സെപ്തംബര്‍ 2024 തിങ്കളാഴ്ച

1200 ചിങ്ങം 17

ലക്കം 1 വാല്യം 78

പേജുകള്‍: 1   2  3

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

It is how you deal with failure that determines how you achieve success.

David Feherty

(2)

02

കല്‍ക്കി..!!!!

ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കല്‍ക്കി എന്നു പറയപ്പെടുന്നത്. ഇതിനെക്കുറിച്ച് അറിയാക്കഥകളിലൂടെ കൂടുതല്‍ അറിയാം.!!!

കല്‍ക്കി എന്ന വാക്കിനര്‍ത്ഥം അനശ്വരത, വെളുത്ത കുതിര എന്നൊക്കെയാണ്. മാലിന്യത്തെ അകറ്റുന്നവന്‍ എന്നര്‍ത്ഥമുള്ള കല്‍ക എന്ന സംസ്കൃത ധാതുവില്‍ നിന്നാണ് കല്‍ക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു. കലിയുഗാന്ത്യത്തില്‍ ഭഗവാന്‍ മഹാവിഷ്‌ണു കല്‍ക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു. വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണന്‍ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു എന്ന്പറയപ്പെടുന്നു.

വായന തുടരുക .� . .

പി ശശിക്കെതിരെ കാരാട്ട് റസാഖ്

എം എൽ എ പി വി അന്‍വറിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇടത് സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്. പി ശശി ധിക്കാരിയും അഹങ്കാരിയുമാണെന്നും പദവിയുപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്കും കൊലയ്ക്കും പി ശശി സംരക്ഷണം നല്‍കുകയാണെന്നും, പാര്‍ട്ടിക്കാര്‍ക്കല്ല കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമാണ് ശശി പരിഗണന നൽകുന്നതെന്നും റസാഖ് പ്രതികരിച്ചു.

കടപ്പാട് . . .

നിസാരമായി തള്ളിക്കളയാവുന്ന കാര്യങ്ങളല്ല അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലെന്ന് കെഎം ഷാജി എംഎല്‍എ

നിസാരമായി തള്ളിക്കളയാവുന്ന കാര്യങ്ങളല്ല എംഎല്‍എ എന്ന നിലയ്ക്ക് അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലെന്ന് കെഎം ഷാജി എംഎല്‍എ. അന്‍വറിന്‍റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കേണതാണെന്നും ഇത് എഡിജിപി അജിത്ത് കുമാറിലോ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയിലോ നില്‍ക്കില്ലെന്നും ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. വയനാട് ദുരന്തത്തിന്‍റെ ചുമതല പോലും മുഖ്യമന്ത്രി നല്‍കിയത് എംആര്‍ അജിത്ത് കുമാറിനാണ്. വയനാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിക്കാന്‍ കാരണമായതും അത്തരം ചില മുഖ്യമന്ത്രിയുടെ താല്‍പര്യവും മറ്റുമാണ്. മുഖ്യമന്ത്രിയായതു മുതല്‍ കേരളത്തെ കൊള്ളയടിക്കാന്‍ രൂപീകരിച്ച മാഫിയാ സംഘത്തിലെ തലവനാണ് അജിത്ത് കുമാര്‍. പി ശശിയും ഈ സംഘത്തിലുള്ളതാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട് . . .

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 2, തിങ്കളാഴ്ച. . .

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി കെ.ടി.ജലീല്‍

തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപനവുമായി ഇടത് സ്വതന്ത്ര എംഎല്‍എ കെ.ടി.ജലീല്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്ന കാര്യം ജലീല്‍ അറിയിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പി.വി. അന്‍വറിനു പിന്നാലെ കെടി ജലീലും രംഗത്തെത്തിയിരുന്നു. ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസംവരെ സി.പി.എം സഹയാത്രികനായി തുടരും. സി.പി.എം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല എന്നും പോസ്റ്റിലുണ്ട്.

