|
സെപ്തംബര്‍ 2024 ഞയറാഴ്ച 1200 കന്നി 13 |

|
ലക്കം 1 വാല്യം 102 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
29 |
|
If I dot not clear up doubts in my mind, it is like allowing cancer to grow PBKIVV |
|
സി പി എം കോർഡിനേറ്ററായി പ്രകാശ് കാരാട്ട് സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനിച്ചു. സീതാറാം യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറി പദത്തില്‍ ആര്‍ക്കും താത്കാലിക ചുമതലയില്ല. 24ാം പാർട്ടി കോൺഗ്രസ് വരെയാണ് നിയമനം. പാർട്ടി കോൺഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കും. സ്ഥിരം ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി കോൺഗ്രസില്‍ തെരഞ്ഞെടുക്കുമെന്നാണ് സൂചന. എംഎൽഎ അന്‍വറന്‍റെ വീടിന് സുരക്ഷയൊരുക്കി മലപ്പുറം ജില്ലാ പൊലീസ് മേധാവി നിലമ്പൂര്‍ എം എൽ പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കി മലപ്പുറം ജില്ലാ പൊലീസ് മേധാവി. അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ അപേക്ഷ നൽകിയിരുന്നു. ഒരു ഓഫീസര്‍, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവില്‍ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂര്‍ സബ് ഡിവിഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ നിർബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട് പി വി അൻവറിന്റെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം പി വി അൻവറിന്റെ അലനലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം. എംഎൽഎയുടെ പ്രതികരണം തേടുന്നതിനിടെ പരിപാടിയുടെ സംഘാടകർ മർദിക്കുകയായിരുന്നു. അൻവർ പോയശേഷം ആർക്കോവേണ്ടി ചെയ്ത ഗുണ്ടായിസമാണ്. അനിഷ്ട സംഭവങ്ങളിൽ ഖേദം അറിയിക്കുന്നു. ആക്രമണം നടത്തിയവർക്ക് തങ്ങളുമായി ബന്ധമില്ലെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു. എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധമുണ്ടാകരുതെന്നാണ് ഞാന്‍ ഉള്‍പ്പെടുന്ന ഇടത് പ്രവര്‍ത്തകരുടെ നിലപാട്’ അന്‍വറിനെ പിന്തുണച്ച് അബ്ദുറഹിമാന്‍ എഡിജിപി എം ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ നടത്തിയ ഗുരുതര ആരോപണങ്ങളെ പിന്തുണച്ച് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന കെ ടി അബ്ദുറഹിമാന്‍. എഡിജിപിയെ മാറ്റാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് അബ്ദുറഹിമാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പി വി അന്‍വര്‍ ഉയര്‍ത്തിയത് അതീവ ഗൗരവതരമായ ആരോപണങ്ങള്‍ എന്ന് കെടി അബ്ദുറഹിമാന്‍ പറഞ്ഞു. കേരളത്തിന്റെ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പിക്ക് ഒരു കാരണവശാലും ആര്‍.എസ്.എസ് ബന്ധം പാടില്ലെന്നതു തന്നെയാണ് താനുള്‍പ്പെടുന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെ നിലപാടെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കി റഷ്യയില്‍ ഉക്രൈന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപന്റെ മൃതദേഹം നാട്ടിലെത്തിച്ചു മോസ്കോ: റഷ്യയില്‍ ഉക്രൈന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ കല്ലൂര്‍ സ്വദേശി സന്ദീപന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സൈനിക കാന്റീനില്‍ ജോലിക്കായി പോയ സന്ദീപ് പിന്നീട് റഷ്യയില്‍ നടന്ന ഉക്രൈന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സന്ദീപിനൊപ്പം പോയവരില്‍ മറ്റു രണ്ടുപേര്‍ ഇപ്പോഴും റഷ്യയില്‍ തുടരുകയാണ്. അമ്മമാര്‍ ആവശ്യപ്പെടുന്നയിടത്ത് ബസ് നിര്‍ത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി......
