെതിരെയുള്ള മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ സീറോ പ്രോഫിറ്റായി ലഭ്യമായി തുടങ്ങും.

വായന തുടരുക . . .

അമ്മയോട് സമ്മതം വാങ്ങി പ്രപ്പോസ് ചെയ്ത് 'മുടിയന്‍'; ആറുവർഷത്തെ പ്രണയത്തിനൊടുവില്‍ വധുവിനെ പരിചയപ്പെടുത്തി താരം

പ്രപ്പോസല്‍ മോതിരം വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഋഷി വീഡിയോയിൽ ‍ഉൾപ്പെടുത്തിയിട്ടുണ്ട്.

വായന തുടരുക . . .

'കേരളത്തിലെ മാധ്യമങ്ങൾ ചെറിയ കാര്യങ്ങളെ പർവതീകരിക്കുന്നു'; സ്പീക്കര്‍ എ.എൻ ഷംസീര്‍

കേരളത്തിലെ മാധ്യമങ്ങള്‍ റെയ്റ്റിംഗ് കൂട്ടാന്‍ വേണ്ടി പല കള്ളപ്രചരണങ്ങളും നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പർവ്വതീകരിക്കുകയാണെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ പര്‍വതീകരണം ശരിയായ രീതി അല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വള്ളികുന്നം ഐ.കെ.എസ് സമിതി സംഘടിപ്പിച്ച വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

വാര്‍ത്ത ഉറവിടം . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

മിനി ഫുട്ബോള്‍ വേള്‍ഡ് കപ്പ്: ഇന്ത്യൻന്‍ ടീമില്‍ ആല്‍ഫിന്‍ എബി...

അന്നമനട ക്രൊയേഷ്യയിൽ നടക്കുന്ന അണ്ടര്‍ 23 മിനി ഫുട്ബോള്‍ വേൾഡ് കപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആല്‍ഫിന്‍ എബി. അഹമ്മദാബാദില്‍ നടന്ന ദേശീയ മിനി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാഴ്ചവച്ച മിന്നുന്ന പ്രകടനമാണ് ആല്‍ഫിന് ഇന്ത്യന്‍ ടീമിലേക്കു വാതില്‍ തുറന്നത്. ഒട്ടേറെ ലീഗ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ആല്‍ഫിനു പുറമേ എറണാകുളം സ്വദേശികളായ എസ്.നിരഞ്ജന്‍, ഋഷികേശ് എന്നിവരും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്

വിശദമായി വായിക്കുക . . കതിര്‍ചൂടും നാടിന്‍ പെരുമകൾള്‍...

മേലൂര്‍  ഇത്തിരിപ്പോന്ന തന്റെ പുരയിടത്തില്‍ ഒത്തിരിയൊത്തിരി കൃഷികള്‍ ചെയ്തു നാടിനു മാതൃകയായ പത്താം ക്ലാസുകാരിയുടെ കൃഷി പ്രവർത്തനങ്ങള്‍ ഏഴാം ക്ലാസുകാരുടെ മലയാളം പാഠപുസ്തകത്തില്‍. ഇപ്പോള്‍ എറണാകുളം ജില്ലയിലെ പാലിശേരി ഗവ. ഹൈസ്കൂളിള്‍ പഠിക്കുന്ന കുട്ടിക്കര്‍ഷക അടിച്ചിലി പീച്ചാംപിള്ളിക്കുണ്ട് സ്വദേശി ഏയ്സല്‍ കൊച്ചുമോന്റെ കാര്‍ഷിക പ്രവർത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിന് കതിര്‍ചൂടും നാടിന്‍ പെരുമകള്‍ എന്ന പാഠമാണ് കേരള പാഠാവലി എന്ന പുസ്തകത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിന്റെ കർഷക തിലകം പുരസ്കാര ജേതാവാണ് ചെറുപ്രായത്തില്‍ കൃഷി നടത്തി വരുമാനമുണ്ടാക്കുന്ന ഈ മിടുക്കി.

വായന തുടരുക . . .

നാടകത്തിനൊരുങ്ങി എടക്കളത്തൂർ ഗ്രാമം...

കേച്ചേരി  പുതിയ തലമുറയ്ക്ക് നാടകത്തിന്റെ ആവേശം പകർന്ന് എടക്കളത്തൂര്‍ ഗ്രാമം പ്രഫഷനല്‍ നാടകത്തെ നെഞ്ചോട് ചേർക്കാന്‍ തുടങ്ങിയിട്ട് 37 വർഷങ്ങള്‍ പിന്നിട്ടു. എടക്കളത്തൂര്‍ ദേശാഭിമാനി കലാകായിക സാംസ്കാരിക വേദി ആൻഡ് പബ്ലിക് ലൈബ്രറിയുടെ സംസ്ഥാന പ്രഫഷനല്‍ നാടക മേളയാണ് നാട്ടുകാര്‍ക്ക് എല്ലാ വര്‍ഷവും നാടകം കാണാന്‍ സ്ഥിരം വേദിയൊരുക്കുന്നത്. ജില്ലയിലെ പ്രഫഷനല്‍ നാടകങ്ങളുടെ ആദ്യ വേദിക്ക് തുടക്കമാകുന്നതും എടക്കളത്തൂര്‍ നാടകോത്സവത്തിലൂടെയാണ്. ഈ വർഷത്തെ നാടകോത്സവം എടക്കളത്തൂര്‍ ശ്രീരാമചന്ദ്ര യുപി സ്കൂളില്‍ ആരംഭിച്ചിട്ട് നാല് ദിവസങ്ങള്‍ പിന്നിട്ടു.

