|
സെപ്തംബര്‍ 2024 തിങ്കളാഴ്ച 1200 ചിങ്ങം 17 |

|
ലക്കം 1 വാല്യം 78 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
It is how you deal with failure that determines how you achieve success. David Feherty |
|
(1) |
|
02 |
|
വീട്ടുകാർക്കൊപ്പം പോകാന്‍ തയാറാകാതെ അസം ബാലിക; സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി... കഴക്കൂട്ടത്തു നിന്നു വീടു വിട്ടുപോയ ശേഷം വിശാഖപട്ടണത്തുനിന്ന് നാട്ടില്‍ തിരിച്ചെത്തിച്ച പതിമൂന്നു വയസുകാരി അസം ബാലിക, വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയാറായില്ല. ഇതോടെ കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. കൊണ്ടുപോകാന്‍ എത്തിയ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെ കുട്ടി കരഞ്ഞു. ഇതോടെ പൊലീസ് ഇടപെട്ട് മാതാപിതാക്കളെ വീട്ടിലേക്കു മടക്കി അയച്ചു ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ചരിഞ്ഞ മുറിവാലന്റെ ശരീരത്തില്‍ 20 പെല്ലറ്റുകള്‍ ദേവികുളം ചിന്നക്കനാലില്‍ ചരിഞ്ഞ മുറിവാലന്‍ കൊമ്പന്റെ ശരീരത്തില്‍ നിന്ന് പോസ്റ്റ്മോർട്ടത്തിനിടെ 20 പെല്ലറ്റുകള്‍ കണ്ടെത്തി. എന്നാൽ ഇതിൽ 19 പെല്ലറ്റുകളും ട്വല്‍വ് ബോര്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വന്യജീവികളെ തുരത്താനായി വനം വകുപ്പ് ഉപയോഗിക്കുന്ന തോക്കുകള്‍ ആണ് ട്വല്‍വ് ബോര്‍ ആക്ഷന്‍ തോക്കുകള്‍. ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ മുറിവാലന്‍ കഴിഞ്ഞദിവസമാണ് ചരിഞ്ഞത്. മകളെ കിട്ടി, തൃശൂര്‍ പോയി; അജിത് കുമാറും ശശിയും മുഖ്യമന്ത്രിയുടെ മാഫിയ സംഘ തലവന്‍മാര്‍... കല്‍പറ്റ പി.വി.അന്‍ര്‍ർ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ചൂണ്ടിയത് വിരല്‍ അല്ല തോക്കാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു മുതല്‍ കക്കാനും മുക്കാനും കൊള്ളയടിക്കാനും എതിരാളികളെ ഇല്ലാതാക്കാനുമായി വലിയ മാഫിയ സംഘത്തെ രൂപീകരിച്ചു. അതിന്റെ തലവന്‍മാരാണ് എഡിജിപി എം.ആര്‍.അജിത് കുമാറും പി. ശശിയുമെന്നും ഷാജി ആരോപിച്ചു. If you have any un solved IT / Computer issues, feel free to touch us (The IT people since 1986)
ഒന്നാം സമ്മാനം എനിക്ക് മണ്‍സൂണ്‍ ബംപര്‍ വ്യാജ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍, തമിഴ്‌നാട് സ്വദേശി തിരുവനന്തപുരം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബംപറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി എത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയില്‍. തമിഴ്‌നാട് തിരുനല്‍വേലി പിള്ളയാര്‍കോവില്‍ എ. സെല്‍വകുമാറാണ് പിടിയിലായത്. കേരള ഭാഗ്യക്കുറി (ബിആര്‍ 98) നമ്പര്‍ മണ്‍സൂണ്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹനായി എന്നവകാശപ്പെട്ടാണ് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി ഇയാൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍ എത്തിയത്.