കടപ്പാട്

മിസ്റ്റര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, ഇങ്ങനെയാണോ താങ്കളുടെ പ്രതികരണം'; പ്രക്ഷോഭമില്ലാത്തതില്‍ പ്രതിഷേധവുമായ...
എഡിജിപി എം.ആര് അജിത്കുമാറിനെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പ്രക്ഷോഭങ്ങളുണ്ടാകാത്തതില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍വിമര്‍ശനം . അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി യൂത്ത് കോൺ​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിനടിയിലാണ് രൂക്ഷവിമര്‍ശനം ഭരണകക്ഷി എംഎല്‍എ തന്നെ ​രം​ഗത്തിറങ്ങിയിട്ടും, ഇതൊക്കെ വെളിച്ചത്തുകൊണ്ടുവരേണ്ട പ്രതിപക്ഷം ഉറങ്ങുകയാണെന്നാണ് ഒരാളുടെ കമന്റ്.
വായന തുടരുക . . .

ഓഗസ്റ്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ രൂപ

ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ രൂപയുടെ സ്ഥാനം താഴേക്ക്. ഓഗസ്റ്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ഏഷ്യന്‍ കറന്‍സികളില്‍ രണ്ടാമത്തേതാണ് ഇന്ത്യന്‍ രൂപ. ബംഗ്ലാദേശ് ടാക്ക മാത്രമാണ് ഇക്കാര്യത്തില്‍ രൂപയുടെ മുന്നിലുള്ളത്. കഴിഞ്ഞ മാസം 0.2 ശതമാനത്തിന്റെ വിലയിടിവാണ് ഇന്ത്യന്‍ കറന്‍സിക്കുണ്ടായത്. അമേരിക്കന്‍ ഡോളറിന് വിലയിടിവുണ്ടായിട്ടും ഏഷ്യന്‍ കറന്‍സികളില്‍ മോശം പ്രകടനമാണ് രൂപക്കുണ്ടായത്. ഈ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 0.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഹോങ്കോംഗ് ഡോളറിനും സിംഗപ്പൂര്‍ ഡോളറിനും ശേഷം ഏറ്റവും സ്ഥിരതയുള്ള ഏഷ്യയിലെ മൂന്നാമത്തെ കറന്‍സിയായിരുന്നു ഇന്ത്യന്‍ രൂപ. അമേരിക്കന്‍ ഡോളറിനുള്ള ഡിമാന്റ് വര്‍ധിച്ചതും ആഭ്യന്തര ഓഹരികളില്‍ നിന്നുള്ള പണമൊഴുക്കുമാണ് വിലിയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കടപ്പാട് . . .

മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം ആരോപണവിധേയരെ രക്ഷിക്കാനെന്ന് കെ സുധാകരന്‍

എം എൽ എ പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം ആരോപണവിധേയരെ രക്ഷിക്കാനെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. മുഖ്യമന്ത്രിയുടെയും ഒഫീസിന്റെയും പങ്ക് അന്വേഷിക്കണമെന്നും സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരെ വെച്ചുള്ള അന്വേഷണം സ്വീകാര്യമല്ലെന്നും കേസ് സി ബി ഐക്ക് വിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മാഫിയ സംരക്ഷനായ പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിക്ക് അയോഗ്യനാണെന്നും രാജിവെച്ച് പുറത്തുപോകണമെന്നും കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ ഈ അധോലോക മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇവര്‍ ഇതെല്ലാം ചെയ്തത് മുഖ്യമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തിയാണെന്ന് ആരും വിശ്വസിക്കില്ല. നേരത്തെയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട് . . .

ഡ്രൈവര്‍മാരെ കഷ്ടപ്പെടുത്തരുത്; ഹോട്ടലുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ടൂറിസം വകുപ്പ് ഉത്തരവ്

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

വായന തുടരുക . . .

ക്രെഡിറ്റ് കാർഡ് അൺബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്ത് വയോധികയ്ക്ക് നഷ്ടമായത് 72 ലക്ഷം രൂപ

തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനിയായ 72കാരിയാണ് ഓൺലൈൻ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ ഇര. സുരക്ഷാ കാരണങ്ങളാൽ തൻ്റെ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്തതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരാളിൽ നിന്ന് ഇരയ്ക്ക് ഒരു കോൾ വന്നതായി റിപ്പോർട്ടുണ്ട്. കോളിനെ തുടർന്ന്, വയോധികയുടെ കാർഡ് അൺബ്ലോക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ, തട്ടിപ്പുകാർ അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 72 ലക്ഷം രൂപ തട്ടിയെടുത്തു.

വായന തുടരുക . . .

