|
ആഗസ്റ്റ് 2024 വെള്ളിയാഴ്ച 1200 ചിങ്ങം 07 |

|
ലക്കം 1 വാല്യം 69 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
ഓർമിക്കുവാൻ ഞാന്‍ നിനക്കെന്ത് നൽകണം ഓർമിക്കണം ഏറ്റ വാക്ക് മാത്രം. കുഞ്ഞുണ്ണി മാഷ്.
|
|
(2) |
|
23 |
|
ഒരു പവര്‍ഗ്രൂപ്പൂം മാഫിയയുമില്ല, സിനിമയെ മുഴുവന്‍ അടച്ചാക്ഷേപിക്കരുത്; ഒടുവില്‍ പ്രതികരിച്ച് 'അമ്മ'. ഹേമക്കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അമ്മ സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ദുഖമുണ്ടെന്ന് സംഘടനാ സെക്രട്ടറി സിദ്ദിഖ്. പ്രതികരണം വൈകിയത് ഷോയുടെ തിരക്കിലായതിനാലാണെന്നും ഒളിച്ചോടിയതല്ലെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹേമക്കമ്മറ്റി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് 'അമ്മ'യെയല്ല. റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ സംഘടനയ്ക്കും സന്തോഷമേയുള്ളൂ. അമ്മ സംഘടനയിലെ അംഗങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന റിപ്പോര്‍ട്ടിനെ സംഘടന എന്തിന് എതിര്‍ക്കണമെന്നും സിദ്ദിഖ് ചോദിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും സിദ്ധിഖ് പറഞ്ഞു. സുനിതയുടെ തിരിച്ചുവരവ് എപ്പോള്‍? നാസയുടെ അന്തിമതീരുമാനം നാളെ ബോയിങിന്‍റെ സ്റ്റാർലൈനർ പേടകത്തിലോ അല്ലെങ്കില്‍ സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ ക്യാപ്‌സ്യൂളിലോ ഇരുവരെയും തിരികെ ഭൂമിയിലെത്തിക്കാനാണ് ശ്രമം. എന്നാല്‍ ഇക്കാര്യത്തില്‍ ഓഗസ്റ്റ് 24 ശനിയാഴ്ച നടക്കുന്ന അവലോകനത്തിന് പിന്നാലെ നാസ അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് തൃശ്ശൂർ വാർത്തകൾ . . . ഒന്ന് ഹൃദയം തുറക്കൂ'...... മെഡിക്കൽ കോളേജ് : ഗവ.മെഡിക്കൽ കോളേജിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുന്നു. അവധിയിൽപ്പോയ പെർഫ്യൂഷനിസ്റ്റിനു പകരം നിയമനം നടത്തുന്നത് വൈകുകയാണ് തുക മോഷണം പോയി, പകരം കട തുറന്ന് വിദ്യാർഥികൾ...... കണ്ടശ്ശാംകടവ് : പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാടിന്റെ അതിജീവനത്തിനായി വിദ്യാർഥികൾ ഒരുക്കിയ ഫുഡ് കോർട്ട് ശ്രദ്ധേയമായി. ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ വിദ്യാർഥികൾ സമാഹരിച്ച തുക കഴിഞ്ഞദിവസം സ്കൂളിലെ എൻ.എസ്.എസ്. സ്റ്റോർ മുറിയിൽനിന്ന് മോഷണം പോയിരുന്നു. ഇതേത്തുടർന്നാണ് പണം സമാഹരിക്കാൻ വിദ്യാർഥികൾ ഫുഡ് കോർട്ട് എന്ന ആശയവുമായി മുന്നോട്ടുവന്നത് Don't |
|
മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെവെച്ച് സര്‍വീസ് നടത്തി; എയര്‍ഇന്ത്യയ്ക്ക് 98 ലക്ഷം പിഴ ന്യൂഡല്‍ഹി: മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യക്ക് 98 ലക്ഷം രൂപ പിഴയിട്ടു. വീഴ്ചയുടെ പേരില്‍ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍, ട്രെയിനിംഗ് ഡയറക്ടര്‍ എന്നിവര്‍ക്ക് യഥാക്രമം ആറ് ലക്ഷവും മൂന്ന് ലക്ഷംവും രൂപവീതം പിഴയും ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ വാർത്തകൾ . . . തുടർച്ച അന്തസ്സുള്ള തൊഴിൽ: ആന്റോ പകരുന്നു, പുതിയ ‘മീനി’ങ്. തൃശ്ശൂർ: പോലീസിൽ 30 വർഷം കഴിഞ്ഞ് ഗ്രേഡ് എസ്.ഐ.യായി വിരമിച്ച എ.ഡി. ആന്റോ അന്തസ്സുള്ള തൊഴിലിന് പുതിയ ‘മീനി’ങ് യാഥാർഥ്യമാക്കി. വിരമിച്ച ആനുകൂല്യം കിട്ടാൻ വൈകി സ്വന്തം ചികിത്സയും അമ്മയുടെ ചികിത്സയും മുടങ്ങുമെന്നായപ്പോൾ വീടിനടുത്ത് പച്ചമീൻ വിൽപ്പന തുടങ്ങി പിള്ളേര് പൊളിയല്ലേ, ഐഡിയയും തൃശ്ശൂർ : സ്കൂൾ വിദ്യാർഥികളുടെ ശാസ്ത്രബോധവും ഗവേഷണാഭിരുചികളും വളർത്തുന്നതിന് ‘വിസ്മയം 2K24’ എന്ന പേരിൽ വിമലാ കോളേജിൽ പ്രദർശനം സംഘടിപ്പിച്ചു. നിത്യജീവിതത്തിലെ സയൻസിന്റെ കളികളെ ലളിതമായി വിമലയിലെ സയൻസ് വിദ്യാർഥികൾ സ്കൂൾക്കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ചു. പ്രകൃതിയെയും ചെടികളെയും ആഴത്തിലറിയാൻ ബോട്ടണി-സുവോളജി വിഭാഗങ്ങളുടെ ജൈവവൈവിധ്യ യാത്ര, കംപ്യൂട്ടർ സയൻസ് വിഭാഗം ഒരുക്കിയ വെർച്വൽ വേൾഡ്, ഫാഷൻലോകത്തെ പുതുചലനങ്ങളുമായി ഹോം സയൻസ് വിഭാഗം എന്നിങ്ങനെ സമ്പന്നമായിരുന്നു വിസ്മയം. ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞയും പൂർവവിദ്യാർഥിയുമായ ഡോ. ഗീതാ രാംകുമാറും കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീനാ ജോസും ചേർന്ന് പ്രദർശനം ഉദ്ഘടനം ചെയ്തു പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് തള്ളിയ സ്ഥാപനങ്ങൾക്ക ചേർപ്പ്: വല്ലച്ചിറ പഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് തള്ളിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. വല്ലച്ചിറ കുടുംബ ആരോഗ്യകേന്ദ്രവും പഞ്ചായത്തും സംയുക്തമായി ഹെൽത്തി കേരള പരിശോധനയിലാണ് പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് തള്ളിയ സുശ്രുത ലൈഫ് സയൻസ് ശ്രീകൃഷ്ണപുരം എന്ന സ്ഥാപനത്തിന് 10,000 രൂപയും കൊതുകു പ്രജനനകേന്ദ്രം സൃഷ്ടിച്ച് പാഴ് വസ്തുക്കൾ സൂക്ഷിച്ച ആക്രിക്കടക്ക് 5000 രൂപയും പിഴ ഈടാക്കിയത്. |
|
