ആഗസ്റ്റ് 2024

വെള്ളിയാഴ്ച

1200 ചിങ്ങം 07

ലക്കം 1 വാല്യം 69

പേജുകള്‍: 1   2  3

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

ഓർമിക്കുവാൻ ഞാന്‍ നിനക്കെന്ത് നൽകണം ഓർമിക്കണം ഏറ്റ വാക്ക് മാത്രം.

കുഞ്ഞുണ്ണി മാഷ്.

 

(3)

23

തൃശ്ശൂർ വാർത്തകൾ . . . തുടർച്ച

മൊബൈൽ ആപ് വഴി സിനിമകൾക്കു സ്റ്റാർ റേറ്റിങ്: 46 ലക്ഷം തട്ടി; 4 പേർ അറസ്റ്റിൽ

കയ്പമംഗലം ∙ മൊബൈൽ ആപ് വഴി സിനിമകൾക്കു സ്റ്റാർ റേറ്റിങ് നൽകി പണമുണ്ടാക്കാമെന്നു വാഗ്ദാനം ചെയ്തു പലതവണയായി യുവാവിൽ നിന്നു 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുൽ അയൂബ് (25), മടത്തറ സ്വദേശികളായ ഷിനാജ് (25), അസ്‍ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീർ (29) എന്നിവരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഓരോ റേറ്റിങ്ങിനും 500 മുതൽ 1000 രൂപവരെ പ്രതിഫലം നൽകി വിശ്വാസമാർജിച്ച ശേഷം ഷെയർ ട്രേഡിങ്ങിൽ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് കയ്പമംഗലം സ്വദേശിയായ മഹേഷിൽ നിന്നു പണം തട്ടിയത്.

വായന തുടരുക . . .

വായനാട് വാർത്തകൾ . . .

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ35.5 കോടി

കല്പറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടേതായി വിവിധ ബാങ്കുകളിലുള്ളത് 35.5 കോടി രൂപയുടെ വായ്പകളെന്ന് പ്രാഥമിക നിഗമനം. ജില്ലയിലെ വിവിധ ബാങ്കുകളിൽനിന്നുള്ള വിവരശേഖരണം അന്തിമഘട്ടത്തിലാണ്. വെള്ളിയാഴ്ചയോടെ പൂർണമായ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്കും ജില്ലാഭരണകൂടത്തിനും കൈമാറാനാകുമെന്ന് ലീഡ് ബാങ്ക് മാനേജർ മുരളീധരൻ പറഞ്ഞു.

തുടർന്നു വായിക്കുക . . .

വയനാട് ദുരിതബാധിതരില്‍ കുടുംബത്തിലെ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും; ക്യാംപിൽ ഇനി 16 കുടുംബങ്ങൾ മാത്രം'

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ കുടുംബത്തിന് തൊഴിൽ ഉറപ്പാക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. ദുരിത ബാധിതരായവരുടെ കുടുംബത്തിൽ ഒരാൾക്ക് എങ്കിലും തൊഴിൽ ഉറപ്പാക്കും. ഇന്ന് നടന്ന തൊഴിൽമേളയിൽ 67 അപേക്ഷകളാണ് കിട്ടിയതെന്നും മന്ത്രി വെളിപ്പെടുത്തി. കൂടാതെ ക്യാംപുകളിൽ നിന്ന് മാറ്റിയ ആളുകൾക്കൊപ്പവും സർക്കാരുണ്ട്. രണ്ട് ദിവസം കൊണ്ട് ക്യാംപ് അവസാനിപ്പിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 16 കുടുംബങ്ങൾ മാത്രമാണ് ഇനി ക്യാംപിൽ നിന്നും മാറാനുള്ളത്. എല്ലാവർക്കും മതിയായ താമസസൗകര്യം ഒരുക്കിയ ശേഷമേ ക്യാമ്പ് അവസാനിപ്പിക്കൂ എന്നും മന്ത്രി വിശദമാക്കി.

കടപ്പാട്

ബത്തേരി കെഎസ്ആർടിസി ബസ് ഗ്യാരേജിൽ കാട്ടാന; പരിഭ്രാന്തരായി യാത്രക്കാർ...

ബത്തേരി∙ കെഎസ്ആർടിസി ബസ് ഗ്യാരേജിൽ കാട്ടാന എത്തിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. തുടർന്ന് വനംവകുപ്പും കെഎസ്ആർടിസി ജീവനക്കാരും ചേർന്ന് കാട്ടാനയെ വനത്തിലേക്ക് തുരത്തി. എന്നാൽ ഉച്ചതിരിഞ്ഞ് വീണ്ടും ആന ജനവാസമേഖലയിലെത്തി. വനംവകുപ്പ് എത്തി ആനയെ വനത്തിലേക്ക് തുരത്തി. ആന നാശനഷ്ടമൊന്നും വരുത്തിയില്ല.

തുടർന്നു വയിക്കുക . . .

റോൾ ഇല്ലെന്ന് പറഞ്ഞു, നടിയോട് മോശമായി പെരുമാറിയിട്ടില്ല’; ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത്

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. 15 വർഷം മുമ്പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓർക്കുന്നുണ്ട്.
ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിച്ചിരുന്നില്ല. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് രഞ്ജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു. ആരുടെ ബുദ്ധിയും കുബുദ്ധിയും ആണെന്ന് എനിക്കറിയില്ല. ആർക്കാണ് ഇതില്‍ ഗൂഢോദ്ദേശ്യം ഉള്ളതെന്ന് അറിയില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

കടപ്പാട്

 

 

വായനാട് വാർത്തകൾ . . തുടർച്ച

ബസ് സ്റ്റാൻഡിൽനിന്ന് കന്നുകാലികളെ പിടികൂടി മാറ്റി...

