ആഗസ്റ്റ് 2024

വെള്ളിയാഴ്ച

1200 ചിങ്ങം 07

ലക്കം 1 വാല്യം 69

പേജുകള്‍: 1   2  3  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

ഓർമിക്കുവാൻ ഞാന്‍ നിനക്കെന്ത് നൽകണം ഓർമിക്കണം ഏറ്റ വാക്ക് മാത്രം.

കുഞ്ഞുണ്ണി മാഷ്.

 

(1)

23

ഇന്ന് . . .

ദേശീയ ബഹിരാകാശ ദിനം.

അടിമക്കച്ചവടത്തിൻ്റെയും അതിൻ്റെ ഉന്മൂലനത്തിൻ്റെയും അനുസ്മരണത്തിനായുള്ള അന്താരാഷ്ട്ര ദിനം

സ്റ്റാലിനിസത്തിൻ്റെയും നാസിസത്തിൻ്റെയും ഇരകളുടെ യൂറോപ്യൻ സ്മരണ ദിനം

ഐഎസ്ആർഒ ദിനം

കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ല

കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ലെന്ന് സൂചന. കേന്ദ്ര സർക്കാർ ചട്ടങ്ങൾ സിനിമ ചെയുന്നതിൽ തടസമാകും. കടുത്ത നിലപാട് തുടർന്നാൽ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കും. അതോടൊപ്പം സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ താല്‍പ്പര്യത്തിന് കേന്ദ്രമാണ് മറുപടി നല്‍കേണ്ടത്. സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കടപ്പാട്

എഡിജിപി എംആര്‍ അജിത് കുമാറിന് ഡിജിപിയുടെ താക്കീത്

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെ ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബ് താക്കീത് ചെയ്തു. പൊലീസുകാരുടെ സര്‍വീസ് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കമ്മിറ്റിയായ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ബോർഡ് യോഗത്തിൽ പങ്കെടുക്കാത്തതിനാണ് താക്കീത്. ഡിജിപി യോഗത്തെക്കുറിച്ച് അറിയിച്ചിട്ടും അജിത് കുമാര്‍ പങ്കെടുത്തില്ല. വയനാട്ടിലെ ദുരന്ത മേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാൻ കഴിയാത്തതിന്‍റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡിജിപിയുടെ താക്കീത്.

കടപ്പാട്

കനത്ത മഴയും പ്രളയവും; ത്രിപുരയില്‍ 19 പേര്‍ മരിച്ചു

ത്രിപുരയില്‍ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു. പ്രളയക്കെടുതിയില്‍ ഇതുവരെ 19 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

വായന തുടരുക . . .

ഇത്ര വലിയ ദുരന്തം ലോകത്ത് തന്നെ അപൂര്‍വം; പുനരധിവാസം വൈകുന്നുവെന്ന പരാതിയിൽ വിശദീകരണവുമായി മന്ത്രി കെ രാജൻ

വാടക വീടുകളിലേക്കും ക്വാര്‍ട്ടേഴ്സുകളിലേക്കും മാറിയവര്‍ക്ക് ആവശ്യങ്ങള്‍ക്ക് വിളിക്കാനുള്ള ഹെല്‍പ് ലൈൻ നമ്പറും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ താല്‍ക്കാലിക പുനരധിവാസം വൈകുന്നുവെന്ന് പരാതിയിൽ വിശദീകരണവുമായി റവന്യു മന്ത്രി കെ രാജൻ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും സമ്മതിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കാനായി നേരത്തെ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇക്കഴിഞ്ഞ 14നുശേഷം വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കിയത് നേരത്തെ പറഞ്ഞതാണെന്നും ഇപ്പോള്‍ സംസാരിക്കു്നത് ചില തെറ്റിദ്ധാരണ ഒഴിവാക്കാനാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഇത്ര വലിയ ദുരന്തം ലോകത്ത് തന്നെ അപൂര്‍വമാണ്. സര്‍ക്കാരിന് കൃത്യമായ മുൻഗണന തുടക്കം മുതല്‍ ഉണ്ടായിരുന്നു.

വായന തുടരു . . .

പൊതു വിജ്ഞാനം

NASA-ISRO SAR (NISAR) ഉപഗ്രഹം

നാസയും ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ലോ എർത്ത് ഓർബിറ്റ് (ലിയോ) നിരീക്ഷണ കേന്ദ്രമാണ് നാസ-ഐഎസ്ആർഒ എസ്എആർ (നിസാർ). നിസാർ 12 ദിവസത്തിനുള്ളിൽ ഭൂഗോളത്തെ മുഴുവൻ മാപ്പ് ചെയ്യുകയും ഭൂമിയുടെ ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, ഹിമപിണ്ഡം, സസ്യജാലങ്ങൾ, സമുദ്രനിരപ്പിലെ വർദ്ധനവ്, ഭൂഗർഭജലം, ഭൂകമ്പങ്ങൾ, സുനാമികൾ, അഗ്നിപർവ്വതങ്ങൾ, മണ്ണിടിച്ചിലുകൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത വിപത്തുകൾ എന്നിവയിലെ മാറ്റങ്ങൾ മനസിലാക്കാൻ സ്ഥലപരമായും താൽക്കാലികമായും സ്ഥിരമായ ഡാറ്റ നൽകുകയും ചെയ്യും.

