|
ആഗസ്റ്റ് 2024 ശനിയാഴ്ച 1200 ചിങ്ങം 15 |

|
ലക്കം 1 വാല്യം 75 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Nothing is
|
|
(2) |
|
31 |
|
മലയാള സിനിമാ ലോക്കേഷനിലെ ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത്കുമാര്‍ മലയാള സിനിമാ ലോക്കേഷനിന്‍ നേരിട്ട ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത്കുമാര്‍. കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടുവെന്നും. ഭയന്നുപോയ താന്‍ കാരവാനിള്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക വ്യക്തമാക്കി. ‘നാലാമതും ജനിച്ചത് പെൺകുഞ്ഞ്’; നവജാത ശിശുവിനെ കൊലപ്പെടുത്തി അമ്മ, പിന്നാലെ അറസ്റ്റ് നവജാത ശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. ഡല്‍ഹി ഷഹ്ദാരയിലാണ് ക്രൂരകൃത്യം. പെണ്‍കുഞ്ഞ് ജനിച്ചതില്‍ സമൂഹം തന്നെ പരിഹസിക്കുമോ എന്ന് ഭയന്നാണ് കൊലപാതകമെന്ന് മാതാവിന്റെ മൊഴി. 'ഇ.പിക്ക് പാര്‍ട്ടി വിട്ടുപോകാനാകില്ല. നടപടിക്ക് കാരണമെന്തെന്ന് പാര്‍ട്ടി സെക്രട്ടറി പറയും'...... എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ നീക്കിയതിന് കാരണം പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് സിപിഎം നേതാവ് ടി.പി രാമകൃഷ്ണന്‍. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അത് അനുസരിക്കുക എന്ന നിലപാടാണ് തനിക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ളയാളാണ് ഇ.പിയെന്നും അദ്ദേഹത്തിന് പാര്‍ട്ടി വിട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജാവഡേക്കര്‍ ഇ.പി. യെ കാണാന്‍ ഇങ്ങോട്ട് വന്നതാണെന്നും അദ്ദേഹം അങ്ങോട്ട് പോയതല്ലെന്നും ടി.പി മാധ്യമങ്ങളോട് പറഞ്ഞു തൊഴിലവസരങ്ങള്‍ . . . പ്ലസ്ടുവാണോ യോഗ്യത, സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ വിഭാഗത്തില്‍ 1,130 ഒഴിവുകള്‍...... കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‍സ് (സിഐഎസ്എഫ്). ഇന്നാണ് (ഓഗസ്റ്റ് 31) അപേക്ഷിക്കുന്നതിനുള്ള ആദ്യ തീയതി. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‍സൈറ്റിലൂടെ അപേക്ഷിക്കാം. 1,130 ഒഴിവുകളാണുള്ളത്. സയന്‍സ് പ്രധാന വിഷയമായി പ്ലസ് ടുവോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കോ അപേക്ഷിക്കാം. കേസ് പിന്‍വലിക്കാന്‍ പിവി അന്‍വറിനോട് കെഞ്ചി മുന്‍ മലപ്പുറം SP; പോലീസിന് നാണക്കേടായി ഫോണ്‍ സംഭാഷണം...... മലപ്പുറം എസ്.പി ഓഫിസ് കോംപൗണ്ടിലെ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനോട് കെഞ്ചി മുന്‍ മലപ്പുറം എസ്.പി സുജിത് ദാസ്. രണ്ട് ഘട്ടമായാണ് എം.എല്‍.എ.യും എസ്.പി.യും തമ്മിലുള്ള ഫോണ്‍സന്ദേശം പുറത്തുവന്നത്. സേവനങ്ങള്‍, ഉൽപന്നങ്ങൾ കുറഞ്ഞ ചിലവിൽ ജനങ്ങളിലെത്തിക്കുവാന്‍ കാകദൃഷ്ടിയില്‍ പരസ്യം ചെയ്യുക. ബന്ധപ്പെടുക |
|
സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. ബലാത്സംഗകേസുമായി ബന്ധപ്പെട്ട് പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 2016 ജനുവരി 28ന് സിദിഖ് ഹോട്ടലില്‍ താമസിച്ചിരുന്നതായി പൊലിസീന് തെളിവ് ലഭിച്ചു. എന്നാല്‍ ഹോട്ടല്‍ രജിസ്റ്ററില്‍ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെൺകുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ പൊലീസിന് ഹോട്ടലില്‍ നിന്നും ലഭിച്ചിട്ടില്ല. 2016ല്‍ നിള തീയേറ്ററില്‍ നടന്ന സിദ്ദിഖിന്‍റെ സിനിമയുടെ പ്രിവ്യൂവിനിടെ മാസ്ക്കറ്റ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി. അമ്മയുടെ ആസ്ഥാന മന്ദിരം ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്കിട്ട് വിരുതന്മാര്‍: വിലയാണ് ഞെട്ടിക്കുന്നത് ! കൊച്ചി: താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക്. ഏതോ വിരുതന്മാരാണ് ഓഫീസ് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് ഇട്ടത്. 20,000 രൂപയാണ് ഓഫീസിന്‍റെ വില. മോഹന്‍ലാല്‍ ആന്‍റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര് കാണിച്ചിരിക്കുന്നത്. THINK COMPUTER THINK ABACUS THE IT Solution providers Since 1986. Touch Us 9745397722
എട്ടുകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പഠനത്തിന്, അരവയറുമായി പഠിച്ച് നീറ്റില്‍ മിന്നും വിജയം...... ന്യൂഡല്‍ഹി: നീറ്റില്‍ വിജയം നേടി ഒഡിഷയില്‍ നിന്നുള്ള ഗോത്ര യുവാവ്. ബോണ്‍ഡ സമൂഹത്തില്‍ നിന്ന് മെഡിസിന്‍ പഠനത്തിന് അവസരമൊരുങ്ങുന്ന ആദ്യവിദ്യാര്‍ഥി കൂടിയാണ് 19-കാരനായ മംഗള മുദ്ധുലി. ഗോത്ര സമൂഹത്തിനായി സംവരണം ചെയ്ത സീറ്റുകളില്‍ 261-ാം റാങ്കും മംഗള സ്വന്തമാക്കി. 348 മാര്‍ക്കാണ് മംഗളയ്ക്ക് ലഭിച്ചത് 'അവര്‍ പാകിസ്താന്റെ കയ്യിലെ കളിപ്പാവകള്‍'; ജമ്മു കശ്മീരിലെ കോൺഗ്രസ്-നാഷണല്‍ കോൺഫറന്‍സ് സഖ്യത്തിനെതിരെ BJP...... ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി. അവര്‍ പാകിസ്താന്റെ കയ്യിലെ കളിപ്പാവകളാണെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഘ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ആരോപിച്ചു കൊൽക്കത്തയിലെ ഡോക്ടർ ബലാത്സംഗം-കൊലപാതകം: പുതിയ സെമിനാര്‍ ഹാള്‍ വീഡിയോകള്‍ മൃതദേഹത്തിന് സമീപം ആളുകളെ കാണിക്കുന്നു. ഇൻക്വസ്റ്റ് കഴിഞ്ഞിട്ടേയുള്ളൂവെന്ന് പോലീസ് പറഞ്ഞു കൊൽക്കത്ത: ആർജി കാര്‍ ഹോസ്പിറ്റലിലെ സെമിനാര്‍ ഹാളിനുള്ളിലെ ബലാത്സംഗ-കൊലപാതക സ്ഥലത്ത് "നിരവധി ആശുപത്രി ഇതര അഡ്മിനിസ്ട്രേറ്റീവ് മുഖങ്ങള്‍ നില്‍ക്കുന്നതായി രണ്ട് വീഡിയോകള്‍ കൂടി പുറത്തുവന്നതിന് മണിക്കൂറുകൾക്ക് ശേഷം, ലാൽബസാര്‍ രണ്ട് ഫോട്ടോകള്‍ പുറത്തുവിട്ടു. രണ്ട് വീഡിയോകളിലും കാണുന്ന എല്ലാവര്‍ക്കും അന്വേഷണവുമായി നേരിട്ട് ബന്ധമുണ്ടെന്നും അവര്‍ക്കായി കണക്ക് എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കുക. |
