|
സെപ്തംബര്‍ 2024 ഞയറാഴ്ച 1200 ചിങ്ങം 16 |

|
ലക്കം 1 വാല്യം 77 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Sometimes Later Becomes Never Do it Now. |
|
(2) |
|
01 |
|
വയനാടിന് മുസ്ലിംലീഗിന്‍റെ ‘ഓണസമ്മാനം; ധനസമാഹരണം വഴി ലഭിച്ചത് 36.8 കോടി ഉരുൾപൊട്ടല്‍ ദുരന്തത്തിന്റെ വേദനകളില്‍ നീറുന്ന വയനാടിന് വേണ്ടി മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ട് സമാഹരണം സമാപിച്ചു. പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടന്നത്. 36,08,11,688 കോടി രൂപയാണ് ആപ്പ് വഴി സമാഹരിച്ചത്. 22 വീടുകളുടെ നിർമ്മാണത്തിനുള്ള തുക സുമനസ്സുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2 ഏക്കര്‍ 10 സെന്റ് ഭൂമിയും സംഭാവനയായി ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കാകദൃഷ്ടിയുടെ വളര്‍ച്ചയുടെ ചിവട്ടുപടികളാണ്. ആയതിനാല്‍ അഭിപ്രായങ്ങള്‍ അയക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക CPM-BJP ബന്ധമെന്ന ഞങ്ങളുടെ ആരോപണം തെളിഞ്ഞു, ജയരാജൻ ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിക്കുവേണ്ടി- സതീശന്‍...... തൃശൂര്‍: കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജയരാജന്‍ സ്വയം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതല്ലെന്നും ഇപ്പോള്‍ എന്തുകൊണ്ടാണ് സി.പി.എം ജയരാജനെ ഒഴിവാക്കുന്നതെന്ന് അറിയില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ശശി എത്തിയതോടെ തലവര മാറി; അജിത് കുമാര്‍ പൊലീസിലെ സൂപ്പര്‍ ഡിജിപി’... ഡി.ജി.പിയേക്കാള്‍ അധികാരമുള്ള സൂപ്പര്‍ ഡി.ജി.പിയായാണ് എം. ആര്‍. അജിത് കുമാര്‍ പൊലീസില്‍ അറിയപ്പെടുന്നത്. പി ശശി വഴി മുഖ്യമന്ത്രിയില്‍ ഉണ്ടാക്കിയെടുത്ത സ്വാധീനം ഉപയോഗിച്ച് അജിത് കുമാര്‍ പല തവണ ആരോപണങ്ങളെയെല്ലാം മറികടന്നു. ഇത്തവണ കള്ളക്കടത്ത് മുതല്‍ മാഫിയ ബന്ധം വരെ ആരോപിക്കുന്നതോടെ അജിത് കുമാര്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസും പ്രതികൂട്ടിലാവുകയാണ് പീഡനം ഉണ്ടായാല്‍ അപ്പോള്‍ പറയണം, പരാതി ഉന്നയിച്ചപ്പോള്‍ മോശമായി പെരുമാറി'; ഭാഗ്യലക്ഷ്മിക്കെതിരെ ഹെയര്‍സ്റ്റൈലിസ്റ്റ് ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് തൃശൂര്‍ സ്വദിശിയായ ഹെയര്‍ സ്റ്റൈലിസ്റ്റ് ആരോപിച്ചു. മലര്‍ന്ന് കിടന്ന് തുപ്പരുത് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ആരോപണം പാലക്കാട്: ഫെഫ്ക യോഗത്തില്‍ പീഡന പരാതി ഉന്നയിച്ചപ്പോള്‍ ഭാഗ്യലക്ഷ്മി മോശമായി പെരുമാറിയതായി ഹെയര്‍ സ്റ്റൈലിസ്റ്റ്. മണ്ണാര്‍ക്കാട് സ്വദേശിയാണ് ഭാഗ്യലക്ഷ്മിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പീഡനം ഉണ്ടായാള്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും പിന്നീടല്ല ഇത് ഉയർത്തേണ്ടതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതായും ഹെയര്‍ സ്റ്റൈലിസ്റ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. |
|
ലിംഗസമത്വത്തിനായി ഒന്നിച്ചുനില്‍ക്കാം, തൊഴിലിടം പുനര്‍നിര്‍മിക്കാം; മാറ്റങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും തുടര്‍ന്നുവന്ന ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടേയും പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി. ചലച്ചിത്ര രംഗത്ത് മാറ്റങ്ങള്‍ അനിവാര്യമാണെന്നും നമ്മുക്കൊരുമിച്ച് പടുത്തുയര്‍ത്താമെന്നും ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തൊഴിലിടത്തെ ചൂഷണവും ലിംഗവിവേചനവും തിരിച്ചറിഞ്ഞ് അത് അടയാളപ്പെടുത്താന്‍ സ്ത്രീകള്‍ മുന്നോട്ടുവന്നതായി ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. പി.വി. സാമി പുരസ്കാരം ഗോകുലം ഗോപാലന് ഗോവ ഗവർണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സമര്‍പ്പിച്ചു...... കോഴിക്കോട്: പി.വി. സാമി പുരസ്കാരം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യുട്ടീവ് ചെയർമാര്‍ ഗോകുലം ഗോപാലന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സമ്മാനിച്ചു. കോഴിക്കോട് ശ്രീനാരായണ ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരം നല്‍കിയത്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്വാതന്ത്ര്യസമരസേനാനി പി. വി. സാമിയുടെ സ്മരണയ്ക്കായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനുഭവങ്ങള്‍ തുറന്നെഴുതാന്‍ ഇ പി ജയരാജന്‍;ആത്മകഥ അവസാനഘട്ടത്തില്‍ വിവാദങ്ങളുടെ തോഴനായ ഇപി ജയരാജന്റെ ആത്മകഥ പുറത്തുവരുമ്പോള്‍ അത് സിപിഎം രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് തിരുവനന്തപുരം: അനുഭവങ്ങള്‍ തുറന്നെഴുതാന്‍ ഒരുങ്ങി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് ആത്മകഥ സംബന്ധിച്ച് ഇ പി ജയരാജന്റെ തുറന്നുപറച്ചില്‍. ആത്മകഥ അന്തിമ ഘട്ടത്തിലാണെന്ന് ഇ പി വ്യക്തമാക്കി."എല്ലാ വിവാദങ്ങളും തുറന്ന് എഴുതും...ഒരു ഘട്ടം കഴിയുമ്പോള്‍ എല്ലാം പറയാം"- ഇപി പറഞ്ഞു. അങ്കമാലി യാഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ പിടിച്ചിട്ടു..... അങ്കമാലി യാഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ പിടിച്ചിട്ടു. അങ്കമാലി-തൃശൂര്‍ റൂട്ടില്‍ വിവിധയിടങ്ങളിലാണ് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുന്നത്. ഒരു മണിക്കൂറിലേറെ ബെംഗ്ലൂരു-എറണാകുളം എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു. എറണാകുളം, ചാലക്കുടി, പുതുക്കാട് സ്റ്റേഷനുകളിലാണ് വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുന്നത്.