തുടർന്നു വായിക്കുക . . .

മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സിനിമ സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

ടപ്പാട്

20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിൽ ലഭ്യമാക്കും: മന്ത്രി വി. ശിവൻ കുട്ടി

സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവൻ കുട്ടി.

തുടർന്നു വായിക്കുക . . .

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടിൽ വ്യാപക പ്രതിഷേധം; സര്‍ക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടും മുമ്പ് സർക്കാർ നടത്തിയ സെൻസറിങിൽ വ്യാപക പ്രതിഷേധം. 21 പാരഗ്രാഫുകൾ ഒഴിവാക്കാൻ കമ്മീഷൻ നിർദേശിച്ചപ്പോൾ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ വെട്ടിയത്. 49 മുതൽ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയത് റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങളാണെന്നാണ് സൂചന. ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം.

വായന തുടരുക . . .

മണ്ണിൽ പുതഞ്ഞ നീല പട്ടുപാവാട, സമീപം അത് ധരിച്ച പെൺകുട്ടിയുടെ ഫോട്ടോ......

രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത കൈവന്ന ദിവസമായിരുന്നു അന്ന്. അതുവരെ മുണ്ടക്കൈ എന്ന ഗ്രാമം ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു. ഞങ്ങൾ രാവിലെ ചൂരൽ മലയിൽ എത്തുമ്പോൾനാടിൻറ നാനാഭാഗങ്ങളിൽനിന്നും വന്ന നൂറുകണക്കിന് രക്ഷാപ്രവർത്തകർ അവിടെ കൂടി നിൽപ്പുണ്ട്. സൈന്യം പുതുതായി പണിത ബെയ്ലി പാലം വഴി അക്കരെ പോകാനു ള്ള തയ്യാറെടുപ്പിലായിരുന്നു അവർ. ആ സംഘങ്ങളാടൊപ്പം ഞങ്ങളും കൂടി. ചൂരൽമല കടന്ന് മുണ്ടക്കൈ വഴി ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമേട് ആണ് ലക്ഷ്യം. മഴ മാറിനിന്നു എന്നു തോന്നിച്ച പകലിൽ ഒരു പ്രഭാത നടത്തം. ചുറ്റുമുള്ള തേയിലത്തോട്ടങ്ങളുടെ കൺകുളിർക്കുന്ന ദൃശ്യങ്ങൾ അഞ്ചു നൂറ്റാണ്ടു മുൻപത്തെ പ്രകൃതി ചൂഷണത്തിന്റെ ചരിത്രം കൂടി വിളിച്ചു പറയുന്നതായി തോന്നി. വായന തുടരുക . . .

Online
Computer
Classess
9745397722

അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ സെബി അഞ്ച് വർഷത്തെ വിലക്കേർപ്പെടുത്തി

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുൾപ്പെടെ 24 പേരെ വിലക്കി സെബി. വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്. അനിൽ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും സെക്യൂരിറ്റീസ് മാർക്കറ്റുമായി ഈ കാലയളവിൽ ബന്ധപ്പെടുന്നതിൽ നിന്ന്

വിലക്കുകയും ചെയ്തു.

കടപ്പാട്

പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ

പൂക്കോട് സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ നടപടിയുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുൻ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നൽകി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നും, ഇതിനുപുറമെ സിദ്ധാര്‍ത്ഥന്‍റെ മരണത്തെ തുടര്‍ന്ന് സസ്പെൻഷനിലായ മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കൂടുതൽ നടപടിക്കും നീക്കമുണ്ടായേക്കും. ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. 45 ദിവസത്തിനകം ഇരുവർക്കും എതിരെ എന്ത് നടപടി എടുത്തെന്നു അറിയിക്കണമെന്നാണ് നിർദേശം.

ടപ്പാട്

മഞ്ജു വാര്യർക്ക് നടി ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ്

ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കാണിച്ച് നടി ശീതൾ തമ്പി നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ചു. ഫൂട്ടേജ് എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റിരുന്നുവെന്നും, എന്നാൽ കാര്യമായ രീതിയിൽ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ചു കോടി നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സെറ്റിൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും നോട്ടീസിൽ പറയുന്നു. ഫുട്ടേജിന്റെ നിർമാതാവ് കൂടിയാണ് മഞ്ജു.

കടപ്പാട്

'ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണം'; സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാങ്കുകൾ മൗലികമായ കടമ മറക്കരുതെന്നും കോടതി പറഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തിലെ വിശദാംശങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ വാക്കാലുള്ള നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസാണ് ബാങ്കുകളുടെ കയ്യിട്ടുവാരല്‍ സംബന്ധിച്ച് പുറത്ത് കൊണ്ടുവന്നത്. കേസ് ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

വായന തുടരുക .  . .

വയനാട് ദുരന്തം: 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല, ക്യാമ്പുകളിൽ 219 കുടുംബങ്ങൾ......

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തുടർന്നു വായിക്കുക . . .

All kinds of
online works
are done
vaia Whatsapp
you can save
precious time
Traveling Expenses
9745397722