|
|
വെള്ളാല്‍മല സ്കൂള്‍ ഉരുള്‍പൊട്ടല്‍ സ്മാരകമായി നിലനിര്‍ത്തും: വി.ശിവന്‍ കുട്ടി... മേപ്പാടി� ഉരുൾപൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ സ്മാരകമായി നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, മുണ്ടക്കൈ ഗവ.എല്‍പി എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പുന:പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു സർവേ നമ്പര്‍ തിരുത്താന്‍ 4000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫിസര്‍ പിടിയില്‍... നിങ്ങളുടെ അഭിപ്രായങ്ങള്‍ കാകദൃഷ്ടിയുടെ വളര്‍ച്ചയുടെ ചിവട്ടുപടികളാണ്. ആയതിനാല്‍ അഭിപ്രായങ്ങള്‍ അയക്കുവാന്‍. മലപ്പുറം എസ്‌പിയുടെ ഔദ്യോഗിക വസതിയില്‍ നിന്നുള്ള മരംമുറി; പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തി... അന്‍വറിൽല്‍ തട്ടി വിവാദങ്ങളുടെ തോഴന്‍ വീഴുമ്പോള്‍ അജിത് കുമാറിനെതിരായ നടപടി 2022ന്റെ തനിയാവര്‍ത്തനം... തിരുവനന്തപുരം ഭരണപക്ഷ എംഎല്‍എയായ പി.വി.അന്‍വറിന്റെ ആരോപണശരങ്ങളേറ്റ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ വീഴുമ്പോള്‍ നടക്കുന്നത് രണ്ടു വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളുടെ തനിയാവര്‍ത്തനം. 2022 ജൂണില്‍ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് എം. ആര്‍. അജിത്കുമാറിനെ മാറ്റിയ സര്‍ക്കാര്‍ വിജിലന്‍സ് ഐജി ആയിരുന്ന എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല നല്‍കിയത്. ഇത്തവണയും പകരം ചുമതല എച്ച്.വെങ്കിടേഷിനായിരിക്കുമെന്നാണു സൂചന. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയുണ്ടായ വിവാദങ്ങളാണ് അന്ന് അജിത് കുമാറിന്റെ പദവി തെറിപ്പിച്ചത്. ഇത്തവണ പി.വി.അന്‍വര്‍, അജിത് കുമാറിനെതിരെ സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. |
|
സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബിജെപിയിൽല്‍ തൃശൂരില്‍ 7 ലക്ഷം പേരെ പാർട്ടിയിൽ ചേർക്കാന്‍ നീക്കം... തൃശൂര്‍ സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബിജെപിയില്‍ ചേര്‍ന്നു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ അംഗത്വം നൽകി. ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപെയ്ന് തുടക്കം കുറിച്ചാണ് നിരവധി ഹിറ്റ് ഗാനങ്ങളുടെ സംവിധായകന്‍ മോഹന്‍ സിത്താരയ്ക്ക് ആദ്യ അംഗത്വം നൽകിയത്. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയുന്നു: മന്ത്രി റോഷി തിരുവനന്തപുരം മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കിയ കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം എൻസിപിയില്‍ വീണ്ടും പടയൊരുക്കം; എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ നീക്കം... തിരുവനന്തപുരം എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റാന്‍ എന്‍സിപിയില്‍ വീണ്ടും പടയൊരുക്കം. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുടെ പിന്തുണയോടെ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് ഇതിനായി നീക്കം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് ശശീന്ദ്രന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചു. അന്‍വര്‍ തുറന്നുവിട്ട ആരോപണ�ഭൂതം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ജലീലിന്റെ ഗുഡ്ബൈ� പ്രധാന വാർത്തകള്‍ സംസ്ഥാന പൊലീസ് മേലധികാരികളെയും ആഭ്യന്തരവകുപ്പിനെയും പ്രതിക്കൂട്ടിലാക്കി ഇടതുപക്ഷ എംഎല്‍എ പി. വി. അന്‍വര്‍ അഴിച്ചുവിട്ട ആരോപണങ്ങളുടെ പ്രത്യാഘാതങ്ങളാണ് ഇന്നത്തെ പ്രധാന വാര്‍ത്തകള്‍. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആ സ്ഥാനത്തേക്ക് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരെയാണു പരിഗണിക്കുന്നത്. നവജാത ശിശുവിനെ ശ്വാസംമുട്ടിച്ചു കൊന്നു, മൃതദേഹം ശുചിമുറിയില്‍ അമ്മയും ആൺസുഹൃത്തും അറസ്റ്റില്‍... ആലപ്പുഴ ചേർത്തലയില്‍ കാണാതായ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് കായിപ്പുറം വീട്ടില്‍ ആശ (35), പുരുഷ സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് രാജേഷ് ഭവനത്തില്‍ രതീഷ് (38) എന്നിവരെ അറസ്റ്റ് ചെയ്തു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കുഞ്ഞിനെ രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ആദ്യം വീട്ടുവളപ്പില്‍ കുഴിച്ചിട്ടെന്നും എന്നാല്‍ മാധ്യമങ്ങളില്‍ വാർത്ത വന്നതോടെ അത് പുറത്തെടുത്ത് ശുചിമുറിയില്‍ ഒളിപ്പിക്കുകയായിരുന്നു എന്നുമാണ് രതീഷിന്റെ മൊഴി.
|
|
|
|
|