ആഗസ്റ്റ് 2024

ശനിയാഴ്ച

1200 ചിങ്ങം 08

ലക്കം 1 വാല്യം 70

പേജുകള്‍: 1   2  3   4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

തന്നെ താൻ അറിയണം

തന്നത്താന്‍ അറിയണം

കുഞ്ഞുണ്ണി മാഷ്.

 

(2)

24

ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നൽകി. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേരത്തെയും പരാതി നല്‍കിയിരുന്നു.

കടപ്പാട്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 24, ശനി

അമ്മ' സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല, സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ ഉള്ളതാണ്: ഉര്‍വശി

അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായി ഉയര്‍ന്ന ആരോപണം നിസ്സാരവത്കരിക്കരുത്. സ്ത്രീ ഇറങ്ങിയോടി എന്ന് പറയുന്നത് കേൾക്കുമ്പഴെ പേടിയാകും.  അന്യഭാഷയിലെ നടി അവരുടെ നാട്ടിൽ പോയി എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും.

കൂടുതൽ വായിക്കുക . . .

ചെളിയില്‍ എവിടെയോ എന്റെ ഉമ്മയുണ്ട്, അസീ എന്ന വിളികേള്‍ക്കാന്‍ ഞാന്‍ എന്നും ഇവിടെയെത്തി കാത്തിരിക്കും.

കണ്ടോ എത്ര സമാധാനമായിട്ടാണ് ഈ ചൂരല്‍‍‍‍‍‍‍‍‍‍‍‍‍‍‍മല പുഴ ഇന്ന് ഒഴുകിപ്പോവുന്നതെന്ന്. ഒരു ജനതയുടെ സ്വപ്നങ്ങളേയും പ്രതീക്ഷകളേയും കണക്കുകൂട്ടലുകളേയും ഒറ്റ നിമിഷംകൊണ്ട് ഇല്ലാതാക്കി, ഒരു കുഞ്ഞുഗ്രാമത്തെ പ്രേതഭൂമിയാക്കി അവസാനിപ്പിച്ചിട്ട് ഒന്നുമറിയാതെ തെളിഞ്ഞൊഴുകുന്നത് കണ്ടോ? ദാ നിങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍ ചവിട്ടിനില്‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്നത് ഒരു വീടിന്റെ തറയിലാണ്. നിങ്ങളുടെ ആ ട്രൈപോഡ് വെച്ചിടത്തായിരുന്നു കിണര്‍‍‍‍‍‍‍‍‍‍‍‍‍‍‍.

തുടർന്ന് വായിക്കുക . . .

വെടിയുണ്ടകളെ ഭേദിക്കാൻ ബാലറ്റ്'; കശ്മീരിൽ തിരിച്ചുവരുന്ന ജനകീയ ഭരണത്തിന് ആര് ചുക്കാൻപിടിക്കും?