വാര്‍ത്ത ഉറവിടം . . .

Plase Share
the link to
Your favourite Groups
if you are satisfied
else tell us
9745397722

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ പദവി രാജിവച്ച് ഇടവേള ബാബു

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ പദവി രാജിവച്ച് ഇടവേള ബാബു. ഇടവേള ബാബുവിനെതിരായി ജൂനിയര്‍ ആർട്ടിസ്റ്റിന്റെ പരാതി വന്ന പശ്ചാത്തലത്തില്‍ പദവിയില്‍ നിന്ന് നീക്കണമെന്ന് പരാതി വന്നിരുന്നു. പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട്ട് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ് പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് വൈകുന്നേരം ഇടവേള ബാബു പദവിയില്‍ നിന്ന് സ്വയം ഒഴിവായ കാര്യം നഗരസഭയെ അറിയിച്ചത്.

തുടര്‍ന്നു വായിക്കുക . . .

'മത സ്പര്‍ധക്കുള്ള വകുപ്പ് എന്തുകൊണ്ട് ചേര്‍ത്തില്ല?'; കാഫില്‍ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വ​ട​ക​ര ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ച​രി​പ്പി​ച്ച കാ​ഫി​ല്‍ സ്ക്രീ​ന്‍​ഷോ​ട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. കേസില്‍ എന്തുകൊണ്ടാണ് മത സ്പർധ വളര്‍ത്തിയതിനുള്ള 153 എ വകുപ്പ് ചേര്‍ക്കാതിരുന്നത്. സമാനമായ കേസുകളില്‍ ഈ വകുപ്പ് ചേര്‍ക്കാറുണ്ടല്ലോ എന്നും കോടതി ചോദിച്ചു.

കടപ്പാട് . . .

നിലവിലെ ഡാം ശക്തിപ്പെടുത്തുക; മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ടെന്ന് ഇ. ശ്രീധരന്‍

സംരക്ഷണ ഭിത്തികള്‍ നിർമ്മിക്കുന്നത് ഘടനയെ ശക്തിപ്പെടുത്തുമെന്നും, 50 വർഷത്തേക്ക് ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുമെന്നും ശ്രീധരന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് (Mullapperiyar dam) ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി മെട്രോമാന്‍ ഇ. ശ്രീധരന്‍. വയനാട്ടിലെ ഉരുള്‍പൊട്ടലിനുശേഷം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയം വീണ്ടും ചര്‍ച്ചാവിഷയമായി മാറിയിരുന്നു. ബുധനാഴ്ച കോഴിക്കോട് നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെ, തമിഴ്‌നാടിന് വെള്ളം നൽകുന്നതിന് റിസർവോയറില്‍ നിന്ന് പുറത്തേക്ക് തുരങ്കം നിർമ്മിക്കണമെന്ന് ശ്രീധരന്‍ നിർദ്ദേശിച്ചു.

വായന തുടരുക . . .

വിപണിയില്‍ ചെങ്ങാലിക്കോടന്‍ രുചി...

എരുമപ്പെട്ടി സ്വർണനിറവും തേനൂറും രുചിയുമുള്ള ചെങ്ങാലിക്കോടന്‍ ഓണമെത്തും മുൻപെ വിപണിയിലെത്തി. ഓണക്കാലത്ത് കാഴ്ചക്കുലകളിലെ രാജാവാണെന്നാണു  ചെങ്ങാലിക്കോടന്‍ അറിയിപ്പെടുന്നത്. ഓണവിപണിയില്‍ ചെങ്ങാലിക്കോടന്‍ കഴിഞ്ഞേ   മറ്റിനങ്ങള്‍ക്കു സ്ഥാനമുള്ളൂ. 2014ല്‍ ഭൗമസൂചിക പദവി കൂടി ലഭിച്ചതോടെ ചെങ്ങാലിക്കോടന്റെ പ്രാധാന്യമേറി. അത്തം മുതലാണ് നാട്ടിൻപുറങ്ങളിലെ ചെങ്ങാലിക്കോടൻ വാഴ തോട്ടങ്ങളില്‍ നിന്ന് മൂത്തുപാകമെത്തിയ കുലകൾ വിപണിയിലെത്താറുള്ളത്. ഇക്കുറി കുലകള്‍ എത്തിതുടങ്ങിയിട്ടുണ്ട്.

തുടര്‍ന്നു വായിക്കുക . . .

തൃശൂറ്‍ ജില്ലയിള്‍ ഇന്ന് (29-08-2024); അറിയാന്‍, ഓര്‍ക്കാന്‍...