ഗൂഡല്ലൂർ∙ പന്തല്ലൂർ ബസ് സ്റ്റാൻഡിൽ അന്തിയുറങ്ങിയിരുന്ന കന്നുകാലിക്കൂട്ടത്തെ നെല്ലിയാളം നഗരസഭ ജീവനക്കാർ പിടികൂടി നഗരസഭയുടെ സ്ഥലത്തെത്തിച്ചു. ബസ് സ്റ്റാൻഡ് പിന്നീട് ജീവനക്കാർ കഴുകി വ്യത്തിയാക്കി. ഇനി മുതൽ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് സമാധാനമായി  നിൽക്കാം.

തുടർന്ന് വായിക്കുക . . .

മുണ്ടക്കൈ പുനരധിവാസം: മേപ്പാടി പഞ്ചായത്തിന് വയനാട് ജില്ലാ പഞ്ചായത്ത് 5 കോടി രൂപ നൽകും...

കൽപ്പറ്റ ∙ മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമപഞ്ചായത്ത് തയാറാക്കുന്ന വിവിധ പദ്ധതികൾക്ക് വയനാട് ജില്ലാ പഞ്ചായത്ത് 5 കോടി രൂപയുടെ സഹായം അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന തീരുമാനിച്ചു. വികസന- ക്ഷേമ- പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് തുക ഉപയോഗിക്കാൻ സാധിക്കുന്നത്. ഇതു ചർച്ച ചെയ്യാൻ മേപ്പാടി ഗ്രാമപഞ്ചായത്തിലെയും കൽപ്പറ്റ ബ്ലോക് പഞ്ചായത്തിലെയും ജനപ്രതികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.

തുടർന്നു വായിക്കുക . ...

പ്രാദേശിക വാർത്തകൾ .....

ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തി;പ്രതി അറസ്റ്റിൽ....

വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....

ചേർപ്പ് സ്വദേശി നടൻ നിർമ്മൽ ബെന്നി അന്തരിച്ചു

വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....

ഓട്ടോ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു...

വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....

വാഴക്കുല മോഷ്ടാവിനെ കർഷകർ പിടികൂടി...

വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കല്ലൂര്‍ സ്വദേശി സന്ദീപിനെ റഷ്യന്‍ സേനയില്‍ ചേര്‍ത്തത് ആര്?

സന്ദീപിന്റെ പേരില്‍ ഏജന്‍സി നല്‍കിയ കരാര്‍ വ്യാജമാണെന്ന് ആരോപണം

വാര്‍ത്ത കാണാന്‍ താഴെ ഇവിട‍ ക്ലിക്ക് ചെയ്യുക

വാഴക്കുല മോഷ്ടാവിനെ കർഷകർ പിടികൂടി...

വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സി.ബി.ഐ

വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സി.ബി.ഐ. ഇവരുടെ മൊഴികളിൽ പരസ്പര വിരുദ്ധമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ട്രെയിനി ഡോക്ടർമാരേയും ഒരു ഹൗസ് സർജനേയും ഒരു ഇന്റേണിനേയുമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക.ഇവർ തെളിവ് നശിപ്പിക്കുകയോ ഗൂഢാലോചനയുടെ ഭാഗമാകുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഉദ്യോഗസ്ഥർ പരിശോധനയിലൂടെ ശ്രമിക്കുന്നത്.

കടപ്പാട്

പ്രാദേശിക വാർത്തകൾ .....

പാഴ്ച്ചെടികള്‍ വെട്ടിനീക്കണമെന്ന് ആവശ്യമുയരുന്നു

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തോടിന്‍റെ ഭിത്തിയില്‍ ചോര്‍ച്ച

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആമ്പല്ലൂരില്‍ ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വീട് കുത്തിതുറന്ന് മോഷണം. സ്വര്‍ണ്ണാഭരണങ്ങളും പണവും കവർന്നു

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സംവിധായകനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ  രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച്  കെ സുധാകരൻ

സംവിധായകനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ  രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച്  കെ സുധാകരൻ . നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും കെ പി സി സി പ്രസിഡണ്ട് ആവശ്യപ്പെട്ടു.ആരോപണ വിധേയർ പിണറായി സർക്കാറിന്‍റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു

കടപ്പാട്

തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കണ്ണൂർ സ്വദേശി സഫീർ അറസ്റ്റിൽ

തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കണ്ണൂർ സ്വദേശി സഫീർ അറസ്റ്റിൽ.  എൻഐഎ സംഘം  ഇന്നലെയാണ് ഇയാളെ  തലശ്ശേരിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൊച്ചി പ്രത്യേക എഐഎ കോടതിയിൽ ഹാജരാക്കി. മുഖ്യപ്രതി അശമന്നൂർ സവാദിന് മട്ടന്നൂരിൽ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്ന് എൻഐഎ പറയുന്നു. 2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.

ആശുപത്രികളിലെ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും എന്നും മന്ത്രി പറഞ്ഞു. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മന്ത്രി അറിയിച്ചു.

കടപ്പാട്

അബദ്ധത്തിൽ അടച്ചുപോയ ബ്രൌസിങ്ങ് ടാബ് വീണ്ടും തുറക്കുവാനും ചെയ്യുന്ന കാര്യത്തിലേക്ക് മടങ്ങിവരാനും Ctrl+Shift+T അമർത്തുക.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News