നീണ്ടകാലത്തെ ഉദ്യോഗസ്ഥ ഭരണത്തിനൊടുവില്‍‍‍‍‍‍‍‍‍‍‍‍‍‍‍ ജമ്മു കശ്മീരില്‍‍‍‍‍‍‍‍‍‍‍‍‍‍‍ തിരഞ്ഞെടുക്കപ്പെട്ട പുതിയൊരു സര്‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍ വരുന്നതിന് വഴിയൊരുങ്ങുകയാണ്. പത്ത് വര്‍‍‍‍‍‍‍‍‍‍‍‍‍‍‍ഷത്തിന് ശേഷം ജമ്മു കശ്മീര്‍‍‍‍‍‍‍‍‍‍‍‍‍‍‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍‍‍‍‍‍‍‍‍‍‍‍‍‍‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍‍‍‍‍‍‍‍‍‍‍‍‍‍‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സെപ്റ്റംബര്‍‍‍‍‍‍‍‍‍‍‍‍‍‍‍ 18, 25, ഒക്ടോബര്‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒന്ന് തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ഒക്ടോബര്‍‍‍‍‍‍‍‍‍‍‍‍‍‍‍ നാലിന് പുറത്ത് വരും. 2019 ഓഗസ്റ്റില്‍‍‍‍‍‍‍‍‍‍‍‍‍‍‍ ആര്‍‍‍‍‍‍‍‍‍‍‍‍‍‍‍ട്ടിക്കിള്‍‍‍‍‍‍‍‍‍‍‍‍‍‍‍ 370 എടുത്ത് കളഞ്ഞുകൊണ്ട് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍‍‍‍‍‍‍‍‍‍‍‍‍‍‍വലിച്ചതിനുശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്. മണ്ഡല പുനഃക്രമീകണം നടത്തി 90 സീറ്റുകളായശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. പ്രത്യേക പദവി പിന്‍‍‍‍‍‍‍‍‍‍‍‍‍‍‍വലിക്കല്‍‍‍‍‍‍‍‍‍‍‍‍‍‍‍, നേതാക്കളുടെ വീട്ടുതടങ്കല്‍‍‍‍‍‍‍‍‍‍‍‍‍‍‍, കേന്ദ്ര ഭരണം, മണ്ഡല പുനഃക്രമീകരണം, പുതിയ ഭരണഘടന തുടങ്ങി കേന്ദ്ര സര്‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍ പത്ത് വര്‍‍‍‍‍‍‍‍‍‍‍‍‍‍‍ഷത്തിനിടെ നടപ്പാക്കിയിട്ടുള്ള മാറ്റങ്ങളെ കശ്മീര്‍‍‍‍‍‍‍‍‍‍‍‍‍‍‍ ജനത എങ്ങനെ വരവേറ്റു എന്നതിന്റെ ഫലംകൂടിയാകും സംസ്ഥാനത്തെ ജനവിധി

വായന തുടരുക . . THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986.

Touch Us  

 9745397722

.

 

 

 

നാല് ജില്ലയിൽ യെല്ലോ അലർട്ട്

കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മുതൽ 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കടപ്പാട്

ആരോപണങ്ങളില്‍ അന്വേഷണം നടത്തില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം നടത്തില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തൊഴില്‍പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിശോധിക്കുമെന്നും എന്നാല്‍ തൊഴില്‍ ലംഘനമുണ്ടായെന്ന് വെറുതേ പറഞ്ഞാല്‍ പോരെന്നും മന്ത്രി പറഞ്ഞു. രഞ്ജിത്തിനെതിരെയുണ്ടായ ആരോപണവും രഞ്ജിത്തിന്‍റെ മറുപടിയും സര്‍ക്കാരിന്‍റെ മുന്നിലുണ്ടെന്നും സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ പ്രതികരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കടപ്പാട്

പീലാത്തോസേ, സർക്കാരിനും നിങ്ങൾക്കും തമ്മിലെന്ത്! | വഴിപോക്കൻ......

ബൈബിളിൽ മത്തായിയുടെ സുവിശേഷം 24-ാം അദ്ധ്യായം 24 മുതൽ 26 വരെയുള്ള വാക്യങ്ങളിൽ നിന്നാവട്ടെ തുടക്കം. ‍‍‍‍‍‍‍‍‍‍‍‍‍‍‍അനന്തരം ജനക്കൂട്ടത്തിന് മുൻപിൽ നിന്നുകൊണ്ട് വെള്ളമെടുത്ത് കൈകൾ കഴുകിയിട്ട് പീലാത്തോസ് പറഞ്ഞു: ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചരിത്രം ദുരന്തമായാണോ പ്രഹസനമായാണോ ആവർത്തിക്കുന്നതെന്നറിയില്ല. എന്തായാലും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ജനത്തിന് മുന്നിലേക്കിട്ട് കൊടുത്തിട്ട് നമ്മുടെ ഭരണാധികാരികൾ പറയുന്നു: ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍നോക്കൂ, ഞങ്ങൾ ഈ റിപ്പോർട്ട് വായിക്കുക പോലും ചെയ്തിട്ടില്ല.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കേരളമെന്നൊരു ദേശത്ത് കൈ കഴുകൽ ഒരു കലയായി മാറുമെന്ന് പീലാത്തോസ് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല

തുടർന്നു വായിക്കുക . . .

സേവനങ്ങള്‍, ഉൽപന്നങ്ങൾ

കുറഞ്ഞ ചിലവിൽ ജനങ്ങളിലെത്തിക്കുവാന്‍

കാകദൃഷ്ടിയില്‍ പരസ്യം ചെയ്യുക.