|
|
പാലക്കാട്ടെ ജെ പി നദ്ദയുടെ പരിപാടിയില്‍ എ വി ഗോപിനാഥും, കേരളത്തില്‍ ബിജെപി വളര്‍ച്ചാ ഘട്ടത്തിലെന്ന് നദ്ദ പാലക്കാട് : പാലക്കാട്ടെ ബിജെപി പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് വിട്ട മുന്‍ എംഎല്‍എ എവി ഗോപിനാഥും. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ പൗരപ്രമുഖരുമായി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് എ വി ഗോപിനാഥ് എത്തിയത്. കോൺഗ്രസുമായി ഇടഞ്ഞ നേതാവ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി പരിപാടിയിലും ഇദ്ദേഹം എത്തിയത്. വികസനത്തില്‍ രാഷ്ട്രീയമിലെന്നും കർഷകരുടെ പ്രശ്നം ഉന്നയിക്കാനാണ് എത്തിയതെന്നും എവി ഗോപിനാഥ് പ്രതികരിച്ചു. വായന തുടരുക . . . ചാലിയാറിൽനിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി; ഉരുൾപൊട്ടലില്‍ കാണാതായ ആളുടേതെന്ന് സംശയം...... നിലമ്പൂര്‍: പോത്തുകല്ല് മേഖലയില്‍ ചാലിയാറില്‍ നിന്ന് ശരീരഭാഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയര്‍ പ്രവർത്തകരാണ് പുഴയോരത്ത് ശരീരഭാഗം കണ്ടെത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ വ്യക്തിയുടേതാണ് ശരീരഭാഗമെന്നാണ് കരുതുന്നത്. പോലീസെത്തി ശരീരഭാഗം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി മുകേഷിന്‍റെ രാജിക്കായി മുറവിളി; വെള്ളിത്തിരയില്‍ തെളിയുന്ന നേരുകള്‍... മലയാള സിനിമയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചകള്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് മലയാള സിനിമയെ തള്ളിവിട്ടത്. സിനിമയുടെ പിന്നാമ്പുറത്ത് അരങ്ങേറിയ ചൂഷണങ്ങളെക്കുറിച്ചുള്ള നടിമാരുെട തുറന്നുപറച്ചിലുകള്‍ സൃഷ്ടിച്ച ഞെട്ടലുകളും അവസാനിച്ചിട്ടില്ല. പുതിയ വെളിപ്പെടുത്തലുകള്‍ ലോകമറിയുമ്പോള്‍ അതിനകം പുറത്തുവന്ന അതിക്രമങ്ങളിലെ നിയമനടപടിയും അതിവേഗം മുന്നോട്ടുപോകുന്നു. വെള്ളിത്തിരയിലെയും അണിയറയിലെയും ആരാധനാബിംബങ്ങള്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ട തീരാക്കളങ്കങ്ങള്‍ പ്രേക്ഷകരിലും നടുക്കമാകുന്നു. സിനിമയുടെ എല്ലാ മേഖലകളിലേക്കും അതിന്റെ മാറ്റൊലികള്‍ പടരുന്നു. ADGP എം ആര്‍ അജിത്കുമാറിനെതിരായ ആരോപണങ്ങള്‍; ഡി.ജി.പി.യോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി...... തിരുവനന്തപുരം: എ.ഡി.ജി.പി. എം. ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡി.ജി.പി.യോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ മുഖ്യമന്ത്രിക്ക് നൽകേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച നടന്നതായാണ് സൂചന പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് സിമി റോസ് ബെല്‍ ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് സിമി റോസ് ബെല്‍ ജോണ്‍.പാര്‍ട്ടിയില്‍ അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകള്‍ക്ക് കേരളത്തില്‍കോ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല. ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ളവര്‍ക്കെതിരെ ആരോപണമുന്ന യിച്ചതിനെ തുടര്‍ന്നാണ് സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. Online |
|
|
|
|