|
|
World Heart Day 2024 : ശ്രദ്ധിക്കൂ, ഈ ആറ് കാര്യങ്ങള്‍ ഹാർട്ടിനെ സംരക്ഷിക്കും എല്ലാ വര്‍ഷവും സെപ്തംബര്‍ 29 ന് ലോക ഹൃദയദിനം ആചരിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. യുസ് ഹാർട്ട് ഫോര്‍ ആക്ഷന്‍ എന്നതാണ് ഈ വർഷത്തെ ദിനത്തിന്റെ തീം എന്നത്. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താന്‍ ജീവിതശെെലിയിൽ ചെയ്യേണ്ട ചില കാര്യങ്ങള്‍ വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല. എല്ലാവിധ ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു. സൂര്യനു കീഴില്‍ ഏതൊരു I T സേവനത്തിനും (Except Adhar Services) ബന്ധപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ... ഫോണ്‍ 9745397722 ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടർന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2രാവിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമില്‍വിൽ കേരളം രാജ്യത്ത് ഒന്നാമത് നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയ വിവരം അറിയിച്ച് എം ബി രാജേഷ്. 2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം കേരളം 59.31 മാർക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ആവേശക്കടലിലേക്ക് അന്‍വര്‍, നിലമ്പൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വന്‍ ജനാവലി മലപ്പുറം : പി.വി.അന്‍വര്‍ എം.എല്‍.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വന്‍ ജനാവലി. 50 പേര്‍ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്നായി വന്‍ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം പ്രവര്‍ത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയവരിലുണ്ട്. അൻവര്‍ പറയുന്നത് കേൾക്കാനാണെത്തിയതെന്നായിരുന്നു സ്ഥലത്ത് നിന്നും ജനങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ചന്തക്കുന്നില്‍ നിന്നും വന്‍ ജനാവലിക്കൊപ്പം പ്രകടനമായാണ് അന്‍വര്‍ യോഗ സ്ഥലത്തേക്ക് എത്തിയത്. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച; മൊഴി നല്‍കാതെ ആര്‍എസ്എസ് നേതാവ്... എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ കൂടിക്കാഴ്ചാ വിവാദത്തില്‍ അന്വേഷണത്തോട് സഹകരിക്കാതെ ആര്‍.എസ്.എസ്. കൂടിക്കാഴ്ചക്ക് മധ്യസ്ഥത വഹിച്ച ജയകുമാര്‍ വിദേശത്താണെന്ന കാരണത്താല്‍ മൊഴി നല്‍കാനെത്തിയില്ല. ആര്‍.എസ്.എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയാല്‍ ഒട്ടേറെപ്പേരുണ്ടാകുമെന്ന് ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പുമായി ജയകുമാര്‍. നിയമസഭ സമ്മേളനത്തിന് മുന്‍പ് അജിത്കുമാറിനെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെടും. മാറ്റിയില്ലങ്കില്‍ സമരം തുടങ്ങുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു |
|
തൃശൂരിലെ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിച്ചില്ല കേന്ദ്രസർക്കാരിൻ്റെ അമൃത് ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ച തൃശൂരിലെ ശക്തന്‍ നഗറിലെ ആകാശപാത ഉദ്ഘാടനത്തിനു തുശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് പരാതി. കേന്ദ്ര സർക്കാരിൻ്റെ പ്രോട്ടോകോള്‍ പ്രകാരം സംസ്ഥാന മന്ത്രിയേക്കാള്‍ മുകളിലാണ് കേന്ദ്ര മന്ത്രിയുടെ സ്ഥാനമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ പറഞ്ഞു. പ്രോട്ടോകോള്‍ ലംഘിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി സംസ്ഥാന മന്ത്രി എം.ബി. രാജേഷിനെക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിപ്പിച്ചതെന്നും സുരേഷ് ഗോപിയുടെ സൗകര്യം പോലും ചോദിക്കാതെ മുഖ്യാതിഥിയായി നോട്ടീസില്‍ ഉൾപ്പെടുത്തിയത് ജനങ്ങളെ കബളിപ്പി ക്കാനാണെന്നും ബിജെപി ആരോപിച്ചു. എം എല്‍ എ പിവി അന്‍വറിനെതിരെ പൊലീസ് കേസ് എംഎല്‍എ പിവി അന്‍വറിനെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തി സമൂഹത്തില്‍ സ്പര്‍ധ വളർത്തിയെന്ന കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയില്‍ കറുകച്ചാല്‍ പൊലീസാണ് പി വി അന്‍വറിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതത്. അൻവറിന്‍റെ വെളുപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ കാളുകള്‍ ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമവിരുദ്ധമായി കയറി ചോര്‍ത്തുകയോ ചോര്‍ത്തിക്കുകയോ ചെയ്തുവെന്നും അവ മാധ്യമങ്ങള്‍ക്ക് പങ്കുവെക്കുകയും ചെയ്തുവെന്ന പരാതിയാണ് എഫ്ഐആറിലുള്ളത്. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . . . കാകദൃഷ്ടി താങ്കളുട പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. സുഹൃത്തുക്കളുടെ ഫോണില്‍ നിന്നും വിളിച്ച് പൊലീസ് ഭീഷണിപ്പെടുത്തി’; സിദ്ദിഖിൻ്റെ മകന്‍ സുഹൃത്തുക്കളുടെ ഫോണിൽ നിന്നും വിളിച്ച് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിന്‍റെ മകന്‍ ഷഹീന്‍. പിതാവിനെ ഹാജരാക്കിയില്ലെങ്കില്‍ സുഹൃത്തുക്കളെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത രണ്ട് സുഹൃത്തുക്കളെ കാണാനില്ല. പൊലീസ് ഭീഷണിപ്പെടുത്തിയത് ഇന്ന് രാവിലെയെന്ന് സിദ്ദിഖിന്‍റെ മകന്‍ പറഞ്ഞു. സിം കാര്‍ഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവില്‍ സഹായിച്ചു'; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവില്‍ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു. സിദ്ദിഖ് സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതേകുറിച്ച് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ ഷഹീന്റെ രണ്ട് സുഹൃത്തുക്കളെയും വിട്ടയച്ചു. വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണം സംഘം അറിയിച്ചു. പുഷ്പന് ഇനി ജ്വലിക്കുന്ന ഓര്‍മ; അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍... ചൊക്ലി അഭിവാദ്യ മുദ്രാവാക്യങ്ങള്‍ നിറഞ്ഞ വികാരഭരിതമായ അന്തരീക്ഷത്തില്‍ കൂത്തുപറമ്പിന്റെ ചിരകാലസമരഭടന്‍ പുഷ്പന് നാട് വിടചൊല്ലി. കോഴിക്കോട് നഗരംമുതല്‍ ചൊക്ലി രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂള്‍വരെ ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പിലായിരുന്നു സംസ്കാരം. വിവിധ കേന്ദ്രങ്ങളിലും വീട്ടിലുമായി പതിനായിരങ്ങള്‍ കൂത്തുപറമ്പ് സമരനായകന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി ആയിരങ്ങള്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു. |
|
ഇന്ന് ലോക ഹൃദയ ദിനം |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |