ആഗസ്റ്റ് 2024

ശനിയാഴ്ച

1200 ചിങ്ങം 08

ലക്കം 1 വാല്യം 70

പേജുകള്‍: 1   2  3   4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

തന്നെ താൻ അറിയണം

തന്നത്താന്‍ അറിയണം

കുഞ്ഞുണ്ണി മാഷ്.

 

(3)

24

ഇനി ഗൗണും തൊപ്പിയും വേണ്ട; ബിരുദദാനച്ചടങ്ങിൽ ഇന്ത്യൻ വസ്ത്രങ്ങൾ മതിയെന്ന് കേന്ദ്രം

കേന്ദ്ര മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിൽ ഗൗണും തൊപ്പിയും വേണ്ടെന്ന് ആരോഗ്യമന്ത്രാലയം.  ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർദ്ദേശം. പ്രധാനമന്ത്രിയുടെ ആഹ്വാനമുൾക്കൊണ്ടാണ് തീരുമാനം.

വായന തുടരുക . . .

ഊഹാപോഹത്തിന്‍റെ പേരില്‍ നടപടി ഇല്ല; ശ്രീലേഖ പരാതി തരട്ടെ'; രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി

നടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര രേഖാമൂലം പരാതി നല്‍കണമെന്നും. അങ്ങനെയെങ്കില്‍  അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും ഊഹാപോഹത്തിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാനാകുമോ? നിരപരാധിയെന്ന് വന്നാല്‍ എന്തുചെയ്യുമെന്നും മന്ത്രി ചോദിക്കുന്നു.

വായന തുടരുക . .

തൃശ്ശൂർ വാർത്തകൾ .....

നാലാമോണത്തിന് പുലികളിറങ്ങും; തീരുമാനം തിരുത്തി തൃശൂർ കോർപറേഷൻ...

തൃശൂർ∙ നാലാമോണത്തിന് ഇത്തവണയും പുലികളിറങ്ങും. ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂർ കോർപറേഷൻ പിൻവലിച്ചു. ആറു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയ്ക്കിറങ്ങുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി നടത്തേണ്ടെന്ന് തീരുമാനമാണ് തൃശൂരിന്റെ പൊതുവികാരം മാനിച്ച് കോർപറേഷൻ തിരുത്തിയത്.

തുടർന്ന് വായിക്കുക . . .

മുല്ലശേരി മത്സ്യമാർക്കറ്റിൽ മാലിന്യം കുമിഞ്ഞുകൂടി; ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനം നിലച്ചിട്ട് 14 വർഷം

മുല്ലശേരി ∙ മത്സ്യ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ് നോക്കുകുത്തിയായി. പ്ലാന്റിനു മുകളിൽ മാലിന്യം നിറഞ്ഞു. 2008 – 2009 വർഷത്തിലാണ് 5 ലക്ഷം രൂപ ചെലവിട്ട് ബയോഗ്യാസ് പ്ലാന്റ് നിർമിച്ചത്. കോഴിക്കോട് ആസ്ഥാനമായുള്ള സർക്കാർ ഏജൻസിയാണ് നിർമാണം നടത്തിയത്. കുടുംബശ്രീക്കായിരുന്നു  നടത്തിപ്പ് ചുമതല. പക്ഷേ, പ്ലാന്റിൽ മാലിന്യം നിറയ്ക്കുന്നതിലെ അശ്രദ്ധമൂലം  തുടക്കത്തിലേ പ്രവർത്തനം നിലച്ചു. പിന്നീട് വന്ന ഭരണസമിതികളൊന്നും നടപടി സ്വീകരിച്ചില്ല. 2 വർഷം മുൻപ് പ്ലാന്റ് ശരിയാക്കാൻ തുക വകയിരുത്തിയെങ്കിലും ശുചിത്വ മിഷനിൽ നിന്ന് അംഗീകാരം ലഭിച്ചില്ല

കൂടുതൽ അറിയുക . . .

‘നടൻ സിദ്ദിഖ് മോശമായി പെരുമാറി, ദുരനുഭവം ഉണ്ടായത് ചെറിയ പ്രായത്തിൽ’; ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്

നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി ട്വന്റിഫോറിനോട് പറഞ്ഞു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്.

ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും നടി ആരോപിച്ചു.

വായന തുടരുക . . .

അഷ്ടമി രോഹിണിക്ക് ഒരുങ്ങി ഗുരുവായൂർ; ദർശനത്തിന് എത്തുന്ന ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ

ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. തിങ്കളാഴ്ചയാണ് കണ്ണന്റെ പിറന്നാളായ അഷ്ടമിരോഹിണി. ദർശനത്തിന് എത്തുന്ന ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് . .

അക്കിക്കാവ്– എരുമപ്പെട്ടി റോഡിൽ മുക്കിലപ്പീടിക ഭാഗത്ത് വീണ്ടും വിള്ളൽ

പെരുമ്പിലാവ് ∙ ഹൈടെക് രീതിയിൽ നിർമിച്ച അക്കിക്കാവ് എരുമപ്പെട്ടി റോഡിൽ തിപ്പിലിശ്ശേരി മുക്കിലപ്പീടിക ഭാഗത്ത് വീണ്ടും വിള്ളൽ. കഴിഞ്ഞ ദിവസം തിപ്പിലിശ്ശേരി സെന്ററിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. റോഡിനു താഴെയുള്ള, സ്വാശ്രയ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകർന്നതാണ് ഇപ്പോഴുണ്ടായ റോഡ് തകർച്ചയ്ക്കു കാരണം. 3 അടിയോളം വിസ്തൃതിയിൽ റോഡ് താഴ്ന്ന നിലയിലാണ്. വിള്ളലുമുണ്ട്.

തുടർന്നു വായിക്കുക . . .

തൃശൂർ ജില്ലയിൽ ഇന്ന് (24-08-2024); അറിയാൻ, ഓർക്കാൻ

.പഴയ നാടകദിനങ്ങൾ തിരിച്ചുവരുന്നു.

ചാലക്കുടി : തകർച്ചയിലും പിടിച്ചുനിന്ന ചാലക്കുടി ഫൈൻ ആർട്സ് സൊസൈറ്റി (ഫാസ്) വീണ്ടും പ്രതിമാസ പ്രൊഫഷണൽ നാടക പരിപാടിയുമായി തിരിച്ചുവരുന്നു. അതിരപ്പിള്ളി റോഡിൽ കൂടപ്പുഴയിലെ ഫാസ് ഓഡിറ്റോറിയം കാലാസ്വാദകരുടെ ഒത്തുചേരലിന്റെ ഇടമായിരുന്നു. 1976 മുതൽ ഒരു പതിറ്റാണ്ടോളം പ്രൊഫഷണൽ നാടകങ്ങൾക്ക് വേദിയൊരുക്കി ആ വലിയ കൂട്ടായ്മ സജീവമായി നിലനിന്നു. പിന്നീട് ചാലക്കുടി കേന്ദ്രമായി നടൻ തിലകൻ, ജോസ് പെല്ലിശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ സാരഥിയുൾപ്പെടെ വലിയ നാടകക്കമ്പനികളും നിലവിൽ വന്നിരുന്നു. എന്നാൽ ഇടക്കാലത്ത് കേരളത്തിൽ നാടകവേദികൾക്കുണ്ടായ തിരിച്ചടി ചാലക്കുടി ഫാസിനെയും ബാധിച്ചു.

വായന തുടരുക .

അമ്മാമ്മയാണ് ഞാൻ, ഇടയ്ക്കെന്റെ കുഞ്ഞിനെ കൊണ്ടുവരണേ.........

തൃശ്ശൂർ : ജസ്മിന്റെ കൈയിൽനിന്ന് കുഞ്ഞിനെ സ്നേഹത്തോടെ വാരിയെടുത്ത് സുഹറാത്ത പറഞ്ഞു, ‘‘അമ്മാമ്മയാണ് ഞാനെന്ന് പറയണം. കുഞ്ഞിനെ ഇടയ്ക്ക് കൊണ്ടുവന്ന് കാണിക്കണം’’. ഭാഷ മനസ്സിലായെങ്കിലും സുഹറാത്തയുടെ വാത്സല്യഭാവം തിരിച്ചറിഞ്ഞ് ജസ്മിൻ തലയാട്ടി

വായന തുടരുക .

Have Any IT Related Issues?

9745397722

കാട്ടിക്കുളം ചെക്‌പോസ്റ്റിനുനേരേ മുൻപും ആരോപണം.

മാനന്തവാടി : ‘കൈക്കൂലി’ വിവാദത്തിലായ കാട്ടിക്കുളത്തുള്ള മോട്ടോർവാഹനവകുപ്പ് ചെക്പോസ്റ്റിനുനേരേ മുൻപും ആരോപണം

തുടർന്നു വായിക്കുക . . .

.

വയനാട് വാർത്തകൾ . . .

നൂൽപ്പുഴ പഞ്ചായത്തിൽ രണ്ടുപേർക്കു കൂടി കോളറ സ്ഥിരീകരിച്ചു; രോഗത്തിന്റെ ഉറവിടം തേടി ആരോഗ്യവകുപ്പ്

ബത്തേരി∙ കോളറ സ്ഥിരീകരിച്ച നൂൽപ്പുഴ പഞ്ചായത്തിൽ ചികിത്സയിലുള്ള രണ്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരിശോധനയ്ക്കയച്ച സാംപിളുകളുടെ ഫലം പുറത്തുവന്നപ്പോളാണു രണ്ടുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. അതേസമയം രോഗ ലക്ഷണങ്ങളോടെ രണ്ടുപേർ കൂടി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനാറായി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനിടെ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. ജലസ്രേതസ്സുകളിൽ സൂപ്പർ ക്ലോറിനേഷനും ഊരുകളിൽ വിവരശേഖരണവുമാണ് നടക്കുന്നത്.

കുടുതൽ വാർത്തകൾക്ക് . .

ഉരുൾ‌പൊട്ടൽ ദുരന്തബാധിതർക്കു മുസ്‌ലിം ലീഗിന്റെ പുനരധിവാസ പദ്ധതി മൂന്നാംഘട്ടം; 54 വ്യാപാരികൾക്ക് അരലക്ഷം

മേപ്പാടി ∙ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു വേണ്ടി മുസ്‌ലിം ലീഗ് നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ മൂന്നാം ഘട്ട ധനസഹായം വിതരണം ചെയ്തു. ദുരന്തബാധിതരായ 691 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 15,000 രൂപ വീതവും വ്യാപാര സ്ഥാപനങ്ങൾ പൂർണമായി നഷ്ടപ്പെട്ട 54 വ്യാപാരികൾക്ക് 50,000 രൂപ വീതവും നൽ‌കി. 4 പേർക്ക് ടാക്സി ജീപ്പുകളും 3 പേർക്ക് ഓട്ടോറിക്ഷകളും സ്‌കൂട്ടറുകളും വിതരണം ചെയ്തു.

വിശദമായ വാർത്ത വായിക്കുക . . .

പുനരധിവാസത്തിന് പുറമേ തൊഴിലും ഉറപ്പാക്കും: മന്ത്രി...

ചൂരൽമല ∙ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടവർക്കു പുനരധിവാസത്തിനു പുറമേ സമയോചിതമായി തൊഴിലും ഉറപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ദുരന്തമേഖലകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ക്യാംപുകളിൽ നിന്നും താൽക്കാലിക വാസസ്ഥലങ്ങളിലേക്ക് മാറ്റപ്പെടുന്നവർ ഒറ്റപ്പെടുന്നുവെന്ന തോന്നലുകൾ വേണ്ട. ഇവർക്കായി എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നഷ്ടപ്പെട്ടവർ ഏറെയുണ്ട്. ഇവരെയെല്ലാം ചേർത്തു പിടിക്കും.

വിശദമായി വായിക്കുക . . .

‘ആനവണ്ടി കാണാൻ’പട്ടണത്തിൽ‌ കാട്ടാന; ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെത്തിയ കാട്ടുകൊമ്പനെ കാടുകയറ്റി...

‘ആനവണ്ടി കാണാൻ’ പട്ടാപ്പകൽ കെഎസ്ആർടിസി ഡിപ്പോയിലെത്തിയ കാട്ടുകൊമ്പൻ പരിഭ്രാന്തി പടർത്തി. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് വന്യജീവിസങ്കേതത്തിൽ നിന്നു കാട്ടാന ഡിപ്പോയുടെ മുറ്റത്തെത്തിയത്. വർക്‌ഷോപ്പിന്റെ പിന്നിൽ കൊമ്പൻ നിൽക്കുന്നതു കണ്ടു ജീവനക്കാർ ബഹളം വച്ചതോടെ ആന അവിടെനിന്നു മാറി. അൻപതംഗ വനപാലക സംഘം 2 കുങ്കിയാനകളുടെ സഹായത്തോടെ 7 മണിക്കൂറിനൊടുവിൽ 10 കിലോമീറ്റർ പിന്തുടർന്നാണ് കൊമ്പനെ കാടു കയറ്റിയത്.

തുടർന്നു വായിക്കുക . . .

വയനാട് ജില്ലയിൽ ഇന്ന് (24-08-2024); അറിയാൻ, ഓർക്കാൻ...

 

 

.