താനാരെയും ഭയപ്പെടുന്നില്ലെന്ന് കെ സി വേണുഗോപാല്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട്  തനിക്കെതിരായ പി വി അന്‍വറിന്‍റെ  ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാല്‍ . സോളാര്‍ കേസില്‍ സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങള്‍ ഉപയോഗിച്ച് അന്വേഷിക്കട്ടെയെന്നും തന്‍റെ പേരിലുള്ള കേസ് അഞ്ച് കൊല്ലം കേരള പൊലീസും,  നാല് കൊല്ലം സി ബി ഐ ഉം അന്വേഷിച്ചെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി . കേസ് കോടതി മുൻപാകെ വന്നല്ലോയെന്നും താനാരെയും ഭയപ്പെടുന്നില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു. അതോടൊപ്പം  ആരോപണവിധേയരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു . അന്‍വറിന്റെ ആരോപണം ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, എഡിജിപി എന്നിവര്‍ക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമാണ്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്തിനാണെന്നും , ഫോണ്‍ ചോര്‍ത്തല്‍ രാഷ്ട്രീയ അനുവാദം ഇല്ലാതെ നടക്കില്ലെന്നും കെ സി വേണുഗോപാല്‍  വ്യക്തമാക്കി .

കടപ്പാട് . . .

സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എം.ആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടു� : വെളിപ്പെടുത്തി പരാതിക്കാരി

സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എംആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടെന്ന് പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. എതിരെയുള്ളവര്‍ സ്വാധീനമുള്ളവരായതിനാല്‍ മൊഴി നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞെന്നും കെസി വേണുഗോപാല്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് വേണ്ടിയാണ് അജിത് കുമാര്‍ സംസാരിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.

വായന തുടരുക . . .

പീഡിപ്പിക്കപ്പെട്ടതിന് ശേഷം അപമാനത്തോടെ വേദനയോടെ ഹോട്ടൽമുറി വിട്ടിറങ്ങുന്ന നടിമാരെ കണ്ടിട്ടുണ്ട്'......
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍
പ്രതികരണവുമായി നടി സോമി അലി. സിനിമയില്‍ സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ സത്യമാണെന്നും താനത് നേരിട്ട് കണ്ടിട്ടുവെന്നും സോമി അലി പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചത്. കരിയറില്‍ മുന്നേറാന്‍ വഴങ്ങണമെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്നും അതിന് തയ്യാറായിരുന്നില്ലെന്നും സോമി പറയുന്നു.

വായന തുടരുക . . .

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

ദേശീയ വാർത്തകള്‍ . . .

10000രൂപവേണം, തിരച്ചിലിനിറങ്ങാതെ മുങ്ങല്‍ വിദഗ്ധര്‍; UPയില്‍ ഒഴുക്കില്‍പ്പെട്ട ഉദ്യോഗസ്ഥനെ കാണാതായി......

ലഖ്നൗ: ​ഗം​ഗാ നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തര്‍പ്രദേശിലെ ഉന്നത സര്&ക്കാര്‍ ഉദ്യോഗസ്ഥനുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആദിത്യ വര്‍ധന്‍ സിങ് ആണ് സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാണ്‍പൂര്‍ ജില്ലയിലെ ബില്‍​ഹൗര്‍ ടൗണില്‍ നനമൗ ഘട്ടില്‍ ഒഴുക്കില്‍പ്പെട്ടത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലും കണ്ടെത്താനായിട്ടില്ല.

വായന തുടരുക . . .

സെബി ചെയര്‍ പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ്

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍ പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ്. 2017-2024 കാലത്ത് ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് ശമ്പളമായി 12 കോടിയിലധികം രൂപ മാധബി കൈപ്പറ്റിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര  ആരോപിച്ചു. ഇതേ കാലയളവില്‍ തന്നെ ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യലില്‍നിന്ന് മാധബി 22.41 കോടി രൂപയും ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് രണ്ട് കോടിയിലധികം രൂപ ഇ.എസ്.ഒ.പിയായും സ്വീകരിച്ചെന്നും ഖേര ആരോപിച്ചു.2017 ഏപ്രില്‍ അഞ്ച് മുതല്‍ 2021 ഒക്ടോബര്‍ നാലുവരെ സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്നു മാധബി. സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കേ എന്തിനാണ് ഐ.സി.ഐ.സി.ഐയില്‍നിന്ന് ശമ്പളം സ്വീകരിച്ചത് എന്ന് അറിയാന്‍ താല്പര്യമുണ്ടെന്ന്   ഖേര പറഞ്ഞു.

കടപ്പാട് . . .