പ്രാദേശിക വാര്‍ത്തകള്‍ . . .

പൊലിമ പുതുക്കാടിന്റെ ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരതയില്‍  പൂ കൃഷിയുടെ വിളവെടുപ്പ്

വയനാടിലെ പ്രകൃതിദുരന്തബാധിതരുടെ അതിജീവനത്തിനായ് കരം കോര്‍ത്ത് മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

വയനാടിന് കൈത്താങ്ങായി മരോട്ടിച്ചാല്‍ എ യു പി എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

കേരളവിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാര വിതരണം 2024

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വരന്തരപ്പിള്ളി പള്ളിക്കുന്ന് റോഡ് തകര്‍ന്നു: നടപടിയെടുക്കാതെ അധികൃതര്‍

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തൃശ്ശൂരില്‍ താമരയല്ല ചെമ്പരത്തിപ്പൂവാണ് വിരിഞ്ഞതെന്ന് ടി.എന്‍. പ്രതാപന്‍

വാര്‍ത്ത കാണാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Synonym for
Computer Solutions
Since 1986

Providers Solutions
Any kind Of I T issues

എ ഐ ഇനി എല്ലാവരിലേക്കും, സമഗ്ര എഐ പ്ലാറ്റ്‌ഫോമായ 'ജിയോ ബ്രെയിന്‍' വിഷന്‍ പങ്കുവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍

ന്യൂഡൽഹി: നിര്‍മിത ബുദ്ധി (എഐ-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ജനകീയമാക്കുന്ന വമ്പന്‍ പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. എഐ എല്ലായിടത്തും എല്ലാവര്‍ക്കു വേണ്ടിയും’ (AI everywhere for everyone) എന്ന സന്ദേശത്തോടെയാണ് പുതിയ പദ്ധതിക്ക് റിലയന്‍സ് തുടക്കമിടുന്നത്. ഇതുസംബന്ധിച്ച വിഷന്‍ റിലയന്‍സിന്റെ 47ാമത് വാര്‍ഷിക പൊതു യോഗത്തില്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി ഓഹരി ഉടമകളുമായി പങ്കിട്ടു.

വായന തുടരുക . . .

'അ‍ഞ്ച് ദിവസത്തേക്ക് അറസ്റ്റ് പാടില്ല'; മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: നടിയുടെ ലൈംഗികാരോപണ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് താത്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3വരെ മുകേഷിന്റെ അറസ്റ്റ് ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. മുകേഷ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. സെപ്റ്റംബര്‍ മൂന്നിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

വാര്‍ത്ത ഉറവിടം . . .

വിരമിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് പെന്‍ഷന്‍ നല്‍കണം: ഹൈക്കോടതി...

വിരമിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിെല പെന്‍ഷനാണ് ഓണത്തിന് മുന്‍പ് മുഴുവനായും നല്‍കേണ്ടത്. നാല് ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇനി ഇതിന്റെ പേരില്‍ മറ്റൊരു ആത്മഹത്യ ഉണ്ടാകരുതന്നും ഹൈക്കോടതി പറഞ്ഞു

പ്രഭാത വാര്‍ത്തകള്‍2024 | ഓഗസ്റ്റ് 29 | വ്യാഴം| MORNING NEWS TODAY

ദൈവരൂപങ്ങൾ വിൽക്കുന്ന കട അടിച്ചുതകർത്തു...

വീഡിയോ വാർത്ത ഇവിടെ  ക്ലിക്ക് ചെയ്യുക....

നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് തട്ടി വഴിയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു...

അപകടത്തിൻ്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്....

വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അപകടക്കെണിയൊരുക്കി ദേശീയ പാതയോരത്തെ അനധികൃത പാർക്കിംഗ്....

വീഡിയോ വാർത്ത കാണാൻ ഇവിട  ക്ലിക്ക് ചെയ്യുക...

രാത്രി വാർത്തകള്‍...

വായന തുടരുക . . .

വയനാട് വാര്‍ത്തള്‍ .....

വയനാട് പുരധിവാസം: ദുരിതാശ്വാസ നിധിയിലേക്ക് 20 കോടിയിലധികം രൂപ സംഭാവന നൽകി കുടുംബശ്രീ...

മുണ്ടക്കൈ–ചൂരൽമല: ദുരന്താനന്തരം കടന്നുപോയത് ഒരു മാസക്കാലം: മാതൃകയാക്കാം ഈ അതിജീവനം...

ആനപ്പേടിയില്‍ വീണ്ടും മാറോട്; അധികൃതർ നൽകിയ വാഗ്ദാനങ്ങള്‍ നടപ്പായില്ല...

വയനാട് ജില്ലയില്‍ ഇന്ന് (29-08-2024); അറിയാന്‍, ഓര്‍ക്കാന്‍...

ഒഴുകിമായട്ടെ; ദുരന്ത ഓര്‍മള്‍ൾ...: നഷ്ടപരിഹാരം വാങ്ങാന്‍പോലും ആളില്ലാതെ 58 കുടുംബങ്ങള്‍...

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News