ആഗസ്റ്റ് 2024 ശനിയാഴ്ച

1200 ചിങ്ങം 15

ലക്കം 1 വാല്യം 75

പേജുകള്‍: 1   2  3  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Nothing is
impossible. The word itself says I’m possible

 

(1)

31

ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് ഞങ്ങള്‍ അന്യരായി പോകുന്നത്'; വൈകാരികമായി പ്രതികരിച്ച് മോഹൻലാല്‍

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മലയാള സിനിമയിലുയർന്ന വിവാദങ്ങളിലും താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിലും വൈകാരികമായി പ്രതികരിച്ച് മോഹൻലാല്‍. കേരള ക്രിക്കറ്റ് ലോഞ്ചിം​ഗ് നിർവഹിച്ചശേഷം സംസാരിക്കവേയാണ് മോഹൻലാൽ വിവാ​ദങ്ങളേക്കുറിച്ച് പ്രതികരിച്ചത്. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുന്നതിനുപകരം മലയാള സിനിമയെ രക്ഷിക്കാനുള്ള ശ്രമമാണ് വേണ്ടതെന്ന് പറയുന്നതായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണത്തിന്റെ ആകെത്തുക. കൂടാതെ തന്റേത് ഒളിച്ചോട്ടമായിരുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയുംചെയ്തു അദ്ദേഹം.

വായന തുടരുക . .

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള് ‍ഗൗരവതരമാണ്': വേഗത്തിലുള്ള നീതിക്കായി പ്രധാനമന്ത്രി മോദി ബാറ്റ് ചെയ്യുന്നു

ഡൽഹിയില്‍ നടന്ന ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു, "ഇന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കുട്ടികളുടെ സംരക്ഷണവും സമൂഹത്തിന്‍റെ ഗുരുതരമായ ആശങ്കയാണ്."

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ആവശ്യപ്പെട്ടു. അത്തരം സന്ദർഭങ്ങളില്‍ എത്ര വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നുവോ അത്രയും വലുതായിരിക്കും ജനസംഖ്യയുടെ പകുതി പേര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വായിക്കുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക

താന്‍ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാന്‍

വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍കേരളത്തിലുണ്ടായിരുന്നില്ലെന്ന് മോഹന്‍ലാല്‍. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്‍റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നു, താന്‍ ഒരിടത്തേക്കും ഒളിച്ചോടിപ്പോയതല്ലെന്നും അദേഹം പറഞ്ഞു. സിനിമ സമൂഹത്തിന്‍റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങള്‍ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഈ സാഹചര്യത്തില്‍ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട്. . .

Today - International Day for People of African Descent . . .

വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇൻഡസ്ട്രി, തകർക്കരുത്, ഒളിച്ചോടിയിട്ടില്ല'- മോഹൻലാല്‍ ......

തിരുവനന്തപുരം: കുറ്റം ചെയ്ത ആളുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ശിക്ഷിക്കപ്പെടണമെന്ന് നടന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മോഹന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ലാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഹേമ കമ്മിറ്റി വിവാദങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കാരണം കേരളത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എത്താന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവേ ആണ് വിഷയത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മോഹന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ലാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ആദ്യമായി പ്രതികരിച്ചത്.

തടർന്നു വായിക്കുക . . .

മോഹൻലാല്‍ മൗനം വെടിഞ്ഞു: പവര്‍ ഗ്രൂപ്പിന്‍റെ ഭാഗമല്ല (ഹേമ റിപ്പോർട്ടിൽ ഉദ്ധരിച്ചത്); അമ്മയെ മാത്രം ക്രൂശിക്കാന്‍ പാടില്ല

സിനിമ സമൂഹത്തിന്‍റെ ഒരു കഷണം മാത്രമാണെന്നും എന്നാല്‍ സംഭവിച്ചതിനെ ന്യായീകരിക്കുന്നില്ലെന്നും മോഹന്‍ലാൽല്‍ പറഞ്ഞു. അമ്മ അംഗങ്ങള്‍ വികാരാധീനരും തകരാന്‍ സാധ്യതയുള്ളവരുമാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മുതിര്‍ന്ന നടന്‍ മോഹൻലാല്‍ മലയാള സിനിമാ താരങ്ങളുടെ അസോസിയേഷന്‍ പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു.(അമ്മ) ഈ ആഴ്ച ആദ്യം, താന്‍ റിപ്പോര്‍ട്ടില്‍ പരാമർശിച്ചിരിക്കുന്ന പവര്‍ ഗ്രൂപ്പിന്‍റെ ഭാഗമല്ലെന്നും, അമ്മ മാത്രമല്ല,

മുഴുവന്‍ മലയാളം ഇൻഡസ്‌ട്രിയും ഉത്തരവാദികളായിരിക്കണമെന്നും പറഞ്ഞിരുന്നു.