ബന്ധപ്പെടുക

  Touch Us

9745397722

രഞ്ജിത്ത് രാജിയിലേക്ക്? വാഹനത്തില്‍നിന്ന് ഔദ്യോഗിക ബോര്‍ഡ് ഊരിമാറ്റി...

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയാന്‍ സാധ്യതയേറി. വയനാട്ടില്‍ നിന്ന് മടങ്ങിയത് ഔദ്യോഗികവാഹനം ഉപേക്ഷിച്ച്. വാഹനത്തില്‍നിന്ന് ഔദ്യോഗിക ബോര്‍ഡ് ഊരിമാറ്റി. നീക്കം ശ്രീലേഖ മിത്രയുടെ ലൈംഗിക അതിക്രമ ആരോപണത്തിന് പിന്നാലെ. വിഡിയോ റിപ്പോര്‍ട്ട് കാണാം.

വായന തുടരുക . . .

 

 

 

 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസിന് ശുപാർശയില്ല, പരാതിപ്പെട്ടാൽ മാത്രം കേസ്; സർക്കാർ നിലപാടിൽ ബൃന്ദ കാരാട്ടും

ദില്ലി : മലയാളത്തിലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിലെ തുടർ നടപടിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പിന്തുണ. ഹേമ കമ്മറ്റി ഒരു ജുഡീഷ്യൽ കമ്മറ്റിയല്ലെന്നും അതിനാൽ പരാതികൾ വരാതെ സർക്കാരിന് കേസ് എടുക്കാൻ സാധിക്കില്ലെന്നുമുളള സർക്കാർ നിലപാട് ബൃന്ദ കാരാട്ട് ആവർത്തിച്ചു.വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

കൂടുതൽ വായിക്കുക . . .

ദുരിതാശ്വാസനിധി: സാലറി ചലഞ്ചിന് സമ്മതം നൽകിയില്ലെങ്കിൽ പിഎഫ് വായ്പയില്ല; കടുത്ത നീക്കവുമായി സർക്കാർ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുള്‍‍‍‍‍‍‍‍‍‍‍‍‍‍‍പൊട്ടല്‍‍‍‍‍‍‍‍‍‍‍‍‍‍‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സാലറി ചലഞ്ചിന്റെ പേരില്‍‍‍‍‍‍‍‍‍‍‍‍‍‍‍ സര്‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കാരും ജീവനക്കാരും കൊമ്പുകോര്‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്നു. സാലറി ചലഞ്ചിന് തയ്യാറാകാത്ത ജീവനക്കാരെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് സര്‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍ തീരുമാനം. പ്രതിപക്ഷ സര്‍‍‍‍‍‍‍‍‍‍‍‍‍‍‍വീസ് സംഘടനകള്‍‍‍‍‍‍‍‍‍‍‍‍‍‍‍ സാലറി ചലഞ്ചിനോട് നിസ്സഹരിക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍ തീരുമാനിച്ചതോടെയാണ് സര്‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍ നടപടികള്‍‍‍‍‍‍‍‍‍‍‍‍‍‍‍ കടുപ്പിക്കുന്നത്.

വായന തുടരുക . . .

മോദിയെയും യോഗിയെയും പ്രശംസിച്ചതിന് മുത്തലാഖ് ചൊല്ലിയെന്ന് ഭാര്യയുടെ പരാതി; യുവാവിനെതിരേ കേസ്......