ഇന്ത്യയിലെ ഇന്റര്‍നെറ്റ് പറ പറക്കും; വേഗം 4 ഇരട്ടിയാകും, 3 സമുദ്രാന്തര്‍ കേബിള്‍ ലൈനുകൾ ഉടൻ തുറക്കും 'സിനിമയില്‍ ബുദ്ധിമുട്ടില്ലെന്ന് പറയാന്‍ പറ്റില്ലേ?' ഹേമ കമ്മിറ്റി ഞെട്ടിയതെന്തിനെന്ന് സിദ്ദിഖ്... മലയാള സിനിമ മേഖലയില്‍ ബുദ്ധിമുട്ടില്ലെന്ന് ഒരു നടി പറഞ്ഞപ്പോള്‍ ഹേമ്മ കമ്മിറ്റി ഞെട്ടിയത് എന്തിനെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. അമ്മയിലെ പല വനിത അംഗങ്ങളുടേയും മൊഴി ഹേമ കമ്മിറ്റി അന്വേഷിച്ചിട്ടില്ലെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു യുട്യൂബില്‍ തീ പടര്‍ത്തി ക്രിസ്റ്റ്യാനോ; കുഞ്ഞനിയനെ കാണാനെത്തിയൊരു ചേട്ടനും... ഒറ്റദിവസം കൊണ്ട് യൂട്യൂബില്‍ ഗോള്‍ഡ് പ്ലേ ബട്ടണ്‍ സ്വന്തമാക്കിയ പ്രിയതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുഞ്ഞനിയെ കാണാനെത്തിയൊരു ചേട്ടനുമാണ് സൈബറിടത്തെ ചര്‍ച്ചാവിഷയം. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്< തൃശ്ശൂർ വാർത്തകൾ . . .തുടർച്ച വറ്റാത്ത സംഭരണികൾ ജല ഉപഭോഗ പദ്ധതികൾ; കണ്ടെത്താനാകാതെ മാള: ഭൂമി ഒന്നനങ്ങിയാൽ വൻ ജലബോംബായി മാറാൻ സാധ്യതയുളള ഒന്നിലധികം പാറമടകൾ. പാറക്കടവ്-അന്നമനട പഞ്ചായത്ത് അതിർത്തികളിലാണ് ഇവയുള്ളത്. ഈ കൂറ്റൻ സംഭരണികളിലെ ജലം ഉപയോഗപ്പെടുത്താൻ പദ്ധതികൾ കണ്ടെത്താൻ പഞ്ചായത്തിന് കഴിയുന്നില്ല. പാറമടകളിലെ ഈ ജലസംഭരണി ഉപയോഗപ്പെടുത്തി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യാനാവുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുടിവെള്ള പദ്ധതികൾ നിഷ് പ്രയാസം സ്ഥാപിക്കാമെന്നിരിക്കെ കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ് മേഖല താമരവളയം കനാലിൽ തകർന്ന മുളപ്പാലം സ്വന്തം ചെലവിൽ നിർമിച്ച് കർഷകർ... കരുവന്നൂർ∙ താമരവളയം കനാലിന് കുറുകെയുള്ള തകർന്ന മുള പാലം സ്വന്തം ചെലവിൽ നിർമിച്ച് കർഷകർ. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ട്, നാല് ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന കിഴക്കേ പുഞ്ചപ്പാടത്തെ കനാലിനു കുറുകെയുള്ള പാലം കഴിഞ്ഞ വർഷം ജൂലൈയിൽ ശക്തമായ ഒഴുക്കിൽപ്പെട്ടാണു തകർന്നത്. കരുവന്നൂർപ്പുഴയിൽ നിന്ന് പുത്തൻതോടുമായി ബന്ധിപ്പിക്കുന്ന താമരവളയം കനാലിലെ താൽക്കാലിക പാലം മാറ്റി സ്ഥിരം സംവിധാനം ഒരുക്കാൻ നഗരസഭ തയാറാകണം എന്നത് മേഖലയിലെ കർഷകരുടെ ഏറെ നാളായുള്ള ആവശ്യമാണ്. നഗരസഭയുടെ ആസ്തി വികസന രേഖയിൽ ഉൾപ്പെടാത്ത കാരണത്താലാണ് തകർന്ന് വീണ താൽക്കാലിക പാലം നിർമിക്കാൻ നഗരസഭ നടപടി എടുക്കാത്തതെന്ന് കർഷകർ പറയുന്നു
IT Solution |
|
|
|
|