വായന തുടരുക . . .

ഇപി ജയരാജനെ എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കി

ഇപി ജയരാജനെതിരെ അച്ചടക്ക നടപടി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇതേ തുടർന്ന് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായതെന്നാണ് വിവരം. ഇന്നു ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം നടത്തിയ കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു.

കടപ്പാട് . . .

രാധിക എന്തുകൊണ്ട് ഇക്കാര്യം അന്ന് തന്നെ തുറന്ന് പറഞ്ഞില്ലെന്ന് ഭാഗ്യലക്ഷ്മി

മലയാള സിനിമാ സെറ്റിലുണ്ടായ ദുരനുഭവം നടി രാധിക എന്തുകൊണ്ടാണ് അന്ന് തന്നെ തുറന്ന് പറയാതിരുന്നതെന്ന് ഭാഗ്യലക്ഷ്മി. രാധികയുടെ നിശബ്ദത ക്രൈമിന് വഴിവച്ചു കൊടുക്കുകയല്ലേ ചെയ്തത് എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അതോടൊപ്പം ഇനി എത്ര സാക്ഷ്യങ്ങൾ വേണ്ടിവരും സർക്കാരിന് നടപടിയെടുക്കാനെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകർത്തുന്നുവെന്ന നടി രാധിക ശരത്കുമാറിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ദീദി. സീനിയറായിട്ടുള്ള നടിയാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്. ഈ സാക്ഷ്യങ്ങളൊക്കെ സര്‍ക്കാരിന്‍റെ കയ്യില്‍ നാലര വർഷം മുൻപ് കിട്ടിയിട്ടും കമ്മിറ്റി റിപ്പോർട്ടിന്മേൽ ഒരു നടപടിയും ഉണ്ടായിട്ടില്ലല്ലോയെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

കടപ്പാട് . . .

Online Various
E-Services
9745397722

ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ പത്തനംതിട്ട എസ്പി അവധിയില്‍ പ്രവേശിച്ചു

പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അൻവന്‍ര്‍ എംഎല്‍എയോട് എസ്‍പി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പൊലീസില്‍ സർവശക്തനാണ് എന്ന് സുജിത് ദാസ് അന്‍വര്‍ എംഎൽഎയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. എല്ലാ ബിസിനസുകാരും അജിത്കുമാറിന്റെ സുഹൃദ്‌ വലയത്തിലാണെന്ന് അന്‍വര്‍ പറയുമ്പോള്‍ സുജിത് ദാസ് അത് ശരിവയ്ക്കുന്നുമുണ്ട് ഓഡിയോയില്‍. പി വി അന്‍വര്‍ എംഎല്‍എ നടത്തിയ അഴിമതി ആരോപണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടായേക്കുമെന്നാണ് സൂചന.

കടപ്പാട് . . .

WINDOWS SHORTCUT

TO OPEN A FILE / Document

Ctrl + O /

Alt + F +O

 

പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായെന്ന് വിഡി സതീശന്‍

ഇപി ജയരാജന് ബിജപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇപി ജയരാജന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. ബിജെപി നേതാവ് ജാവദേക്കറെ ഇപിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും, കേസുകള്‍ ദുര്‍ബലമാക്കാനാണ് ജാവദേക്കറെ കണ്ടതന്നും വിഡി സതീശന്‍ പറഞ്ഞു.

കടപ്പാട് . . .

ജൂനിയര്‍ ആർട്ടിസ്റ്റിന്‍റെ പരാതിയില്‍ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്

ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയില്‍ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്. നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍യ്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജൂനിയര്‍ ആർട്ടിസ്റ്റായ യുവതിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ പരാതി.

കടപ്പാട് . . .

ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയത് പാർട്ടി കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച ശേഷം

ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയത് പാർട്ടി കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച ശേഷം. ഈ പിയുടെ പേരിലുള്ള വിവാവദങ്ങളുടെ പശ്ചാത്തലത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ പാർട്ടി സംസ്ഥാന ഘടകത്തിന് പിബി അനുമതി നൽകി . എന്നാൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ അദ്ദേഹത്തിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യതയില്ല.പിണറായി കഴിഞ്ഞാൽ കണ്ണൂർ പാർട്ടിയിൽ ഇപി ആയിരുന്നു അവസാന വാക്ക്. ബന്ധു നിയമന വിവാദത്തോടെ കണ്ണൂർ ഘടകത്തിൽ ഇപിക്കുള്ള പിന്തുണ കുറഞ്ഞു.പദവികൾ ഇല്ലാത്ത സാഹചര്യത്തിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് ഇപി ജയരാജൻ അവധി എടുത്തേക്കുമെന്നാണ് വിവരം.

കടപ്പാട്

Online
Computer
Classess
9745397722