ലഖ്‍‍‍‍‍‍‍‍‍‍‍‍‍‍‍നൗ: അയോധ്യയുടെ വികസനത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍‍‍‍‍‍‍‍‍‍‍‍‍‍‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ചതിന് യുവതിയെ തലാഖ് ചൊല്ലി ഭര്‍‍‍‍‍‍‍‍‍‍‍‍‍‍‍ത്താവ്‍‍‍‍‍‍‍‍‍‍‍‍‍‍‍. അയോധ്യ സ്വദേശിയായ അര്‍‍‍‍‍‍‍‍‍‍‍‍‍‍‍ഷാദ് എന്നയാള്‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കെതിരേയാണ് ഭാര്യ മറിയത്തിന്റെ പരാതിയില്‍‍‍‍‍‍‍‍‍‍‍‍‍‍‍ യു.പി. പോലീസ് കേസ് രജിസ്റ്റര്‍‍‍‍‍‍‍‍‍‍‍‍‍‍‍ ചെയ്തത്. അര്‍‍‍‍‍‍‍‍‍‍‍‍‍‍‍ഷാദ് തന്നെ മര്‍‍‍‍‍‍‍‍‍‍‍‍‍‍‍ദിച്ചിരുന്നെന്നും മറിയം പരാതിയില്‍‍‍‍‍‍‍‍‍‍‍‍‍‍‍ പറയുന്നു. അര്‍‍‍‍‍‍‍‍‍‍‍‍‍‍‍ഷാദിനെ കൂടാതെ ഭര്‍‍‍‍‍‍‍‍‍‍‍‍‍‍‍തൃകുടുംബത്തിലെ ഏഴുപേര്‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കെതിരേയും മറിയം മര്‍‍‍‍‍‍‍‍‍‍‍‍‍‍‍ദന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇവരുടെ പേരും കേസിലുണ്ട്.

വായന തുടരുക . . .

നിനക്കെത്ര വയസ്സുണ്ട്? പത്ത്! വിവാഹമോചനം ചോദിച്ചെത്തിയ ആ പെൺകുട്ടി കോടതിയിൽ പറഞ്ഞു,

കോടതിമുറിയിൽ ഇന്ന് പതിവിലുമധികം തിരക്കുണ്ട്. കടകടാ ഒച്ചയുണ്ടാക്കിക്കൊണ്ട് ഒരു ഫാൻ കറങ്ങുന്നുണ്ടെങ്കിലും ചൂടിനു ശമനമൊന്നുമില്ല. ഒലിച്ചിറങ്ങുന്ന വിയർപ്പ് തൂവാല കൊണ്ട് തുടച്ച് ജഡ്ജി വിസ്താരം തുടർന്നു. പ്രമാദമായ ചില കേസുകൾ ഇന്ന് തീർപ്പാക്കാനുണ്ട്. വാദപ്രതിവാദം മുറുകുന്നതിനിടെയാണ് ഒരു ശബ്ദം കേട്ടത്. ‍‍‍‍‍‍‍‍‍‍‍‍‍‍‍എനിക്ക് വിവാഹമോചനം വേണം‍‍‍‍‍‍‍‍‍‍‍‍‍‍‍. എല്ലാവരും ഒരു പോലെ തിരിഞ്ഞുനോക്കി. വാതിൽക്കൽ മെലിഞ്ഞു കൊലുന്നനെ ഒരു പെൺകുട്ടി. കാഴ്ചയിൽ പത്തുവയസ്സു പോലും പ്രായം തോന്നില്ല. ഒരു നിമിഷം നിശബ്ദനായ ജഡ്ജി അബു ഗൗരവം തിരിച്ചെടുത്ത് ചോദിച്ചു. എന്താ പറഞ്ഞത്. പ്രായത്തിലും കവിഞ്ഞ പക്വതയോടെ ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു, എനിക്ക് വിവാഹമോചനം വേണം. നിനക്കെത്ര വയസ്സുണ്ട്, വിശ്വസിക്കാനാവത്ത വിധം അദ്ദേഹം ചോദിച്ചു. ‍‍‍‍‍‍‍‍‍‍‍‍‍‍‍പത്ത്!‍‍‍‍‍‍‍‍‍‍‍‍‍‍‍ വിവാഹമോചനം ആവശ്യപ്പെടാനുള്ള കാരണമെന്താണ്? എന്റെ ഭർത്താവ് എന്നെ പൊതിരെ തല്ലും. ചെറിയൊരു നടുക്കത്തോടെ ജഡ്ജി അടുത്ത ചോദ്യം ചോദിച്ചു. നീ കന്യകയാണോ? അല്ല, രക്തമൊലിക്കുകയുണ്ടായി. അവളുടെ മറുപടി തീർത്ത പ്രകമ്പനത്തിൽ നീതിദേവതയുടെ കണ്ണുകളിലെ കെട്ട് ഒന്ന് കൂടി മുറുകി.

 

കൂടതൽ അറിയുക . . .