|
വേദനിപ്പിക്കുന്ന കാഴ്ച, അവരെ കേൾക്കാnd സര്‍ക്കാര്‍ തയ്യാറാകണം; കർഷക സമര വേദിയില്‍ വിനേഷ് ഫോഗട്ട് കർഷക സമരത്തിന്റെ വേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗാട്ട്. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിര്‍ത്തിയിലെ സമരവേദിയിലാണ് വിനേഷ് പിന്തുണയുമായി എത്തിയത്. കർഷക സമരം ഇരുന്നൂറ് ദിവസം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു വിനേഷ് . കർഷകരുടെ പോരാട്ട വീര്യത്തെയും അവര്‍ പ്രശംസിച്ചു. മുകേഷിനെ സംരക്ഷിച്ച് സി.പി.എം.; രാജി വേണ്ട, പരസ്യ പ്രതികരണങ്ങളിൽനിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിർദേശം...... തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കൈതട്ടി ഉടഞ്ഞത് 3500 വര്‍ഷം മുമ്പുള്ള ഭരണി;4 വയസുകാരനെ വീണ്ടും മ്യൂസിയത്തിലേക്ക് ക്ഷണിച്ച് അധികൃതര്‍...... കുട്ടികളുടെ കുസൃതികള്‍ പലപ്പോഴും അതിര് കടക്കാറുണ്ട്. നിമിഷനേരത്തിനുള്ളിലാണ് നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് അവരെത്തുന്നത്. അതുപോലെ ഒരു നാല് വയസുകാരന്റെ അശ്രദ്ധ മൂലം ഒരു മ്യൂസിയത്തില്‍ തകര്‍ന്നുപോയത് 3500 വര്‍ഷം പഴക്കമുള്ള മണ്‍പാത്രമാണ് ഇ.പിയെ മാറ്റിയത് ബിജെപി ബന്ധം കാരണമല്ല, മുകേഷിന്റെ കാര്യം പാര്‍ട്ടി പറയും- മന്ത്രി ജി.ആര്‍ അനില്‍...... ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നില്‍ ബിജെപി ബന്ധമല്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ടുവരാനുള്ള തീരുമാനത്തിന്റെ ഭാഗം മാത്രമാണിതെന്നും മന്ത്രി അറിയിച്ചു. മുകേഷിന്റെ രാജിയെ സംബന്ധിച്ച് പരസ്യപ്രസ്താവന പാര്‍ട്ടി ഇതുവരെ നടത്തിയിട്ടില്ല. ബിനോയ് വിശ്വം പറഞ്ഞതെന്താണെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രി എന്ന നിലയിലോ ജി.ആര്‍ അനില്‍ എന്ന വ്യക്തി എന്ന നിലയിലോ ഇപ്പോള്‍ പരസ്യപ്രതികരണം നടത്തുന്നില്ലെന്നും മന്ത്രി അറിയിച്ചു സുനിതയുടെ കാര്യത്തില്‍'റിസ്‌ക്' എടുക്കില്ല,കല്‍പന ചൗളയുടെ മരണം മുന്നിലുണ്ട്; വെളിപ്പെടുത്തി നാസ മേധാവി...... ബോയിങ് സ്റ്റാര്‍ലൈനര്‍ എന്ന ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചിറക്കാനുള്ള തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് നാസ. മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ വിക്ഷേപണത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ പേടകത്തില്‍ വിവിധ സാങ്കേതിക പ്രശ്‍നങ്ങള്‍ കണ്ടെത്തിയിരുന്നു. ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മറുമാണ് പേടകത്തില്‍ ആദ്യമായി സഞ്ചരിച്ച് ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ ഇരുവരുമില്ലാതെിയാണ് സ്റ്റാര്‍ലൈനര്‍ പേടകം തിരികെ ഇറക്കുന്നത്. Online |
|
|
|
|