|
സെപ്തംബര്‍ 2024 ഞയറാഴ്ച 1200 ചിങ്ങം 16 |

|
ലക്കം 1 വാല്യം 77 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Sometimes Later Becomes Never Do it Now. |
|
(1) |
|
01 |
|
ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍; മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു തൊടുപുഴ: കാട്ടാനകള്‍ കൊമ്പു കോർത്തതിനെ തുടര്‍ന്നു പരിക്കേറ്റ മുറിവാലന്‍ കൊമ്പന്‍ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. ചക്കക്കൊമ്പനുമായാണ് മുറിവാലന്‍ കൊമ്പു കോര്‍ത്തത്. ചക്കക്കൊമ്പന്റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു മുറിവാലന്‍. വനം വകുപ്പ് അധികൃതര്‍ ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. നട്ടെല്ലിനോടു ചേര്‍ന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് വിവരം. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ആരോപണവുമായി പിവി അന്‍വര്‍ എം.എല്‍.എ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. നൊട്ടോറിയസ് ക്രിമിനലാണ് അദ്ദേഹം. എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നു. അജിത്ത് കുമാറിന്‍റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നുവെന്നും ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാമെന്നും അന്‍വര്‍ പറഞ്ഞു. അതോടൊപ്പം കസ്റ്റംസിൽ ഉള്ള ഉദ്യോഗസ്ഥർ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പൊലീസിന് വിവരം നൽകും, പിടിക്കുന്നതിൽ നിന്ന് സ്വർണം കവരും ഇതാണ് രീതിയെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. പൊളിറ്റിക്കൽ സെക്രട്ടറിയെയും ,എഡിജിപിയെയും വിശ്വസിച്ചാണ് മുഖ്യമന്ത്രി ചുമതലകൾ ഏൽപ്പിച്ചത് അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ എംഎല്‍എ പിവി അന്‍വര്‍ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ എംഎല്‍എ പിവി അൻവര്‍ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് കെ.സുരേന്ദ്രൻ . മുഖ്യമന്ത്രി തന്നെ ഇതിന് മറുപടി പറയണം. എഡിജിപി എം ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോർത്തുന്നുവെന്നാണ് പിവി അന്‍വര്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണോ മന്ത്രിമാരുടെ ഫോണ്‍ ചോർത്തുന്നതെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വീട്ടിലെ 12 പേരെയും ഉരുളെടുത്തു, ഒറ്റയായ അഭിജിത്തിന്റെ ഭാവിക്കായി ട്വന്റി ഫോറിന്റെ കൈത്താങ്ങ് വയനാട് ഉരുൾപൊട്ടലില്‍ കുടുംബത്തിലെ 12 പേരെയും നഷ്ട്ടമായ അഭിജിത്തിന് ട്വന്റി ഫോറിന്റെ കൈത്താങ്ങ്. അഭിജിത്തിന് പഠിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ട്വന്റി ഫോര്‍ വാഗ്ദാനം ചെയ്തു. ഹോട്ടല്‍ മാനേജ്‌മന്റ് പഠിക്കാനാണ് താത്പര്യമെന്ന് ട്വന്റി ഫോര്‍ സംഘടിപ്പിച്ച എന്റെ കുടുംബം വയനാടിന് ഒപ്പം എന്ന പരിപാടിയില്‍ അഭിജിത്ത് പറഞ്ഞു. |
|
നിശബ്ദത വെടിഞ്ഞ് മമ്മുട്ടി;സിനിമയില്‍ ഒരു ശക്തികേന്ദ്രവും ഇല്ല ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി കുറിച്ചു കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടന്‍ മമ്മുട്ടി. ഇതാദ്യമായാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മമ്മുട്ടി പ്രതികരിക്കുന്നത്. ഫെയ്‌സ് ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ലെന്നും അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗമല്ല സിനിമ എന്നുമാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി കുറിച്ചു. കൊച്ചിയിലേക്കില്ലെന്ന് രഞ്ജിത്തിനെതിരെ പരാതി നല്‍കിയ ബംഗാളി നടി സംവിധായകന്‍ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തല്‍ നടത്തിയ ബംഗാളി നടി നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലേക്ക് എത്തില്ലെന്ന് അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നതായി അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. മലയാള സിനിമമേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും വെളിപ്പെടില്ലെന്ന് കരുതിയ സംഭവം 15 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയും മീടൂ മൂവ്‌മെന്റിന്റെ പ്രധാനഭാഗമായി താന്‍ മാറുകയും ചെയ്‌തെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം ഒരേകാര്യം ഒരുപാട് തവണ വിശദീകരിച്ച് മടുത്തു. തനിക്ക് ഒരു ഇടവേള അനിവാര്യമാണ്. അതിന്റെ യാത്രയിലായതിനാലാണ് കേരളത്തില്‍ എത്താന്‍ സാധിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി. https://dailynewslive.in/nadi-bengali-actress-complained-against-ranjith-for-not-coming-to-kochi/ കടപ്പാട് . . മുന്‍ എ ഐ സി സി അംഗം സിമി റോസ് ബെല്‍ ജോണിനെ കോൺഗ്രസില്‍ നിന്ന് പുറത്താക്കി മുന്‍ എ ഐ സി സി അംഗം സിമി റോസ് ബെല്‍ ജോണിനെ കോൺഗ്രസില്‍ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്‍റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ സതീശന്‍ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കഴിഞ്ഞ ദിവസം സിമി സ്വകാര്യ ടി വി ചാനലിലൂടെ ഉന്നയിച്ചത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളെയടക്കം അധിക്ഷേപിച്ച മുന്‍ എ ഐ സി സി അംഗവും പി എസ് സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി പുറത്താക്കിയതായി കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജുവാണ് അറിയിച്ചത്. സിദ്ദീഖിനെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ മോശമായി പ്രചരിപ്പിച്ചു, ഏറെ വേദനിപ്പിച്ചു; ബീന ആന്റണി നടന്‍ സിദ്ദിഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന നടി ബീന ആന്റണിയുടെ വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ആ വിഡിയോ ട്രോളാകുന്നത് തന്നെ ഏറെ വിഷമിച്ചു എന്നാണ് നടി ഇൻസ്റ്റഗ്രം വിഡിയോയിലൂടെ അറിയിച്ചത്. Digital :- |
|
സിനിമയില്‍ പവര്‍ ഗ്രൂപ്പില്ല, ശക്തമായ കൂട്ടുകെട്ടുകളാണുള്ളതെന്ന് ബി ഉണ്ണികൃഷ്ണന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന സിനിമാ നയരൂപീകരണ സമിതിയില്‍നിന്ന് മാറിനില്‍ക്കില്ലെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണിക്കൃഷ്ണന്‍. തനിക്കെതിരെ പരാതി നല്‍കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നാണ് മനസിലാക്കുന്നത്. ഫെഫ്ക്ക ജനറല്‍ സെക്രട്ടറിയെയാണ് ആ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ബി.ഉണ്ണിക്കൃഷ്ണനെന്ന വ്യക്തിയെയല്ല എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അമ്മ സംഘടനയില്‍ നിന്ന് മോഹന്‍ലാലിനെ പ്പോലെയുള്ളൊരു പ്രസിഡന്റ് രാജിസന്നദ്ധത പ്രകടിപ്പിക്കുമ്പോള്‍ അദ്ദേഹത്തെ തനിച്ച് രാജിവെയ്ക്കാന്‍ അനുവദിക്കേണ്ടതില്ല എന്ന തോന്നലിലാവാം മറ്റുള്ളവരും രാജിവെച്ചത്. രാജിവെയ്ക്കണോ എന്ന് സംശയിച്ചവരും അക്കൂട്ടത്തിലുണ്ടാവാം. ഇതില്‍ക്കൂടുതല്‍ ഫെഫ്ക്ക ജനറൽ സെക്രട്ടറിയെന്ന നിലയ്ക്ക് അമ്മ സംഘടനയേക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയില്‍ പവര്‍ ഗ്രൂപ്പല്ല, ശക്തമായ കൂട്ടുകെട്ടുകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താര സംഘടന അമ്മയുടെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തി താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. ലൈംഗികാതിക്രമ കേസിലുള്‍പ്പെട്ട നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവര്‍ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉള്‍പ്പടെ അമ്മയുടെ ഓഫീസില്‍ നിന്നും കണ്ടെടുത്തു. എസി. പി. ക്കെതിരെ സര്‍ക്കാര്‍ നടപടി യെടുത്തേക്കും പത്തനംതിട്ട എസി. പി. സുജിത് ദാസും പി.വി അന്‍വര്‍ എംഎല്‍എയും തമ്മിലുള്ള ഫോണ്‍വിളി വിവാദത്തില്‍ സര്‍ക്കാര്‍ എസ്പിക്കെതിരെ നടപടിയെടുത്തേക്കും. സുജിത് ദാസിനെ എസ് പി സ്ഥാനത്തുനിന്ന് മാറ്റും പക്ഷെ പകരം ചുമതല നല്‍കില്ല. അതേസമയം, എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ വെളിപ്പെടുത്തലുകളില്‍ അന്വേഷണം ഇല്ല. സർവീസില്‍ ഉള്ള കാലം മുഴുവന്‍ പി.വി അന്‍വര്‍ എംഎല്‍എയോട് കടപ്പെട്ടവന്‍ ആയിരിക്കുമെന്നും, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എതിരെ ഗുരുതര ആരോപണങ്ങളും സുജിത്ത് ദാസിന്റെ ഫോണ്‍ സംഭാഷണത്തില്‍ ഉണ്ടായിരുന്നു. ഇത് വിവാദമായതോടെ ഇന്നലെ വൈകിട്ട് എംആർ അജിത് കുമാർ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു; പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം വേണം: കെ. സുധാകരന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡി ജി പി അജിത്കുമാറിനും എതിരെ ഭരണകക്ഷി എംഎല്‍എ ഉന്നയിച്ച ആരോപണത്തില്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ചില സാങ്കേതി കാരണങ്ങളാൽ ഇന്നലത്തേ (01-09-2024) കാകദൃഷ്ടി പ്രസിദ്ധീകരിക്കുവാന്‍ വൈകിയതില്‍ ഖേദിക്കുന്നു. പത്രാധിപർ |
|
|
|
|